Home
Mobile

രൊക്കമല്ല, തവണയായി കൊടുത്താൽ മതി, 55,499 രൂപയ്ക്ക് ഈ ഐഫോൺ കിട്ടും! ഫ്ലിപ്പ്കാർട്ടിന്റെ കിടിലൻ ഡീൽ

ഐഫോൺ വാങ്ങാൻ ആഗ്രിക്കുന്നവർക്ക് കിടിലൻ ഡീൽ വച്ചുനീട്ടി ഫ്ലിപ്പ്കാർട്ടിന്റെ ക്ഷണം. കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത ഐഫോൺ സീരീസിലെ ഐഫോൺ 15 മോഡൽ ഇപ്പോൾ വെറും 55,499 രൂപയ്ക്ക് സ്വന്തമാക്കാം എന്നാണ് ഫ്ലിപ്പ്കാർട്ടിന്റെ വാഗ്ദാനം. ബാങ്ക് ഡിസ്കൗണ്ടും ഡയറക്ട് ഡിസ്കൗണ്ടും ചേർന്ന തുകയാണ് ഇത്. ഇത് കൂടാതെ എക്സ്ചേഞ്ച് ഓഫർ വേറെയുമുണ്ട്. നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പഴയ ഐഫോണിൽ നിന്ന് അ‌പ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് എക്സ്ചേഞ്ചിന് തയാറാണ് എങ്കിൽ 35000 രൂപയിൽ താഴെ വിലയിൽപ്പോലും ഐഫോൺ 15 സ്വന്തമാക്കാൻ അ‌വസരം തുറന്നുകിടപ്പു​ണ്ട്. ഈ ഡീലിനെക്കുറിച്ച് വിശദമായി പരിചയപ്പെടാം.

ഐഫോൺ 15 ഇന്ത്യയിൽ ലോഞ്ച് ചെയ്തത് 79,900 രൂപ പ്രാരംഭ വിലയിലാണ്. പുതിയ ഐഫോൺ 16 സീരീസ് എത്തിയതോടെ പതിനായിരം രൂപ വില കുറച്ചു. നിലവിൽ ആപ്പിൾ വെബ്​സൈറ്റിൽ 69900 രൂപ വിലയിലാണ് ഐഫോൺ 15യുടെ അ‌ടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ തങ്ങളുടെ ഡിസ്കൗണ്ടുകൾ കൂടി ചേർത്ത് തങ്ങളുടേതായ വിലയിൽ ഇവ വിൽക്കുന്നു.

രൊക്കമല്ല, തവണയായി കൊടുത്താൽ മതി, 55,499 രൂപയ്ക്ക് ഈ ഐഫോൺ കിട്ടും!

ആമസോണിൽ ഇപ്പോൾ ഐഫോൺ 15യുടെ 128ജിബി അ‌ടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 65,900 രൂപ വിലയിലാണ്. ഇത് കൂടാതെ 4000 രൂപ ബാങ്ക് ഡിസ്കൗണ്ടും വാഗ്ദാനം ചെയ്യുന്നു. അ‌പ്പോൾ ആകെ 61,900 രൂപ വിലയിൽ ആമസോണിൽ നിന്ന് ഇത് വാങ്ങാനാകും. എന്നാൽ ഇതിനെക്കാൾ വളരെ കുറഞ്ഞ വിലയിലാണ് ഫ്ലിപ്പ്കാർട്ട് ഇതേ മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

അ‌തായത് ഐഫോൺ 15യുടെ 128ജിബി വേരിയന്റ് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം വെറും 58,999 രൂപ വിലയിലാണ്. എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 6, 9 മാസത്തെ ഇഎംഐ ഓപ്ഷൻ വഴി പർച്ചേസ് നടത്തുന്നവർക്ക് 2500 രൂപ ഡിസ്കൗണ്ട് ലഭിക്കും. 12 മാസത്തെ ഇഎംഐ ഇടപാടാണ് തെരഞ്ഞെടുക്കുന്നത് എങ്കിൽ 3500 രൂപയാണ് ഡിസ്കൗണ്ട് കിട്ടുക.

രൊക്കമല്ല, തവണയായി കൊടുത്താൽ മതി, 55,499 രൂപയ്ക്ക് ഈ ഐഫോൺ കിട്ടും!

ലഭ്യമായ ഈ ഡിസ്കൗണ്ട് ഓഫർ പ്രയോജനപ്പെടുത്തിയാൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഐഫോൺ 15യുടെ അ‌ടിസ്ഥാന വേരിയന്റ് 55,499 രൂപ വിലയിൽ വാങ്ങിക്കാൻ സാധിക്കുന്നു. ഇത് കൂടാതെ എക്സ്ചേഞ്ച് ഇടപാടുകൾക്ക് പരമാവധി 32950 രൂപ വരെ ഡിസ്കൗണ്ട് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ നമ്മൾ നൽകുന്ന ഫോണിന്റെ പഴക്കവും പ്രവർത്തനക്ഷമതയുമൊക്കെ വിലയിരുത്തിയാകും അ‌ന്തിമ മൂല്യം നിശ്ചയിക്കുക.

ഐഫോൺ 13 അ‌ല്ലെങ്കിൽ ഐഫോൺ 14 മോഡലുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് ഫോൺ അ‌പ്ഗ്രേഡ് ചെയ്യാൻ താൽപര്യമുണ്ടെങ്കിൽ ഈ എക്സ്ചേഞ്ച് ഡീൽ പരിഗണിക്കാവുന്നതാണ്. രൊക്കം പണം നൽകേണ്ട എന്നതിനാൽ ഈ ഫ്ലിപ്പ്കാർട്ട് ഡീൽ നിരവധി ഐഫോൺ ആരാധകർക്ക് ഇഷ്ടപ്പെടും. എന്നാൽ ഏറ്റവും പുതിയ ഐഫോൺ തന്നെ വേണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഐഫോൺ 16 മോഡൽ പരിഗണിക്കാം, ഇത് പക്ഷേ യഥാർഥ വിലയിൽ തന്നെയാണ് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

രൊക്കമല്ല, തവണയായി കൊടുത്താൽ മതി, 55,499 രൂപയ്ക്ക് ഈ ഐഫോൺ കിട്ടും!

യുഎസ്ബി ടൈപ്പ്-സി പോർട്ട് ആപ്പിൾ ആദ്യമായി അ‌വതരിപ്പിച്ചത് ഐഫോൺ 15 സീരീസിലെ മോഡലുകളിൽ ആയിരുന്നു. ആപ്പിളിന്റെ A16 ബയോണിക് പ്രോസസറാണ് ഐഫോൺ 15യുടെ കരുത്ത്. 6.1 ഇഞ്ച് ഡിസ്പ്ലേ, ഡൈനാമിക് ഐലൻഡ് നോച്ച്, 48 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസർ, മികച്ച ലോ ലൈറ്റ് ഫോട്ടോഗ്രാഫിയും പോർട്രെയിറ്റ് ഷോട്ടുകളും, ടൈറ്റാനിയം അലോയ് ഫ്രെയിം എന്നിവയെല്ലാം ഇതിലുണ്ട്.

Best Mobiles in India

English summary
The 128GB variant of the iPhone 15 is now listed on Flipkart for just Rs 58,999 after the direct discount. Apart from this, bank discount up to Rs.3500 is also available. It can be bought at a price of Rs 55,499 if you take advantage of this available discount offer. Flipkart is also offering a maximum discount of up to Rs 32,950 on exchange transactions.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X