എന്തൊക്കെ ബഹളമായിരുന്നു...എല്ലാം ഹുദാ..ഹവാ! എഐ ഫീച്ചർ എല്ലാ ആപ്പിൾ ഫോണിലും ലഭിക്കില്ല
അടുത്തിടെ നടന്ന ഡബ്ള്യൂഡബ്ള്യൂഡിസി (WWDC) 2024ൽ ആപ്പിൾ ഇൻ്റലിജൻസ് എന്നറിയപ്പെടുന്ന എഐ സവിശേഷതകൾ ആപ്പിൾ പ്രഖ്യാപിച്ചിരുന്നു. പല ആപ്പിൾ ഉപയോക്താക്കളും ഈ ഫീച്ചർ ഫോണിൽ വരുന്നതിനുള്ള കാത്തിരിപ്പിൽ ആയിരുന്നു. എന്നാൽ, കമ്പനി അതിൻ്റെ എല്ലാ ഉപകരണങ്ങളിലും എഐ സവിശേഷതകൾ അവതരിപ്പിക്കില്ല. വാസ്തവത്തിൽ, അതിൻ്റെ ഏറ്റവും പുതിയ ഐഫോണുകളുടെ രണ്ട് വേർഷനിലും, അതായത് ഐഫോൺ 15 പ്രോ ( iPhone 15 pro), ഐഫോൺ 15 പ്രോ മാക്സ് (iPhone 15 pro max) എന്നിവയ്ക്ക് മാത്രമേ എഐ സവിശേഷതകൾ ലഭിക്കൂ. അതിൻ്റെ കാരണം എന്താണെന്ന് നോക്കാം.
വയർഡിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ഐഫോൺ 15 (iPhone 15), ഐഫോൺ 15 പ്ലസ് (iPhone 15 Plus) ഫോണുകൾക്ക് എന്നിവയ്ക്ക് എഐ സവിശേഷതകൾ ലഭിക്കില്ല. അതിൻ്റെ പ്രധാന കാരണങ്ങളിലൊന്ന് ഈ ഫോണുകളുടെ ഹാർഡ്‌വെയർ എഐ സവിശേഷതകൾ ലഭിക്കാൻ പാകത്തിനുള്ളത് അല്ല എന്നതുകൊണ്ട് ആണ്.

രണ്ട് നോൺ-പ്രോ ഐഫോണുകളും A16 ബയോണിക് ചിപ്പാണ് നൽകിയിരിക്കുന്നത്. A16 ബയോണിക് ചിപ്പിന് എഐ ഫീച്ചർ സപ്പോർട്ട് ചെയ്യാൻ സാധിക്കില്ല. A17 പ്രോ ചിപ്പ് ഉള്ള Pto വേർഷന് എഐ ഫീച്ചർ സപ്പോർട്ട് ചെയ്യാൻ സാധിക്കും. ഈ സാഹചര്യത്തിൽ തോന്നാവുന്ന മറ്റൊര് സംശയമാണ് ചിപ്‌സെറ്റും റാമും എങ്ങനെയാണ് ആപ്പിളിനെ പഴയ മോഡലുകളിലേക്ക് എഐ സവിശേഷതകൾ അവതരിപ്പിക്കുന്നത് തടയുന്നത് എന്നത്.
എ17 പ്രോ ചിപ്പുകളിലെ എൻപിയുവിന് എഐ ടാസ്‌ക്കുകൾ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് പറയുന്നു. ആപ്പിൾ കാലങ്ങളായി iOSൽ എഐയും മെഷീൻ ലേണിംഗും ഉപയോഗിക്കുന്നതിനാൽ 2017ൽ തന്നെ NPU അവതരിപ്പിച്ചു (സിരി വെർച്വൽ അസിസ്റ്റൻ്റ്). ഇത് മാത്രമല്ല, ചിപ്‌സെറ്റിന് പുറമേ, റാമും ഫോണുകളിൽ വ്യത്യാസം വരുത്തുന്നു.
പ്രോ പതിപ്പുകൾ ഒരു വലിയ റാമോടെയാണ് വരുന്നതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു, ഇത് എഐ സവിശേഷതകൾ പ്രോസസ്സ് ചെയ്യുന്നതിന് കുറച്ച് അധിക മെമ്മറി ഉള്ളത് ആപ്പിൾ ഇൻ്റലിജൻസ് സവിശേഷതകൾക്ക് എളുപ്പമാക്കുന്നു. "ഒരു മാക്ബുക്കിനെ പിന്തുണയ്ക്കുന്ന അത്രയും തന്നെ എഐ, മെഷീൻ ലേണിംഗ് പവർ എന്ന സവിശേഷതകൾ ഉണ്ടെങ്കിലും സമീപകാല ഐഫോണുകൾ ആപ്പിൾ ഇൻ്റലിജൻസിനെ പിന്തുണയ്‌ക്കാത്തതിൻ്റെ പ്രധാന കാരണം ഇതായിരിക്കാം" എന്ന് റിപ്പോർട്ട് പറയുന്നു.
ഐഫോണ്‍ 15, 15 പ്ലസ് മോഡലുകളില്‍ എ16 പ്രൊസസറുകള്‍ക്കൊപ്പം 6 ജിബി റാമേയുള്ളു. എന്നാൽ എം1 ചിപ്പുകള്‍ക്ക് കുറഞ്ഞത് 8 ജിബി റാം ഉണ്ട്. അതിനാലായിരിക്കണം, ആപ്പിളിന്റെ ഓണ്‍-ഡിവൈസ് എഐ എല്‍എല്‍എം ഐഫോണ്‍ 15, 15 പ്ലസ് മോഡലുകളില്‍ പ്രവര്‍ത്തിക്കാത്തത് എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ഈ കാരണങ്ങൾ കൂടാതെ, മറ്റൊരു തിയറിയും കുവോ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട് . ആപ്പിള്‍ 3 ബില്ല്യന്‍ പാരമീറ്റര്‍ ലാര്‍ജ് ലാംഗ്വെജ് മോഡല്‍ പ്രയോജനപ്പെടുത്തിയാണ് ഓണ്‍-ഡിവൈസ് എഐ പ്രവര്‍ത്തിപ്പിക്കുന്നത്. എന്നു പറഞ്ഞാല്‍, എഐക്ക് കുറഞ്ഞത് 2 ജിബി ഡെഡിക്കേറ്റഡ് റാം വേണ്ടി വന്നേക്കാം എന്നാണ് കുവോ പറയുന്നത്.
ഓണ്‍-ഡിവൈസ് എഐ പ്രൊസസിങ് വേണമെന്നുളളവര്‍ക്ക് ഐഫോണ്‍ 15 പ്രോ, പ്രൊ മാക്‌സ് മോഡലുകള്‍ ഉണ്ടായേ തീരൂ എന്നു തന്നെയാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേ സമയം, ഐഫോണ്‍ 15, 15 പ്ലസ്, ഐഫോണ്‍ 14 പ്രോ സീരിസുകളിലൊക്കെ ഐഓഎസ് 18 ബീറ്റാ വേര്‍ഷന്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








