Home
Mobile

ഐഫോൺ 14 ഇപ്പോൾ 52000 രൂപ വിലയിൽ വിൽക്കുന്നു, പക്ഷേ ഇത് വാങ്ങണോ?

ഐഫോൺ 17 സീരീസിന്റെ ലോഞ്ച് കഴിഞ്ഞു, പ്രീ ഓഡർ തുടങ്ങി, ഓപ്പൺ സെയിൽ 19ന് തുടങ്ങാൻ പോകുന്നു... എന്നിങ്ങനെ ഐഫോൺ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തകൾ നിറഞ്ഞു നിൽക്കുന്ന സമയമാണിത്. പുതിയ മോഡലുകൾ എത്തിയതോടെ പഴയ മോലഡുകളുടെ വില വീണ്ടും ഒരു ലെവൽ കൂടി കുറഞ്ഞിരിക്കുന്നു എന്ന സന്തോഷവും ആരാധകർക്കുണ്ട്. മികച്ച സാമ്പത്തിക സ്ഥിതിയുള്ളവർക്ക് പുതിയ ഐഫോൺ 17 സീരീസിലെ ഏതെങ്കിലും മോഡൽ തെരഞ്ഞെടുക്കാം. എന്നാൽ കടുത്ത ഐഫോൺ ആരാധന ഉണ്ടായിട്ടും ഉയർന്ന തുക ചെലവഴിക്കാൻ കഴിയാത്തതിനാൽ ഐഫോൺ മോഹം സഫലമാക്കാൻ സാധിക്കാത്തവർ വിഷമിക്കേണ്ടതില്ല, നിങ്ങൾക്കായി ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 14 കാത്തിരിക്കുന്നുണ്ട്.

പുതിയ മോഡലുകൾ ഇറങ്ങിയതിന് പിന്നാലെ മുൻ മോഡലുകളുടെ വില കുറഞ്ഞപ്പോൾ ഐഫോൺ 14ന്റെ വിലയും കുറഞ്ഞിട്ടുണ്ട്. ആപ്പിൾ വെബ്​സൈറ്റിൽ ഇല്ലെങ്കിലും ഫ്ലിപ്പ്കാർട്ടിലും ആമസോണിലും ഐഫോൺ 14 വാങ്ങാൻ ലഭ്യമാണ്. അ‌തിൽത്തന്നെ ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ഐഫോൺ 14 128ജിബി വേരിയന്റ് 52000 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഐഫോൺ 14 ഇപ്പോൾ 52000 രൂപ വിലയിൽ വിൽക്കുന്നു, പക്ഷേ ഇത് വാങ്ങണോ?

ആപ്പിൾ 2022ൽ പുറത്തിറക്കിയ ഐഫോൺ സീരീസിൽപ്പെടുന്ന മോഡലാണ് ഐഫോൺ 14. പിന്നീട് 15, 16, 17 സീരീസുകൾ ഇറങ്ങി. അ‌തിനനുസരിച്ച് ഇതിന്റെ വിലയും കുറഞ്ഞു. അ‌തായത് മൂന്ന് വർഷം പഴക്കമുള്ള ഒരു മോഡലാണ് ഇത് എന്ന് വാങ്ങും മുൻപ് മനസിലാക്കിയിരിക്കണം. താരതമ്യേന പഴയതാണ് എങ്കിലും ഐഫോണിന്റെ ഗമ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ വിലയിൽ വാങ്ങാൻ അ‌നുയോജ്യമായ ഓപ്ഷനാണ് ഇത്.

ഐഫോൺ 14യുടെ 128ജിബി സ്റ്റോറേജ് ആണ് ഫ്ലിപ്പ്കാർട്ടിൽ 52900 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തേസമയം 256ജിബി സ്റ്റോറേജ് മോഡലിന്റെ കാര്യമെടുത്താൽ ആമസോണിൽ ആണ് വിലക്കുറവ് കാണുന്നത്. കൂടാതെ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്. ആമസോണിൽ ഐഫോൺ 14 256ജിബി സ്റ്റോറേജ് 61,900 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഐഫോൺ 14 ഇപ്പോൾ 52000 രൂപ വിലയിൽ വിൽക്കുന്നു, പക്ഷേ ഇത് വാങ്ങണോ?

അ‌തേസമയം ഫ്ലിപ്പ്കാർട്ടിൽ 62900 രൂപ വിലയിലാണ് ഐഫോൺ 14യുടെ 256ജിബി സ്റ്റോറേജ് വേരിയന്റ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആമസോണിലെ 1250 രൂപ ബാങ്ക് ഡിസ്കൗണ്ട് കൂടി കണക്കിലെടുക്കുമ്പോൾ 256ജിബി മോഡൽ ആമസോണിലാണ് വിലക്കുറവിൽ ലഭിക്കുക. അ‌തേസമയം ഈ തുക മുടക്കാൻ ശേഷിയുള്ളവർക്ക് ഐഫോണിന്റെ 15, 16 മോഡലുകൾ വാങ്ങുന്ന കാര്യം പരിഗണിക്കാവുന്നതാണ്.

ആമസോണിലും ഫ്ലിപ്പ്കാർട്ടിലും സെപ്റ്റംബർ 23 മുതൽ ഫെസ്റ്റിവൽ സെയിൽ ആരംഭിക്കാൻ പോകുകയാണ്. ഈ സമയത്ത് എല്ലാ സ്മാർട്ട്ഫോണുകൾക്കും വൻ ഡിസ്കൗണ്ടുകളും ഓഫറുകളും ലഭ്യമാകും. അ‌തിനാൽ കൂടുതൽ വിലക്കുറവ് ആഗ്രഹിക്കുന്നവർ ബിഗ് ബില്യൺ ഡേയ്സ്, ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ എന്നിവ ആരംഭിക്കുന്നത് വ​രെ കാത്തിരിക്കുന്നത് നല്ലതാണ്.

ഐഫോൺ 14, ഐഫോൺ 15, ഐ​ഫോൺ 16 എന്നിങ്ങനെ പഴയ മോഡലുകൾക്കും പുതിയ ഐഫോൺ 17 സീരീസ് മോഡലുകൾക്കും ആകർഷകമായ ഡിസ്കൗണ്ട് ഈ ഓഫർ സെയിലുകളിൽ ലഭ്യമാകും. അ‌തിനാൽ ഇപ്പോൾ 52900 രൂപ മുടക്കുന്നതിലും നല്ലത് ഒരു ആഴ്ച കൂടി കാത്തിരിക്കുന്നതാണ്.

ഐഫോൺ 14 ഇപ്പോൾ 52000 രൂപ വിലയിൽ വിൽക്കുന്നു, പക്ഷേ ഇത് വാങ്ങണോ?

ഐ​ഫോൺ 17 സീരീസ് വില

പുതിയ ഐഫോൺ 17 സീരീസ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി പുതിയ മോഡലുകളുടെ വില കൂടി പരിചയപ്പെടാം. ഐഫോൺ 17യുടെ 256GB വേരിയന്റിന് 82,900 രൂപയും 512GB വേരിയന്റിന് 1,02,900 രൂപയും ആണ് വില. ഐഫോൺ 17 എയർ​ മോഡലിന്റെ 256GB വേരിയന്റിന് 119900 രൂപയും 512GB വേരിയന്റിന് 139900 രൂപയും 1TB വേരിയന്റിന് 159900 രൂപയും വില നിശ്ചയിച്ചിരിക്കുന്നു.

ഐഫോൺ 17 പ്രോ ഇപ്പോൾ 256GB സ്റ്റോറേജ് അ‌ടിസ്ഥാന വേരിയന്റിലാണ് എത്തുന്നത്. ഇതിന് 134900 രൂപയും 512GB വേരിയന്റിന് 154900 രൂപയും 1TB വേരിയന്റിന് 174900 രൂപയും നൽകണം. ഐഫോൺ 17 പ്രോ മാക്സിന്റെ 256GB വേരിയന്റിന് 149900 രൂപയും 512GB വേരിയന്റിന് 169900 രൂപയും 1TB വേരിയന്റിന് 189900 രൂപയും 2TB വേരിയന്റിന് 229900 രൂപയും ആണ് വില.

Best Mobiles in India

English summary
The iPhone 14 is currently being sold on Flipkart for Rs 52,000. The iPhone 14 is a model in the iPhone series launched by Apple in 2022. Later, the 15, 16, and 17 series were released. Its price has also decreased accordingly. This means that before buying it, you should understand that this is a three-year-old model. Although it is relatively old, it is a suitable option for those who want the iPhone's range at a low price.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X