ഐഫോൺ 15ന് ഫ്ലിപ്പ്കാർട്ടിൽ സ്പെഷ്യൽ ഡിസ്കൗണ്ട്; 50000 രൂപയിൽ താഴെ വിലയിൽ വാങ്ങാം!
പുതിയ ഐഫോൺ 15 (iPhone 15) സ്വന്തമാക്കുക എന്ന നിരവധിപേരുടെ മോഹം നിറവേറ്റാൻ സുവർണാവസരം ഒരുക്കിക്കൊണ്ട് ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 15ന് പ്രത്യേക ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. ഒറ്റയടിക്ക് 12999 രൂപയുടെ ഡിസ്കൗണ്ടാണ് ഫ്ലിപ്പ്കാർട്ട് ഇപ്പോൾ നേരിട്ട് നൽകിയിരിക്കുന്നത്. ചുരുങ്ങിയ കാലയളവിലേക്ക് മാത്രമായിരിക്കും ഈ സ്പെഷ്യൽ ഓഫർ ലഭ്യമാകുക.
ഐഫോൺ 15 ഇന്ത്യയിൽ ലോഞ്ച് ചെയ്തത് 79,900 രൂപ വിലയിലാണ്. എന്നാൽ ഇപ്പോൾ ഏതാണ്ട് 13000 രൂപയ്ക്കടുത്ത് ഡിസ്കൗണ്ടിൽ 66,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. യാതൊരു നിബന്ധനകളും കൂടാതെയാണ് ഈ ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം.

ഡയറക്ട് ഡിസ്കൗണ്ടിന് പുറമേം പതിവ് പോലെ ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഓഫറും ഐഫോൺ 15ന് ലഭ്യമാണ്. പഴയ ഐഫോൺ പകരം നൽകിയാൽ വിലയിൽ ന്യായമായ കുറവ് ലഭിക്കാൻ അത് സഹായിക്കും. അതിനാൽ പുതിയ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമല്ല, പുതിയ ഐഫോണിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ഐഫോൺ ഉടമകൾക്കും ഇത് സുവർണാവസരമാണ്.
ഐഫോൺ 15 ന്റെ 128ജിബി വേരിയന്റ് ആണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ 66,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റ് വേരിയന്റുകൾക്കും 13000 രൂപ ഡിസ്കൗണ്ട് ലഭിക്കും. അതിനാൽ 256 ജിബി വേരിയന്റ് 76,999 രൂപയ്ക്കും 512 ജിബി വേരിയന്റ് 96,999 രൂപയ്ക്കും ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാം.

ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഡിസ്കൗണ്ടുകളും ഉപയോഗിച്ച് ഉപയോക്താക്കൾക്ക് കൂടുതൽ പണം ലാഭിക്കാം. ബാങ്ക് കാർഡ് ഉപയോഗിച്ച് ഐഫോൺ 15 വാങ്ങുമ്പോൾ 2,000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ വില 64,999 രൂപയായി കുറയ്ക്കാൻ സാധിക്കും. ഉപയോക്താക്കളുടെ പഴയ ഫോൺ പകരം നൽകാൻ തയാറാണെങ്കിൽ വില 50000 രൂപയിൽ താഴെയാക്കാം.
എക്സ്ചേഞ്ച് ഇടപാടുകൾക്ക് പരമാവധി 54,990 രൂപ വരെ ഡിസ്കൗണ്ട് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. പഴയ ഫോണിന്റെ മൂല്യം അനുസരിച്ചായിരിക്കും എക്സ്ചേഞ്ച് ഡിസ്കൗണ്ട് നിശ്ചയിക്കപ്പെടുക. ഉദാഹരണത്തിന് ഐഫോൺ 14 പ്രോ മാക്സ് ആ് എക്സ്ചേഞ്ച് ചെയ്യുന്നതെങ്കിൽ 46149 രൂപ ഡിസ്കൗണ്ട് ലഭിക്കും. അതേസമയം ഐഫോൺ 12 പോലെയുള്ള പഴയ മോഡലാണെങ്കിൽ 20850 രൂപ ഡിസ്കൗണ്ട് ലഭിക്കും.
എക്സ്ചേഞ്ച് നൽകുന്ന ഫോണിന്റെ പ്രവർത്തനക്ഷമതയും പഴക്കവുമൊക്കെ അടിസ്ഥാനമാക്കിയാണ് അന്തിമ മൂല്യം നിശ്ചയിക്കുക. എന്തായാലും പകരം ഒരു ഫോൺ നൽകിയാൽ വില 50000 രൂപയിൽ താഴേക്ക് എത്തിക്കാം. ഇത് കൂടാതെ നോ-കോസ്റ്റ് EMI പ്ലാനുകളും UPI ഡിസ്കൗണ്ടുകളും ഐഫോൺ 15 ന് ഫ്ലിപ്പ്കാർട്ട് ഒരുക്കിയിട്ടുണ്ട്.

മഞ്ഞ, പച്ച, നീല, പിങ്ക്, ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഐഫോൺ 15 എത്തുന്നത്. എങ്കിലും എല്ലാ മോഡലുകളും എല്ലാ നിറങ്ങളും സ്റ്റോക്ക് ഉണ്ടായിരിക്കണമെന്നില്ല. ലഭ്യതയെ ആശ്രയിച്ച് വിലകൾ മാറിയേക്കാം. 6.1 ഇഞ്ച് ഡിസ്‌പ്ലേയും ശക്തവും വേഗതയേറിയതുമായ A16 ബയോണിക്ക് പ്രോസസറും സഹിതമാണ് ഐഫോൺ 15 എത്തുന്നത്.
USB ടൈപ്പ് C ചാർജിംഗ്, ടൈറ്റാനിയം അലോയ് ഫ്രെയിം, ഡൈനാമിക് ഐലൻഡ് നോച്ച്, ഒറ്റ ചാർജിൽ ഒരു ദിവസം മുഴുവൻ നിലനിൽക്കുന്ന ബാറ്ററി തുടങ്ങി ഒട്ടനവധി മികച്ച ഫീച്ചറുകളുമായാണ് ഐഫോൺ 15 എത്തിയിരിക്കുന്നത്. ക്യാമറ വിഭാഗത്തിലും ഐഫോൺ 15 കാര്യമായ നവീകരണം നേടിയിട്ടുണ്ട്.
48 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസർ ആണ് ഐഫോൺ 15ൽ ഉള്ളത്. മികച്ച ലോ ലൈറ്റ് ഫോട്ടോഗ്രാഫിയും പോർട്രെയിറ്റ് ഷോട്ടുകളും ഐഫോൺ 15 വാഗ്ദാനം ചെയ്യുന്നു. ഐഫോൺ 15 ന്റെ എല്ലാ വേരിയന്റുകൾക്കും ഡിസ്കൗണ്ട് ലഭ്യമാണ് എന്നതിനാൽ ഉപയോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ഇഷ്ട വേരിയന്റ് സ്വന്തമാക്കാൻ ഇതൊരു സുവർണാവസരമാണ്.


Click it and Unblock the Notifications