Home
Mobile

ഉശിരുണ്ട്, വില പഴയ'അ‌ത്ര' ഇല്ല! ഐഫോൺ 15 വന്നപ്പോഴാണ് ഐഫോൺ 14 ഒരു മുതൽ ആയത്! വാങ്ങാൻ ഇതാണ് കറക്ട് ​ടൈം

ഐഫോൺ 15 സീരീസ് ഫോണുകൾ അ‌വതരിപ്പിക്കപ്പെട്ടതിന് പിന്നാലെ നിരവധി ഐഫോൺ പ്രേമികൾ ആഗ്രഹിക്കുകയും കാത്തിരിക്കുകയും ചെയ്ത ആ സുവർണ്ണ നിമിഷം എത്തിയിരിക്കുകയാണ്. ഐഫോൺ 14, ഐഫോൺ 14 മോഡലുകളുടെ വില കുറഞ്ഞിരിക്കുന്നു. ഐഫോൺ 15 സീരീസ് ഫോണുകളുടെ വില വിവരങ്ങൾ പുറത്തുവന്ന പിന്നാലെയാണ് ഈ മാറ്റം.

ആപ്പിൾ ഔദ്യോഗിക വെബ്​സൈറ്റിലെ വിവരങ്ങൾ പ്രകാരം, ഐഫോൺ 14 ന്റെ 128 ജിബി വേരിയന്റിന് വില 69,900 രൂപയായി കുറഞ്ഞു. 79,900 രൂപ വിലയിലാണ് ഈ മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. വിലയിൽ ഒറ്റയടിക്ക് ഏതാണ്ട് പതിനായിരം രൂപയുടെ കുറവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

ഐഫോൺ 15 വന്നപ്പോഴാണ് ഐഫോൺ 14 ഒരു മുതൽ ആയത്!

ഐഫോൺ 14 ന് സമാനമായി, 14 പ്ലസ് വേരിയന്റിന്റെ വിലയും വെബ്​സൈറ്റിൽ കുറഞ്ഞിട്ടുണ്ട്. 79,900 രൂപയാണ് 14 പ്ലസിന്റെ 128 ജിബി വേരിയന്റിന്റെ ഇപ്പോഴത്തെ വില. മുൻപ് ഇത് 89,900 രൂപ ആയിരുന്നു. ഇവിടെയും പതിനായിരം രൂപയുടെ വിലക്കുറവ് ഉണ്ടായിട്ടുണ്ട്. ഈ വിലക്കുറവിന് നന്ദി പറയേണ്ടത് പുതിയ ഐഫോൺ 15 സീരീസിനോടാണ്.

പുതിയ സീരീസ് ഫോണുകൾ അ‌വതരിപ്പിക്കപ്പെടുമ്പോൾ നിലവിലുള്ള ഐഫോൺ മോഡലുകളുടെ വിലയിൽ കുറവുണ്ടാകുക പതിവാണ്. ഒരു ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ഐഫോൺ 15 ന്റെ പിന്നാലെ പോകാതെ വേണമെങ്കിൽ അ‌തിലും കുറഞ്ഞ വിലയിൽ ഐഫോൺ 14, 14 പ്ലസ് മോഡലുകൾ വാങ്ങാവുന്നതാണ്.

പുതിയ ഫോൺ തന്നെ വേണം എന്നുള്ളവർക്ക് ഐഫോൺ 15 വാങ്ങാം എന്നാൽ ഒരു ഐഫോൺ മതി എന്നുള്ളവർക്ക് അ‌നുയോജ്യം ഐഫോൺ 14, പ്ലസ് മോഡലുകളാകും. വിലക്കുറവ് തന്നെയാണ് അ‌തിന്റെ മുഖ്യകാരണം. പുതിയ വില പട്ടിക വന്നതോടെ ഇനി വരുന്ന ഫ്ലിപ്പ്കാർട്ട്, ആമസോൺ അ‌ടക്കമുള്ള ഓഫർ സെയിലുകളിലും താരം ഐഫോൺ 14, പ്ലസ് മോഡലുകൾ തന്നെയാകും.

കാരണം നിലവിലുണ്ടായിട്ടുള്ള വിലക്കുറവിന് പുറമേ, ഓഫർ സെയിൽ സമയത്ത് പ്രഖ്യാപിക്കുന്ന ഡിസ്കൗണ്ടും ബാങ്ക് ഓഫറും കൂടി ലഭിക്കുന്നതിനാൽ ഇപ്പോഴുള്ളതിലും കുറഞ്ഞ വിലയിൽ ഐഫോൺ 14 സ്വന്തമാക്കാം. എന്നാൽ അ‌തിനായി അ‌ടുത്ത ഓഫർ സെയിൽ വരെ കാത്തിരിക്കണം എന്നുമാത്രം. അ‌ടുത്തുതന്നെ ഇന്ത്യയിൽ ഫെസ്റ്റിവൽ സീസൺ ആരംഭിക്കുകയാണ്.

ഇന്ത്യയിൽ സ്മാർട്ട്ഫോൺ കച്ചവടം ഏറ്റവും പൊടിപൊടിക്കുന്ന സമയമാണ് ഫെസ്റ്റിവൽ സീസൺ. ഇ-കൊമേഴ്സ് സ്ഥാപനങ്ങളും സ്മാർട്ട്ഫോൺ ബ്രാൻഡുകളും ഓഫർ സെയിലുകൾ പ്രഖ്യാപിക്കുന്നു. അ‌തിനാൽ ഈ സമയത്ത് ഐഫോൺ 14 മോഡൽ സ്വന്തമാക്കുന്നത് കൂടുതൽ ലാഭകരമായിരിക്കും. ഇന്നലെവരെ ഐഫോൺ നിരയിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന സീരീസിലെ ഫോണുകളാണ് വിലക്കുറവിൽ കിട്ടുന്നത് എന്ന് ഓർത്താൽ വാങ്ങാൻ ആവേശം കൂടും.

ഐഫോൺ 15 വന്നപ്പോഴാണ് ഐഫോൺ 14 ഒരു മുതൽ ആയത്!

പുതിയ ​ഐഫോൺ വാങ്ങുക എന്നത് പലരെക്കൊണ്ടും കൂട്ടിയാൽ കൂടാത്ത കാര്യമാണ്. എന്നാൽ സ്വന്തമായി ഒരു ഐഫോൺ എന്ന തീവ്രമായ ആഗ്രഹം പുലർത്തുന്നവർക്ക് അ‌ത്യാവശ്യം കുറഞ്ഞ നിരക്കിൽ, അ‌തേസമയം തന്നെ മികച്ച രീതിയിൽ ആ മോഹം സാക്ഷാത്കരിക്കാൻ ഇന്ന് ഏറ്റവും അ‌നുയോജ്യം ഐഫോൺ 14, 14 പ്ലസ് മോഡലുകളാണ് എന്ന് ഉറപ്പിച്ച് പറയാം.

എന്നാൽ യുഎസ്ബി ​ടൈപ്പ് സി പോർട്ട് സഹിതം എത്തിയ പുതിയ ഐഫോൺ 15 സീരീസ് ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആ വഴി ​​ധൈര്യമായി മുന്നോട്ട് പോകാം. ഐഫോൺ 15 സീരീസ് ഫോണുകളുടെ ഇന്ത്യയിലെ വില നോക്കാം. ഐഫോൺ 15: 128ജിബി മോഡലിന് 79,900 രൂപ, 256ജിബി മോഡലിന് 89,900 രൂപ, 512ജിബിക്ക് 1,09,900 രൂപ.

ഐഫോണ്‍ 15 പ്ലസ് 128ജിബി: 89,900 രൂപ, ഐഫോണ്‍ 15 പ്ലസ് 256ജിബി: 99,900 രൂപ, ഐഫോണ്‍ 15 പ്ലസ് 512ജിബി: 1,19,900 രൂപ, ഐഫോണ്‍ 15 പ്രോ 128ജിബി: 1,34,900 രൂപ, ഐഫോണ്‍ 15 പ്രോ 256 ജിബി: 1,44,900 രൂപ, ഐഫോണ്‍ 15 പ്രോ 512 ജിബി: 1,64,900 രൂപ.

ഐഫോൺ 15 പ്രോ 1 ടിബി: 1,84,900 രൂപ, ഐഫോൺ 15 പ്രോ മാക്‌സ് 256 ജിബി: 1,59,900 രൂപ, ഐഫോൺ 15 പ്രോ മാക്‌സ് 512 ജിബി: 1,79,900 രൂപ, ഐഫോൺ 15 പ്രോ മാക്‌സ് 1 ടിബി: 1,99,900 രൂപ.

Best Mobiles in India

English summary
Following the launch of the iPhone 15 series, the prices of the iPhone 14 and 14 Plus models have come down. According to the information on Apple's official website, the price of iPhone 14 is now Rs 69,900. This model was launched in India at Rs 79,900. Similarly, the price of the iPhone 14 Plus 128GB variant has been reduced to Rs 79,900. Earlier it was Rs 89,900.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X