Home
Mobile

ആപ്പിളിന് മാത്രം സ്വന്തം! ഐഫോൺ 15ൽ‌ ഉള്ളതും മറ്റൊരു ഫോണിനും അവകാശപ്പെടാനില്ലാത്തതുമായ 9 ഫീച്ചറുകൾ

ആപ്പിൾ എന്നത് എന്നും ഒരു പൗഢിയുടെ പ്രതീകമാണ്. മറ്റ് സാമാർട്ട് ഫോണുകൾക്ക് ഒന്നും ഇല്ലാത്ത എന്തോ ഒരു പ്രത്യേകത ഐഫോണുകൾക്ക് ഉണ്ട് എന്നാണ് ആളുകൾ ധരിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ഐഫോണുകൾക്ക് മാത്രം ഈ പ്രത്യേക പരി​ഗണന ലഭിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? മറ്റ് ഫോണുകൾക്ക് അവകാശപ്പെടാനില്ലാത്ത ചില ഫീച്ചറുകൾ ആപ്പിൾ നൽകുന്നത് കൊണ്ടുതന്നെയാണ്.

അടുത്തിടെ പുതിയ ഐഫോൺ 15 സീരീസ് ഫോണുകൾ അവതരിപ്പിച്ചപ്പോഴും ഈ പ്രത്യേക ആപ്പിൾ കൈവിട്ടിട്ടില്ല. ഇന്ന് വിപണിയിൽ ലഭിക്കുന്ന മറ്റ് സ്മോർട്ട് ഫോണുകൾക്ക് അവകാശപ്പെടാൻ സാധിക്കാത്ത ഒമ്പതോളം പുതിയ ഫീച്ചറാണ് ആപ്പിൾ ഐഫോൺ 15 സീരീസ് ഫോണുകൾക്ക് നൽകിയിരിക്കുന്നത്. ഇത് എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ടൈറ്റാംനിയം ഫ്രൈയിം തന്നെയാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത. ഇത് ആദ്യമായാണ് ഒരു ഫോൺ ടൈറ്റാംനിയം ഫ്രൈയിമിൽ ഒരുങ്ങിയിരിക്കുന്നത്.

മറ്റൊരു ഫോണിനും അവകാശപ്പെടാനില്ലാത്ത 9 ഫീച്ചറുകളുമായി ഐഫോൺ15

പുതിയ സീരീസിലെ പ്രോ മോഡലുകൾക്കാണ് ആപ്പിൾ ടൈറ്റാംനിയം ഫ്രൈയിം നൽകിയിരിക്കുന്നത്. 100 ശതമാനം റീസൈക്കിൾ ചെയ്ത അലുമിനിയം ഉപയോഗിച്ച് നിർമ്മിച്ച പുതിയ ഉപഘടനയുള്ള ടൈറ്റാനിയം ആണ് ഇതിന് ഉപയോ​ഗിച്ചിരിക്കുന്നത്. മറ്റൊരു പ്രത്യേകതയാണ് സ്ഥിരസ്ഥിതിയായി 24എംപിയിൽ ഷൂട്ട് ചെയ്യാൻ സാധിക്കുന്നു എന്നത്. മറ്റ് ചില ഫോണുകളിലും ഈ ഫീച്ചർ ലഭ്യമാണെങ്കിലും അവിടെയെല്ലാം 12എംപി സേവനം ആണ് ലഭിക്കുന്നത്. ആപ്പിൾ ആണ് ആദ്യമായി ഈ സേവനം 24 എംപിയിലേക്ക് ഉയർത്തിയത്.

ആയതിനാൽ തന്നെ ചിത്രങ്ങൾക്ക് ഉയർന്ന ക്ലാരിറ്റി നൽകാൻ ഇത് സഹായിക്കുന്നു. എ17 ചിപ്പിന്റെ സവിശേഷതയാണ് മറ്റൊരു പ്രത്യേകത. ആദ്യത്തെ ചിപ്പ് 3nm പ്രോസസ്സിൽ നിർമ്മിച്ച ചിപ്പ് ആണിത് ഫോണിന്റെ പ്രോ മോഡലുകളിൽ ആയിരിക്കും ഈ ചിപ്പ് ഇടം പിടിച്ചിരിക്കുന്നത്. ഫോണിന്റെ പ്രകടനം മെച്ചപ്പെടുത്താൻ ഈ ചിപ്പ് സഹായിക്കുന്നതാണ്. സംയോജിത OIS ഉം ഓട്ടോഫോക്കസും ആണ് മറ്റ് ഫോണുകളിൽ നിന്ന് ഐഫോൺ 15നെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഫീച്ചർ.

മറ്റൊരു ഫോണിനും അവകാശപ്പെടാനില്ലാത്ത 9 ഫീച്ചറുകളുമായി ഐഫോൺ15

പുതിയ 5X ടെലിഫോട്ടോ ലെൻസ് ആണ് പുതിയ ഫോണുകളിൽ ഇടം പിടിച്ചിരിക്കുന്നത്. ഇതിനായി മികച്ച ഓട്ടോഫോക്കസ് സിസ്റ്റവും ആപ്പിൾ അവതരിപ്പിച്ചു. OIS-ഉം ഓട്ടോഫോക്കസും സംയോജിപ്പിക്കുന്ന 3D സെൻസർ ഷിഫ്റ്റ് എന്ന സേവനവും ആപ്പിൾ പരിജയപ്പെടുത്തിയിട്ടുണ്ട്. 10000 മൈക്രോ ചലനങ്ങളുള്ള മികച്ച ഇമേജ് സ്റ്റെബിലൈസേഷൻ സാധ്യമാക്കാൻ ഈ ഫീച്ചറിന് സാധിക്കും എന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. മറ്റൊരു പുതിയ ഫീച്ചറാണ് ഐഫോണിന്റെ ആക്ഷൻ ബട്ടൻ.

പല ഫോണുകളിലും ആക്ഷൻ ബട്ടണിന് സമാനമായ ഫീച്ചറുകൾ ഉണ്ടെങ്കിലും കസ്റ്റമൈസ് ചെയ്യാവുന്ന ആക്ഷൻ ബട്ടനുകൾ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത് ആപ്പിൾ ആണ്. ഇത് ഉപയോക്താക്കളെ അവർക്ക് ഇഷ്ടമുള്ള പ്രവർത്തനം നൽകാനും ഫോൺ കൂടുതൽ സൗകര്യപ്രദമായി ഉപയോഗിക്കാനും സഹായിക്കും. ഉപഭോക്താക്കളുടെ മുൻ​ഗണന അനുസരിച്ച് പല കാര്യങ്ങൾക്കായി ഉപഭോക്താക്കൾക്ക് ഈ ബട്ടൻ ഉപയോ​ഗിക്കാം. RAW-ൽ 4K60ൽ വീഡിയോ ഷൂട്ട് ചെയ്യാനുള്ള സൗകര്യവും ഐഫോണിന്റെ പ്രോ മോഡലുകൾ അനുവദിക്കുന്നുണ്ട്.

ഇതും ഫോണിനെ മറ്റ് ഫോണുകളിൽ നിന്ന് വ്യത്യസ്തമാക്കുന്ന ഒരു ഫീച്ചറാണ്. പോസ്റ്റ് പ്രോസസ്സിംഗിനായി കൂടുതൽ വിശദാംശങ്ങൾ ഉപയോഗിച്ച് സുഗമമായ വീഡിയോകൾ റെക്കോർഡ് ചെയ്യാൻ ഈ ഫീച്ചർ ഉപഭോക്താക്കളെ സഹായിക്കുന്നതായിരിക്കും. ആദ്യം സൂചിപ്പിച്ചത് പോലെ 5X ടെലിഫോട്ടോ ലെൻസാണ് ഫോണിന് നൽകിയിരിക്കുന്നത് പുതിയ ടെട്രാ പ്രിസം സംവിധാനത്തിലാണ് ഈ ലെൻസ് പ്രവർത്തിക്കുന്നത് എന്നത് ഫോണിന്റെ സവിശേഷതയെ വർധിപ്പിക്കുന്നു.

ഈ സംവിധാനം വഴി നാല് തവണ ബൗൺസ് ചെയ്ത് തെളിച്ചമുള്ള ചിത്രങ്ങൾ ആക്കാൻ സാധിക്കും മാത്രമല്ല കാര്യക്ഷമമായ സൂമിങ് കപ്പാസിറ്റിയും ഇത് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. മറ്റൊരു ഫീച്ചറാണ് ഓട്ടോമാറ്റിക്ക് പോർട്രെയിറ്റ് മോഡ്. എന്ത് വിഷയത്തെ ലക്ഷ്യമാക്കിയാണോ ചിത്രം പകർത്താൻ ഉപഭോക്താക്കൾ ശ്രമിക്കുന്നത് ആ വസ്തു ഓട്ടോമാറ്റിക് ആയി തന്നെ ഫോക്കസിൽ വരും വിധം ഉള്ള സംവിധാനമാണ് ഇത്. പിന്നീട് ഫോട്ടോസ് ആപ്പ് ഉപയോഗിച്ച് പോർട്രെയിറ്റ് ഇഫക്‌റ്റുകൾ പ്രയോഗിക്കാനും സാധിക്കുന്നതാണ്.

വയർലെസ് ചാർജിംഗ് സ്റ്റാൻഡേർഡുകളായ Qi 2വിന്റെ സാന്നിധ്യമാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. മറ്റ് ഫോണുകളും ഈ സംവിധാനത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിലും ഇത് ആദ്യമായി കൊണ്ടുവന്നത് ആപ്പിൾ ആണ്. മെച്ചപ്പെട്ട വയർലെസ് ചാർജിംഗിനായി മാഗ്നറ്റിക് പവർ പ്രൊഫൈൽ ഉൾപ്പെടുന്ന ഒരു പുതിയ വയർലെസ് ചാർജിംഗ് സ്റ്റാൻഡേർഡാണിത്. ഇവയെല്ലാമാണ് പുതിയ ഐഫോൺ 15നെ മറ്റ് സ്മാർട്ട് ഫോണുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

Best Mobiles in India

English summary
The Apple iPhone 15 series phones have been given nine new features that other smart phones on the market today cannot claim. Let's take a closer look at what it is. The titanium frame is its biggest feature. This is the first time a phone has been equipped with a titanium frame.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X