2022ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച സ്മാർട്ട്‌ഫോണുകൾ

|

2022 സ്മാർട്ട്ഫോൺ വിപണിയിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ച വർഷമാണ്. സ്മാർട്ട്ഫോൺ ഡിസൈൻ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി വന്ന നത്തിങ് ഫോൺ (1), ഗൂഗിളിന്റെ വജ്രായുധങ്ങളായ പിക്സൽ 7, പിക്സൽ 7 പ്രോ. എണ്ണം പറഞ്ഞ ഫീച്ചറുകളുമായി വന്ന ആപ്പിൾ ഐഫോൺ 14 സീരീസിലെ സ്മാർട്ട്ഫോണുകൾ, സാംസങ് ഗാലക്സി എസ്22 അൾട്ര, Z ഫോൾഡ് 4 എന്നിവയെല്ലാം ഇക്കാലത്ത് ലോഞ്ച് ചെയ്യപ്പെട്ട കിടിലൻ സ്മാർട്ട്ഫോണുകളാണ്. 2022ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകൾ പരിചയപ്പെടാൻ തുടർന്ന് വായിക്കുക.

 

നത്തിങ് ഫോൺ (1)

നത്തിങ് ഫോൺ (1)

ഗ്ലിഫ് ഇന്റർഫേസിന്റെ പുതുമയാണ് നത്തിങ് ഫോൺ (1) സ്മാർട്ട്ഫോണിന്റെ സവിശേഷത. യുണീക്കായ ലൈറ്റ് പാറ്റേണുകളും മറ്റും സൃഷ്ടിക്കുന്ന ഗ്ലിഫ് ഇന്റർഫേസ് 900 എൽഇഡികൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. 33,999 രൂപ മുതൽ വിലയാരംഭിക്കുന്ന നത്തിങ് ഫോൺ (1) ൽ 6.55 ഇഞ്ച് ഫുൾ എച്ച്ഡിപ്ലസ് ഒഎൽഇഡി ഡിസ്പ്ലെ, മിഡ് റേഞ്ച് ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 778 പ്ലസ് ഒക്ട കോർ പ്രോസസർ, 50 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് എന്നീ ഫീച്ചറുകളും ലഭ്യമാണ്.

വൺപ്ലസ് 10 പ്രോ

വൺപ്ലസ് 10 പ്രോ

61,999 രൂപ മുതലുള്ള പ്രൈസ് ടാഗുകളിലാണ് വൺപ്ലസ് 10 പ്രോ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തുന്നത്. സോണി ഐഎംഎക്സ് 789 സെൻസറും ഒഐഎസ് സപ്പോർട്ടും ഫീച്ചർ ചെയ്യുന്ന 48 എംപി പ്രൈമറി ക്യാമറ, 50 എംപി അൾട്ര വൈഡ് ആംഗിൾ ക്യാമറ, 8 എംപി ടെലിഫോട്ടോ ലെൻസ് എന്നിവയ്ക്കൊപ്പെ 32 എംപി സെൽഫി ക്യാമറയും ലഭ്യമാക്കിയിരിക്കുന്നു. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.7 ക്യുഎച്ച്ഡി പ്ലസ് ഫ്ലൂയിഡ് അമോലെഡ് എൽടിപിഒ ഡിസ്പ്ലെ, ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 ജെൻ 1 പ്രോസസർ, 5000 mAh ബാറ്ററി, 80W സൂപ്പർവൂക്ക് ചാർജിങ് സപ്പോർട്ട് എന്നിവയും ഡിവൈസിൽ ലഭ്യമാണ്.

ഗൂഗിൾ പിക്സൽ 7 പ്രോ
 

ഗൂഗിൾ പിക്സൽ 7 പ്രോ

84,999 രൂപയാണ് ഗൂഗിൾ പിക്സൽ 7 പ്രോയുടെ ഇന്ത്യയിലെ വില. ഗൂഗിൾ ടെൻസർ ജി2 ചിപ്പ്‌സെറ്റാണ് പിക്സൽ 7 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ ഹൃദയം. 6.7 ഇഞ്ച് ക്വാഡ് എച്ച്‌ഡി+ ഡിസ്‌പ്ലെ, 50 എംപി പ്രൈമറി സെൻസറുമായെത്തുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 10.8 സെൽഫി സെൻസർ, ആൻഡ്രോയിഡ് 13 ഒഎസ്, 4926 mAh ബാറ്ററി എന്നിവയും ഗൂഗിൾ പിക്സൽ 7 പ്രോയുടെ സവിശേഷതകളാണ്.

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4

80,999 രൂപ മുതലാണ് ഈ പ്രീമിയം സ്റ്റൈലിഷ് ഫോണിന് വില വരുന്നത്. ബോറ പർപ്പിൾ, ഗ്രാഫൈറ്റ്, പിങ്ക് ഗോൾഡ് എന്നീ കളർ വേരിയന്റുകളിൽ സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 ലഭ്യമാണ്. അൺഫോൾഡ് ചെയ്താൽ ഡിവൈസിന് 6.7 ഇഞ്ച് ഡിസ്‌പ്ലെ ലഭ്യമാണ്. കോർണിങ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് പ്ലസ് പ്രൊട്ടക്ഷനും സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 ൽ ലഭ്യമാണ്. 10 എംപി സെൽഫി ക്യാമറ, 12 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, 3700 mAh ബാറ്ററി, ഫാസ്റ്റ് വയർലെസ് ചാർജിങ് സപ്പോർട്ട് എന്നിവയും ഡിവൈസിന്റെ പ്രത്യേകതയാണ്.

15,000 രൂപയിൽ താഴെ വില വരുന്ന മികച്ച റിയൽമി സ്മാർട്ട്ഫോണുകൾ15,000 രൂപയിൽ താഴെ വില വരുന്ന മികച്ച റിയൽമി സ്മാർട്ട്ഫോണുകൾ

സാംസങ് ഗാലക്സി Z ഫോൾഡ് 4

സാംസങ് ഗാലക്സി Z ഫോൾഡ് 4

സാംസങ് ഗാലക്സി Z ഫോൾഡ് 4 ഫോണിന്റെ ബേസ് മോഡലിന് രാജ്യത്ത് 1,54,999 രൂപയാണ് വില വരുന്നത്. ഫോൾഡബിൾ ഫോം ഫാക്‌ടർ ഉള്ള ഈ സ്‌മാർട്ട്‌ഫോണിൽ 7.6 ഇഞ്ച് ഫുൾ ഡൈനാമിക് അമോലെഡ് മെയിൻ ഡിസ്‌പ്ലെയും 6.2 ഇഞ്ച് സബ് ഡിസ്‌പ്ലെയും ലഭ്യമാണ്. എസ് പെൻ സപ്പോർട്ടും നൽകിയിരിക്കുന്നു. 12 ജിബി റാം സപ്പോർട്ട്, 16 മണിക്കൂർ ഇന്റർനെറ്റ് യൂസ്, 50 എംപി പ്രൈമറി ക്യാമറയും സാംസങ് ഗാലക്സി Z ഫോൾഡ് 4 സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

ഐഫോൺ 14

ഐഫോൺ 14

ആപ്പിൾ ഐഫോൺ 14 ന് 79,900 രൂപ മുതൽ വിലയാരംഭിക്കുന്നു. 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലെ, 128 ജിബി, 256 ജിബി, 512ജിബി സ്റ്റോറേജ് ഓപ്‌ഷനുകൾ, ആപ്പിൾ എ15 ബയോണിക് ചിപ്പ്സെറ്റ്, 12 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്,12 എംപി ട്രൂഡെപ്ത് സെൽഫി സെൻസർ എന്നിവയും ഐഫോൺ 14 ഫീച്ചർ ചെയ്യുന്നു.

ഐഫോൺ 14 പ്രോ മാക്സ്

ഐഫോൺ 14 പ്രോ മാക്സ്

ആപ്പിൾ ഐഫോൺ 14 പ്രോ മാക്സിന് 1,39,900 രൂപ മുതൽ വിലയാരംഭിക്കുന്നു. ഡൈനാമിക് ഐലൻഡ്, ഓൾവെയ്സ് ഓൺ ഡിസ്‌പ്ലെ, 6.7 ഇഞ്ച് സൂപ്പർ റെറ്റിന എക്സിഡിആർ ഡിസ്പ്ലെ, ആപ്പിൾ എ16 ബയോണിക് ചിപ്പ്സെറ്റ്, 1 ടിബി വരെ ഇന്റേണൽ സ്റ്റോറേജ്, സെറാമിക് ഷീൽഡ് ഫ്രണ്ട്, സ്റ്റെയിൻലെസ് സ്റ്റീൽ ഡിസൈനോട് കൂടിയ ടെക്‌സ്ചേർഡ് മാറ്റ് ഗ്ലാസ് ബാക്ക്, 48 എംപി പ്രൈമറി ക്യാമറ,സെൽഫികൾക്കായി 12 എംപി ട്രൂഡെപ്ത് ക്യാമറ, IP68 റേറ്റിങ് എന്നിവയെല്ലാം ഈ ഡിവൈസിന്റെ പ്രത്യേകതയാണ്.

സാംസങ് ഗാലക്സി എസ്22 അൾട്ര

സാംസങ് ഗാലക്സി എസ്22 അൾട്ര

സാംസങ് ഗാലക്‌സി എസ് 22 അൾട്ര ബർഗണ്ടി, ഫാന്റം ബ്ലാക്ക്, ഫാന്റം വൈറ്റ്, ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. 1,09,999 രൂപയാണ് സാംസങ് ഗാലക്സി എസ്22 അൾട്രയുടെ പ്രാരംഭ വില. 6.8 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലെ, പെൻ സപ്പോർട്ട്, 108 എംപി പ്രൈമറി ക്യാമറ, 5000 mAh ബാറ്ററി എന്നിവയെല്ലാം സാംസങ് ഗാലക്സി എസ്22 അൾട്രയുടെ സവിശേഷതകളാണ്.

പുറത്തിറങ്ങും മുമ്പേ അറിയേണ്ടതെല്ലാം ലീക്ക് ആയി; അറിയാം ഐക്കൂ നിയോ 7 എസ്ഇയെക്കുറിച്ച്പുറത്തിറങ്ങും മുമ്പേ അറിയേണ്ടതെല്ലാം ലീക്ക് ആയി; അറിയാം ഐക്കൂ നിയോ 7 എസ്ഇയെക്കുറിച്ച്

Best Mobiles in India

English summary
In the smartphone market, the year 2022 caused quite a stir. The Nothing Phone (1), which brought a revolutionary change in the field of smartphone design, and Google's Pixel 7 and Pixel 7 Pro series. Apple iPhone 14 series smartphones, Samsung's Galaxy S22 Ultra, and the Z Fold 4, which have come with a number of features, are all great smartphones that have been revealed these days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X