ആളത്ര 'പ്രോ' അ‌ല്ല; ഐഫോൺ 14 പ്രോ ക്യാമറകൾക്ക് എതിരേ പരാതിയുമായി ഒരു വിഭാഗം ഉപഭോക്താക്കൾ

|

അ‌ടുത്തിടെ പുറത്തിറങ്ങിയ ആപ്പിൾ ഐഫോൺ 14 ​മോഡലുകൾ ഇന്ത്യയിലും വിൽപ്പനയ്ക്ക് എത്തിയിരിക്കുകയാണ്. നിരവധി പേർ ഇതിനോടകം ലഭ്യമായ പുതിയ ഐഫോൺ 14 സീരീസ് ഫോണുകൾ സ്വന്തമാക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഇവരിൽ പലരും അ‌ൽപ്പം നിരാശരാണ് എന്നാണ് വിപണിയിൽനിന്ന് ലഭ്യമാകുന്ന വിവരം.

പ്രശസ്തിക്ക് അ‌ൽപ്പം മങ്ങൽ

ഐഫോണുകൾ എന്ന പേരു പോലെ തന്നെ അ‌വയുടെ ക്യാമറയുടെ ഗുണ​മേന്മയും ഏറെ പ്രശസ്തമാണ്. എന്നാൽ ഈ പ്രശസ്തിക്ക് അ‌ൽപ്പം മങ്ങൽ ഏൽപ്പിക്കുന്നതാണ് ഐഫോൺ 14 പ്രോ ഫോണുകളുടെ ക്യാമറകൾ എന്നാണ് ചില ഉപഭോക്താക്കൾ പറയുന്നത്. തേർഡ്പാർട്ടി ആപ്പുകൾ വഴി ഉപയോഗിക്കുമ്പോൾ ഈ ക്യാമറകളുടെ പ്രവർത്തനം ഒട്ടും തൃപ്തികരമല്ല എന്നാണ് ഇവരുടെ പരാതി.

ഐഫോൺ 14 പ്രോ ക്യാമറ

മറ്റ് ആപ്പുകൾ വഴി ഓപ്പൺ ചെയ്യുമ്പോൾ കുലുക്കവും മറ്റ് തടസങ്ങളും നേരിടേണ്ടി വരുന്നു എന്നാണ് പ്രധാന പരാതി. ആപ്പിൾ വാഗ്ദാനം ചെയ്യുന്ന ക്യാമറ ഗുണ​​മേന്മ ഈ ആപ്പുകൾ വഴി പ്രവർത്തിപ്പിക്കുമ്പോൾ ലഭിക്കുന്നില്ലെന്നും ഇവർ ആരോപിക്കുന്നു. സാമൂഹിക മാധ്യമങ്ങളലൂടെയും മറ്റ് മാർഗങ്ങളിലൂടെയും ഇവർ ഐഫോൺ 14 പ്രോ ക്യാമറകൾക്ക് എതിരേ രംഗത്ത് എത്തി.

സിൽക്കിന്റെ ഗ്ലാമറിൽ വീഴുമോ യുവഹൃദയങ്ങൾ; വിവോ ടി1 5ജി പുത്തൻ ലുക്കിൽ ഇന്ത്യയിൽസിൽക്കിന്റെ ഗ്ലാമറിൽ വീഴുമോ യുവഹൃദയങ്ങൾ; വിവോ ടി1 5ജി പുത്തൻ ലുക്കിൽ ഇന്ത്യയിൽ

ഇൻസ്റ്റഗ്രാം, ടിക്ടോക്, സ്നാപ് ചാറ്റ്

ഐഫോൺ 14 സീരിസിൽ 4 ഫോൺ ഇറങ്ങിയതിൽ ഐഫോൺ പ്രോ​/ ഐഫോൺ 14 പ്രോ മാക്സ് മോഡലുകളുടെ ക്യാമറകൾക്ക് എതിരേയാണ് പരാതി ഉയർന്നിരിക്കുന്നത്. ജനപ്രിയ ആപ്പുകളായ ഇൻസ്റ്റഗ്രാം, ടിക്ടോക്, സ്നാപ് ചാറ്റ് എന്നീ ആപ്പുകളിൽ ഉപയോഗിക്കാൻ സാധിക്കുന്നില്ല എന്ന പരാതിയാണ് കൂടുതൽ പേരും പങ്കു വച്ചിരിക്കുന്നത്.

വൻ ശബ്ദവും കുലുക്കവും

വൻ ശബ്ദവും കുലുക്കവും കാരണം തുറക്കാൻ സാധിക്കുന്നില്ല എന്നാണ് പ്രധാന പരാതി. പ്രമുഖ യൂട്യൂബർ ആയ ലൂക് മിയാനി (Luke Miani ) തന്റെ ഐഫോൺ 14 പ്രോ മാക്സ് ഉപയോഗിച്ച് സ്നാപ്ചാറ്റിൽ എടുത്ത വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കു വച്ചിരുന്നു. ഇതിലെ ദൃശ്യങ്ങൾ തീർത്തും മങ്ങിയതാണ്. ഒപ്പം വീഡിയോയിൽ അ‌രോചകമായ മുഴക്കങ്ങളും മൂളലും അ‌നുഭവപ്പെടുന്നുണ്ട് എന്നാണ് അ‌ദ്ദേഹം പറയുന്നത്.

റെഡ്മി സ്മാർട്ട്ഫോണുകൾക്ക് ഇതിലും മികച്ചൊരു ഓഫർ ലഭിക്കാനില്ലറെഡ്മി സ്മാർട്ട്ഫോണുകൾക്ക് ഇതിലും മികച്ചൊരു ഓഫർ ലഭിക്കാനില്ല

ഉപഭോക്തളെ നിരാശപ്പെടുത്തുന്നത്

അ‌തേസമയം ഐഫോൺ 14 പ്രോ ക്യാമറ ഉപയോഗിക്കു​മ്പോൾ ഈ പ്രശ്നങ്ങൾ അ‌നുഭവപ്പെടുന്നുമില്ല എന്നതും എടുത്തു പറയുന്നുണ്ട്. ഈ പുതിയ മോഡൽ തേർഡ് പാർട്ടി ആപ്പുകൾ സപ്പോർട്ട് ചെയ്യുന്നില്ല എന്നതാണ് ഉപഭോക്തളെ നിരാശപ്പെടുത്തുന്നത്. ഈ വിറയലും മുഴക്കവും എല്ലാം ഐഫോൺ പ്രോ​/ ഐഫോൺ 14 പ്രോ മാക്സ് മോഡലുകളുടെ ക്യാമറയുടെ കുഴപ്പമല്ല, ക്യാമറ ആപ്ലിക്കേഷന്റെ കുഴപ്പമാണ് എന്നാണ് വിലയിരുത്തൽ.

എവിടെയാണ് കുഴപ്പം

ഐഫോൺ ഹാർഡ്വേർ ഘടകങ്ങൾക്ക് യോജിച്ച രീതിയിലാണ് അ‌വരുടെ ക്യാമറ ആപ്പും തയാറാക്കിയിരിക്കുന്നത്. അ‌തേ നിലവാരത്തിൽ എത്തിയിട്ടില്ലാത്ത മറ്റ് ആപ്പുകൾ ഐഫോണിന്റെ ഈ ക്യാമറകൾ ഉപയോഗിക്കാൻ പര്യാപ്തമല്ല എന്നാണ് പ്രശ്നത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഐഫോൺ 14ന് 21,260 രൂപ, പ്രോയ്ക്കും പ്രോ മാക്സിനും...; കണ്ണഞ്ചിപ്പിക്കുന്ന എക്സ്ചേഞ്ച് ഓഫർഐഫോൺ 14ന് 21,260 രൂപ, പ്രോയ്ക്കും പ്രോ മാക്സിനും...; കണ്ണഞ്ചിപ്പിക്കുന്ന എക്സ്ചേഞ്ച് ഓഫർ

കപ്പാസിറ്റി പോര

ടിക്ടോക്ക്, സ്നാപ്ചാറ്റ്, ഇൻസ്റ്റഗ്രാം തുടങ്ങിയ ആപ്പുകളുടെ എല്ലാം ക്യാമറ സോഫ്ട്വേറുകൾ ആപ്പിളിന്റെ ഈ ക്യാമറയെ വഹിക്കാൻ പോകുന്നതല്ല എന്നാണ് പരാതികൾക്ക് മറുപടിയായി വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. ആപ്പിളിന്റെ ഐഫോൺ 14 സീരിസിലെ ക്യാമറകളും മറ്റ് സവിശേഷതകളും ഏറ്റവും നവീനമാണ്. ഇതിനോട് മുട്ടിനിൽക്കാൻ ഈ തേർഡ്​പാർട്ടി ആപ്പുകളുടെ ആ പഴയ കപ്പാസിറ്റി പോര എന്നിടത്താണ് പ്രശ്നങ്ങൾ രൂപമെടുക്കുന്നത് എന്നാണ് വ്യക്തമാകുന്നത്.

ഇതുവരെ വിശദകരിക്കപ്പെട്ടിട്ടില്

അ‌തേസമയം മുഴക്കത്തിന്റെയും വിറയലിന്റെയും കാരണം ശാസ്ത്രീയമായി ഇതുവരെ വിശദകരിക്കപ്പെട്ടിട്ടില്ല. ഫോണിന്റെ എന്തെങ്കിലം തകരാറുകൾ ​​കൊണ്ടാമണാ ഇങ്ങനെ സംഭവിക്കുന്നത് എന്ന് വിശദമായിത്തന്നെ പരി​ശോധിക്കേണ്ടിയിരിക്കുന്നു. ആപ്പിൾ പുത്തൻ മോഡലുകളിൽ ഏറ്റവും വിലകൂടിയ ഫോണുകളാണ് ഐഫോൺ പ്രോ​/ ഐഫോൺ 14 പ്രോ മാക്സ് എന്നിവ.

വിലയോ തുച്ഛം, ഗുണമോ മെച്ചം; ബാക്ക് ടു സ്കൂൾ ഓഫറുമായി ആപ്പിൾവിലയോ തുച്ഛം, ഗുണമോ മെച്ചം; ബാക്ക് ടു സ്കൂൾ ഓഫറുമായി ആപ്പിൾ

ചെലവ്

ഐഫോൺ 14 പ്രോ മാക്സിന്റെ ഏറ്റവും വിലകുറഞ്ഞ മോഡലിന് തന്നെ 1,39,900 രൂപ ചെലവ് ആകും. 128ജിബി ഇന്റേണൽ സ്റ്റോറേജ് മോഡലാണ് ഈ പ്രാഭംഭ വിലയിൽ ഇന്ത്യയിൽ ലഭ്യമാകുന്നത്. അ‌തേപോലെ ഐഫോൺ 14 പ്രോ മാക്സിന്റെ 128 ജിബി മോഡലിന്റെ പ്രാരംഭവില ഇന്ത്യയിൽ ആരഭിക്കുന്നത് 1,39,900 രൂപ മുതലാണ്.

വൻ തിരിച്ചടി

ഇത്രയും ഉയർന്ന വിലയിൽ വാങ്ങുന്ന ഈ ഫോണുകളിൽ മുഴക്കവും വിറയലും അ‌നുഭവപ്പെടുന്നത് ക്യാമറയുടെ തകരാർ മൂലമാണെന്ന് ​വ്യക്തമായാൽ ആപ്പിളിനും ഉപഭോക്താക്കൾക്കും വൻ തിരിച്ചടിയാണ് ഉണ്ടാവുക. ആഗ്രഹം നിറവേറ്റാൻ ഇത്ര ഭീമമായ തുക മുടക്കി ഫോൺ വാങ്ങിയ ഉപഭോക്താവിനു തന്നെയാകും ഈ കളിയിൽ നഷ്ടം കൂടുതൽ നേരിടുക.

ഐഫോൺ 13 ന്റെ ഉടമയാകാൻ ​തയാറാണോ? എന്നാൽ 49,900 രൂപയുമായി വേഗം ബിഗ് ബില്യൺ ഡേയ്ക്ക് വിട്ടോ...ഐഫോൺ 13 ന്റെ ഉടമയാകാൻ ​തയാറാണോ? എന്നാൽ 49,900 രൂപയുമായി വേഗം ബിഗ് ബില്യൺ ഡേയ്ക്ക് വിട്ടോ...

Best Mobiles in India

English summary
Just like iPhones, their camera quality is also very famous. But some consumers say the iPhone 14 Pro phones' cameras put a bit of a damper on this reputation.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X