ഇക്കാര്യത്തിൽ എന്നെ തോൽപ്പിക്കാനാകില്ല! ഐഫോൺ 14, 15 എന്നിവയ്ക്ക് വമ്പൻ ഡിസ്കൗണ്ടുമായി ഫ്ലിപ്പ്കാർട്ട്
സ്മാർട്ട്ഫോൺ പ്രേമികളുടെ മോഹ ഫോണാണ് ഐഫോൺ! സ്വന്തമായി ഒരു ഐഫോൺ വാങ്ങണം എന്ന ആഗ്രഹം ഉണ്ടായിട്ടുള്ളവർ ഏറെ. ചിലർക്ക് അത് നിറവേറ്റാനായി. എന്നാൽ മറ്റുചിലർക്ക് അത് നിറവേറ്റാനായിട്ടില്ല. ഐഫോൺ മോഹം ഇതുവരെ സഫലമാക്കാനാകാത്തവർക്ക് അത് നേടാൻ ഇപ്പോഴും അവസരം തുറന്നുകിടക്കുന്നുണ്ട്. ഏത് ഓഫർ സെയിലുകൾ വന്നാലും അവിടെയെല്ലാം താരം ഐഫോൺ ആണ്. ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം തന്നെയാണ് അതിന് കാരണം. പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനങ്ങളായ ആമസോണും ഫ്ലിപ്പ്കാർട്ടും ഐഫോൺ മോഡലുകൾക്ക് കിടിലൻ ഡിസ്കൗണ്ടുകൾ ലഭ്യമാക്കാറുണ്ട്. ഇക്കാര്യത്തിൽ ആരാണ് കേമൻ എന്ന് ഈ രണ്ട് സ്ഥാപനങ്ങളും തമ്മിൽ ഒരു മത്സരമുള്ളപോലെയാണ് തോന്നുക.
ഐഫോൺ വാങ്ങാൻ ഏറ്റവും വിലക്കുറവും ഡിസ്കൗണ്ടും നൽകുക തങ്ങളാണ് എന്ന് ആളുകളെ തോന്നിപ്പിക്കുന്ന വിധത്തിലാണ് ഫ്ലിപ്പ്കാർട്ടിന്റെ ഐഫോൺ ലിസ്റ്റിങ്. ഇപ്പോൾപ്പോലും ഐഫോൺ 14, ഐഫോൺ 15 എന്നീ മോഡലുകൾക്ക് കിടിലൻ ഡിസ്കൗണ്ടുകൾ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. കുറഞ്ഞ വിലയിൽ നല്ലൊരു ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഡീൽ ആണ് ഫ്ലിപ്പ്കാർട്ട് മുന്നോട്ട് വച്ചിരിക്കുന്നത്. അവ പരിചയപ്പെടാം.

ഐഫോൺ 15ന് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായിട്ടുള്ള ഡിസ്കൗണ്ട്: ഐഫോൺ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ സീരീസിലെത്തിയ കിടിലൻ ആപ്പിൾ സ്മാർട്ട്ഫോൺ ആണ് ഐഫോൺ 15. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വണ്ടർലസ്റ്റ് ഇവൻ്റിൽ ആപ്പിൾ അവതരിപ്പിച്ച ഐഫോൺ 15ൻ്റെ 128ജിബി വേരിയൻ്റിന് 79,900 രൂപയും 256ജിബി വേരിയൻ്റിന് 89,900 രൂപയും 512ജിബി വേരിയൻ്റിന് 1,09,900 രൂപയുമാണ് വില.
എന്നാൽ ഫ്ലിപ്പ്കാർട്ട് യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ ഐഫോൺ 15 സ്വന്തമാക്കാൻ അവസരം ഒരുക്കുന്നു. കാരണം ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ എൻഡ് ഓഫ് റീസൺ സെയിൽ ആരംഭിച്ചിരിക്കുന്നു. ജൂൺ 1 മുതൽ 12 വരെ നടക്കുന്ന ഈ ഓഫർ സെയിലിന്റെ ഭാഗമായി ഐഫോൺ 15 ന് പ്രത്യേക ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്.

ഐഫോൺ 15 ൻ്റെ 128 ജിബി വേരിയൻ്റ് നിലവിൽ ഫ്ലിപ്കാർട്ടിൽ നേരിട്ട് 18 ശതമാനം ഡിസ്കൗണ്ടിൽ 64,999 രൂപയ്ക്ക് ലഭ്യമാണ്. അധിക ഓഫറുകളൊന്നുമില്ലാതെയാണ് ഈ വിലയിൽ ലഭ്യമാകുന്നത് എന്നതാണ് ശ്രദ്ധേയം. ആക്സിസ് ബാങ്ക് കാർഡിന്റെ ബാങ്ക് ഓഫർ അല്ലെങ്കിൽ എക്സ്ചേഞ്ച് ഓഫർ എന്നിവ പ്രയോജനപ്പെടുത്തിയാൽ വില വീണ്ടും കുറയ്ക്കാം.
ഐഫോൺ 14ന് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായിരിക്കുന്ന ഡിസ്കൗണ്ട്: ഐഫോൺ 15 മാത്രമല്ല, മുൻഗാമിയായ ഐഫോൺ-14 മോഡലും ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ഡിസ്കൗണ്ട് വിലയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഐഫോൺ 15 ഇറങ്ങിയതോടെ ഐഫോൺ 14 അടിസ്ഥാന മോഡലിന്റെ ഇന്ത്യയിലെ വില 69,900 രൂപയായി കുറഞ്ഞിരുന്നു. ഇപ്പോൾ ഇതിനെക്കാൾ വിലക്കുറവിൽ ഐഫോൺ 14 വാങ്ങാമെന്നതാണ് ഫ്ലിപ്പ്കാർട്ട് ഡിസ്കൗണ്ടിന്റെ പ്രത്യേകത.
ഐഫോൺ 14ന്റെ 128ജിബി അടിസ്ഥാന മോഡൽ ഫ്ലിപ്പ്കാർട്ടിൽ 56,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ബാങ്ക് ഓഫറുകളൊന്നുമില്ലാതെ ഫ്ലാറ്റ് ഡിസ്കൗണ്ട് നൽകിക്കൊണ്ടാണ് ഈ വിലയ്ക്ക് ഐഫോൺ 14 ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത് എന്നതാണ് ഇവിടെ ഏറ്റവും ശ്രദ്ധേയം. കൂടുതൽ വിലക്കുറവ് നേടാൻ ആഗ്രഹിക്കുന്നു എങ്കിൽ എക്സ്ചേഞ്ച് ഓഫർ പ്രയോജനപ്പെടുത്താമെന്ന് ഫ്ലിപ്പ്കാർട്ട് നിർദേശിക്കുന്നു.

ഐഫോൺ 12 എക്സ്ചേഞ്ച് ചെയ്യാൻ തയാറാണെങ്കിൽ, 20,000 രൂപ വരെ എക്സ്ചേഞ്ച് മൂല്യം ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. അതേപോലെ ഐഫോൺ 13 എക്സ്ചേഞ്ച് ചെയ്താൽ 26,000 രൂപവരെ ഡിസ്കൗണ്ട് കിട്ടും. എന്നാൽ നൽകുന്ന സ്മാർട്ട്ഫോണിന്റെ വർക്കിങ് കണ്ടീഷൻ പരിഗണിച്ചാണ് അന്തിമ മൂല്യം നിശ്ചയിക്കുക എന്നത് ശ്രദ്ധിക്കണം.


Click it and Unblock the Notifications








