ആപ്പിൾ ഇവന്റിന് ദിവസങ്ങൾ മാത്രം; ഐഫോൺ 14 മുതൽ എയർപോഡ്സ് വരെ അറിയേണ്ടതെല്ലാം

|

വലിയൊരു ഇടവേളയ്ക്ക് ശേഷം വലിയ പ്രതീക്ഷകളുമായി ആപ്പിൾ ഇവന്റ് സെപ്തംബർ 7ന് നടക്കാനിരിക്കുകയാണ്. "ഫാർ ഔട്ട്" എന്ന ടാഗ് ലൈനുമായിട്ടെത്തുന്ന ഇവന്റിൽ ഐഫോൺ 14 സീരീസ് ഡിവൈസുകൾ അടക്കം ലോഞ്ച് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആപ്പിൾ നടത്തുന്ന പ്രഖ്യാപനങ്ങൾക്കം ആകാംക്ഷയോടെ കാതോർക്കുന്ന ടെക്ക് ലോകത്ത് ഈ ഇവന്റിനേക്കുറിച്ചും ചർച്ചകൾ സജീവമാണ്.

 

ഫാർ ഔട്ട്

പുറത്തിറങ്ങാൻ പോകുന്ന ഡിവൈസുകളെക്കുറിച്ചും അവയുടെ സ്പെക്സിനേക്കുറിച്ചും നിരവധി ലീക്ക് റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ആപ്പിളിന്റെ ഫാർ ഔട്ട് ഇവന്റിനെക്കുറിച്ചും ഇവന്റിൽ പ്രതീക്ഷിക്കാവുന്ന കാര്യങ്ങളെക്കുറിച്ചും ഡിവൈസുകളെക്കുറിച്ചും അറിയാൻ തുടർന്ന് വായിക്കുക.

പഴയതിലും കുറഞ്ഞ വിലയിൽ പുതിയത്? ഐഫോൺ 14 ന് ഐഫോൺ 13 നേക്കാൾ വില കുറവെന്ന് റിപ്പോ‍‍ർട്ട്പഴയതിലും കുറഞ്ഞ വിലയിൽ പുതിയത്? ഐഫോൺ 14 ന് ഐഫോൺ 13 നേക്കാൾ വില കുറവെന്ന് റിപ്പോ‍‍ർട്ട്

ഐഫോൺ 14 പ്രോ മാക്സ്

ഐഫോൺ 14 പ്രോ മാക്സ്

2022ലെ ഏറ്റവും ചെലവേറിയ ഐഫോൺ എന്ന ഖ്യാതിയുമായിട്ടാണ് ഐഫോൺ 14 പ്രോ മാക്സ് വരുന്നത്. സെപ്തംബർ 7ന് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന നാല് പുതിയ ഫോണുകളിൽ ഒന്ന് ഐഫോൺ 14 പ്രോ മാക്സ് ആയിരിക്കും. എ16 ബയോണിക് പ്രോസസറാണ് ഡിവൈസിന് കരുത്ത് പകരുക. ഐഫോണുകളുടെ ഭംഗി ഇല്ലാതാക്കുന്ന നോച്ച് ഒഴിവാക്കിയാകും ഐഫോൺ 14 സീരീസിലെ ഡിവൈസുകൾ വിൽപ്പനയ്ക്കെത്തുക. ഐഫോൺ 14 പ്രോ മാക്സ് 6.7 ഇഞ്ച് ഡിസ്പ്ലെ ഫീച്ചർ ചെയ്യുമെന്നും കരുതാവുന്നതാണ്.

ഐഫോൺ 14 പ്രോ
 

ഐഫോൺ 14 പ്രോ

ഐഫോൺ പ്രോ, പ്രോ മാക്സ് മോഡലുകൾ തമ്മിൽ വളരെ ചെറിയ വ്യത്യാസങ്ങൾ മാത്രമാണ് ഉണ്ടാകുന്നത്. ഐഫോൺ 13 മോഡലുകളിലും നാം ഇത് കണ്ടതാണ്. ഈ വർഷവും സമാനമായിരിക്കും സാഹചര്യമെന്നാണ് കരുതുന്നത്. ഐഫോൺ 14 പ്രോ മാക്സിലെ 6.7 ഇഞ്ച് ഡിസ്പ്ലെയ്ക്ക് പകരം 6.1 ഇഞ്ച് ഡിസ്പ്ലെയായിരിക്കും ഐഫോൺ 14 പ്രോ ഫീച്ചർ ചെയ്യുന്നത്.

ഐഫോൺ 14 'മാക്സ്'

ഐഫോൺ 14 'മാക്സ്'

ഐഫോൺ തറവാട്ടിലെ പുതിയ അംഗമാണ് ഐഫോൺ 14 'മാക്സ്'. പേരിൽ പുതുമയുണ്ടെങ്കിലും ആളത്ര പുതിയതല്ലെന്നാണ് ഊഹാപോഹങ്ങൾ. ഐഫോൺ മിനി വേരിയന്റ് ആപ്പിൾ അവസാനിപ്പിക്കുകയാണെന്നും പകരം പുറത്തിറക്കുന്ന പുതിയ വേരിയന്റാണ് മാക്സ് എന്നുമാണ് റിപ്പോർട്ടുകൾ. മാക്സിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ലോഞ്ച് ഇവന്റ് വരെ കാത്തിരിക്കേണ്ടി വരും.

ഐഫോൺ 14

ഐഫോൺ 14

ആപ്പിൾ ഐഫോൺ സീരീസുകളിൽ ഏക്കാലത്തും ഏറ്റവും ജനപ്രിയമാകുക ബേസ് വേരിയന്റ് ആയിരിക്കും. ബേസ് വേരിയന്റ് എന്ന് വിളിക്കുമ്പോൾ തർക്കം ഉള്ളവർ ഉണ്ടാകും. വിളിക്കുന്നത് എന്തായാലും ഐഫോൺ 14 നും അത്തരത്തിൽ ഒരു വലിയ ജനപ്രീതി നേടാൻ കഴിയുമെന്ന് തന്നെയാണ് കരുതുന്നത്. പ്രോ മോഡലുകളിൽ വരുന്ന ഫ്ലാഗ്ഷിപ്പ് പ്രോസസർ ഇത്തവണ ഐഫോൺ 14ൽ ഉണ്ടാവില്ലെന്നൊരു റൂമറും പ്രചരിക്കുന്നുണ്ട്. അത് എന്തായാലും കാത്തിരുന്ന് കാണണമെന്ന് മാത്രം.

ഐഫോൺ 14 പ്രോ വരുന്നത് ലോകത്തിലെ ഏറ്റവും മികച്ച ക്യാമറയുമായി?ഐഫോൺ 14 പ്രോ വരുന്നത് ലോകത്തിലെ ഏറ്റവും മികച്ച ക്യാമറയുമായി?

ആപ്പിൾ വാച്ച് സീരീസ് 8 'പ്രോ'

ആപ്പിൾ വാച്ച് സീരീസ് 8 'പ്രോ'

ആപ്പിൾ വാച്ചിന് ഒരു പുതിയ പ്രോ വേരിയന്റ് ഉണ്ടാകുമെന്ന് നിരവധി ലീക്ക് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതൊരും റഫ് യൂസ് മോഡൽ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഫിറ്റനസ് പ്രേമികളെയും അത്ലറ്റുകളെയും ലക്ഷ്യം വച്ചാണ് ആപ്പിൾ വാച്ച് സീരീസിൽ ഈ റഫ് യൂസ് മോഡൽ പുറത്തിറക്കുന്നത്. ആപ്പിൾ വാച്ച് സീരീസ് 8 പ്രോയെക്കുറിച്ചുള്ള വിശദ വിവരങ്ങൾ അറിയാൻ സെപ്റ്റംബർ 7 വരെ കാത്തിരിക്കാം.

ആപ്പിൾ വാച്ച് സീരീസ് 8

ആപ്പിൾ വാച്ച് സീരീസ് 8

വലിയ മാറ്റങ്ങൾ ഇല്ലാതെയായിരിക്കും ആപ്പിളിന്റെ ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ട് വാച്ച് ലോഞ്ച് ചെയ്യപ്പെടുകയെന്നാണ് ഇപ്പോൾ കരുതുന്നത്. ബോഡി ടെംപറേച്ചർ അളക്കാനുള്ള ശേഷിയാണ് വാച്ച് സീരീസ് 8ൽ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചർ മാറ്റം. നിലവിൽ സ്മാർട്ട് വാച്ചുകളുടെ രാജാവ് എന്ന് വിളിക്കാൻ കഴിയുന്ന ഈ ഗാഡ്ജറ്റിന് വലിയ ഫാൻ ബേസും ഉണ്ട്.

വിസ്മയിപ്പിക്കാൻ ആപ്പിൾ; ഐഫോൺ 14ൽ ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ടുള്ള കണക്റ്റിവിറ്റിയുംവിസ്മയിപ്പിക്കാൻ ആപ്പിൾ; ഐഫോൺ 14ൽ ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ടുള്ള കണക്റ്റിവിറ്റിയും

ആപ്പിൾ വാച്ച് എസ്ഇ

ആപ്പിൾ വാച്ച് എസ്ഇ

ആപ്പിളിന്റെ സ്മാർട്ട് വാച്ചുകളിൽ വലിയ വിജയം നേടിയ പ്രോഡക്ടുകളിൽ ഒന്നായിരുന്നു വാച്ച് സീരീസ് 3. ഈ വർഷത്തോടെ വാച്ച് സീരീസ് 3 കമ്പനി നിർത്തലാക്കുകയാണ്. പകരം വരുന്ന മോഡലാണ് പുതിയ ആപ്പിൾ വാച്ച് എസ്ഇ. ആപ്പിൾ വാച്ച് സീരീസ് 8 ന്റെ ഒരു ടോൺഡ് ഡൌൺ വേർഷൻ ആയിരിക്കും ഇത് ( കുറച്ച് ഫീച്ചറുകളും സ്പെക്സും മറ്റും ഒഴിവാക്കി വരും ). കുറച്ച് സവിശേഷതകൾ കുറയുമെങ്കിലും ലഭ്യമാകുന്ന ഏറ്റവും വില കുറഞ്ഞ ആപ്പിൾ വാച്ച് ആയിരിക്കും ഇത്.

ആപ്പിൾ എയർപോഡ്സ് പ്രോ 3

ആപ്പിൾ എയർപോഡ്സ് പ്രോ 3

കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ആപ്പിൾ ഇവന്റുകളുടെ പ്രത്യേകതകളിൽ ഒന്നായിരുന്നു പെട്ടെന്ന് എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് നടത്തുന്ന ഒരു പ്രഖ്യാപനം. ഏതാനും ഇവന്റുകളായി അത്തരം പ്രഖ്യാപനങ്ങൾ ഒന്നും കാണാറില്ല. ഇത്തവണത്തെ ആപ്പിൾ ഇവന്റിൽ നിന്നും ഈ രീതിയിൽ ഒരു അനൌൺസ്മെന്റും പ്രതീക്ഷിക്കുന്നുണ്ട്. എയർപോഡ്സ് പ്രോയുടെ നിലവിലെ വേർഷൻ അവതരിപ്പിക്കപ്പെട്ടിട്ട് മൂന്ന് വർഷത്തിലേറെയായി. ഇത്തവണത്തെ ആപ്പിൾ ഇവന്റിൽ എയർപോഡ്സുമായി ബന്ധപ്പെട്ട് ഒരു പ്രഖ്യാപനവും പ്രതീക്ഷിക്കപ്പെടുന്നു.

ഐഫോൺ 14 സെപ്റ്റംബർ 7ന് പുറത്തിറങ്ങും; ഈ ഐഫോണിന്റെ ചില സവിശേഷതകൾ അറിയാംഐഫോൺ 14 സെപ്റ്റംബർ 7ന് പുറത്തിറങ്ങും; ഈ ഐഫോണിന്റെ ചില സവിശേഷതകൾ അറിയാം

Best Mobiles in India

English summary
After a long gap, the Apple event is going to be held on September 7 with huge expectations. The event, which will come with the tagline "Far Out," is expected to include the launch of the iPhone 14 series. Discussions about this event are active in the tech world, which is also eagerly awaiting Apple's announcements.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X