Home
Mobile

പുതിയ ഐഫോൺ ഇറങ്ങുകയാണ്, ​ആവേശം കാട്ടാതെ കുറച്ച് ബുദ്ധിപരമായി നീങ്ങാം! 'ഐഫോൺ' ​കൈയിലിരിക്കും

ആപ്പിൾ ആരാധകരെല്ലാം തന്നെ ഐഫോൺ 15 സീരീസ് ലോഞ്ചിനായി കാത്തിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് ആപ്പിൾ പുതിയ ഫോണുകൾ അവതരിപ്പിക്കാൻ തയ്യാറാകുന്നത്. സെപ്തംബർ 12ന് പുതിയ ഫോൺ ലോഞ്ച് നടക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിരവധി ഉപഭോക്താക്കൾ തങ്ങളുടെ ഫോൺ അപ്ഡേറ്റ് ചെയ്യാനായി കാത്തിരിക്കുകയാണ്.

പുതിയ ഫോൺ വിപണിയിൽ ഇറക്കുമ്പോൾ ചില ഉപഭോക്താക്കൾ അപ്ഡേറ്റ് ചെയ്യുക മാത്രം അല്ല സാധാരണക്കാരായ ചില ഉപഭോക്താക്കൾക്ക് ഐഫോൺ സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് ആപ്പിൾ നൽകുന്നത്. സാധാരണക്കാരായ ഉപഭോക്താക്കൾക്ക് എങ്ങനെ പുതിയ ഐഫോൺ സ്വന്തമാക്കാം എന്നല്ലെ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. എന്നാൽ പുതിയ സീരിസിലെ ഫോൺ സ്വന്തം ആക്കാം എന്നല്ല ഉ​ദ്ദേശിച്ചത്. ഐഫോൺ 14, 13 സീരീസുകളിലെ ഫോൺ പുതിയതായി സ്വന്തമാക്കാം എന്നാണ് ഉദ്ദേശിച്ചത്.

ആവേശം കാട്ടാതെ കുറച്ച് ബുദ്ധിപരമായി നീങ്ങാം! 'ഐഫോൺ' ​കൈയിലിരിക്കും

കാരണം പുതിയ സീരീസ് ഫോണുകൾ ആപ്പിൾ മാർക്കറ്റിൽ എത്തിക്കുമ്പോൾ ഇവയുടെ മുൻ​ഗാമി ഫോണുകൾക്ക് മാർക്കറ്റിൽ വില കുറയുന്ന പ്രതിഭാസം നിരവധി നാളുകളായി നടക്കുന്നുണ്ട്. പ്രത്യേകിച്ചും ആപ്പിളിന്റെ ഫോണുകൾക്കാണ് ഇത്തരത്തിൽ വലിയ രീതിയിൽ വില കുറയുക. ഇതുവഴി സാധാരണക്കാരായ ആളുകൾക്കും ആപ്പിളിന്റെ ഉത്പന്നങ്ങൾ സ്വന്തമാക്കാവുന്നതാണ്. ആയതിനാൽ ഐഫോൺ 14,13 എന്നിവ സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്നവർ ആപ്പിൾ 15 സീരീസ് പുറത്തിറങ്ങുന്നത് വരെ കാത്തിരുന്നാൽ വൻ കിഴിവിൽ ഇവ സ്വന്തമാക്കാൻ സാധിക്കുന്നതാണ്.

സെപ്തംബർ 12ന് ലോഞ്ച് ചെയ്ത് കഴിഞ്ഞാൽ അതേ ആഴ്ച തന്നെ ഓൺലൈനായി ഫോൺ സ്വന്തമാക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മിക്കവാറും സെപ്റ്റംബർ 22നുള്ളിൽ തന്നെ ഫോണുകൾ സ്റ്റോറുകളിലും എത്തിയേക്കാം. ഈ ഫോണുകൾ വിപണിയിലെത്തിയാൽ അന്ന് മുതൽ തന്നെ മുൻ തലമുറ ഫോണുകൾക്ക് വില കുറയുന്നത് കാണാൻ സാധിക്കും. കഴിഞ്ഞ വർഷം ഐഫോൺ 14 സീരീസുകൾ വിപണിയിലെത്തിച്ചപ്പോൾ 13 സീരീസ് ഫോണുകളുടെ വില വലിയ രീതിയിൽ ആപ്പിൾ കുറച്ചിരുന്നു.

ആവേശം കാട്ടാതെ കുറച്ച് ബുദ്ധിപരമായി നീങ്ങാം! 'ഐഫോൺ' ​കൈയിലിരിക്കും

ഏകദേശം 50 ഡോളർ മുതൽ 100 ഡോളർ വരെ വിലയിൽ കുറവ് വന്നേക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. അതായാത് ഇന്ത്യൻ വിലയിൽ 4000 രൂപ മുതൽ 8000 രൂപ വരെ കുറവ്. ഇതിന് പുറമെ മുൻകാമി ഫോണുകൾ കൂടുതലായി വിറ്റുപോകാനായി ആകർഷകമായ ഓഫറുകളും ആപ്പിൾ പ്രഖ്യാപിച്ചേക്കാം. എന്നാൽ ഐഫോൺ 12, 11 തുടങ്ങിയ സീരീസിലുള്ള ഫോണുകൾ എടുക്കാൻ ഉപഭോക്താക്കൾ ഒരിക്കലും ശ്രമിക്കരുത്. ഇവ അൽപം ഔട്ട്ഡേറ്റഡ് ആയിക്കൊണ്ടിരിക്കുന്ന ഫോൺ ആണ്.

നിലവിലെ സാങ്കേതിക വിദ്യകളിൽ ധാരാളമായി മാറ്റം വന്നിട്ടുണ്ട്. ആയതിനാൽ തന്നെ ഇന്നത്തെ മാർക്കറ്റിന് ഐഫോൺ 11, 12 എന്നിവയുടെ ഫീച്ചറുകൾ യോജിച്ചതല്ല. അതേ സമയം ഐഫോൺ എസ്ഇ എടുക്കുന്നത് ഒരു മികച്ച ഓപ്ഷൻ ആയിരിക്കും പുതിയ സീരീസ് ഇറങ്ങുമ്പോൾ ഐഫോൺ എസ്ഇയ്ക്ക് വലിയ മാറ്റങ്ങൾ ഉണ്ടായിരിക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. ഏതായാലും ഐഫോൺ 13, 14 സീരീസ് ഫോണുകൾ വാങ്ങാൻ ആ​ഗ്രഹിക്കുന്നവർ അൽപം കാത്തിരിക്കുന്നത് തന്നെയാണ് ബുദ്ധി.

അതേ സമയം ഐഫോണിന്റെ 15 സീരീസ് ഫോണുകൾ സെപ്തംബർ 12ന് ലോഞ്ച് ചെയ്യും. ഇന്ത്യൻ സമയം രാത്രി 10.30ന് ആയിരിക്കും പുതിയ ഫോണിന്റെ ലോഞ്ച് ഇവന്റ് ആരംഭിക്കുക. കാലിഫോർണിയയിലെ കുപെർട്ടിനോയിലുള്ള കമ്പനിയുടെ ആസ്ഥാനത്ത് വെച്ചായിരിക്കും ഈ ഇവന്റ് നടക്കുക. ചടങ്ങിൽ കമ്പനി ഉടമ സ്റ്റീവ് ജോബ്‌സ് ചടങ്ങിൽ ആതിഥേയത്വം വഹിക്കും. ആപ്പിൾ സിഇഒ ടിം കുക്ക് ആയിരിക്കും മുഖ്യ പ്രഭാഷണം നടത്തുക.

അതേസമയം പുതിയ ഐഫോണുകൾക്ക് പഴയ സീരിസ് ഫോണുകളെ അപേക്ഷിച്ച് പല മേഖലകളിലും വലിയ അപ്‌ഗ്രേഡുകൾ ലഭിക്കുമെന്നാണ് വിവിധ ചോർച്ചാ റിപ്പോർ‌ട്ടുകൾ സൂചിപ്പിക്കുന്നത്. ഫോണുകളുടെ പ്രോ വേരിയന്റുകൾക്ക് പുതിയ ട്രിപ്പിൾ ക്യാമറ സിസ്റ്റം ലഭിക്കാൻ സാധ്യത ഉണ്ട്. പ്രോ മാക്‌സ് മോഡലിൽ ഒരു പെരിസ്‌കോപ്പ് ലെൻസും ഫീച്ചർ ചെയ്തേക്കാം. പുതിയ ഫോണിന്റെ ലോഞ്ച് ഇവന്റിന് ആപ്പിൾ വാച്ച് സീരീസ് 9, രണ്ടാം തലമുറ ആപ്പിൾ വാച്ച് അൾട്രാ എന്നിവയും അവതരിപ്പിക്കും.

More from GizBot

Best Mobiles in India

English summary
It has been a phenomenon for many days that when new series of phones are introduced in the market, the prices of their predecessors are reduced. Especially for Apple's phones, the price will be reduced in such a big way. In this way, common people can also own Apple's products. So those who want to own the iPhone 14 and 13 should wait a little.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X