Just In
- 6 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- 8 hrs ago
ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന; നിർണായക കണ്ടുപിടുത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ
- 22 hrs ago
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- 1 day ago
28,000 ഗ്രാമങ്ങളെ കൈ പിടിച്ചുയർത്താൻ ബിഎസ്എൻഎൽ; 2027 ഓടെ ലാഭത്തിലേക്കെന്നും പ്രഖ്യാപനം
Don't Miss
- News
വര്‍ഷങ്ങള്‍ ടിക്കറ്റെടുത്തിട്ടും അടിക്കുന്നില്ല, ലോട്ടറി മാറ്റി യുവാവ്, ഇത്തവണ അടിച്ചത് ലക്ഷങ്ങള്‍
- Automobiles
ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ
- Lifestyle
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്‍ത്തും ആയുര്‍വ്വേദ മിശ്രിതം
- Movies
പിറന്നാളിന് കാവ്യയ്ക്ക് ഡമ്പല്‍ പൊതിഞ്ഞ് കൊടുത്തു, നാലാം നിലയിലേക്ക് ചുമന്നു കൊണ്ടാണ് പോയത്: സുരാജ്
- Finance
ചുരുങ്ങിയ ചെലവിൽ ബിസിനസ് ആരംഭിക്കാം; അമൂൽ ഫ്രാഞ്ചൈസി തുടങ്ങുന്നതിനുള്ള നടപടികളറിയാം
- Sports
കോലിയുടെയല്ല, അവന്റെ വിക്കറ്റ് നേടാനാണ് പ്രയാസപ്പെട്ടത്! വെളിപ്പെടുത്തി പാക് പേസര്‍
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
കേട്ടാൽ ഞെട്ടരുത്, ഐഫോൺ 14 ഫ്ലിപ്കാർട്ടിൽ 50,000 രൂപയ്ക്കടുത്ത് ലഭ്യമാണ്! പക്ഷേ...
രാജ്യത്തെയാകെ അമ്പരപ്പിച്ച ഒരു തട്ടിപ്പ് കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. നോയിഡ കേന്ദ്രീകരിച്ച് നടത്തിവന്ന വ്യാജ ഐഫോൺ ( IPhone ) തട്ടിപ്പായിരുന്നു അത്. ഐഫോൺ എന്ന വ്യാജേന ഡൽഹഹിയിലെ മാർക്കറ്റിൽ ലഭ്യമായ വ്യാജ ചൈനീസ് ഫോണും ചൈനീസ് ഓൺലൈൻ വെബ്സൈറ്റ് ആയ ആലിബാബയിൽ നിന്ന് ഓഡർ ചെയ്ത ഐഫോണിന്റെ ഒറിജിനൽ ബോക്സും ആപ്പിൾ സ്റ്റിക്കറും ഉപയോഗിച്ചുകൊണ്ടായിരുന്നു തട്ടിപ്പ്. വ്യാജ ഫോൺ ആപ്പിൾ സ്റ്റിക്കർ ഒട്ടിച്ച് ഐഫോൺ കവറിലാക്കി വിൽപ്പനയ്ക്ക് വയ്ക്കാൻ തട്ടിപ്പുകാർ മുടക്കിയത് ഒരു ഫോണിന് ഏകദേശം 17,500 രൂപ.

ഓൺലൈനിൽ പരസ്യം നൽകിയതാകട്ടെ ഏകദേശം 66,000 രൂപ വിലയുള്ള ഐഫോൺ 13 വെറും 53,000 രൂപയ്ക്ക് നൽകാമെന്നും. ഇതു കേട്ട് വാങ്ങാൻ ഓടിയെത്തിയ നിരവധിപേർ ആണ് കബളിപ്പിക്കപ്പെട്ടത്. ഒടുവിൽ ഉപയോക്താക്കളുടെ പരാതിയെത്തുടർന്ന് പോലീസ് തട്ടിപ്പുകാരെ കുടുക്കുകയും ഐഫോൺ ഡിസ്കൗണ്ടിന്റെ കള്ളി വെളിച്ചത്ത് കൊണ്ടുവരികയുമായിരുന്നു. ഐഫോൺ വാങ്ങാനുള്ള ആളുകളുടെ ആഗ്രഹമാണ് ഇവിടെ തട്ടിപ്പുകാർ മുതലെടുത്തിരിക്കുന്നത്.

അതെ, ഐഫോൺ വിലക്കുറവിൽ ലഭ്യമാകുമെന്ന് കേട്ടാൽ ആരും ഒരു നിമിഷം ഒന്ന് മോഹിച്ചുപോകും. അത്രയ്ക്ക് ആരാധകരാണ് ഒരു ഐഫോൺ സ്വന്തമാക്കണമെന്ന ആഗ്രഹവുമായി നമുക്കിടയിൽ ജീവിക്കുന്നത്. ഈ ആഗ്രഹം നിറവേറ്റാൻ ശ്രമിക്കുന്നതിനിടയിൽ തട്ടിപ്പുകാരുടെ മോഹന വാഗ്ദാനങ്ങളിൽ പോയി വീഴേണ്ട. ആപ്പിളിന്റെ ഔദ്യോഗിക വിൽപ്പന പങ്കാളികളുടെ പട്ടികയിലുള്ള ആമസോണും ഫ്ലിപ്കാർട്ടും ഏറെ ഓഫറുകൾ ഐഫോണുകൾക്ക് നൽകിവരുന്നുണ്ട്.

ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരുടെ ഇപ്പോഴത്തെ ആദ്യ ചോയ്സും ഈ നിരയിലെ ഏറ്റവും പുതിയ താരമായ ഐഫോൺ 14 ഇപ്പോൾ കിടിലൻ ഡിസ്കൗണ്ടുകൾ ഫ്ലിപ്കാർട്ടിൽ തന്നെ ലഭ്യമാണ്. തട്ടിപ്പുകാർ വാഗ്ദാനം ചെയ്തതിനെക്കാൾ വിലക്കുറവും ഫ്ലിപ്കാർട്ടിൽ ഐഫോൺ 14 മോഡലിന് ഉണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഏകദേശം 50000 രൂപയ്ക്ക് അടുത്ത് വിലയിലാണ് ഫ്ലിപ്കാർട്ടിൽ ഐഫോൺ 14 ന് ഓഫറുകളോടെ സ്വന്തമാക്കാനാകുക. എന്നാൽ ചില നിബന്ധനകളോടെ മാത്രമേ ഫ്ലിപ്കാർട്ടിൽ നിന്ന് ഈ വിലയ്ക്ക് ഐഫോൺ നേടാൻ സാധിക്കൂ.

ഇന്ത്യൻ വിപണിയിൽ ഏകദേശം 79,900 രൂപ വിലയുള്ള ഐഫോൺ 14 ന്റെ 128 ജിബി സ്റ്റോറേജ് വേരിയന്റിന് 77,400 രൂപയ്ക്കാണ് ഫ്ലിപ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എച്ച്ഡിഎഫ്സി കാർഡ് ഉടമകൾക്ക് 5000 രൂപ ഡിസ്കൗണ്ട് ഉണ്ട്. ഇതു കൂടി കണക്കാക്കുമ്പോൾ വില 72,400 രൂപയായി കുറയുന്നു. ഇതേ രീതിയിൽ ഏകദേശം 87,400 രൂപ വില നിശ്ചയിച്ചിരിക്കുന്ന ഐഫോൺ 14 ന്റെ 256 ജിബി സ്റ്റോറേജ് വേരിയന്റ് 5000 രൂപ ഡിസ്കൗണ്ടോടെ 82,400 രൂപയ്ക്കും ലഭ്യമാകും.

മുൻപ് നൽകിയിരുന്ന പോലെ തന്നെ എക്സ്ചേഞ്ച് ഓഫറുകളിലൂടെയാണ് ഈ ഫോണിന്റെ വിലയിൽ ഇനി ഇളവുകൾ ലഭ്യമാക്കിയിരിക്കുന്നത്. അതായത് നിങ്ങളുടെ പഴയ സ്മാർട്ട്ഫോണുകൾക്ക് ഈ ഓഫർ പ്രകാരം പരമാവധി 20,500 രൂപ വരെ എക്സ്ചേഞ്ച് വില ലഭ്യമാകും. നിങ്ങളുടെ പഴയ ഐഫോൺ മോഡലുകളോ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളോ എക്സ്ചേഞ്ച് നൽകിയാൽ മതിയാകും. അങ്ങനെ പരമാവധി എക്സ്ചേഞ്ച് തുകയായ 20,500 രൂപ നേടാനായാൽ 128 ജിബി സ്റ്റോറേജുള്ള ഐഫോൺ 14 ന്റെ വില 51,900 ആയി കുറയും.

എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം നിങ്ങൾ നൽകുന്ന ഫോണിന്റെ പ്രവർത്തന ക്ഷമതയും മൂല്യവും പഴക്കവുമൊക്കെ കണക്കാക്കിയാകും ഫ്ലിപ്കാർട്ട് എക്സ്ചേഞ്ച് തുക നിശ്ചയിക്കുക എന്നതാണ്. നിങ്ങൾ നൽകുന്ന ഫോൺ നിലവാരമുള്ളതാണെങ്കിൽ 10000 രൂപ വരെയെങ്കിലും സുഖമായി എക്സ്ചേഞ്ച് വിലയായി ലഭ്യമാകും. നിങ്ങൾ നൽകുന്നത് ഐഫോണിന്റെ തന്നെ ഏതെങ്കിലും പ്രോ മോഡൽ ആണെങ്കിൽ എക്സ്ചേഞ്ച് തുക തീർച്ചയായും 10,000 രൂപയ്ക്ക് മുകളിൽ ലഭ്യമാകാനാണ് സാധ്യത.

അതേസമയം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്തെന്നാൽ ആപ്പിൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾ മൂലം ചില പിൻകോഡുകളിൽ ഐഫോൺ 14 ലഭ്യമാകില്ല എന്നതാണ്. ഐഫോൺ വാങ്ങിയേ തീരൂ എന്ന ആഗ്രഹം നിങ്ങളുടെ മനസ്സിൽ അത്ര ശക്തമാണ് എങ്കിൽ ഐഫോൺ 13 മോഡലിനെയും പരിഗണിക്കാവുന്നതാണ്. ഐഫോൺ 14 മോഡലിനെക്കാൾ വിലക്കുറവിൽ എന്നാൽ അതേസമയം തന്നെ ഐഫോൺ 14 ന്റെ ഏതാണ്ട് എല്ലാ ഫീച്ചറുകളോടും കൂടി സ്വന്തമാക്കാൻ സാധിക്കുന്ന മോഡലാണ് ഐഫോൺ 13.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470