വില 65000 രൂപയിൽ താഴെയെത്തി, അപ്പോഴതാ ഐഫോൺ 15ന് രണ്ട് ശത്രുക്കൾ !
പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ബിഗ് ബിഗ് സേവിംഗ് ഡേയ്‌സ് സെയിൽ തകൃതിയായി നടക്കുകയാണ്. സ്മാർട്ട്ഫോണുകൾക്കെല്ലാം മികച്ച ഡിസ്കൗണ്ട് ലഭ്യമായതിനാൽ ഉപയോക്താക്കൾ വളരെ ഹാപ്പിയാണ്. പതിവ് പോലെ തന്നെ മികച്ച ഡിസ്കൗണ്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിളിന്റെ ഐഫോണുകളാണ് ഈ ഓഫർ സെയിലിലെയും പ്രധാന ആകർഷണങ്ങൾ.
ആപ്പിളിന്റെ ഐഫോൺ സീരീസിലെ ഒടുവിലത്തെ കണ്ണിയായ ഐഫോൺ 15 സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡലായ ഐഫോൺ 15 ഇപ്പോൾ 65000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ ഫ്ലിപ്പ്കാർട്ട് അവസരം ഒരുക്കിയിരിക്കുന്നു. ഐഫോൺ 15ന്റെ 128ജിബി അടിസ്ഥാന മോഡലിന് ഇന്ത്യയിൽ 79,990 രൂപയാണ് വിലയെന്ന് ഏവർക്കുമറിയാവുന്നതാണ്.

ഇപ്പോൾ നടക്കുന്ന ബിഗ് സേവിങ് ഡേയ്സ് സെയിലിനോട് അനുബന്ധിച്ച് ഫ്ലിപ്പ്കാർട്ട് ഐഫോൺ 15 അടിസ്ഥാന മോഡൽ 63,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. അതായത് 15,991 രൂപയുടെ നേരിട്ടുള്ള ഡിസ്കൗണ്ടാണ് ലഭ്യമായിരിക്കുന്നത്. ഇത് കൂടാതെ ബാങ്ക് ഓഫറുകളും ഉണ്ട്. വിവിധ ബാങ്ക് കാർഡുകൾ പ്രയോജനപ്പെടുത്തിയാൽ 10 ശതമാനം ഡിസ്കൗണ്ട് ലഭിക്കും.
അതായത് ഡിസ്കൗണ്ട് വിലയും ബാങ്ക് ഓഫറും കൂടിയാകുമ്പോൾ 61,749 രൂപയ്ക്ക് ഐഫോൺ 15 ഫ്ലിപ്പ്കാർട്ടിൽ നിന്ന് സ്വന്തമാക്കാൻ സാധിക്കും. പുതിയ ഐഫോൺ സീരീസ് മോഡൽ ഇത്രയും വിലക്കുറവിൽ ഇനി അടുത്തകാലത്തൊന്നും ചിലപ്പോൾ ലഭ്യമായേക്കില്ല. അതിനാൽ ഐഫോൺ ആരാധകരെ സംബന്ധിച്ചിടത്തോളം ഇതൊരു സുവർണാവസരമാണ്.

ഐഫോൺ 14 പ്രോ മോഡലുകളിൽ മാത്രം മുമ്പ് കണ്ടെത്തിയ ഡൈനാമിക് ഐലൻഡ് ഫീച്ചറുകൾ ഐഫോൺ 15 വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് പരമ്പരാഗത വൈഡ് നോച്ചിനെ മാറ്റി ഐഫോണുകൾക്ക് കൂടുതൽ ആകർഷകമായ പുതിയ രൂപം നൽകുന്നു. കൂടാതെ മികച്ച പെർഫോമൻസ് ഉറപ്പാക്കി A16 ബയോണിക് ചിപ്‌സെറ്റും ഇതിൽ എത്തുന്നു.
ക്യാമറ മികവിലും പെർഫോമൻസ് മികവിലും ഐഫോൺ 15 ആപ്പിളിന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്നു. സ്വന്തമായി ഒരു ഐഫോൺ വാങ്ങണം എന്ന മോഹം കൊണ്ടുനടക്കുന്നവർക്ക് വാങ്ങാൻ ലഭ്യമായിട്ടുള്ള മികച്ച മോഡൽ ആണ് ഐഫോൺ 15. അത് 60000 രൂപയ്ക്കടുത്ത് വിലയിൽ വാങ്ങാനാകുന്ന സുവർണാവസരമാണ് ഫ്ലിപ്പ്കാർട്ട് മുന്നോട്ട് വച്ചിരിക്കുന്നത്.
ഏതാണ്ട് 60000 രൂപയ്ക്കടുത്തേക്ക് വില കുറഞ്ഞതോടെ ഐഫോൺ 15 രണ്ട് ആൻഡ്രോയിഡ് ഫോണുകളുടെ പ്രധാന ശത്രുവായി മാറിയിട്ടുണ്ട്. ഐക്യൂ 12, വൺപ്ലസ് 12 എന്നിവയാണ് ആ സ്മാർട്ട്ഫോണുകൾ. നിലവിലുള്ളതിൽ ഏറ്റവും കരുത്തുള്ള ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റിനൊപ്പമാണ് ഈ രണ്ട് ആൻഡ്രോയിഡ് ഫോണുകളും എത്തുന്നത്.

പെർഫോമൻസിന്റെ കാര്യത്തിൽ ഐഫോൺ 15നോട് കട്ടയ്ക്ക് നിൽക്കാൻ ഈ ഫോണുകൾക്കാകും. ഇപ്പോൾ ഐഫോണിന്റെ വില കുറഞ്ഞത് ഈ ഫോണുകൾക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. അതേപോലെ ഈ ഫോണുകളുടെ വില ഐഫോൺ 15നും വെല്ലുവിളി ഉയർത്തുന്നുണ്ട്. അതായത് വിലയുടെ കാര്യത്തിൽ ഈ മൂന്ന് സ്മാർട്ട്ഫോണുകളും പരസ്പരം മത്സരിക്കുന്നു.
ഐക്യൂ 12 ഇന്ത്യയിൽ 52000 രൂപ വിലയിലാണ് ലോഞ്ച് ചെയ്തത്. എന്നാൽ ഓഫർ സെയിൽ നടക്കുന്നതിനാൽ ഈ ഫോൺ ഇപ്പോൾ 50000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകും. അതേപോലെ വൺപ്ലസ് 12 ഇന്ത്യയിൽ ഏതാണ്ട് 64,999 രൂപ വിലയിലാണ് വിൽക്കുന്നത്. ഇപ്പോൾ ഐഫോൺ വിൽക്കുന്നതാകട്ടെ 61000 രൂപയ്ക്കടുത്ത വിലയിലും.
അതായത് വിലയുടെ കാര്യത്തിൽ ഈ മൂന്ന് ഫോണുകളും തമ്മിൽ കടുത്ത മത്സരം നടക്കുന്നു. ഒടുവിൽ ഉപയോക്താവ് വിവിധ താൽപര്യങ്ങളുടെ അടിസ്ഥാനത്തിൽ അന്തിമ തീരുമാനത്തിലേക്ക് എത്തുന്നു. മുൻപ് ഐഫോൺ 15ന് 75000 രൂപയ്ക്ക് മുകളിൽ വിലയുണ്ടായിരുന്നപ്പോൾ ആളുകൾ ഐക്യൂ 12, വൺപ്ലസ് 12 എന്നിവ ബദൽ ഓപ്ഷനായി പരിഗണിച്ചു.
ഇപ്പോൾ ഐഫോണിന് ഡിസ്കൗണ്ടും ബാങ്ക് ഓഫറും ചേർത്ത് വിലകുറഞ്ഞപ്പോൾ ഈ അവസരം വിനിയോഗിച്ച് ഐക്യൂ 12, വൺപ്ലസ് 12 എന്നിവ വാങ്ങാൻ പദ്ധതിയിട്ടവർ ഐഫോൺ 15 ലേക്ക് തിരിയുന്നു. ഇങ്ങനെ വിലയുടെ അടിസ്ഥാനത്തിൽ ശക്തമായ ഒരു ത്രികോണപ്പോര് തന്നെ ഈ മൂന്ന് സ്മാർട്ട്ഫോണുകൾക്കടിയിൽ നടക്കുന്നുണ്ട്.


Click it and Unblock the Notifications








