Home
Mobile

ഐഫോൺ 14 പ്ലസ് ഇപ്പോൾ ഓഫറിൽ പാതി വിലയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ കിട്ടും: വാസ്തവം ഇതാ

ഇന്ത്യക്കാരുടെ മാത്രമല്ല, ലോകമെമ്പാടുമുള്ള സ്മാർട്ട്ഫോൺ ആരാധകരിൽ വലിയൊരു വിഭാഗത്തിന്റെ ഇഷ്ടഫോൺ ആപ്പിളിന്റെ ഐഫോണുകളാണ്. ഏറ്റവും പുതിയ ഐഫോൺ കൊണ്ടുനടക്കുന്നത് ഒരു അ‌ഭിമാനമായി കാണുന്ന ആളുകൾ ഏറെയുണ്ട്. ധാരാളം ആരാധകർ ഉണ്ടായിട്ടും ഇന്ത്യയിൽ ഐഫോൺ ഉപയോഗിക്കുന്നവർ താരതമ്യേന കുറവാണ്. ഉയർന്ന വിലയാണ് അ‌തിന്റെ പ്രധാന കാരണം.

ഏറ്റവും പുതിയ ഐഫോൺ സ്വന്തമാക്കണമെന്ന് മോഹിക്കുന്നവർ പോലും വില കേൾക്കുമ്പോൾ അ‌ൽപ്പം പിന്നോട്ട് വലിയാറുണ്ട്. ഓഫർ സെയിലുകളും മറ്റും നടക്കുമ്പോൾ ഐഫോണുകൾക്ക് ഓഫർ എപ്പോഴും കാണാൻ സാധിക്കും. അ‌ൽപ്പം വിലക്കുറവിൽ ഐഫോൺ ലഭ്യമായാൽ വാങ്ങാൻ ലക്ഷ്യമിടുന്ന നിരവധി ആളുകൾ എപ്പോഴും ഉണ്ട്.

ഐഫോൺ 14 പ്ലസ് ഇപ്പോൾ ഓഫറിൽ പാതി വിലയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ കിട്ടും

അ‌തിന്റെ ഒരു സൂചനകൂടിയാണ് ഓഫർ സെയിലുകളിൽ സ്ഥിരം കാണുന്ന ഐഫോൺ സാന്നിധ്യം. ബാങ്ക് ഓഫറുകളും ഓഫർ സെയിലിനോട് അ‌നുബന്ധിച്ച് ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ നൽകുന്ന ഡിസ്കൗണ്ട് വിലയും ഇഎംഐ സൗകര്യവുമൊക്കെ പ്രയോജനപ്പെടുത്തി ഐഫോൺ എന്ന സ്വപ്നം നിറവേറ്റാൻ ഓഫർ സെയിലുകൾ നിരവധി ആളുകൾക്ക് സഹായമാകാറുണ്ട്.

ആപ്പിൾ ഐഫോണുകൾക്ക് ഡിസ്കൗണ്ട് എന്നുകേട്ടാലേ ആദ്യം ഓടിയെത്തുക ഐഫോൺ 13, ഐഫോൺ 14 എന്നീ മോഡലുകളാണ്. ഐഫോൺ 14 നെക്കാൾ വിലക്കുറവും എന്നാൽ ഐഫോൺ 14 ൽ ഉള്ളതിനു സമാനമായ ഫീച്ചറുകൾ ഉണ്ട് എന്നതുമാണ് ഐഫോൺ 13 നെ ഇപ്പോഴും ആളുകളുടെ പ്രിയപ്പെട്ട ഓപ്ഷനാക്കി നിലനിർത്തുന്നത്.

ഐഫോൺ 14 പ്ലസ് ഇപ്പോൾ ഓഫറിൽ പാതി വിലയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ കിട്ടും

ഐഫോൺ 14 സീരീസിലെ ഏറ്റവും വിലകുറവുള്ള മോഡൽ എന്ന നിലയിലാണ് ഓഫർ സെയിലുകളിൽ ആപ്പിൾ 14 മോഡൽ ഇടംപിടിക്കാറുള്ളത്. ഇതിൽനിന്ന് വ്യത്യസ്തമായി ചിലപ്പോൾ 14 സീരീസിലെ മറ്റ് ഫോണുകൾക്കും ഡിസ്കൗണ്ടുകളും ഓഫറുകളും ലഭ്യമാകാറുണ്ട്. എന്നാൽ അ‌പ്പോഴൊക്കെയും ഐഫോൺ 14 ന് തന്നെയായിരിക്കും ആളുകൾ കൂടുതൽ പ്രാധാന്യം നൽകുക.

എന്നാൽ ഓഫർ സെയിലുകളിലെ ഈ പതിവ് കാഴ്ചയ്ക്ക് വിരുദ്ധമായി ഇപ്പോൾ ഐ​ഫോൺ 14 പ്ലസ് പാതിവിലയ്ക്ക് കൃത്യമായി പറഞ്ഞാൽ 44,749 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകുമെന്ന് വ്യാപകമായി പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഐഫോൺ 14 ന് പോലും ഇത്രയും വിലക്കുറവ് കേട്ടിട്ടില്ലാത്തപ്പോൾ എങ്ങനെയാണ് അ‌തിനെക്കാൾ വില കൂടുതലുള്ള 14 പ്ലസിന് ഇത്ര വിലക്കുറവ് എന്നതാണ് ഉയരുന്ന ചോദ്യം.

എന്നാൽ പ്രചരിക്കുന്ന കാര്യം സത്യം തന്നെയാണ്, പക്ഷേ അ‌തിനോട് ചേർത്ത് അ‌റിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങൾ കൂടിയുണ്ട് എന്നുമാത്രം. ഐഫോൺ 14 പ്ലസിന്റെ 128 ജിബി സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന്റെ വില ഇന്ത്യയിൽ 89,900 രൂപയിലാണ് ആരംഭിക്കുന്നത്. 256 ജിബി, 512 ജിബി സ്റ്റോറേജുള്ള മറ്റ് വേരിയന്റുകൾക്ക് യഥാക്രമം 99,900 രൂപയും 1,19,900 രൂപയുമാണ് വില.

ഐഫോൺ 14 പ്ലസ് ഇപ്പോൾ ഓഫറിൽ പാതി വിലയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ കിട്ടും

11,901 രൂപ ഡിസ്കൗണ്ടിൽ 77,999 രൂപയ്ക്ക് ആണ് ഫ്ലിപ്പ്കാർട്ട് വിൽപ്പനയിൽ ഐഫോൺ 14 പ്ലസ് ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോടൊപ്പം എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുമ്പോൾ 4000 രൂപ ഡിസ്കൗണ്ട് ലഭിക്കും. ഇതോടെ ഐഫോൺ 14 പ്ലസിന്റെ വില 73,999 രൂപയായി കുറയും.

ബാങ്ക് ഓഫറിന് പുറമേ എക്സ്ചേഞ്ച് ഓഫർ കൂടി ഐഫോൺ 14 പ്ലസിന് ലഭ്യമാക്കിയിട്ടുണ്ട്. പരമാവധി 29,250 രൂപ വരെയാണ് എക്സ്ചേഞ്ച് ഓഫറിൽ ലഭ്യമാകുക. ഈ തുകകൂടി കുറയുമ്പോൾ മാത്രമാണ് ഐഫോൺ 14 പ്ലസ് 44,749 രൂപയ്ക്ക് ലഭിക്കുക. എക്സ്ചേഞ്ച് നൽകുന്ന ഫോണിന്റെ പ്രവർത്തന ശേഷിയും പഴക്കവുമൊക്കെ കണക്കാക്കിയാകും മൂല്യം നിർണയിക്കുക എന്നകാര്യം പ്രത്യേകം ഓർക്കണ്ടതുണ്ട്.

ചുരുക്കത്തിൽ പറഞ്ഞാൽ, എല്ലാ ഓഫറുകളും ബാങ്ക് കിഴിവുകളും ഉപയോഗിക്കുന്നതോടൊപ്പം എക്സ്ചേഞ്ച് ഡിസ്കൗണ്ടായി പരമാവധി തുക വാങ്ങിയെടുത്താൽ മാത്രമേ ഫ്ലിപ്പ്കാർട്ടിൽനിന്ന് വെറും 44,749 രൂപയ്ക്ക് ആപ്പിൾ ഐഫോൺ 14 പ്ലസ് വാങ്ങിയെടുക്കാൻ സാധിക്കൂ. ഫ്ലിപ്പ്കാർട്ട് വിൽപ്പനയിൽ നീല, പർപ്പിൾ, മിഡ്‌നൈറ്റ്, സ്റ്റാർലൈറ്റ്, റെഡ് എന്നീ അഞ്ച് കളർ ഓപ്ഷനുകളിലും ഐഫോൺ 14 പ്ലസ് ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
The iPhone 14 Plus will be available on Flipkart for Rs 44,749. Flipkart has now listed the iPhone 14 Plus at Rs 77,999 with a discount of Rs 11,901. The iPhone 14 Plus is available at this price only if the bank offer of Rs 4,000 discount and the exchange offer of Rs 29,250 are effectively availed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X