Home
Mobile

35000 രൂപയിൽ താഴെ വിലയിൽ ഐഫോൺ 15 വാങ്ങാം; നിബന്ധന സമ്മതമെങ്കിൽ, ഓഫർ കിട്ടുക ഇവിടെ!

ലോകത്ത് ഏറ്റവുമധികം പേർ ഇപ്പോൾ ഒരേപോലെ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ടെങ്കിൽ അ‌ത് ഐഫോൺ 15 വാങ്ങുന്നത് സംബന്ധിച്ചാകും. സെപ്റ്റംബർ 12 ന് ആപ്പിൾ ലോഞ്ച് ചെയ്ത ഐഫോൺ 15 സീരീസ് ഇന്നുമുതൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുകയാണ്. ഇന്ത്യയിൽ ആകെ രണ്ട് ആപ്പിൾ റീട്ടെയിൽ സ്റ്റോറുകളാണ് ഉള്ളത്.

മും​ബൈ ബികെസി, ഡൽഹി സാകേത് എന്നിവയാണ് ആപ്പിളിന്റെ ഇന്ത്യയിലെ റീട്ടെയിൽ സ്റ്റോറുകൾ. ഇന്ത്യയിൽ ആപ്പിൾ സ്റ്റോറുകൾ ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഒരു ഐഫോൺ മോഡൽ ലോഞ്ച് ചെയ്യപ്പെടുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. വിൽപ്പന ആരംഭിക്കുന്ന ആദ്യ ദിവസം തന്നെ പുതിയ ഐഫോൺ വാങ്ങാൻ നിരവധിപേരാണ് ഇടിച്ചുകയറിയത്.

35000 രൂപയിൽ താഴെ വിലയിൽ ഐഫോൺ 15 വാങ്ങാം

ഐഫോൺ 15 പ്രോ മാക്സ് പോലുള്ള മോഡലുകൾ വൻ ഡിമാൻഡ് കാരണം ഓൺ​ലൈനിൽ ലഭ്യമാകാൻ താമസിക്കും. ഒരേയൊരു പ്രതീക്ഷ റീട്ടെയിൽ സ്റ്റോറുകളിൽ വിൽപ്പനയ്ക്കെത്തുന്ന പരിമിത എണ്ണം മാത്രമാണ്. പുതിയ ഐഫോൺ ആദ്യദിവസം തന്നെ സ്വന്തമാക്കിയതിന്റെ അ‌ഭിമാനം കൂടി സ്വന്തമാക്കാൻ ലക്ഷ്യമിട്ട് നിരവധി പേർ ​ഒഴുകിയെത്തിയതോടെ ഇന്ത്യയിലെ രണ്ട് ആപ്പിൾ സ്റ്റോറിന് മുന്നിലും നീണ്ടനിര പ്രത്യക്ഷപ്പെട്ടിരുന്നു.

ഐഫോൺ 15 സീരീസിൽ നാല് മോഡലുകളാണ് ആപ്പിൾ പുറത്തിറക്കിയിരിക്കുന്നത്. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവയാണ് അ‌വ. ഈ നാല് മോഡലുകളും വിൽപ്പനയ്ക്ക് എത്തിയതോടെ ഉപയോക്താക്കളെ ആകർഷിക്കാൻ വിവിധ പ്ലാറ്റ്ഫോമുകൾ ആകർഷകമായ നിരവധി ഓഫറുകളും ഡിസ്കൗണ്ടുകളും ഐഫോൺ 14 സീരീസിന് പ്രഖ്യാപിച്ചിട്ടുണ്ട്.

വിജയ് സെയിൽസ്, ഫ്ലിപ്കാർട്ട്, ക്രോമ, ഫ്ലിപ്കാർട്ട് എന്നിവയും വിവിധ ഔട്ട്ലെറ്റുകളും ഐഫോൺ 15 സീരീസിന് ഓഫറുമായി രംഗത്തെത്തിയിട്ടുണ്ട്. ഐഫോൺ 15ന്റെ 128 ജിബി വേരിയന്റിന് 79,900 രൂപയും 256 ജിബി വേരിയന്റിന് 89,900 രൂപയുമാണ് വില. 512 ജിബി വേരിയന്റ് 1,09,900 രൂപയ്ക്ക് ലഭിക്കും.

എന്നാൽ 79,900 രൂപ വിലയുള്ള ഐഫോൺ 15ന്റെ 128 ജിബി വേരിയന്റ് ഉപയോക്താക്കൾക്ക് 35000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാനുള്ള അ‌വസരവും ഇപ്പോഴുണ്ട് എന്ന് അ‌റിഞ്ഞിരിക്കുക. എന്നാൽ ചില ഉപാധികളോടെ മാത്രമാണ് ഈ വിലയിൽ ഐഫോൺ 15 സ്വന്തമാക്കാൻ സാധിക്കുക. അ‌ത് എന്താണ് എന്നും ഈ ഓഫർ എവിടെയാണ് ലഭ്യമാകുകയെന്നും നോക്കാം.

ആപ്പിളിന്റെ ഔദ്യോഗിക പ്രീമിയം റീസെല്ലർ വെബ്​സൈറ്റായ ഇന്ത്യ സ്റ്റോർ( India istore ) ആണ് ഐഫോൺ 15 വിലക്കുറവിൽ വാങ്ങാൻ അ‌വസരം ഒരുക്കിയിരിക്കുന്നത്. ഇവിടെ 35000 രൂപയിൽ താഴെ വിലയിൽ ഐഫോൺ 14 സ്വന്തമാക്കാൻ ഉപയോക്താവ് തന്റെ പഴയ ഐഫോൺ മോഡൽ പകരം നൽകേണ്ടിവരും. എങ്ങനെയാണ് ഈ ഡീൽ സ്വന്തമാക്കാൻ സാധിക്കുക എന്ന വിശദീകരിക്കാം.

35,000 രൂപയിൽ താഴെ വിലയിൽ ഐഫോൺ 15 വാങ്ങുന്നതിനായി ആദ്യം India istore വെബ്‌സൈറ്റ് സന്ദർശിച്ച് iPhone 15 എന്ന് തിരയുക. വിവിധ വേരിയന്റുകൾ ലിസ്റ്റ് ചെയ്തിരിക്കുന്ന ഒരു പേജ് അ‌പ്പോൾ പ്രത്യക്ഷപ്പെടും. 128 ജിബി സ്റ്റോറേജ് വേരിയന്റ് തിരഞ്ഞെടുക്കുക. തുടർന്ന് 'ബാങ്ക് ക്യാഷ്ബാക്ക് ഓഫർ' എന്ന ടാബിൽ ക്ലിക്ക് ചെയ്ത് വിശദാംശങ്ങൾ നോക്കുക.

ഐഫോൺ 12 ന്റെ 64 GB മോഡൽ എക്സ്ചേഞ്ച് ആയി നൽകിയാൽ 48,900 രൂപയ്ക്ക് ഐഫോൺ 15 സ്വന്തമാക്കാൻ സാധിക്കും എന്ന് വെബ്​സൈറ്റ് വാഗ്ദാനം ചെയ്യുന്നു. അ‌തായത് ​ഐഫോൺ 12 ന് ലഭ്യമാകുന്ന പരമാവധി എക്സ്ചേഞ്ച് മൂല്യം കഴിഞ്ഞുള്ള തുകയാണ് ഇത്.

ഉപയോക്താവ് ഐഫോൺ 13 മോഡൽ ആണ് നൽകുന്നതെങ്കിൽ 35000 രൂപയിൽ താഴെ വിലയിൽ ഐഫോൺ 15 സ്വന്തമാക്കാമെന്ന് വെബ്​സൈറ്റ് പറയുന്നു. ഐഫോൺ 12 എക്സ്ചേഞ്ച് നൽകുമ്പോൾ എങ്ങനെയാണ് 48,900 രൂപയ്ക്ക് ഐഫോൺ 15 നൽകുന്നത് എന്ന് വെബ്​സൈറ്റിൽ വിശദീകരിക്കുന്നുണ്ട്. ഐഫോൺ 15 മോഡലിന്റെ യഥാർഥ വില 79,900 രൂപ.

ഐഫോൺ 15 വാങ്ങുമ്പോൾ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ആയി 5000 രൂപ ഇളവ് ലഭിക്കും. അ‌പ്പോൾ വില 74,900 രൂപയായി കുറയും. തുടർന്ന് എക്സ്ചേഞ്ച് മൂല്യമായി 20000 രൂപ ഇളവ് ലഭിക്കും. അ‌തോടൊപ്പം എക്സ്ചേഞ്ച് ബോണസായി 6000 രൂപയും ഇളവ് ലഭിക്കും. ഇതെല്ലാം കുറച്ച് കഴിയുമ്പോൾ 48900 രൂപ വിലയിൽ ഐഫോൺ 15 ലഭിക്കും.

35000 രൂപയിൽ താഴെ വിലയിൽ ഐഫോൺ 15 വാങ്ങാം

എന്നാൽ എല്ലാ എക്സ്ചേഞ്ച് ഓഫറിലും പറയുന്നപോലെ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. എക്സ്ചേഞ്ച് ചെയ്യുന്ന ഐഫോൺ 12 ​(64ജിബി) മോഡലിന്റെ കണ്ടീഷനും പ്രവർത്തനക്ഷമതയുമൊക്കെ കണക്കാക്കിയ ശേഷമാകും അ‌ന്തിമ എക്സ്ചേഞ്ച് മൂല്യം നിശ്ചയിക്കുക. അ‌തിനാൽ വാഗ്ദാനം ചെയ്യുന്ന പരമാവധി തുക ലഭ്യമാകാൻ സാധ്യത കുറവാണ് എന്നതാണ് എക്സ്ചേഞ്ചുകളുടെ പിന്നിലെ പരമാർഥം.

ഐഫോൺ 12 മോഡലിന് പകരം ഐഫോൺ 13 മോഡലാണ് എക്സ്ചേഞ്ച് ചെയ്യുന്നതെങ്കിൽ കുറച്ചുകൂടി എക്സ്ചേഞ്ച് മൂല്യം ലഭിക്കും. അ‌തിനാലാണ് 35000 രൂപയിൽ താഴെ വിലയിൽ ഐഫോൺ 15 ലഭ്യമാകുമെന്ന് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇവിടെയും ഫോണിന്റെ മൂല്യം കണക്കാക്കുമ്പോൾ തുകയിൽ കുറവ് വരും എന്നത് ഓർക്കണം.

പഴയ ഐഫോൺ 12 മുതലുള്ള മോഡലുകൾ ​കൈയിലുള്ള ഉപയോക്താക്കൾക്ക് വളരെ കുറഞ്ഞ ചെലവിൽ ഏറ്റവും പുതിയ ഐഫോൺ 15 മോഡലിലേക്ക് മാറാൻ മികച്ച ഡീൽ ആണ് ഈ എക്സ്ചേഞ്ച് ഓഫർ. ട്രേഡ് ഇൻ ഓപ്‌ഷനിൽ നൽകിയിരിക്കുന്ന Cashify ലിങ്കിൽ ക്ലിക്കുചെയ്‌ത് തങ്ങളുടെ പഴയ ഫോണിന് ലഭിക്കുന്ന എക്‌സ്‌ചേഞ്ച് മൂല്യം ഉപയോക്താക്കൾക്ക് പരിശോധിക്കാം.

Best Mobiles in India

English summary
Opportunity to buy iPhone 15 under Rs.35000. Those who are ready to exchange iPhone 12 and iPhone 13 models will get this offer. iPhone 13 is priced at Rs 79,900. 5000 instant cashback discount. iPhone 12 will get a discount of Rs 20,000 as exchange value and Rs 6,000 as exchange bonus. After all this, you can get iPhone 15 for Rs 48,900.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X