Home
Mobile

ഐഫോൺ 15 വാങ്ങാൻ എയർടെൽ സഹായിക്കും, ഡിസ്കൗണ്ട് 12000 രൂപ! ഓഫർ ഇതാ

ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് ആപ്പിളിന്റെ ഐഫോണുകൾ (iPhone ). എല്ലാക്കൊല്ലവും പുത്തൻ ടെക്നോളജികളോടെ നവീകരിക്കപ്പെട്ട് പുറത്തിറങ്ങുന്ന ഐഫോണുകൾ വാങ്ങാൻ ആളുകൾ അ‌ത്രയേറെ ഇഷ്ടപ്പെടുന്നു. എന്നാൽ ഉയർന്ന വില കാരണം പലർക്കും പലപ്പോഴും ഐഫോൺ എന്ന മോഹത്തിൽനിന്ന് പുറകോട്ട് പോകേണ്ടിയും വരാറുണ്ട്.

ഈ വർഷം, സെപ്റ്റംബർ 12 ന് ആപ്പിളിന്റെ വണ്ടർലസ്റ്റ് ഇവന്റിനിടെ ഏറ്റവും പുതിയ ഐഫോൺ 15 സീരീസ് ലോഞ്ച് ചെയ്തു. തുടർന്ന് സെപ്തംബർ 22 മുതൽ വിൽപ്പനയ്‌ക്കെത്തി. ഐഫോൺ 14 നെ അപേക്ഷിച്ച് വലിയ അപ്‌ഗ്രേഡുകൾ ഐഫോൺ 15 വാഗ്ദാനം ചെയ്യുന്നു.

ഐഫോൺ 15 വാങ്ങാൻ എയർടെൽ സഹായിക്കും, ഡിസ്കൗണ്ട് 12000 രൂപ! ഓഫർ ഇതാ

പുതിയ ഐഫോൺ 15 അ‌ഞ്ച് നിറങ്ങളിൽ ലഭ്യമാണ്. ഐഫോൺ 15ന്റെ 128 ജിബി വേരിയന്റിന് 79,900 രൂപയും 256 ജിബി വേരിയന്റിന് 89,900 രൂപയും 512 ജിബി വേരിയന്റിന് 1,09,900 രൂപയും ആണ് ഇന്ത്യയിൽ വില. വിൽപ്പന ഔദ്യോഗികമായി ആരംഭിച്ചതിനാൽ, വിവിധ ഔട്ട്‌ലെറ്റുകൾ ഐഫോ15 ന് വൻ ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഫ്ലിപ്പ്കാർട്ട്, ക്രോമ, ആമസോൺ, വിജയ് സെയിൽസ് എന്നിങ്ങനെയുള്ള ഇ-കൊമേഴ്സ് സ്ഥാപനങ്ങളും ഐഫോൺ 15 ന് ആകർഷകമായ ഓഫറുകൾ നൽകുന്നുണ്ട്. വിവിധ ഓഫറുകൾക്കൊപ്പം എക്സ്ചേഞ്ച് ഓഫറുകൾ കൂടി പ്രയോജനപ്പെടുത്തിയാൽ 40000 രൂപയിൽ താഴെ വിലയിൽ പുതിയ ഐഫോൺ 15 സ്വന്തമാക്കാൻ ഉപയോക്താക്കൾക്ക് അ‌വസരമുണ്ട്.

ഐഫോൺ 15 വാങ്ങാൻ എയർടെൽ സഹായിക്കും, ഡിസ്കൗണ്ട് 12000 രൂപ! ഓഫർ ഇതാ

12000 രൂപ ഡിസ്കൗണ്ടിൽ ഐഫോൺ 15 സ്വന്തമാക്കാം, എങ്ങനെ?: ആമസോൺ ഇന്ത്യ നിലവിൽ ഐഫോൺ 15 ന് ചില പ്രത്യേക ഡീലുകൾ മുന്നോട്ട് വയ്ക്കുന്നു. ഇത് പ്രയോജനപ്പെടുത്തിയാൽ ഉപയോക്താക്കൾക്ക് 12,000 രൂപ ഡിസ്കൗണ്ടിൽ ഈ ആപ്പിൾ സ്മാർട്ട്‌ഫോൺ സ്വന്തമാക്കാം. ഡീൽ പരിശോധിക്കുന്നതിനായി, ആമസോൺ ഇന്ത്യയുടെ വെബ്‌സൈറ്റിലേക്ക് പോയി ഐഫോൺ 15 എന്ന് സെർച്ച് ചെയ്യുക.

തുടർന്ന് ഐഫോൺ 15 ലിസ്റ്റ് ചെയ്തിരിക്കുന്ന ആമസോൺ പേജി​ൽ ഓഫറുകൾ സംബന്ധിച്ച സെക്ഷൻ നോക്കുക. അ‌വിടെ എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡിന് 5,000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ലഭിക്കും എന്ന് കാണാം. ഇതിന് പുറമേ, തൊട്ടടുത്ത് പാർട്ട്നർ ഓഫറുകൾ എന്നു കാണാം.

പാർട്നർ ഓഫറിന്റെ ഭാഗമായി, എയർടെൽ പോസ്റ്റ്പെയ്ഡ് കണക്ഷനിലേക്ക് മാറാൻ തയാറുള്ളവർക്ക് 7,000 രൂപ അധിക ഡിസ്കൗണ്ട് ലഭിക്കും. ഈ രണ്ട് ഓഫറും കൂടി ലഭിക്കുമ്പോൾ ആകെ 12000 രൂപയുടെ ഡിസ്കൗണ്ട് നേടാൻ സാധിക്കും. അ‌തോടെ ​ഐഫോൺ 15 വില ഏതാണ്ട് 67,000 രൂപയിലേക്ക് എത്തും.

ഐഫോൺ 15 വാങ്ങാൻ എയർടെൽ സഹായിക്കും, ഡിസ്കൗണ്ട് 12000 രൂപ! ഓഫർ ഇതാ

നിലവിൽ ഏതെങ്കിലും പഴയ ഐഫോൺ ഉപയോഗിക്കുന്നവർക്ക് ഇതിലും കുറഞ്ഞ വിലയിൽ ഐഫോൺ 15 സ്വന്തമാക്കാൻ സാധിക്കും. അ‌തിന് ഈ ഓഫറുകൾക്കൊപ്പം എക്സ്ചേഞ്ച് ഓഫർ കൂടി പ്രയോജനപ്പെടുത്തണം. പഴയ ഐഫോൺ എക്സ്ചേഞ്ച് ചെയ്യുകവഴി നല്ലൊരു തുക വിലയിൽ നിന്ന് കുറയ്ക്കാൻ സാധിക്കും. അ‌തുവഴി കുറച്ചുകൂടി കുറഞ്ഞ വിലയിൽ ഐഫോൺ 15 സ്വന്തമാക്കാം.

ഐഫോൺ 15 ന്റെ പ്രധാന പ്രത്യേകതകൾ: 6.1 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ഐഫോൺ 14-ന്റെയും മുൻ മോഡലുകളുടെയും അതേ ഡിസൈൻ ഇത്തവണയും ആപ്പിൾ നിലനിർത്തിയിട്ടുണ്ട്. എന്നിരുന്നാലും, സാധാരണ നോച്ചിന് പകരം, ഐഫോൺ 15 ൽ ഒരു ഡൈനാമിക് ഐലൻഡ് നോച്ച് ലഭിക്കും. ആപ്പിളിന്റെ A16 ബയോണിക് പ്രോസസറാണ് ഇതിലുള്ളത്.

ഐഫോൺ 15 ന്റെ മറ്റൊരു സവിശേഷത USB ടൈപ്പ് C ചാർജിംഗ് പോർട്ടിലേക്കുള്ള മാറ്റമാണ്. കൂടാതെ ക്യാമറ വിഭാഗത്തിലും നവീകരണം ഉണ്ടായിട്ടുണ്ട്. നവീകരിച്ച 48 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസർ ആണ് ഇതിലുള്ളത്. മികച്ച ലോ ലൈറ്റ് ഫോട്ടോഗ്രാഫിയും പോർട്രെയിറ്റ് ഷോട്ടുകളും ഐഫോൺ 15 വാഗ്ദാനം ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
Amazon India is currently pushing some special deals on the iPhone 15. By availing this, users can get this Apple smartphone at a discount of Rs 12,000. To check out the deal, head over to the Amazon India website and search for iPhone 15. 5,000 instant discount can be found in the offer section. In addition to this, there is also a partner offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X