Home
Mobile

കാത്തിരിപ്പിന് വിരാമം; ഐഫോൺ 15 ലോഞ്ച് തിയതി അറിയിച്ച് ആപ്പിൾ, എസ്23 അൾട്രയെ വെല്ലാൻ പുതിയ ക്യാമറ സവിശേഷത

ടെക് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സന്തോഷ വാർത്ത എത്തി. പുതിയ ഐഫോണുകൾ ആയ 15 സീരീസുകളുടെ ലോഞ്ച് ഡേറ്റ് ആപ്പിൾ തന്നെ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു. സെപ്തംബർ 12 പുതിയ സീരീസ് ഫോണുകൾ പുറത്തിറക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതോടെ ആകാംഷയിലായിരിക്കുകയാണ് ആപ്പിൾ പ്രേമികൾ.

ഫോണിന്റെ ലോഞ്ചിങ് തിയതിയെക്കുറിച്ച് നേരത്തെ നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. സെപ്തംബർ മാസം തന്നെ പുതിയ ഫോണുകൾ പുറത്തിറക്കും എന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിച്ചിരുന്നത്. എന്നാൽ തിയതി കൃത്യമായ പ്രവചിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഔദ്യോ​ഗിക പ്രഖ്യാപനവുമായി കമ്പനി തന്നെ രം​ഗത്ത് വന്നത്. സെപ്തംബർ 12ന് തന്നെ ഫോണുകൾ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യൻ സമയം രാത്രി 10.30ന് ആയിരിക്കും പുതിയ ഫോണിന്റെ ലോഞ്ചിംങ് ഇവന്റ് ആരംഭിക്കുക.

കാത്തിരിപ്പിന് വിരാമം; ഐഫോൺ 15 ലോഞ്ച് തിയതി അറിയിച്ച് ആപ്പിൾ

കാലിഫോർണിയയിലെ കുപെർട്ടിനോയിലുള്ള കമ്പനിയുടെ ആസ്ഥാനത്ത് വെച്ചായിരിക്കും ലോഞ്ചിംങ് ഇവന്റ് നടക്കുക. ഈ ചടങ്ങിലേക്ക് വിവിധ മാധ്യമങ്ങളേയും വ്യക്തിത്വങ്ങളേയും ക്ഷണിച്ചുകൊണ്ട് ആപ്പിൾ ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. കമ്പനി ഉടമ സ്റ്റീവ് ജോബ്‌സ് ചടങ്ങിൽ ആതിഥേയത്വം വഹിക്കും. ആപ്പിൾ സിഇഒ ടിം കുക്ക് ആയിരിക്കും മുഖ്യ പ്രഭാഷണം നടത്തുക. ചടങ്ങിന്റെ തൽസമയ ദൃശ്യങ്ങൾ ആപ്പിളിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിലും യൂട്യൂബ് ചാനലിലും വിവിധ ഒടിടി പ്ലാറ്റ്ഫോമിലും പ്രദർശിപ്പിക്കും.

അതേസമയം പുതിയ ഐഫോണുകൾക്ക് പല മേഖലകളിലും വലിയ അപ്‌ഗ്രേഡുകൾ ലഭിക്കുമെന്നാണ് വിവിധ ചോർച്ചാ റിപ്പോർ‌ട്ടുകൾ സൂചിപ്പിക്കുന്നത്. ഐഫോൺ 15 പ്രോ മോഡലുകളുടെ വില വലിയ രീതിയിൽ വർദ്ധിച്ചേക്കാമെന്നും ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നണ്ട്. സ്റ്റാൻഡേർഡ്, പ്ലസ് പതിപ്പുകൾ പഴയ വിലയിൽ തന്നെ ലഭ്യമായേക്കാം. എല്ലാ വർഷവും സെപ്തംബർ മാസത്തിൽ തന്നെയായിരിക്കും ആപ്പിൾ പുതിയ ഫോണുകൾ പുറത്തിറക്കുക. ഇത്തവണയും ഇതിന് മാറ്റം ഉണ്ടാകില്ല എന്നാണ് കമ്പനി നൽകുന്ന മുന്നറിയിപ്പ്.

കാത്തിരിപ്പിന് വിരാമം; ഐഫോൺ 15 ലോഞ്ച് തിയതി അറിയിച്ച് ആപ്പിൾ

ഐഫോൺ 15 സീരീസ് ഫോണുകളുടെ പ്രോ വേരിയന്റുകൾക്ക് പുതിയ ട്രിപ്പിൾ ക്യാമറ സിസ്റ്റം ലഭിക്കാൻ സാധ്യത ഉണ്ട്. പ്രോ മാക്‌സ് മോഡലിൽ ഒരു പെരിസ്‌കോപ്പ് ലെൻസ് ഫീച്ചർ ചെയ്യുമെന്ന് സൂചനയുണ്ട്. ഇങ്ങനെ സംഭവിച്ചാൽ വിപണിയിൽ വൻ നേട്ടം ഉണ്ടാക്കാൻ ആപ്പിളിന് സാധിച്ചേക്കാം. അതേ സമയം പുതിയ ഫോണിന്റെ ലോഞ്ച് ഇവന്റിന് തന്നെ ആപ്പിൾ വാച്ച് സീരീസ് 9, രണ്ടാം തലമുറ ആപ്പിൾ വാച്ച് അൾട്രാ എന്നിവയും അവതരിപ്പിക്കും.

പുതിയ ആപ്പിൾ എയർപോഡ്സ്, എയർപോഡ് പ്രോ എന്നിവ അവതരിപ്പിക്കാനും സാധ്യത ഉണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അതേ സമയം ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നീ മോഡലുകളുടെ ഡിസ്പേ നിർമ്മാണത്തിൽ കമ്പനി പ്രതിസന്ധി നേരിടുന്നു എന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആയതിനാൽ തന്നെ ലോഞ്ച് വൈകും എന്നായിരുന്നു ഈ റിപ്പോർട്ട് സൂചിപ്പിച്ചിരുന്നത്.

എന്നാൽ വെല്ലുവിളികളെ എല്ലാം തരണം ചെയ്ത് പ്രതീക്ഷിച്ച സമയത്ത് തന്നെ ഫോൺ പുറത്തിറക്കാൻ ആപ്പിളിന് സാധിക്കുന്നു എന്നതിലാണ് കമ്പനിയുടെ മികവ് എടുത്ത് കാണിക്കേണ്ടത്. ഐഫോൺ 14 പ്രോയെ അപേക്ഷിച്ച് ഐഫോൺ 15 പ്രോ മോഡലുകൾ കനം കുറഞ്ഞ ബെസലുകളുള്ള വളഞ്ഞ ഡിസൈനിൽ ആയിരിക്കും എത്തുന്നത്. ബെസലിന്റെ വലിപ്പം കുറയ്ക്കുന്നതിൽ ആയിരുന്നു കമ്പനി വെല്ലുവിളി നേരിട്ടത്. എന്നാൽ ഇപ്പോൾ പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്തി എന്നാണ് അറിയാൻ സാധിക്കുന്നത്.

പുതിയ ഫോണുകളിൽ ആരാധർ ഏറെ പ്രതീക്ഷയോടെ കാണുന്നത് 15 പ്രോ മാക്സിനെ ആണ്. കമ്പനിയുടെ ആദ്യത്തെ 10x ഒപ്റ്റിക്കൽ സൂം ക്യാമറയുള്ള ഫോൺ ആയിരിക്കും ഇത് എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. 15 പ്രോ മാക്‌സ് ഐഫോൺ 15 അൾട്രായിലേക്ക് പുനർനാമകരണം ചെയ്യപ്പെടുമെന്നും റിപ്പോർട്ട് ഉണ്ട്. സാംസങിന്റെ ​ഗാലക്സി എസ് 23 അൾട്രയുടെ മാർക്കറ്റ് പിടിക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് ആപ്പിൾ ഇവനെ രം​ഗത്ത് ഇറക്കുന്നത്.

More from GizBot

Best Mobiles in India

English summary
The company has announced that the phones will be launched on September 12. The launch event for the new phone will begin at 10.30 p.m. Indian time. The launch event will be held at the company's headquarters in Cupertino, California. Company owner Steve Jobs will host the event. Apple CEO Tim Cook will be the keynote speaker.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X