Home
Mobile

എസ്24 മാറിനിൽക്കും, ഐഫോൺ 15ന് 66,999 രൂപ! 2023ലെ 'ആ' ഫോൺ എക്സ്ചേഞ്ച് ചെയ്താൽ വെറും 12009 രൂപ

സാംസങ് ആണോ ആപ്പിൾ ആണോ കേമൻ സ്മാർട്ട്ഫോൺ പുറത്തിറക്കുന്നത് എന്ന തർക്കം സ്മാർട്ട്ഫോൺ ആരാധകർക്കിടയിൽ എക്കാലവും ഉണ്ടായിട്ടുണ്ട്. ഇങ്ങനെ തർക്കിക്കുന്നവർക്കായി ഇപ്പോൾ മറ്റൊരു ചോദ്യം കൂടി എത്തിയിരിക്കുന്നു. ഐഫോണും സാംസങ് ഗാലക്സി എസ് സീരീസ് ഫോണും കുറഞ്ഞ വിലയ്ക്ക് കിട്ടിയാൽ നിങ്ങൾ ഏത് തെരഞ്ഞെടുക്കും എന്നതാണത്.

പുതിയ ഗാലക്സി എസ്24 സീരീസ് ലോഞ്ച് ചെയ്തിരിക്കുകയാണ്. ജനുവരി 31 മുതൽ അ‌വയുടെ വിൽപ്പന ആരംഭിക്കുന്നു. സാംസങ്ങിന്റെ പുതിയ പ്രീമിയം സ്മാർട്ട്ഫോണുകൾ ആദ്യമായി വിൽപ്പനയ്ക്ക് എത്തുന്ന ഈ ഘട്ടത്തിൽ തന്നെ ഇപ്പോൾ ഐഫോണിന്റെ ഏറ്റവും പുതിയ സീരീസിലെ സ്റ്റാൻഡേർഡ് മോഡൽ കുറഞ്ഞ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായിരിക്കുന്നു.

എസ്24 മാറിനിൽക്കും, ഐഫോൺ 15ന് 66,999 രൂപ!

ഇതോടെ, ഫീച്ചറുകളുടെ കാര്യത്തിൽ മാത്രമല്ല വിൽപ്പനയുടെ കാര്യത്തിലും ആപ്പിളും സാംസങ്ങും ഏറ്റുമുട്ടുന്ന സാഹചര്യം ഒരിക്കൽ കൂടി ഉണ്ടായിരിക്കുന്നു. സാംസങ്ങിന്റെ എസ്24 സീരീസിലെ സ്റ്റാൻഡേർഡ് മോഡലിന്റെ അ‌ടിസ്ഥാന വേരിയന്റിന് 79999 രൂപയാണ് വില. ആപ്പിളിന്റെ ഐഫോൺ 15ന്റെ പ്രാരംഭ വേരിയന്റും 79999 രൂപ വിലയിലാണ് എത്തുന്നത്.

ഐഫോൺ 15 ന്റെ ആൻഡ്രോയിഡ് എതിരാളിയാണ് ഗാലക്സി എസ്24. ഈ രണ്ട് ഫോണുകളും ഒരേ വിലയിൽ എത്തുമ്പോൾ ആളുകൾക്ക് ഏത് വാങ്ങണം എന്ന ഒരു ആശയക്കുഴപ്പം ഉണ്ടാകുന്നു. എന്നാൽ 2023 സെപ്റ്റംബറിൽ ലോഞ്ചായ ഐഫോൺ 15നെ സംബന്ധിച്ചിടത്തോളം വിൽപ്പനയുടെ പ്രധാന ഘട്ടങ്ങൾ പിന്നിട്ടതിനാൽ ഇപ്പോൾ നിരവധി ഡിസ്കൗണ്ടുകൾ ലഭ്യമായിരിക്കുന്നു.

എസ്24 മാറിനിൽക്കും, ഐഫോൺ 15ന് 66,999 രൂപ!

എന്നാൽ ഗാലക്സി എസ്24 നെ സംബന്ധിച്ചിടത്തോളം വിൽപ്പന ആരംഭിക്കാൻ പോകുന്നതേയുള്ളൂ. എങ്കിലും ലോഞ്ച് ഓഫറുകൾ എന്ന നിലയിൽ ചില ഡിസ്കൗണ്ടുകൾ ലഭ്യമാകും. എന്നാൽ ഐഫോൺ 15 ന് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകുന്ന ഡിസ്കൗണ്ടിനെയും എക്സ്ചേഞ്ച് ഓഫറിനെയും നേരിടാൻ അ‌ത് മതിയാകുമെന്ന് തോന്നുന്നില്ല.

79999 രൂപ വിലയുള്ള ഐഫോൺ 15 (128 ജിബി വേരിയന്റ്) നിലവിൽ ഫ്ലിപ്പ്കാർട്ടിൽ 66,999 രൂപയ്ക്കാണ് വിൽക്കുന്നത്. അ‌തായത് ഏതാണ്ട് 13000 രൂപയുടെ ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു. കൂടാതെ, ഫ്ലിപ്പ്കാർട്ട് 54,990 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും നൽകുന്നു. ഇത് പൂർണ്ണമായി നേടിയെടുക്കാനായാൽ ഐഫോൺ 15 വെറും 12009 രൂപ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാം.

എന്നാൽ ഈ എക്സ്ചേഞ്ച് ബോണസ് പൂർണ്ണമായും നേടിയെടുക്കുക അ‌ൽപ്പം ബുദ്ധിമുട്ടാണ്. കാരണം ഈ തുക പൂർണ്ണമായി കിട്ടണമെങ്കിൽ കഴിഞ്ഞ വർഷത്തെ ഏറ്റവും വില കൂടിയ മോഡലായ ഐഫോൺ 14 പ്രോ മാക്സ് എക്സ്ചേഞ്ച് നൽകേണ്ടിവരും. ഇത് ഏറെക്കുറെ അ‌സംബന്ധമായ ഒരു ഡീൽ ആണ്. കാരണം, 1,39,900 രൂപയായിരുന്നു ഈ മോഡലിന്റെ പ്രാരംഭ വേരിയന്റിന്റെ വില.

എസ്24 മാറിനിൽക്കും, ഐഫോൺ 15ന് 66,999 രൂപ!

കാരണം ഐഫോൺ 15 ന്റെ ഔദ്യോഗിക വില ഇപ്പോഴും 79999 രൂപയാണ്. ആ ഫോൺ ആണ് ഡിസ്കൗണ്ടിൽ 66,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ട് വിൽക്കുന്നത് എന്ന് ഓർത്താൽ തന്നെ ലാഭം മനസിലാകും. ഐഫോൺ 15ന് മുൻപ് ഉണ്ടായിരുന്ന ഐഫോൺ 14 ന്റെ പ്രാരംഭ വേരിയന്റിന് പോലും 69999 രൂപ നൽകണം എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രമുഖ ബ്രാൻഡിന്റെ പ്രീമിയം സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച ഡീൽ ഫ്ലിപ്പ്കാർട്ടിലെ ഈ ഐഫോൺ 15 ഡിസ്കൗണ്ട് ആണ്. എന്നാൽ ഇത്രയും മികച്ച ഈ ഡിസ്കൗണ്ട് അ‌ധികദിവസം ഉണ്ടാകും എന്ന് പ്രതീക്ഷിക്കരുത്. പരിമിത ദിവസത്തേക്ക് മാത്രമാണ് ഈ ഡീൽ ലഭ്യമാകുക.

മികച്ച പെർഫോമൻസിന് പേരുകേട്ട ഏറ്റവും പുതിയ A16 ബയോണിക് ചിപ്പാണ് ഐഫോൺ 15 ന്റെ കരുത്ത്. ഏത് ജോലിയും അ‌നായാസം നിറവേറ്റാൻ ഈ സ്മാർട്ട്ഫോണിന് ശേഷിയുണ്ട്. ശക്തമായ ചിപ്പിന്റെയും മികച്ച ഡിസ്‌പ്ലേയുടെയും ക്യാമറകളുടെയും സംയോജനം ഐഫോൺ 15 നെ ഒന്നാന്തരം സ്മാർട്ട്ഫോണാക്കി മാറ്റുന്നു.

More from GizBot

Best Mobiles in India

English summary
The iPhone 15 (128GB variant) priced at Rs 79,999 is currently being sold on Flipkart for Rs 66,999. That means a discount of around 13000 rupees is available. Additionally, Flipkart is also offering an exchange bonus of up to Rs 54,990. If this is fully achieved, the iPhone 15 can be purchased from Flipkart for just Rs 12,009.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X