Home
Mobile

ഐഫോൺ 14 ന്റെ വിലയിൽ ഐഫോൺ 15 വാങ്ങാം! ഡിസ്കൗണ്ടുമായി ക്രോമ സ്റ്റോർ രംഗത്ത്

ഐഫോൺ (iphone) വാങ്ങുക എന്നത് അ‌ൽപ്പം ചെലവേറിയ കാര്യമാണ് എന്ന് വാങ്ങുന്നവരെ പോലെ തന്നെ വിൽക്കുന്നവർക്കും അ‌റിയാം. അ‌തിനാൽത്തന്നെ ആളുകളെ ആകർഷിക്കാനായി വിവിധ ഇ-കൊമേഴ്സ് ​സൈറ്റുകൾ തങ്ങളുടേതായ ഡിസ്കൗണ്ടുകളും ബാങ്ക് ഓഫറുകളും ലഭ്യമാക്കാറുണ്ട്. ഇത് വിലയിൽ കാര്യമായ കുറവ് വരുത്താൻ ഉപയോക്താക്കളെ സഹായിക്കുന്നു.

ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഐഫോൺ 15 സീരീസ് ഈ സെപ്റ്റംബറിൽ പുറത്തിറക്കുകയുണ്ടായി. ഇതിൽ ഐഫോൺ പ്രേമികൾക്ക് ഏറ്റവും എളുപ്പത്തിൽ വാങ്ങാൻ കഴിയുന്ന മോഡലാണ് ഐഫോൺ 15 (iPhone 15). ലോഞ്ചിന് പിന്നാലെ ഐഫോൺ 15 ന് ചില ഓഫറുകളൊക്കെ ലഭ്യമായിരുന്നു.

ഐഫോൺ 14 ന്റെ വിലയിൽ ഐഫോൺ 15 വാങ്ങാം! ഡിസ്കൗണ്ടുമായി ക്രോമ സ്റ്റോർ

ഇപ്പോൾ വീണ്ടും ഐഫോൺ 15 ന് ചില ഡിസ്കൗണ്ടുകൾ എത്തിയിരിക്കുകയാണ്. ക്രോമ സ്റ്റോറിന്റെ വെബ്​സൈറ്റിലാണ് 8000 രൂപയുടെ ഒരു ഡിസ്കൗണ്ട് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഐഫോൺ 15 ന്റെ അ‌ടിസ്ഥാന മോഡലിന്റെ ഇന്ത്യയിലെ യഥാർഥ വില 79,900 രൂപയാണ്. ഈ വിലയിൽ തന്നെയാണ് ക്രോമ സ്റ്റോറിൽ ഐഫോൺ 15 ലിസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 79,900 രൂപയ്ക്ക് ആണെങ്കിലും ഐഫോൺ 15 ന്റെ പേയ്‌മെന്റ് പേജിലേക്ക് പോകുമ്പോൾ, വില 76,900 രൂപയായി കുറയുന്നത് കാണാം. അ‌തായത് 3,000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ട് ഇവിടെ ഉപയോക്താവിന് ലഭ്യമാകുന്നു. ഇതിന്റെ ഒപ്പം ആകർഷകമായ ഒരു ബാങ്ക് ഓഫറും ഉണ്ട്. ഇതുപയോഗിച്ച് വില വീണ്ടും കുറയ്ക്കാം.

ഐഫോൺ 14 ന്റെ വിലയിൽ ഐഫോൺ 15 വാങ്ങാം! ഡിസ്കൗണ്ടുമായി ക്രോമ സ്റ്റോർ

എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തുന്നവർക്ക് 5,000 രൂപയുടെ അധിക ഡിസ്കൗണ്ടാണ് ക്രോമ സ്റ്റോറിൽ ലഭിക്കുക. ഈ രണ്ട് ഡിസ്കൗണ്ടുകളും കൂടി ചേരുന്നതോടെ ഐഫോൺ 15 ന്റെ വില 71,900 രൂപയായി കുറയുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 14 ന് ഇപ്പോൾ 69,900 രൂപയാണ് വില.

അ‌തായത് ഐഫോൺ 15 ന്റെ മുൻഗാമിയായ ഐഫോൺ 14 വാങ്ങുന്ന തുകയുടെ കൂടെ ഒരു 2000 രൂപകൂടി അ‌ധികമായി നൽകിയാൽ പുതിയ ഐഫോൺ 15 തന്നെ സ്വന്തമാക്കാൻ ഇവിടെ അ‌വസരം കിട്ടുന്നു. ഈ വിലയ്ക്ക് ഈ ഫോൺ വാങ്ങുന്നത് ലാഭമാണോ എന്ന് സംശയിക്കേണ്ട ആവശ്യമേ ഉദിക്കുന്നില്ല.

നിലവിൽ പഴയ ഐഫോൺ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് പുതിയ ഐഫോൺ 15 ലേക്ക് മാറാൻ ആഗ്രഹമുണ്ടെങ്കിൽ ഫ്ലിപ്പ്കാർട്ട് പോലുള്ള വിവിധ ഓൺ​ലൈൻ പ്ലാറ്റ്ഫോമുകൾ മികച്ച എക്സ്ചേഞ്ച് ഓഫറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോൾ ഇന്ത്യയിൽ ലഭ്യമായിട്ടുള്ള സ്മാർട്ട്ഫോണുകളിൽ ഏറ്റവും മൂല്യമുള്ള സ്മാർട്ട്ഫോൺ തന്നെയാണ് ഐഫോൺ 15.

ഐഫോൺ 14 ന്റെ വിലയിൽ ഐഫോൺ 15 വാങ്ങാം! ഡിസ്കൗണ്ടുമായി ക്രോമ സ്റ്റോർ

ഐഫോൺ 15 ന്റെ പ്രധാന പ്രത്യേകതകൾ: ആപ്പിളിന്റെ A16 ബയോണിക് പ്രോസസറാണ് ഇതിലുള്ളത്. 6.1 ഇഞ്ച് ആണ് ഡിസ്പ്ലേ. ഐഫോൺ 14-ന്റെയും മുൻ മോഡലുകളുടെയും അതേ ഡിസൈൻ ഇത്തവണയും ആപ്പിൾ നിലനിർത്തിയിട്ടുണ്ട്. എന്നിരുന്നാലും, സാധാരണ നോച്ചിന് പകരം, ഐഫോൺ 15 ൽ ഒരു ഡൈനാമിക് ഐലൻഡ് നോച്ച് ലഭിക്കും.

ഐഫോൺ 15 ന്റെ ക്യാമറ വിഭാഗത്തിലും കാര്യമായ നവീകരണം ഉണ്ടായിട്ടുണ്ട്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസർ ആണ് ഇതിലുള്ളത്. മികച്ച ലോ ലൈറ്റ് ഫോട്ടോഗ്രാഫിയും പോർട്രെയിറ്റ് ഷോട്ടുകളും ഐഫോൺ 15 വാഗ്ദാനം ചെയ്യുന്നു. ഐഫോൺ 15 ന്റെ മറ്റൊരു സവിശേഷത USB ടൈപ്പ് C ചാർജിംഗ് പോർട്ടിലേക്കുള്ള മാറ്റമാണ്.

More from GizBot

Best Mobiles in India

English summary
The iPhone 15 can now be bought at a discount of Rs 8,000 at the Chroma Store. The base model of the iPhone 15 in India is priced at Rs 79,900. But if you take advantage of this offer, the price of iPhone 15 can be reduced to Rs 71,900. Instant discount of Rs.3000 and bank discount of Rs.5000 is available at Chroma store.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X