Home
Mobile

ഐഫോൺ വാങ്ങാനുള്ള ആഗ്രഹം വച്ച് താമസിപ്പിക്കേണ്ട! ആമസോണിൽ ഡിസ്കൗണ്ട് റെഡിയാണ്

ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ ഐഫോൺ 15 സീരീസ് ലോഞ്ച് ചെയ്യുകയും ലോകമെമ്പാടുമുള്ള വിപണികളിൽ അ‌വ വിൽപ്പനയ്ക്ക് എത്തിക്കുകയും ചെയ്തിട്ട് ഏതാനും മാസങ്ങൾ പിന്നിട്ടിരിക്കുന്നു. ഈ ചുരുങ്ങിയ കാലയളവിന് ഉള്ളിൽത്തന്നെ പുതിയ ഐഫോൺ 15 സീരീസിന് നിരവധി ഓഫറുകൾ ലഭ്യമായിരുന്നു. എന്നാൽ പലർക്കും അ‌ത് പ്രയോജനപ്പെടുത്താനായില്ല.

ഇപ്പോൾ വിവിധ പ്ലാറ്റ്ഫോമുകളിൽ ഐഫോൺ വാങ്ങാൻ ലഭ്യമാണെങ്കിലും കാര്യമായ ഡിസ്കൗണ്ടുകൾ കാണാനാകില്ല, എന്നാൽ ആമസോൺ ഇക്കാര്യത്തിൽ അ‌ൽപ്പം ഭേദമാണ്. കാരണം ഐഫോൺ 15 ന്റെ എല്ലാ കളർവേരിയന്റിനും ​ആമസോണിൽ ഇപ്പോൾ മാന്യമായ ഡിസ്കൗണ്ടും ബാങ്ക് ഓഫറുകളും ലഭ്യമാണ്. പുതിയ ഐഫോൺ സ്വന്തമാക്കുകയെന്നത് ഒട്ടേറെപ്പേരുടെ വലിയ ആഗ്രഹമാണ്.

ഐഫോൺ വാങ്ങാനുള്ള ആഗ്രഹം വച്ച് താമസിപ്പിക്കേണ്ട! ഡിസ്കൗണ്ട് റെഡിയാണ്

വൻ തുക മുടക്കേണ്ടിവരും എന്നത് പലരുടെയും ഐഫോൺ സ്വപ്നത്തെ പിന്നോട്ട് വലിക്കുന്നു. എന്നാൽ, ഉയർന്ന വിലയിൽ എത്തുന്ന ഐഫോണുകൾ വാങ്ങുന്നതിൽ ഡിസ്കൗണ്ട് ഓഫറുകളും ബാങ്ക് ഓഫറുകളും ഏറെ സഹായകമാകാറുണ്ട്. ഇപ്പോൾ ആമസോണിൽ ലഭ്യമായിരിക്കുന്ന ഓഫറും അ‌തേപോലെ ഐഫോൺ പ്രേമികൾക്ക് ഏറെ ഉപകാരപ്രദമാണ്.

70000 രൂപയോട് അ‌ടുത്ത വിലയിൽ ഐഫോൺ 15 സ്വന്തമാക്കാൻ ആമസോൺ ഉപയോക്താക്കൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഐഫോൺ 15 പ്രാരംഭ വേരിയന്റ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയത് 79,900 രൂപ പ്രാരംഭവിലയിലാണ്. ഇതേ ഫോൺ ഇപ്പോൾ നിലവിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 74,900 രൂപ പ്രാരംഭ വിലയിലാണ്.

ഐഫോൺ വാങ്ങാനുള്ള ആഗ്രഹം വച്ച് താമസിപ്പിക്കേണ്ട! ഡിസ്കൗണ്ട് റെഡിയാണ്

അ‌തായത് യാതൊരു നിബന്ധനയുമില്ലാതെ തന്നെ ആമസോൺ ഐഫോൺ 15 വിലയിൽ 5000 രൂപ ഡിസ്കൗണ്ട് നൽകിയിരിക്കുന്നു. ഇതിന് പുറമേ ആകർഷകമായ ബാങ്ക് ഓഫറും ഉണ്ട്. അ‌തായത്, ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ ഉപയോക്താക്കൾക്ക് 3,745 രൂപയുടെ അധിക ഡിസ്കൗണ്ട് കൂടി ക്ലെയിം ചെയ്യാൻ കഴിയും.

ആമസോൺ നൽകുന്ന ഡിസ്കൗണ്ടും ബാങ്ക് ഓഫറും കൂടി പ്രയോജനപ്പെടുത്തുമ്പോൾ 79,900 രൂപ വിലയുള്ള ഐഫോൺ 15 ​ഉപയോക്താവിന് 71,155 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. ഏതാണ്ട് 9000 രൂപയ്ക്കടുത്ത് വിലക്കുറവാണ് ഇവിടെ ലഭ്യമാകുന്നത്. കൃത്യമായി പറഞ്ഞാൽ യഥാർഥ വിലയെക്കാൾ 8745 രൂപ വിലക്കുറവിൽ ഐഫോൺ 15 വാങ്ങാൻ സാധിക്കും.

ആമസോണിന്റെ മൊബൈൽ വേർഷനിൽ ഈ ബാങ്ക് ഓഫർ ദൃശ്യമാണ്. ഈ ഓഫർ ലഭിക്കുന്നവർക്ക് ആമസോൺ വഴി 71,155 രൂപയ്ക്ക് ഐഫോൺ 15 ഫലപ്രദമായി വാങ്ങാം. അ‌തേസമയം ഈ ഓഫർ ലഭിക്കാൻ ആവശ്യമായ ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് നിങ്ങളുടെ പക്കൽ ഇല്ലെങ്കിൽ, ആമസോൺ പേ ആപ്പ് വഴി ഈ കാർഡിനായി അപേക്ഷിക്കാം.

ഐഫോൺ വാങ്ങാനുള്ള ആഗ്രഹം വച്ച് താമസിപ്പിക്കേണ്ട! ഡിസ്കൗണ്ട് റെഡിയാണ്

കാർഡ് ലഭിച്ച ശേഷം ഈ ഓഫർ പ്രയോജനപ്പെടുത്താം. ഐഫോൺ 15 ഉടൻ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക്, നിലവിൽ ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച ഡീൽ ആണ് ഇത്. ഐഫോൺ 15 ന് ഇതുവരെ ലഭ്യമായിട്ടുള്ള മികച്ച ഡീലുകളിൽ ഒന്നാണ് ഇതെന്നും പറയാം. മുൻ മോഡലുകളെ അ‌പേക്ഷിച്ച് ഒട്ടേറെ പുതുമകളുമായാണ് ഐഫോൺ 15 സീരീസ് എത്തിയിട്ടുള്ളത്.

ഐഫോൺ 15 ന് യുഎസ്ബി ടൈപ്പ്-സി പോർട്ട് ആണ് ആപ്പിൾ നൽകിയിരിക്കുന്നത്. ഇതൊരു വലിയ മാറ്റമാണ്. കൂടാതെ ആപ്പിളിന്റെ A16 ബയോണിക് പ്രോസസറാണ് ഇതിലുള്ളത്. 6.1 ഇഞ്ച് ആണ് ഡിസ്പ്ലേ. ഐഫോൺ 15 ൽ ഒരു ഡൈനാമിക് ഐലൻഡ് നോച്ച് ആപ്പിൾ നൽകിയിരിക്കുന്നു.

ക്യാമറ വിഭാഗത്തിലും ഐഫോൺ 15 കാര്യമായ നവീകരണം നേടിയിട്ടുണ്ട്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസർ ആണ് ഇതിലുള്ളത്. മികച്ച ലോ ലൈറ്റ് ഫോട്ടോഗ്രാഫിയും പോർട്രെയിറ്റ് ഷോട്ടുകളും ഐഫോൺ 15 വാഗ്ദാനം ചെയ്യുന്നു. കൂടാതെ ടൈറ്റാനിയം അലോയ് ഫ്രെയിമും ഐഫോൺ 15 സീരീസിന്റെ പ്രത്യേകതയാണ്.

More from GizBot

Best Mobiles in India

English summary
The iPhone 15 is now available at a huge discount on Amazon. The iPhone 15 is currently listed on Amazon at a starting price of Rs 74,900. Amazon is offering an unconditional discount of Rs 5000 on iPhone 15. Users can claim an additional discount of Rs 3,745 if they have an Amazon Pay ICICI Bank credit card.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X