Home
Mobile

ഐഫോൺ 13 വാങ്ങാം ഓഫർ ചതികളില്ലാതെ; ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയ്ൽ പുരോഗമിക്കുന്നു | iPhone 13

iPhone 13 വാങ്ങണമെന്നുള്ളവർക്ക് അടിപൊളി ഓഫറുകളാണ് ഫ്ലിപ്പ്കാർട്ട് ഓഫർ ചെയ്യുന്നത്. സമ്മർ സെയിൽ ഫെസ്റ്റിന്റെ ഭാ​ഗമായാണ് ഈ ഓഫറുകളും ഡിസ്കൗണ്ടുകളും ലഭിക്കുന്നത്. മെയ് 10 വരെയാണ് ഫ്ലിപ്പ്കാർട്ടിലെ ബിഗ് സേവിങ്സ് ഡേയ്സ് സെയ്ൽ നടക്കുന്നത്. സെയ്ൽ അവസാനിച്ച് കഴിഞ്ഞാൽപ്പിന്നെ ഐഫോൺ 13 ഇത്ര വിലക്കുറവിൽ കിട്ടിയെന്ന് വരില്ല.

ഐഫോൺ 13 ഡീൽ : ഐഫോൺ 13 നിലവിൽ ഫ്ലിപ്പ്കാർട്ടിൽ 58,999 രൂപ സ്റ്റാർട്ടിങ് പ്രൈസിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് ഫോണിന് ഇത് വരെ ലഭ്യമായിട്ടുള്ളതിൽ വച്ചേറ്റവും കുറഞ്ഞ പ്രൈസ് ടാഗല്ല. എന്നാൽ തന്നെയും അത്യാവശ്യം വലിയ ഡിസ്കൌണ്ട് ആണിതെന്നതും യാഥാർഥ്യമാണ്. ബാങ്ക് ഓഫറുകളൊന്നും ഉൾപ്പെടാതെയാണ് 58,999 രൂപയുടെ പ്രൈസ് ടാഗ്. മാത്രമല്ല, ഈ നിരക്കുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിബന്ധനകളോ വ്യവസ്ഥകളോ കമ്പനി മുന്നോട്ട് വച്ചിട്ടുമില്ല. കൂടുതലറിയണമെന്നുള്ളവർ തുടർന്ന് വായിക്കുക.

ഐഫോൺ 13 വാങ്ങാം ഓഫർ ചതികളില്ലാതെ

ഐഫോൺ വാങ്ങുമ്പോൾ കുറച്ച് കൂടി ഡിസ്കൌണ്ട് വേണമെന്നുള്ളവർ എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗപ്പെടുത്തിയാൽ മതിയാകും. ഫ്ലിപ്പ്കാർട്ടിന്റെ വെബ്സൈറ്റിൽ പറയുന്നത് അനുസരിച്ച് എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണ് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകുന്നത്. ഐഫോൺ 13 വാങ്ങുന്നവർക്ക് ഫ്ലിപ്പ്കാർട്ട് വിവിധ എക്സ്ചേഞ്ച് ഓഫറുകളും നൽകുന്നു. സെയ്ൽ കഴിയാൻ രണ്ട് ദിവസം കൂടി മാത്രമാണുള്ളത്. അതിനാൽ തന്നെ ഒട്ടും സമയം കളയാതെ ഫോൺ വാങ്ങുന്നതാണ് നല്ലത്.

ഐഫോൺ 13 വാങ്ങുന്നത് ബുദ്ധിപരമാണോ? : ഇപ്പോൾ ലഭ്യമാകുന്ന പ്രൈസ് ടാഗ് എല്ലാക്കാലവും അത് പോലെയുണ്ടാകുമെന്ന് കരുതരുത്. ഫ്ലിപ്പ്കാർട്ടിലെ ഡീൽ എപ്പോൾ വേണമെങ്കിലും മാറി മറിയാൻ സാധ്യതയുണ്ട്. എന്നാൽ തന്നെയും ഐഫോൺ 13 വാങ്ങുന്നത് ബുദ്ധിപരമായ തീരുമാനമാണോ എന്ന് ചിലർക്കെങ്കിലും സംശയം ഉണ്ടാകും. പ്രത്യേകിച്ചും ഐഫോൺ 14 സീരീസ് വിപണിയിൽ വാങ്ങാൻ ലഭ്യമായ സാഹചര്യത്തിൽ. എന്നാൽ ഇങ്ങനെയൊരു ആശങ്കയുടെ കാര്യമില്ലെന്നതാണ് രസകരമായ വസ്തുത.

ഐഫോൺ 14 വിപണിയിൽ എത്തിയപ്പോൾ വലിയ ഹൈപ്പ് ഉണ്ടായെങ്കിലും ഐഫോൺ 13, ഐഫോൺ 14 എന്നീ മോഡലുകൾക്കിടയിൽ കാര്യമായ വ്യത്യാസങ്ങളില്ല ( പ്ലസ്, പ്രോ മോഡലുകളുടെ കാര്യം വ്യത്യസ്തമാണ്). പെർഫോമൻസിന്റെ കാര്യത്തിലും ഡിവൈസുകൾ തമ്മിൽ വലിയ വ്യത്യാസങ്ങൾ ഇല്ല. എന്നാൽ വിലയിൽ വ്യത്യാസമുണ്ട് താനും. 65,000 രൂപയിൽ പുറത്താണ് ഐഫോൺ 14 മോഡലിന് ഇന്ത്യയിൽ വില വരുന്നത്. എന്നാൽ ഐഫോൺ 13 60,000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ കഴിയും.

വിപണിയിൽ ലഭ്യമായതിൽ, ഏറ്റവും മികച്ച പെർഫോമൻസ് നൽകുന്ന ഡിവൈസുകളിൽ ഒന്നാണ് ഐഫോൺ 13. നല്ലൊരു പെർഫോമ‍‍‍ർ ഡിവൈസായതിനാൽ തന്നെ ലോഡ് കൂടിയ ഗെയിമുകൾ പോലും വളരെ എളുപ്പത്തിൽ കളിക്കാനാകും. ആപ്പിൾ ഡിവൈസുകളുടെ പെർഫോമൻസും സോഫ്റ്റ്വെയർ എക്സ്പീരിയൻസും മികച്ചതാണെന്ന കാര്യത്തിൽ ആർക്കും ഒരു എതിരഭിപ്രായവും ഉണ്ടാകില്ല. എറെക്കാലം ഉപയോഗിക്കാൻ കഴിയുമെന്നതും ഐഫോണുകളുടെ സവിശേഷതയാണ്.

വളരെക്കാലം ഉപയോഗിച്ചാലും ഐഫോണുകൾ സ്ലോ ആകില്ലെന്നതാണ് ഇതിന് കാരണം. ഏറെ നാളത്തെ സോഫ്റ്റ്വെയർ സപ്പോർട്ടും ആപ്പിൾ ഉറപ്പ് നൽകുന്നുണ്ട്. ഈ രണ്ട് കാരണങ്ങൾ മാത്രം മതിയാകും ആൻഡ്രോയിഡ് ഫോണുകളിൽ നിന്നും ഐഫോണുകൾ എത്രമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് മനസിലാക്കാൻ. സോഷ്യൽ സർഫിങ്, കോളിങ്, ചാറ്റിങ് എന്നിവയൊക്കെയുള്ള ഡെയിലി ആവറേജ് യൂസേജിൽ പോലും ഒരു ദിവസത്തിൽ താഴെ മാത്രമാണ് ബാറ്ററി നിൽക്കുക എന്ന് കൂടി നാം അറിയണം.

More from GizBot

Best Mobiles in India

English summary
Flipkart is offering cool offers for those who want to buy the iPhone 13. These offers and discounts are available as part of the Summer Sale Fest. Flipkart's Big Savings Days sale is going on till May 10. After the sale ends, the iPhone 13 won't be available at such a low price.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X