എന്തൊരഴക് ഹൌ..; മഞ്ഞ നിറത്തിൻ ചന്തം ചാർത്തി ഐഫോണുകൾ
ഐഫോൺ 14, ഐഫോൺ 14 സ്മാർട്ട്ഫോണുകളുടെ പുതിയ കളർ വേരിയന്റ് ഇന്ത്യയിലും മറ്റ് ആഗോള വിപണികളിലും അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിൾ. മഞ്ഞ നിറത്തിലാണ് പുതിയ ഐഫോണുകൾ കമ്പനി പുറത്തിറക്കുന്നത്. ഇതോടെ ഐഫോൺ 14, ഐഫോൺ 14 പ്ലസ് സ്മാർട്ട്ഫോണുകൾ ആറ് കളർ വേരിയന്റുകളിൽ ലഭ്യമാകും.
മിഡ്നൈറ്റ്, സ്റ്റാർലൈറ്റ്, റെഡ്, ബ്ലൂ, പർപ്പിൾ എന്നിവയാണ് നിലവിലുള്ള കളർ ഓപ്ഷനുകൾ. കളർ വേരിയന്റായതിനാൽ പുതിയ ഫോണിലെ സ്പെസിഫിക്കേഷനുകളിൽ ഒന്നും മാറ്റമില്ല. ഇന്ത്യയിൽ അവതരിപ്പിച്ച യെല്ലോ കളർ വേരിയന്റിന്റെ വിലയിലും മാറ്റങ്ങൾ ഒന്നുമില്ല. യെല്ലോ നിറത്തിലുള്ള ഐഫോൺ 14, ഐഫോൺ 14 പ്ലസ് സ്മാർട്ട്ഫോണുകളുടെ വില അറിയാൻ തുടർന്ന് വായിക്കുക.

iPhone : ഐഫോൺ 14, ഐഫോൺ 14 പ്ലസ് ( മഞ്ഞക്കളർ വേരിയന്റ് ) പ്രൈസ് ടാഗ്
ഐഫോൺ 14 സ്മാർട്ട്ഫോണിന്റെ യെല്ലോ കളർ വേരിയന്റിന് രാജ്യത്ത് 79,900 രൂപയിലാണ് വിലയാരംഭിക്കുന്നത്. ഐഫോൺ 14 പ്ലസിന്റെ മഞ്ഞക്കളർ വേരിയന്റിന് 89,900 രൂപ മുതലും വില തുടങ്ങുന്നു. രണ്ട് ഫോണുകളുടെയും യെല്ലോ കളർ വേരിയന്റ് 256 ജിബി, 512 ജിബി സ്റ്റോറേജ് വേരിയന്റുകളിലും ലഭ്യമാകും. പുതിയ കളർ ഓപ്ഷനിലുള്ള ഫോണുകൾ മാർച്ച് 14 മുതലാണ് വിൽപ്പനയ്ക്കെത്തുക.
ഡിവൈസുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മാർച്ച് 10 മുതൽ ഇതിന് സാധിക്കും. ആപ്പിൾ iPhone 14, ഐഫോൺ 14 പ്ലസ് സിലിക്കൺ കേസുകളും നാല് പുതിയ കളറുകളിൽ കമ്പനി ഓഫർ ചെയ്യുന്നു. കാനറി യെല്ലോ, ഒലിവ് നിറം, സ്കൈ, ഐറിസ് എന്നിവയാണ് കേസുകൾക്ക് ലഭിക്കുന്ന പുതിയ കളറുകൾ. ഐഫോൺ 14, 14 പ്ലസ് സ്മാർട്ട്ഫോണുകളുടെ ഫീച്ചറുകൾ അറിയാൻ തുടർന്ന് വായിക്കുക.

ഫീച്ചറുകൾ
സ്‌ക്രീൻ വലിപ്പം, ബാറ്ററി കപ്പാസിറ്റി ഇതിൽ മാത്രമാണ് രണ്ട് ഡിവൈസുകളും തമ്മിലുള്ള വ്യത്യാസം. ബാക്കിയെല്ലാ ഫീച്ചറുകളും രണ്ട് ഫോണുകളിലും സമാനമാണ്. ഐഫോൺ 14 മോഡൽ 6.1 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. ഐഫോൺ 14 പ്ലസ് മോഡൽ 6.7 ഇഞ്ച് ഡിസ്‌പ്ലെയും പായ്ക്ക് ചെയ്യുന്നുണ്ട്. ഐഫോൺ മിനി മോഡലുകൾ നിർത്തലാക്കിയാണ് ആപ്പിൾ ഐഫോൺ 14 പ്ലസ് ഫോണുകൾ അവതരിപ്പിച്ചത്.
ഐഫോൺ 14, 14 പ്ലസ് സ്മാർട്ട്ഫോണുകൾ എ15 ബയോണിക് ചിപ്പ്സെറ്റാണ് ഫീച്ചർ ചെയ്യുന്നത്. കൂടുതൽ കോറുകളുള്ളതിനാൽ മെച്ചപ്പെട്ട പെർഫോമൻസും ഡിവൈസുകളിലെ ചിപ്പ്സെറ്റ് ഓഫർ ചെയ്യുന്നു. ഡിസ്‌പ്ലെ സൈസിൽ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, ഐഫോൺ 14, 14 പ്ലസ് മോഡലുകളിൽ ഡോൾബി വിഷൻ സപ്പോർട്ട് ലഭ്യമാണ്. സെറാമിക് ഷീൽഡ് പ്രൊട്ടക്ഷനുമുണ്ട്. രണ്ട് ഫോണുകളിലും ഡ്യുവൽ 12 മെഗാപിക്സൽ റിയർ ക്യാമറ സെറ്റപ്പും 12 മെഗാപിക്സൽ സെൽഫി സെൻസറും നൽകിയിരിക്കുന്നു.

60 എഫ്പിഎസിൽ 4കെ വീഡിയോ റെക്കോർഡിങ് സംവിധാനം, മികച്ച ലോ ലൈറ്റ് ഫോട്ടോഗ്രാഫി ഓഫർ ചെയ്യുന്ന "ഫോട്ടോണിക്ക് എഞ്ചിൻ" ഫീച്ചറും ഐഫോൺ 14 മോഡലുകളിൽ ലഭ്യമാണ്. ആക്ഷൻ, സിനിമാറ്റിക് വീഡിയോ മോഡുകളും കമ്പനി ഓഫർ ചെയ്യുന്നു. ഇന്ത്യയിൽ ലഭ്യമല്ലെങ്കിലും ഫ്രാൻസ്, ജർമനി, അയർലൻഡ്, യുകെ, യുഎസ്, കാനഡ എന്നീ രാജ്യങ്ങളിൽ സാറ്റലൈറ്റ് കണക്റ്റിവിറ്റിയും ഐഫോൺ 14, 14 പ്ലസ് മോഡലുകളിൽ ലഭ്യമാണ്.
ഐഫോൺ 14, ഐഫോൺ 14 പ്ലസ് മോഡലുകളിൽ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചറും ലഭ്യമാണ്. വലിയ കാർ അപകടങ്ങൾ ഉണ്ടാവുമ്പോൾ യൂസറിന്റെ ജീവൻ രക്ഷിക്കാൻ വരെ സഹായിക്കുന്ന ഫീച്ചർ ആണിത്. കാർ അപകടത്തിൽ പെടുമ്പോൾ അത് തിരിച്ചറിയാനുള്ള ശേഷിയാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. അപകടമുണ്ടായതായി മനസിലാക്കിക്കഴിഞ്ഞാൽ സ്വന്തം നിലയിൽ അടിയന്തര സർവീസുകളുമായി ബന്ധപ്പെടാൻ വരെ ഈ സംവിധാനത്തിന് കഴിയും.


Click it and Unblock the Notifications








