ചുമട്ടുകാരെ വിളിക്കേണ്ടി വരുമോ? ഐഫോൺ 14 പ്രോ മാക്‌സിന് ഭാരക്കൂടുതൽ?

|

ഇനി രണ്ട് ദിവസം കൂടി മാത്രമാണ് ആപ്പിളിന്റെ ഫാർ ഔട്ട് ഇവന്റിനുള്ളത്. പുതിയ ഐഫോൺ 14 സീരീസ് സ്മാർട്ട്ഫോണുകൾ അടക്കമുള്ള ഡിവൈസുകൾ അന്നേ ദിവസം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് ഐഫോൺ മോഡലുകളാണ് ലോഞ്ചിനൊരുങ്ങിയിരിക്കുന്നത്. 6.1 ഇഞ്ച് ഐഫോൺ 14 മോഡൽ, 6.1 ഇഞ്ച് ഐഫോൺ 14 പ്രോ, 6.7 ഇഞ്ച് ഐഫോൺ 14 പ്ലസ്, 6.7 ഇഞ്ച് ഐഫോൺ 14 പ്രോ മാക്സ് എന്നിവയാണ് 14 ലൈനപ്പിലെ പുതിയ ഡിവൈസുകൾ. അടുത്തിടെ പുറത്തു വന്ന ഒരു ലീക്ക് റീപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്.

 

വെയ്ബോ

വെയ്ബോയിലാണ് ആപ്പിൾ ഐഫോൺ 14 സീരീസിലെ ഡിവൈസുകളുടെ സ്പെക്സ് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നത്. ലീക്കിൽ ശ്രദ്ധേയമായത് ഐഫോൺ 14 പ്രോ മോഡലുകളിൽ പ്രതീക്ഷിക്കാൻ കഴിയുന്ന വലിയ ബാറ്ററികളെക്കുറിച്ചുള്ള വെളിപ്പെടുത്തലാണ്. ഐഫോൺ 14 പ്രോ മോഡൽ ഡിവൈസുകളിൽ വലിയ ഡിസ്പ്ലെകളാണ് ഉള്ളത്.

സിം കാർഡില്ല, ചാർജിങ് പോർട്ടില്ല; ഐഫോണിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ആപ്പിൾസിം കാർഡില്ല, ചാർജിങ് പോർട്ടില്ല; ഐഫോണിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ആപ്പിൾ

വലിയ ഡിസ്പ്ലെകൾ

വലിയ ഡിസ്പ്ലെകൾ ഉള്ള ഡിവൈസുകളുടെ സുഗമമായ പ്രവർത്തനത്തിന് വലിയ ബാറ്ററികൾ ആവശ്യമാണെന്നാണ് ലീക്ക് റിപ്പോർട്ടിൽ പറയുന്നത്. ചൈനീസ് മൈക്രോ ബ്ലോഗിങ് സൈറ്റായ വെയ്ബോയിൽ വന്ന റിപ്പോർട്ട് ആദ്യം കണ്ടെത്തിയത് പ്രമുഖ ടിപ്സ്റ്റർ ആയ ടോമി ബോയിയാണ്. ഈ റിപ്പോർട്ട് അത്ര ഗൌരവത്തിൽ എടുക്കാൻ കഴിയില്ല.

റിപ്പോർട്ടുകൾ
 

ഐഫോൺ 14 സീരീസിൽ 6.7 സൈസ് ഉള്ള നോൺ പ്രോ മോഡൽ ( ഐഫോൺ 14 പ്ലസ് ) അവതരിപ്പിക്കപ്പെടുമെന്നുള്ള അഭ്യൂഹങ്ങൾക്ക് കൂടുതൽ ശക്തി പകരുകയാണ് ഈ ലീക്ക് എന്നതും ശ്രദ്ധിക്കണം. ഐഫോൺ 14 ലൈനപ്പോടെ ആപ്പിൾ 5.4 ഇഞ്ച് ഐഫോൺ മിനി മോഡൽ നിർത്തലാക്കി പകരം ഐഫോൺ 14 പ്ലസ് മോഡൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഐഫോൺ 14 സീരീസും തോറ്റുപോകും; ലോകത്തെ ഏറ്റവും വേഗതയേറിയ സ്മാർട്ട്ഫോണിനായി കാത്തിരിപ്പ് തുടങ്ങിഐഫോൺ 14 സീരീസും തോറ്റുപോകും; ലോകത്തെ ഏറ്റവും വേഗതയേറിയ സ്മാർട്ട്ഫോണിനായി കാത്തിരിപ്പ് തുടങ്ങി

ഐഫോൺ 14 പ്രോ

ഐഫോൺ 14 പ്രോ മോഡലുകളിൽ പുതിയ എ16 ബയോണിക്ക് ചിപ്പ്സെറ്റുകൾ ഉണ്ടാവുമെന്നാണ് കരുതുന്നത്. കൂടുതൽ ശേഷിയേറിയതും കാര്യക്ഷമവുമായ എൽപിഡിഡിആർ5 റാമും ഐഫോൺ 14 പ്രോ, പ്രോ മാക്സ് മോഡലുകളിൽ ഉണ്ടാകും. ഈ മോഡലുകളിൽ 48 എംപി മെയിൻ ക്യാമറയും ഉണ്ടാകുമെന്നാണ് കരുതുന്നത്.

ബാറ്ററി

ഐഫോൺ 14 മോഡലിൽ 3,279 എംഎഎച്ച് ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്. ഐഫോൺ 14 മാക്സ് / പ്ലസ് മോഡൽ 4,325 എംഎഎച്ച് ബാറ്ററിയും ഫീച്ചർ ചെയ്യും. ഐഫോൺ 14 പ്രോ 3,200 എംഎഎച്ച് ബാറ്ററിയായിരിക്കും ഉപയോഗിക്കുക. ഐഫോൺ 14 ലൈനപ്പിലെ ഡിവൈസുകളുടെ ഭാരം സംബന്ധിച്ചും വിവിധ ലീക്ക് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

89,999 രൂപയുടെ ഫോൺ 40,000 രൂപ വിലക്കുറവിൽ സ്വന്തമാക്കാം89,999 രൂപയുടെ ഫോൺ 40,000 രൂപ വിലക്കുറവിൽ സ്വന്തമാക്കാം

പ്രീമിയം

സീരിസിലെ ഏറ്റവും പ്രീമിയം മോഡലായ പ്രോ മാക്സിന് 255 ഗ്രാം ഭാരമുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതായത് ഐഫോൺ 13 പ്രോ മാക്സിനേക്കാൾ ( 240 ഗ്രാം ) 15 ഗ്രാം കൂടുതൽ ഭാരം. ലീക്കുകൾ ശരിയാണെങ്കിൽ വിപണിയിൽ ഉള്ള ഭാരമേറിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളിൽ ഒന്നായിരിക്കും ഐഫോൺ 14 പ്രോ മാക്സ്. താരതമ്യം പറയാൻ സാംസങ് ഗാലക്സി എസ്22 അൾട്രയ്ക്ക് 228 ഗ്രാം ഭാരമുണ്ട്. സാംസങ് ഗാലക്സി Z ഫോൾഡ്4 സ്മാർട്ട്ഫോണിന് 263 ഗ്രാം ഭാരവുമുണ്ട്.

ഗ്രാം

ഐഫോൺ 14 ലൈനപ്പിലെ അടുത്ത മോഡലായ ഐഫോൺ 14 പ്രോയ്ക്ക് 215 ഗ്രാം ഭാരമുണ്ടാകുമെന്നാണ് കരുതുന്നത്. ഐഫോൺ 13 പ്രോയ്ക്ക് 204 ഗ്രാം ഭാരം മാത്രമാണ് ഉണ്ടായിരുന്നത് എന്നോർക്കണം. അത് പോലെ തന്നെ പ്ലസ് വേരിയന്റിന് 245 ഗ്രാം ഭാരവും പ്രതീക്ഷിക്കാം.

ആപ്പിൾ ഇവന്റിന് ദിവസങ്ങൾ മാത്രം; ഐഫോൺ 14 മുതൽ എയർപോഡ്സ് വരെ അറിയേണ്ടതെല്ലാംആപ്പിൾ ഇവന്റിന് ദിവസങ്ങൾ മാത്രം; ഐഫോൺ 14 മുതൽ എയർപോഡ്സ് വരെ അറിയേണ്ടതെല്ലാം

ഡിവൈസുകൾ

ലൈനപ്പിലെ 6.7 ഇഞ്ച് സൈസ് ഉള്ള ഡിവൈസുകൾക്കെല്ലാം ഒരേ ബാറ്ററി ശേഷി ഉണ്ടെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. ഐഫോൺ പ്രോ മാക്സിന്റെ ഭാരം പിന്നെയും കൂടാൻ കാരണം അതിലെ ക്യാമറ സെൻസറുകളും ക്യാമറ മൊഡ്യൂളിന്റെ ബൾജുമായിരിക്കാം. ഈ ഫീച്ചറുകളും സ്പെക്സുമെല്ലാം അനൌദ്യോഗിക വിവരങ്ങളാണ്. ഫീച്ചറുകളെക്കുറിച്ചുള്ള സ്ഥിരീകരണത്തിന് 7ാം തീയതി വരെ കാത്തിരിക്കണം.

Best Mobiles in India

English summary
Devices, including the iPhone 14 series of smartphones, are expected to be released at Apple's Far Out event. Four iPhone models are ready for launch. The new devices in the 14 lineup are the 6.1-inch iPhone 14 model, the 6.1-inch iPhone 14 Pro, the 6.7-inch iPhone 14 Plus, and the 6.7-inch iPhone 14 Pro Max.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X