500 രൂപ വ്യത്യാസത്തിൽ ഐഫോൺ 15, 16 മോഡലുകൾ വിറ്റ് ആമസോൺ, ഫ്ലിപ്പ്കാർട്ടിൽ അതിലും വലിയ ട്വിസ്റ്റ്
നിരവധി പേരുടെ പ്രധാന ആഗ്രഹങ്ങളിൽ ഒന്നാണ് സ്വന്തമായി ഒരു ഐഫോൺ വാങ്ങുക എന്നത്. നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പഴയ ഐഫോൺ മാറ്റി പുതിയ സീരീസിലെ ഐഫോൺ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരും ഏറെ. ഐഫോണിനുള്ള വൻ ഡിമാൻഡും ഉയർന്ന വിലയും കണക്കിലെടുത്ത് ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ വിവിധ ഐഫോൺ മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുകളും ഓഫറുകളും നൽകാറുണ്ട്. അത്തരത്തിൽ ഫ്ലിപ്പ്കാർട്ടും ആമസോണും ഇപ്പോൾ ഐഫോണുകൾക്ക് നൽകിവരുന്ന ഡിസ്കൗണ്ട് ശരിക്കും സ്മാർട്ട്ഫോൺ പ്രേമികളെ ഒന്നാകെ ആശ്ചര്യപ്പെടുത്തുന്ന വിധത്തിലുള്ളതാണ്. അതിൽ ഏറ്റവും ശ്രദ്ധേയം ഐഫോൺ 15, ഐഫോൺ 16 മോഡലുകൾ വെറും 500 രൂപ വ്യത്യാസത്തിൽ ആമസോണിൽ വിൽക്കുന്നു എന്നതാണ്.
കഴിഞ്ഞ വർഷം ഇറങ്ങിയ ഐഫോൺ 15 മോഡലും ഈ വർഷം ഇറങ്ങിയ ഐഫോൺ 16 മോഡലും വെറും 500 രൂപ വ്യത്യാസത്തിൽ ആമസോൺ വിൽക്കുന്നു എന്ന് കേൾക്കുമ്പോൾ നമുക്ക് ആശ്ചര്യം തോന്നിയില്ലെങ്കിലേ അദ്ഭുതമുള്ളൂ. എന്നാൽ ഇതിൽ ഒരു ചെറിയ ട്വിസ്റ്റ് ഉണ്ട്. ഐഫോൺ 15യുടെ 256ജിബി വേരിയന്റും ഐഫോൺ 16യുടെ അടിസ്ഥാന വേരിയന്റുമാണ് ആമസോണിൽ 500 രൂപ വ്യത്യാസത്തിൽ വിൽക്കുന്നത്.

കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത ഐഫോൺ 15യുടെ അടിസ്ഥാന മോഡലിന് 69999 രൂപയാണ് ഇപ്പോൾ, അതേപോലെ ഇതിന്റെ 256ജിബി മോഡൽ ഇപ്പോൾ ആപ്പിൾ വെബ്സൈറ്റിൽ 79999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം ആമസോണിൽ ഐഫോൺ 15യുടെ 256ജിബി വേരിയന്റ് ഡിസ്കൗണ്ട് സഹിതം 75,900 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.
ഡയറക്ട് ഡിസ്കൗണ്ട് കൂടാതെ ഐഫോൺ 15യുടെ 256ജിബി വേരിയന്റിന് 4000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ ഇത് 71,900 രൂപ വിലയിൽ ഇപ്പോൾ ആമസോണിൽ വാങ്ങാൻ ലഭ്യമാണ്. അതേസമയം, 79,900 രൂപ വിലയിൽ എത്തിയ പുതിയ ഐഫോൺ 16ന്റെ അടിസ്ഥാന മോഡൽ ആമസോൺ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 77,400 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 5000 രൂപ ബാങ്ക് ഡിസ്കൗണ്ടും ഈ ഫോണിന് ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ ആമസോണിൽ നിന്ന് ഐഫോൺ 16 അടിസ്ഥാന മോഡൽ 72400 രൂപ വിലയിൽ വാങ്ങാൻ ലഭ്യമാകും. ഇവിടെ ഐഫോൺ 15 256ജിബി വേരിയന്റും ഐഫോൺ 16 അടിസ്ഥാന വേരിയന്റും തമ്മിൽ വെറും 500 രൂപ മാത്രമാണ് വ്യത്യാസമുള്ളത്.
അതിനാൽ ഐഫോൺ 15 വാങ്ങുന്നതിനെക്കാൾ കുറച്ചുകൂടി മികച്ച തീരുമാനം ആമസോണിൽ നിന്ന് ഐഫോൺ 16 അടിസ്ഥാന മോഡൽ വാങ്ങുന്നതാണ്. കാരണം ഏറ്റവും പുതിയ മോഡൽ സ്വന്തമാക്കാൻ സാധിക്കും. എന്നാൽ ഐഫോൺ 16 വാങ്ങാനുള്ള പണം കൈയിലില്ലാത്തതിനാൽ ഐഫോൺ 15 വാങ്ങാനാണ് തീരുമാനമെങ്കിൽ നേരേ ഫ്ലിപ്പ്കാർട്ടിലേക്ക് വിടുന്നതാണ് നല്ലത്.
കാരണം ഐഫോൺ 15 മോഡൽ ഏറ്റവും വിലക്കുറവിൽ ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത് ഫ്ലിപ്പ്കാർട്ടിൽ ആണ്. അതായത്, ഐഫോൺ 15യുടെ (iPhone 15) 128ജിബി വേരിയന്റ് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് വെറും 58,999 രൂപ വിലയിലാണ്. കൂടാതെ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ 57999 രൂപ വിലയിൽ ഐഫോൺ 15 സ്വന്തമാക്കാൻ സാധിക്കും.

അതിനാൽ ഐഫോൺ 16 വാങ്ങാൻ ആണ് ആഗ്രഹിക്കുന്നത് എങ്കിൽ നിലവിൽ മികച്ച ഡീൽ വാഗ്ദാനം ചെയ്യുന്നത് ആമസോൺ ആണ്. എന്നാൽ ഐഫോൺ 15 ആണ് വാങ്ങാൻ ആഗ്രഹിക്കുന്നത് എങ്കിൽ ലാഭകരമായ ഡീൽ വാഗ്ദാനം ചെയ്യുന്നത് ഫ്ലിപ്പ്കാർട്ട് ആണ്. ആപ്പിൾ ഇൻ്റലിജൻസ് പിന്തുണ ഉൾപ്പെടെ കണക്കിലെടുക്കുമ്പോൾ ഐഫോൺ 16 സീരീസ് മോഡൽ ആണ് വാങ്ങാൻ മികച്ച ഓപ്ഷൻ.


Click it and Unblock the Notifications








