Home
Mobile

അ‌വസരം പാഴായെന്ന് വിഷമിക്കേണ്ട! 20000 രൂപയിൽ താഴെ വിലയിൽ ഐഫോൺ 14 വാങ്ങാം, ഒരു കാര്യം ചെയ്താൽ

സ്മാർട്ട്ഫോണുകൾ ഏറ്റവും വിലക്കുറവിൽ വാങ്ങാനുള്ള അ‌വസരമായിരുന്നു ഫ്ലിപ്പ്കാർട്ടിലെയും ആമസോണിലെയും ദീപാവലി ഓഫർ സെയിലുകൾ. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിലയിൽ പ്രമുഖ ബ്രാൻഡുകളുടെ ജനപ്രിയ സ്മാർട്ട്ഫോണുകൾ ഫെസ്റ്റിവൽ സെയിലിൽ ഇ-കൊമേഴ്സ് വമ്പന്മാർ ലിസ്റ്റ് ചെയ്തിരുന്നു. എല്ലാത്തവണത്തെയും പോലെ ഇത്തവണയും ഐഫോണുകൾക്കും കിടിലൻ ഓഫറുകൾ ലഭ്യമായിരുന്നു.

എന്നാൽ ആഗ്രഹമുണ്ടായിട്ടും ഈ സുവർണാവസരത്തിൽ ഐഫോൺ സ്വന്തമാക്കാനാകാതെപോയ ഒരുപാട് പേരുണ്ടാകാം. അ‌വർ വിഷമിക്കേണ്ടതില്ല. അ‌റിഞ്ഞാൽ, നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത വിധത്തിലുള്ള ഒരു കിടിലൻ ഓഫർ ഇപ്പോഴും ഐഫോൺ ആരാധകരെ കാത്ത് ഫ്ലിപ്പ്കാർട്ടിലുണ്ട്. ഈ ഓഫർ പ്രയോജനപ്പെടുത്താനായാൽ വെറും 20000 രൂപയിൽ താഴെ വിലയിൽ ഐഫോൺ 14 സ്വന്തമാക്കാം.

20000 രൂപയിൽ താഴെ വിലയിൽ ഐഫോൺ 14 വാങ്ങാം, ഒരു കാര്യം ചെയ്താൽ

ഓഫർ ഫെസ്റ്റിവൽ അ‌വസാനിച്ചിട്ടും ഐഫോൺ 14 ഫ്ലിപ്പ്കാർട്ടിൽ വിലക്കുറവിൽ ലഭിക്കുന്നത് എങ്ങനെ: ഐഫോൺ 14 ന് ഫ്ലിപ്പ്കാർട്ടിൽ വില താരതമ്യേന കുറവാണ്. ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 14 ലിസ്റ്റ് ചെയ്തിരിക്കുന്ന പേജിലെ വിവരങ്ങൾ പ്രകാരം ഈ ഫോണിന്റെ യഥാർഥ വില 69,900 രൂപയാണ്. എന്നാൽ ഡിസ്കൗണ്ടിൽ 57,999 രൂപയ്ക്ക് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു.

പക്ഷേ 20000 രൂപയിൽ താഴെ വിലയിൽ ഐഫോൺ 14 കിട്ടണമെങ്കിൽ ഈ ഡിസ്കൗണ്ട് മതിയാകില്ലല്ലോ. അ‌തിനായി ഫ്ലിപ്പ്കാർട്ട് മറ്റൊരു ഓപ്ഷൻ കൂടി മുന്നോട്ട് വയ്ക്കുന്നു. എക്സ്ചേഞ്ച് ഓഫർ ഉപയോഗപ്പെടുത്തിയാൽ പരമാവധി 42,000 രൂപ വരെ ഡിസ്കൗണ്ട് ലഭ്യമാകും എന്നതാണ് അ‌ത്. അ‌തായത് ഈ ഓഫർ പൂർണ്ണമായും പ്രയോജനപ്പെടുത്തിയാൽ 15,999 രൂപയ്ക്ക് ഐഫോൺ 14 സ്വന്തമാക്കാം.

20000 രൂപയിൽ താഴെ വിലയിൽ ഐഫോൺ 14 വാങ്ങാം, ഒരു കാര്യം ചെയ്താൽ

എക്സ്ചേഞ്ച് ഓഫർ കൂടാതെ ബാങ്ക് ഓഫറുകൾ വഴി 10 ശതമാനം എക്സ്ട്രാ ഡിസ്കൗണ്ട് ലഭ്യമാകും. അ‌പ്പോൾ വിലയിൽ 1000 രൂപ കൂടി കുറഞ്ഞുകിട്ടും. ഐഫോൺ 14 ന്റെ 128GB, 512GB വേരിയന്റുകൾക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാകുക. എന്നാൽ ഇത്തരം എക്സ്ചേഞ്ച് ഓഫറുകളെപ്പറ്റി അ‌റിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്.

ഫ്ലിപ്പ്കാർട്ടും മറ്റ് വെബ്​സൈറ്റുകളും എക്സ്ചേഞ്ച് മൂല്യമായി എത്ര ഉയർന്ന തുക വാഗ്ദാനം ചെയ്തു എന്ന് പറഞ്ഞാലും അ‌ത്രയും തുക പൂർണ്ണമായി നമുക്ക് കിട്ടണമെന്നില്ല. കാരണം നൽകുന്ന ഫോണിന്റെ പഴക്കവും പ്രവർത്തന ക്ഷമതയും നിലവിലെ അ‌വസ്ഥയുമൊക്കെ പരിഗണിച്ചാണ് അ‌ന്തിമ മൂല്യം നിശ്ചയിക്കുക. അ‌തിനാൽത്തന്നെ എക്സ്ചേഞ്ച് മൂല്യമായി വാഗ്ദാനം ചെയ്യുന്ന തുക പൂർണ്ണമായി ലഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.

എങ്കിലും നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോൺ മാറ്റി ഐഫോൺ വാങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഈ എക്സ്ചേഞ്ച് ഓഫർ പരിഗണിക്കാവുന്നതാണ്. ഐഫോൺ 13 ഉപയോഗിച്ച് വരുന്നവർക്ക് ഐഫോൺ 14 ലേക്ക് അ‌പ്ഗ്രേഡ് ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും ഈ ഓഫർ ഒരു മികച്ച അ‌വസരമാണ്. ഏറ്റവും പുതിയ ഐഫോൺ 15 വിപണിയിൽ ഉണ്ടെങ്കിലും അ‌ത്രയും തുക മുടക്കാനില്ലാത്തവർക്ക് ഐഫോൺ 14 പരിഗണിക്കാം.

20000 രൂപയിൽ താഴെ വിലയിൽ ഐഫോൺ 14 വാങ്ങാം, ഒരു കാര്യം ചെയ്താൽ

ഐഫോൺ 14 ന്റെ സ്പെസിഫിക്കേഷനുകൾ: മികച്ച ഒരുപാട് ഫീച്ചറുകളുമായി എത്തുന്ന സ്മാർട്ട്ഫോണാണ് ഐഫോൺ 14. ഇതിലെ 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേ സ്ലിം ബെസലുകളോട് കൂടിയതാണ്, ഇത് മികച്ച ദൃശ്യാനുഭവം നൽകുന്നു. സുരക്ഷിതവും സൗകര്യപ്രദവുമായ അൺലോക്കിംഗിനായി ഐഫോൺ 14 ൽ ഫേസ് ഐഡി സെൻസറുകളും നൽകിയിരിക്കുന്നു.

16-കോർ ന്യൂറൽ പ്രോസസ്സിംഗ് യൂണിറ്റും (NPU) 5-കോർ ഗ്രാഫിക്‌സ് പ്രോസസറും അടങ്ങുന്ന A15 ബയോണിക് ചിപ്പാണ് ഐഫോൺ 14 ന്റെ കരുത്ത്. 128GB, 256GB, 512GB എന്നിങ്ങനെ വ്യത്യസ്‌ത സ്റ്റോറേജ് ഓപ്‌ഷനുകളിൽ ഫോൺ ലഭ്യമാണ്. ഏറ്റവും പുതിയ iOS 16-ൽ ആണ് പ്രവർത്തനം. ഇതിലെ ക്യാമറകളും ഉപയോക്താവിനെ നിരാശപ്പെടുത്തുന്നില്ല.

More from GizBot

Best Mobiles in India

English summary
The iPhone 14 is currently listed on e-commerce platform Flipkart for Rs 57,999. If the exchange offer is availed, the iPhone 14 will be available for less than Rs 20,000. An extra 10 percent discount will be available through bank offers in addition to the exchange offer. This offer is only available for 128GB and 512GB variants of iPhone 14.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X