Home
Mobile

ലാഭം കൊയ്യുന്ന ഓഫർ! ഐഫോൺ 16 26,000 രൂപ വില കുറവിൽ വാങ്ങാം

ഐഫോൺ 16 ഒടുവിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് എത്തി. ഉപകരണം ഇപ്പോൾ 79,999 രൂപയ്ക്ക് ലഭ്യമാണ്. പലരും പുതിയ ഐഫോണുകളെ കുറിച്ച് ആവേശഭരിതരാണെങ്കിലും, ഐഫോൺ 13 പോലെ ഉള്ള പഴയ ഉപകരണങ്ങളിൽ നിന്ന് പുതിയ ഐഫോൺ 16ലേക്ക് അപ്‌ഗ്രേഡ് ചെയ്യണോ എന്ന കാര്യത്തിലും ചിലർ ആശയക്കുഴപ്പത്തിൽ ആണ്. ആ ആശയക്കുഴപ്പം ഈ ലേഖനത്തിലൂടെ നിങ്ങൾക്ക് മാറുവാൻ സാധ്യത ഉണ്ട്. എന്നാൽ അതിന് മുമ്പ് ഇന്ത്യ iStore വാഗ്ദാനം ചെയുന്ന ചില കാര്യം ഉപഭോക്താക്കൾ അറിഞ്ഞിരിക്കണം.

ഐഫോൺ 16 ആവശ്യമുള്ളവർക്കും ഐഫോൺ 13 കൈവശം ഉള്ളവർക്കും വൻ കിഴിവ് ആണ് ആപ്പിൾ വാഗ്ദാനം ചെയ്യുന്നത്. കൂടുതൽ വിശദാംശങ്ങൾ ഇതാ.. ഐഫോൺ 16 ഇന്ത്യയിൽ സെയിൽ തുടങ്ങിയ സാഹചര്യത്തിൽ ഐഫോൺ 13 ഉടമകൾക്ക് 26,000 രൂപ കിഴിവ് ഓഫറോടെ ഐഫോൺ 16 വാങ്ങാം.

ലാഭം കൊയ്യുന്ന ഓഫർ! ഐഫോൺ 16 26,000 രൂപ വില കുറവിൽ വാങ്ങാം

മറ്റ് ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളെ പോലെ, ഇന്ത്യ iStore ഐഫോൺ 16 അതിൻ്റെ യഥാർത്ഥ വിലയായ 79,900 രൂപയ്ക്കാണ് വിൽക്കുന്നത്. ലോഞ്ച് ഓഫറിൻ്റെ ഭാഗമായി, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ കാർഡ് എന്നിവയിൽ വാലിഡിറ്റി ഉള്ള 5,000 രൂപ ഡിസ്‌കൗണ്ട് ഓഫറിൽ ഉപകരണം ലഭ്യമാണ്. അതായത്, ഈ ഓഫർ ഐഫോൺ 16ന്റെ വില 74,900 രൂപയായി കുറയ്ക്കും.

ഇതിന് പുറമെ, എക്‌സ്‌ചേഞ്ച് ബോണസിൽ 20,000 രൂപയും 6,000 രൂപ വരെ ഉള്ള പതിവ് കിഴിവ് ഓഫറും ഉണ്ട്. ഇത് മാത്രമേ ലഭ്യമാകുകയുള്ളു. അതിനാൽ, ഈ എക്സ്ചേഞ്ച് ഓഫർ കമ്പനി പങ്കിട്ട വിശദാംശങ്ങൾ അനുസരിച്ച് വില 48,900 രൂപയായി കുറയും. ഈ സൈറ്റ് നൽകുന്ന മൊത്തം എക്സ്ചേഞ്ച് ഓഫർ കിഴിവ് 26,000 രൂപയാണ്.

എന്നാൽ, ഈ കിഴിവ് ഓഫർ ക്ലെയിം ചെയ്യുന്നതിനായി നിങ്ങളുടെ ഐഫോൺ 13 നല്ല പ്രവർത്തന നിലയിൽ ആയിരിക്കണം എന്ന് സൈറ്റ് എടുത്ത് പറയുന്നു. പരിചയമില്ലാത്തവർക്ക് വേണ്ടി പറയാം, India iStore ഒരു അംഗീകൃത ആപ്പിൾ സ്റ്റോറാണ്. അതിനാൽ ആളുകൾക്ക് ഇവിടെ നിന്ന് ഏറ്റവും പുതിയ ഐഫോൺ വാങ്ങുന്നത് പരിഗണിക്കാം.

എന്നാൽ ഇപ്പോൾ, ഐഫോൺ 13നേക്കാൾ ഐഫോൺ 16 വാങ്ങുന്നത് മൂല്യവത്താണോ? അതെ, ഇത് നിങ്ങളുടെ ആവശ്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. പുതിയ ഐഫോൺ വേഗതയേറിയതാണ്. മികച്ച ക്യാമറ സജ്ജീകരണം, ആപ്പിൾ ഇൻ്റലിജൻസ് പിന്തുണ, ഒരു പുതിയ ആക്ഷൻ ബട്ടൺ, പുതിയ ക്യാമറ കൺട്രോൾ ബട്ടൺ, അൽപ്പം വലിയ ബാറ്ററി എന്നിവ വാഗ്ദാനം ചെയ്യുന്നു. ഈ അപ്‌ഗ്രേഡുകൾ നിങ്ങൾക്ക് ആവശ്യമാണെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, നിങ്ങൾക്ക് ഐഫോൺ 16ലേക്ക് അപ്‌ഗ്രേഡ് ചെയ്യാം.

ഐഫോൺ 16ൻ്റെ 128 ജിബി സ്റ്റോറേജ് മോഡലിന് ഇന്ത്യയിൽ 79,900 രൂപയാണ് വില. 256 ജിബി സ്റ്റോറേജ് മോഡലിന് 89,900 രൂപയും 512 ജിബി സ്റ്റോറേജിന് 1,09,900 രൂപയും ആണ് വില. എന്നാൽ iStoreൽ മാത്രമല്ല, ഫ്ലിപ്കാർട്ട്, ആമസോൺ പോലുള്ള ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് കൂടാതെ ഇൻസ്റ്റന്റ് ഡെലിവറി ആപ്പുകൾ ആയ ബിഗ്ബാസ്‌ക്കറ്റ് (BigBasket), ബ്ലിങ്കിറ്റ് (Blinkit), സെപ്റ്റോ (Zepto) എന്നിവടങ്ങളിലും ഐഫോൺ 16 വാങ്ങാൻ സാധിക്കും.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

Best Mobiles in India

English summary
With the iPhone 16 going on sale in India, iPhone 13 owners can buy the iPhone 16 with a discount offer of Rs 26,000. An offer of up to Rs 20,000 in exchange bonus and up to Rs 6,000 is available for the 128GB iPhone 13 variant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X