ആപ്പിളിന്റെ വിളയാട്ടം! ഐഫോൺ 14 പ്ലസിന് നിസാര വില, ഡിസ്കൗണ്ട് കണ്ടാൽ എങ്ങനെയും വാങ്ങിപ്പോകും
ദിവസവും പുത്തൻ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തുന്നുണ്ട്. ഇതിൽ പ്രമുഖ ബ്രാൻഡുകളുടെ പ്രീമിയം ലെവൽ സ്മാർട്ട്ഫോണുകളും ഉൾപ്പെടുന്നു. എന്നാൽ മറ്റ് ബ്രാൻഡുകളെപ്പോലെ ആപ്പിൾ അങ്ങനെ വലിച്ചുവാരി ഫോണുകൾ ഒന്നും പുറത്തിറക്കാറില്ല. ഒരു വർഷം നന്നായി ഗൃഹപാഠം ചെയ്ത് ഒറ്റ ലോഞ്ചിൽ 4 മോഡലുകൾ പുറത്തിറക്കുകയാണ് ആപ്പിളിന്റെ ഒരു രീതി. ഇടയ്ക്ക് എപ്പോഴെങ്കിലും ഒരു ഫാൻ എഡിഷൻ ഫോൺ ഇറക്കിയാലായി. അല്ലാത്തപക്ഷം ഓരോ വർഷവും വിപണിയിലെത്തുന്ന ഐഫോൺ സീരീസ് മോഡലുകളാണ് കളം ഭരിക്കുക. ഏറ്റവും ഒടുവിലായി ആപ്പിൾ അവതരിപ്പിച്ചത് ഐഫോൺ 15 സീരീസ് ഫോണുകളാണ്. ഇപ്പോൾ പുതിയ ടെക്നോളജികളുമായി ഐഫോൺ-16 പുറത്തിറക്കാൻ തയാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുന്നു.
ഭൂരിഭാഗം സ്മാർട്ട്ഫോൺ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളവും ഐഫോൺ കഴിഞ്ഞേ അവർക്ക് മറ്റെന്തുമുള്ളൂ. എന്നാൽ ഉയർന്ന വില കാരണം സ്വന്തമായി ഐഫോൺ വാങ്ങണം എന്ന മോഹം സാക്ഷാത്കരിക്കാൻ പലർക്കും കഴിയാറില്ല. എന്നാൽ ഐഫോണിന് ആമസോൺ, ഫ്ലിപ്പ്കാർട്ട് പോലുള്ള വമ്പൻ ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ വൻ ഡിസ്കൗണ്ട് ഇടയ്ക്കിടയ്ക്ക് പ്രഖ്യാപിക്കാറുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ കുറഞ്ഞ വിലയിൽ മോഹം നിറവേറ്റാനാകും.

സാധാരണയായി ഐഫോണിന്റെ സ്റ്റാർഡേർഡ് മോഡലുകൾക്കാണ് കൂടുതൽ ഡിസ്കൗണ്ടുകളും വിലക്കുറവും ലഭ്യമാകുക. എന്നാലിപ്പോൾ ഐഫോൺ 14 പ്ലസ് ( iPhone 14 Plus) മോഡലിനും കിടിലൻ ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു. 2023ൽ പുറത്തിറങ്ങിയ ഐഫോൺ 14 സീരീസിൽ ഉൾപ്പെടുന്ന ഫോൺ ആണെങ്കിലും ഇപ്പോൾ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്ന മറ്റ് ബ്രാൻഡുകളുടെ പ്രീമിയം സ്മാർട്ട്ഫോണുകൾ പോലും ഐഫോൺ 14 പ്ലസ് മോഡലിന് മുന്നിൽ പകച്ചുപോകും.
ആപ്പിളിന്റെ ബ്രാൻഡ് വാല്യുവും ഏറ്റവും മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തി ഏറെ മികവോടെ ഫോണുകൾ പുറത്തിറക്കുന്നതിലുള്ള കർശനമായ മാനദണ്ഡങ്ങളും എക്കാലവും ഐഫോണുകൾക്ക് നല്ലത് മാത്രമേ വരുത്തിയിട്ടുള്ളൂ. അതിനാൽത്തന്നെ മറ്റ് ഏത് ബ്രാൻഡിന്റെ സ്മാർട്ട്ഫോണിനോടും ഏറ്റുമുട്ടാനുള്ള ശേഷി അവയ്ക്കുണ്ട്. ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ ലഭ്യമായിരിക്കുന്ന ഐഫോൺ 14 പ്ലസ് കണ്ണും പൂട്ടി വാങ്ങാവുന്ന ഒരു ഡീൽ തന്നെയാണ് എന്ന് തറപ്പിച്ച് പറയാനാകും.
യഥാർഥത്തിൽ ഐഫോൺ 14 പ്ലസ് മോഡലിന്റെ 128ജിബി സ്റ്റോറേജുള്ള അടിസ്ഥാന വേരിയന്റിന്റെ ഇപ്പോഴത്തെ വില 79999 രൂപയാണ്. എന്നാൽ ഫ്ലിപ്പ്കാർട്ട് ഇത് വെറും 55999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇത് കൂടാതെ എച്ച്ഡിഎഫ്‌സി ബാങ്ക് കാർഡ് വഴി പർച്ചേസ് ചെയ്താൽ 4000 രൂപ ഡിസ്കൗണ്ട് കിട്ടും. അതിനാൽ വില 51,999 രൂപയായി കുറയും.

ഡിസ്കൗണ്ടിന് പുറമേ എക്സ്ചേഞ്ച് ഓഫറായി 48000 രൂപ വരെ ഡിസ്കൗണ്ട് നേടാൻ സാധിക്കുമെന്ന് ഫ്ലിപ്പ്കാർട്ട് പറയുന്നു. പഴയ ഐഫോൺ 12, 13 മോഡലുകൾ നൽകിയാൽ അതിന്റെ വർക്കിങ് കണ്ടീഷൻ, പഴക്കം എന്നിവയൊക്കെ വിലയിരുത്തി നല്ലൊരു തുക എക്സ്ചേഞ്ച് ബോണസ് കിട്ടും. കുറഞ്ഞത് ഒരു 15000 രൂപയെങ്കിലും ആ ഇനത്തിൽ കുറഞ്ഞാൽ ഐഫോൺ 14 പ്ലസിന്റെ വില 35000 രൂപയിലേക്ക് എത്തും.
നന്നായി കൊണ്ടുനടന്നിരുന്ന, വർക്കിങ് കണ്ടീഷനിലുള്ള ഒരു ഐഫോൺ 13 ആണ് എക്സ്ചേഞ്ച് ചെയ്യുന്നത് എങ്കിൽ 26000 രൂപ വരെയൊക്കെ പ്രതീക്ഷിക്കാം. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് ഒരു സുവർണാവസരമാണ്. സമ്പാദ്യം വലിയ രീതിയിൽ ചെലവഴിക്കാതെ തന്നെ വലിയ സ്ക്രീനോടു കൂടിയ ഒരു ഐഫോൺ സ്വന്തമാക്കാൻ ഈ ഫ്ലിപ്പ്കാർട്ട് ഡീൽ പ്രയോജനപ്പെടുത്താവുന്നതാണ്.

ഐഫോൺ 14 പ്ലസിന് 1284 x 2778 പിക്സൽ റെസല്യൂഷനുള്ള വലിയ 6.7 ഇഞ്ച് സ്ക്രീനാണ് ഐഫോൺ 14 പ്ലസിലുള്ളത്. ഇതിൻ്റെ ബ്രൈറ്റ്നസ് 1200 നൈറ്റിൽ എത്തുന്നു. ഈ സ്മാർട്ട്ഫോണിന്റെ കരുത്ത് ആപ്പിളിന്റെ A15 ബയോണിക് ചിപ്പ് ആണ്. 12 മെഗാപിക്സൽ സെൻസറുകളുള്ള ഡ്യുവൽ ക്യാമറ സജ്ജീകരണവും 12 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഇതിനുണ്ട്.


Click it and Unblock the Notifications








