Home
Mobile

കിടുക്കി, തിമിർത്തു, പൊളിച്ചു! ഐഫോൺ 15ന് ഞെട്ടിക്കുന്ന ഓഫർ

ആപ്പിളിന്റെ ഐഫോൺ 16 സിരീസ് പുറത്തിറങ്ങിയിട്ടും പ്രതാപം നഷ്ടമാകാത്ത മോഡലുകളിലൊന്നാണ് ഐഫോൺ 15. ലോഞ്ചിന് ശേഷം ഏറെ ഓഫറുകൾ പ്രത്യക്ഷപ്പെട്ട ഐഫോൺ 15ന് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോൺ മികച്ചൊരു ഓഫറുമായാണ് എത്തിയിരിക്കുന്നത്. എങ്ങനെയാണ് ഈ വലിയ ഓഫറിൽ ആമസോണിൽ നിന്ന് ഐഫോൺ 15 വാങ്ങുന്നവർക്ക് സ്വന്തമാക്കാൻ കഴിയുക എന്ന് നോക്കാം. ഐഫോൺ 15ന്റെ 128 ജിബി വേരിയന്റിനാണ് ആമസോൺ ഓഫർ നൽകുന്നത്. ഈ സ്മാർട്ട്ഫോൺ മോഡലിന് 58,000 രൂപയാണ് ഇപ്പോൾ ആമസോൺ നൽകുന്ന വില. 79,600 രൂപയാണ് ആമസോണിലെ യഥാർഥ വില. എന്നാൽ ഈ ഡിസ്‌കൗണ്ട് ഫോണിന്റെ വില 58000 രൂപയായി കുറയ്ക്കുന്നു.

ഇതിന് പുറമെ ഐസിഐസിഐ ക്രഡിറ്റ് കാർഡ് ഉടമകൾക്ക് 5 ശതമാനം ഡിസ്‌കൗണ്ടും ആമസോൺ പ്രൈം മെമ്പർമാർക്ക് 3075രൂപയുടെ അധിക ഡിസ്‌കൗണ്ടും ലഭ്യമാണ്. 79,990 രൂപയ്ക്കാണ് ഐഫോൺ 15 ഇന്ത്യയിൽ പുറത്തിറക്കിയത്. 2024 സെപ്തംബറിൽ ആപ്പിൾ ഐഫോൺ 16 എത്തിച്ചെങ്കിലും ജനപ്രിയ ഐഫോണായി ഐഫോൺ 15 ജൈത്ര യാത്ര തുടരുകയാണ്.

ഐഫോൺ 15ന് ഞെട്ടിക്കുന്ന ഓഫർ

നിലവിൽ മറ്റ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ 60,000 രൂപയ്ക്ക് മുകളിലാണ് ആപ്പിൾ ഫോണുകളുടെ വില. എന്നാൽ ഐഫോൺ 15 ആമസോണിൽ മാത്രമാണ് ഇത്രയും ഡിസ്‌കൗണ്ടിൽ വിൽക്കുന്നത്. ഐഫോൺ 15 വലിപ്പത്തിലും പ്രോസസറിലുമാണ് മറ്റു ഫോണുകളേക്കാൾ മികച്ചതാക്കുന്നത്. ഐഫോൺ 16ൽ കാര്യമായ അപ്ഡേറ്റ് ലഭിക്കാത്തതിനാൽ തന്നെ പലരും പൈസ നോക്കി വാങ്ങാൻ താൽപര്യം കാണിക്കുന്നത് ഐഫോൺ 15-നെ തന്നെയാണ്.

ഐഫോൺ 16 സീരീസിന്റെ ഏറ്റവും തൊട്ടടുത്ത തലമുറ എന്ന നിലയിൽ ഐഫോൺ 15, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവയ്ക്ക് വിപണിയിൽ ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്. പുതിയതായി ഇറങ്ങിയ ഐഫോൺ 16 സീരീസിന് ലഭിക്കുന്ന ഏതാണ്ട് മുഴുവൻ അപ്ഡേറ്റ് ഫീച്ചറുകളും ഐഫോൺ 15 സീരിസിനും ലഭിക്കുന്നുണ്ട്.

ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നീ ഫോണുകളിൽ 2x ഒപ്റ്റിക്കൽ ക്വാളിറ്റി ടെലിഫോട്ടോ സപ്പോർട്ടുള്ള 48 മെഗാ പിക്‌സൽ വൈഡ് ആംഗിൾ ക്യാമറ, 12 മെഗാ പിക്‌സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 12 മെഗാ പിക്‌സൽ സെൽഫി ക്യാമറ എന്നിവയുണ്ട്.

2556 x 1179 റെസലൂഷനിലുള്ള (ഒഎൽഇഡി) 6.1 ഇഞ്ച് ഡിസ്പ്ലെയോടെ വരുന്ന ഐഫോൺ 15 പിങ്ക്, മഞ്ഞ, നീല, പച്ച, കറുപ്പ് എന്നീ അഞ്ച് നിറങ്ങളിലാണ് ലഭ്യമാകുന്നത്. 48 മെഗാ പിക്‌സലിന്റെ പ്രൈമറി ക്യാമറ സെൻസർ ലോ-ലൈറ്റിലും മികച്ച ഫോട്ടോകളും വീഡിയോകളും ഉറപ്പാക്കും.

ഐഫോൺ 15ന് ഞെട്ടിക്കുന്ന ഓഫർ

12 എംപിയുടേതാണ് രണ്ടാം ക്യാമറ. സെൽഫിക്കും വീഡിയോ കോളിംഗിനുമായുള്ള മുൻക്യാമറയും 12 മെഗാപിക്‌സലിലുള്ളതാണ്. ദിവസം മുഴുവൻ ബാറ്ററി ലൈഫ് ആപ്പിൾ അവകാശപ്പെടുന്ന ഈ ഫോൺ തരക്കേടില്ലാതെ ഉപയോഗിക്കുന്നവർക്ക് പോലും 9 മണിക്കൂറിലേറെ ബാറ്ററി നൽകും.

എ16 ബയോനിക് ചിപ്പിൽ വരുന്ന ഫോണിൽ യുഎസ്ബി ടൈപ്പ്-സി ചാർജർ ഉൾപ്പെടുന്നു. നാനോ + ഇ-സിം എന്നിങ്ങനെ രണ്ട് സിമ്മുകൾ ഉപയോഗിക്കാം. 2ജി മുതൽ 5ജി വരെ സപ്പോർട്ട് ചെയ്യും. ഫേസ് ഐഡി, ബാരോമീറ്റർ, ഹൈ-ജി ആസ്സെലെറോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ, ഡുവൽ ആംബ്യന്റ് ലൈറ്റ് സെൻസർ തുടങ്ങി മറ്റനേകം ഫീച്ചറുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Amazon is offering the 128GB variant of the iPhone 15. This smartphone model is currently priced at Rs 58,000 on Amazon. Apart from this, 5 percent discount is available for ICICI credit card holders and additional discount of Rs.3075 for Amazon Prime members.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X