വലിയ സ്ക്രീനുള്ള ഐഫോൺ വാങ്ങാം, അതും 50000 രൂപയിൽ താഴെ വിലയിൽ! ഡീൽ ഇതാ
ഒരു ഐഫോൺ സ്വന്തമായി വാങ്ങണം എന്ന് ആഗ്രഹിക്കുന്ന ധാരാളം പേർ ഇപ്പോഴുമുണ്ട്. ഐഫോൺ വാങ്ങുക എന്നത് ഇന്ന് മുൻപത്തെ അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ ആകർഷകമായ ഡിസ്കൗണ്ടും അത് കൂടാതെ മികച്ച ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഡീലുകളും ഇപ്പോൾ ഐഫോണിന് ലഭ്യമാക്കാറുണ്ട്.
ഇന്ത്യയിലെ നിലവിലെ ഏറ്റവും പ്രധാനപ്പെട്ട ഇ-കൊമേഴ്സ് സ്ഥാപനമാണ് ഫ്ലിപ്പ്കാർട്ട്. നല്ലൊരു ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ കിടിലൻ ഡീലുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിന്റെ പക്കലുണ്ട്. സാധാരണ കൂടുതൽ പേരുടെയും കൈയിൽ ഐഫോണിന്റെ സ്റ്റാൻഡേർഡ് മോഡലാണ് ഉണ്ടാകുക. എന്നാലിപ്പോൾ ഐഫോണിന്റെ പ്ലസ് മോഡൽ തന്നെ വാങ്ങാൻ ഫ്ലിപ്പ്കാർട്ട് അവസരമൊരുക്കുന്നു.

ഐഫോൺ 14 പ്ലസ് മോഡൽ ഇപ്പോൾ വൻ ഡിസ്കൗണ്ടും ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും സഹിതം ഫ്ലിപ്പ്കാർട്ടിൽ വിൽപ്പനയ്ക്ക് സജ്ജമായിട്ടുണ്ട്. 6.7 ഇഞ്ച് ഡിസ്‌പ്ലേ, എ15 ബയോണിക് ചിപ്‌സെറ്റ് തുടങ്ങി മികച്ച ഒരുപാട് ഫീച്ചറുകളുമായാണ് ആപ്പിൾ ഐഫോൺ 14 പ്ലസ് ലോഞ്ച് ചെയ്യപ്പെട്ടിട്ടുള്ളത്.
ഫ്ലിപ്പ്കാർട്ടിലെ ഐഫോൺ 14 പ്ലസ് ഡീൽ: ഏറ്റവും പുതിയ ഐഫോൺ 15 സീരീസ് ഫോണുകളുടെ ലോഞ്ചിന് ശേഷം ഐഫോൺ 14 പ്ലസിന് യഥാർത്ഥത്തിൽ 79,900 രൂപയാണ് വില. എന്നാൽ ഇതിനെക്കാൾ കുറഞ്ഞ വിലയിൽ ഫ്ലാറ്റ് ഡിസ്കൗണ്ട് സഹിതം ഫ്ലിപ്പ്കാർട്ട് ഈ ഫോൺ ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നു.
16 ശതമാനം ഡിസ്കൗണ്ടോടെ 66,999 രൂപ വിലയിൽ ഐഫോൺ 14 പ്ലസ് മോഡൽ നൽകാമെന്ന് ഫ്ലിപ്പ്കാർട്ട് പേജ് പറയുന്നു. എന്നാൽ ഈ ഐഫോണിനുള്ള ഫ്ലിപ്പ്കാർട്ടിന്റെ ഓഫർ ഈ ഡിസ്കൗണ്ടിൽ അവസാനിക്കുന്നില്ല. ആകർഷകമായ ഒരു എക്സ്ചേഞ്ച് ഓഫൾ പ്രയോജനപ്പെടുത്തിയും ഉപയോക്താക്കൾക്ക് ഈ ഐഫോൺ 14 പ്ലസ് സ്വന്തമാക്കാമെന്ന് ഫ്ലിപ്പ്കാർട്ട് പറയുന്നു.
പഴയ ഐഫോൺ 13, അല്ലെങ്കിൽ നല്ലനിലയിൽ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഐഫോൺ 13 മിനി പോലുള്ളവ എക്സ്ചേഞ്ച് ചെയ്തുകൊണ്ട് ഉപയോക്താക്കൾക്ക് ഐഫോൺ 14 പ്ലസ് കുറച്ചുകൂടി കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. ഈ ഫോണുകൾ പകരം നൽകിയാൽ 23,000 രൂപ വരെ ഡിസ്കൗണ്ട് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഈ എക്സ്ചേഞ്ച് ഓഫർ പ്രയോജനപ്പെടുത്തിയാൽ ഐഫോൺ 14 പ്ലസ് വെറും 44,297 രൂപയ്ക്ക് വാങ്ങാം, അതായത് 50000 രൂപയിൽ താഴെ വിലയിൽ ഐഫോൺ 14 പ്ലസ് മോഡൽ സ്വന്തമാക്കാം. ഇത് സ്മാർട്ട്‌ഫോൺ ആരാധകർക്ക്, പ്രത്യേകിച്ച് ഐഫോൺ ആരാധകർക്ക് തള്ളിക്കളയാനാകാത്ത ഒരു മികച്ച ഡീൽ ആയി മാറുന്നു. ആകെ 35,603 രൂപയുടെ ലാഭം ഇവിടെ നേടാനാകും.

ഐഫോൺ 14 പ്ലസ് മോഡലിന്റെ പ്രധാന ഫീച്ചറുകൾ: 1284 x 2778 പിക്സൽ റെസല്യൂഷനും 1200 നിറ്റ് വരെ ബ്രൈറ്റ്നസുമുള്ള 6.7 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്പ്ലേയാണ് ഇതിലുള്ളത്. അലൂമിനിയം ഫ്രെയിമിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന കോർണിംഗ് ഗ്ലാസ് മുന്നിലും പിന്നിലും നൽകിയിരിക്കുന്നു. ഇതിൻ്റെ സെറാമിക് ഷീൽഡ് ഗ്ലാസ് ഈടുനിൽക്കുകയും സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നു.
5 nm ആപ്പിൾ A15 ബയോണിക് ചിപ്‌സെറ്റാണ് ഐഫോൺ 14 പ്ലസിന്റെ കരുത്ത്, ഇതോടൊപ്പം Hexa-core CPU, 5-core ഗ്രാഫിക്സുള്ള ആപ്പിൾ ജിപിയു എന്നിവയും ഉണ്ട്. 6 ജിബി റാം 128 ജിബി, 256 ജിബി, 512 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയൻ്റുകളിൽ ഐഫോൺ 14 പ്ലസ് ലഭ്യമാണ്.

ഐഫോണിലെ ക്യാമറ മികവ് പ്രശസ്തമാണ്. അത് ഈ ഫോണിലും ശക്തമാണ്. സെൻസർ-ഷിഫ്റ്റ് OIS ഉള്ള വൈഡ് ലെൻസും 120Ëš വ്യൂ ഫീൽഡ് വാഗ്ദാനം ചെയ്യുന്ന അൾട്രാവൈഡ് ലെൻസും ഉൾപ്പെടെ ഡ്യുവൽ 12 എംപി ലെൻസുകൾ പ്രധാന ക്യാമറ സജ്ജീകരണത്തിൽ ഉൾപ്പെടുന്നു. ഡ്യുവൽ-എൽഇഡി ഡ്യുവൽ-ടോൺ ഫ്ലാഷ്, എച്ച്ഡിആർ, 4കെ വീഡിയോ റെക്കോർഡിംഗ് എന്നീ അധിക ഫീച്ചറുകളുമുണ്ട്.
സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, HDR, 4K വീഡിയോ റെക്കോർഡിംഗ് പിന്തുണയുള്ള 12 എംപി ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. 4352mAh ബാറ്ററി, SA/NSA/Sub6 നെറ്റ്‌വർക്കുകൾക്കായുള്ള 5G ബാൻഡുകൾ, IP68 പൊടി/ജല പ്രതിരോധം തുടങ്ങിയ മികച്ച ഫീച്ചറുകളും, Apple Pay സർട്ടിഫിക്കേഷനും ഈ ഐഫോൺ 14 പ്ലസ് മോഡലിന്റെ നേട്ടങ്ങളാണ്.


Click it and Unblock the Notifications








