ആപ്പിൾ മൂന്ന് കിലോ നൂറേ... എന്ന് വിളിച്ച് പറയുന്നില്ല എന്നേയുള്ളൂ! ഐഫോൺ 15 പ്ലസിന് വൻ ഡിസ്കൗണ്ട്
സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ സ്വപ്ന ബ്രാൻഡായ ആപ്പിളിന്റെ ഐഫോൺ 15 സീരീസിലെ ഐഫോൺ 15 പ്ലസ് (iPhone 15 Plus) മോഡലിന് ഫ്ലിപ്പ്കാർട്ടിൽ വൻ ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു. യഥാർഥ വിലയെക്കാൾ കുറഞ്ഞത് 15000 രൂപയെങ്കിലും വിലക്കുറവിൽ ഇപ്പോൾ ഈ കിടിലൻ ഐഫോൺ വാങ്ങാൻ സാധിക്കും എന്നതാണ് നേട്ടം. ആപ്പിൾ, മാങ്ങ എന്നിവയൊക്കെ ചന്തകളിൽ മൂന്ന് കിലോ നൂറേ... എന്ന് വിളിച്ച് പറഞ്ഞ് വിൽക്കുന്നത് പോലെ വിൽക്കുന്നില്ല എന്നത് ഒഴിച്ച് നിർത്തിയാൽ ഐഫോണുകൾക്ക് വൻ ഡിസ്കൗണ്ട് ആണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ട് നൽകിവരുന്നത്.
ഐഫോൺ 15 പ്ലസിന്റെ മുൻഗാമിയായ ഐഫോൺ 14 പ്ലസ് ഏതാണ്ട് 15000 രൂപയിലേറെ ഡിസ്കൗണ്ടിൽ വാങ്ങാൻ കഴിഞ്ഞയാഴ്ച ഫ്ലിപ്പ്കാർട്ടിൽ അവസരം ഉണ്ടായിരുന്നു. ഇപ്പോൾ ബിഗ് ബചത് ഡെയ്‌സ് സെയിലിന്റെ ഭാഗമായി ഐഫോൺ 15 പ്ലസ് ഉൾപ്പെടെയുള്ള കൂടിയ സ്മാർട്ട്ഫോണുകൾക്കും ഫ്ലിപ്പ്കാർട്ട് വൻ ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നു.

ജൂലൈ 7 വരെയാണ് ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബചത് ഡെയ്‌സ് സെയിൽ നടക്കുക. ഈ സമയത്ത് സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളും ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്. അതിനാൽ ഇഷ്ടപ്പെട്ട സ്മാർട്ട്ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഇതൊരു സുവർണാവസരമാണ്. എല്ലാ ഓഫർ സെയിലുകളിലുമെന്നപോലെ ഐഫോണുകൾ തന്നെയാണ് ഈ ഓഫർ സെയിലിലെയും മുഖ്യ ആകർഷണം.
ഫ്ലിപ്പ്കാർട്ട് നിലവിൽ ഐഫോൺ 15 പ്ലസിൻ്റെ 128 ജിബി വേരിയൻ്റ് 74,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഈ ഫോണിന്റെ യഥാർഥ വില 89,900 രൂപയാണ്. എന്നാൽ 16ശതമാനം ഡിസ്കൗണ്ട് നൽകി ഫ്ലിപ്പ്കാർട്ട് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഫ്ലിപ്പ്കാർട്ട് വെബ്‌സൈറ്റ് വിവരങ്ങൾ പ്രകാരം, ഈ ഫോൺ 30 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇപ്പോൾ വിൽക്കുന്നത്.

ഏതാണ്ട് 15000 രൂപയോളം ഡയറക്ട് ഡിസ്കൗണ്ട് ഇവിടെ ഐഫോൺ 15 പ്ലസിന് ഫ്ലിപ്പ്കാർട്ട് നൽകിയിരിക്കുന്നു. ഇത് കൂടാതെ ആക്സിസ് ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ, നിങ്ങൾക്ക് 2,325 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ലഭിക്കും. അതായത് ഫോണിന്റെ വില 72,624 രൂപയായി കുറയും. യുപിഐ വഴിയാണ് പണമടയ്ക്കുന്നത് എങ്കിൽ 1000 രൂപ ഡിസ്കൗണ്ട് കിട്ടും.
എക്സചേഞ്ച് ഓഫറിന് താൽപര്യമുള്ളവർക്കായി 50000 രൂപ വരെ എക്സ്ചേഞ്ച് മൂല്യം ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. എങ്കിലും പഴയ ഐഫോൺ 12, ഐഫോൺ 13 എന്നിവ ഉള്ളവർ ഒരു 25000+ രൂപ വരെയൊക്കെ എക്സ്ചേഞ്ച് ഓഫറായി ഡിസ്കൗണ്ട് പ്രതീക്ഷിച്ചാൽ മതി. എക്സ്ചേഞ്ചായി നൽകുന്ന പഴയ ഫോണിന്റെ വർക്കിങ് കണ്ടീഷൻ വിലയിരുത്തിയാണ് അന്തിമ എക്സ്ചേഞ്ച് മൂല്യം നിശ്ചയിക്കുക.
ഐഫോൺ 15 പ്ലസ് മാത്രമല്ല, മുൻഗാമിയായ ഐഫോൺ 14 പ്ലസ് മോഡലും ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമാണ്. യഥാർഥത്തിൽ ഐഫോൺ 14 പ്ലസ് മോഡലിന്റെ 128ജിബി സ്റ്റോറേജുള്ള അടിസ്ഥാന വേരിയന്റിന്റെ ഇപ്പോഴത്തെ വില 79999 രൂപയാണ്. എന്നാൽ ഫ്ലിപ്പ്കാർട്ട് ഇത് വെറും 55999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഐഫോൺ 14 പ്ലസ് വാങ്ങുമ്പോൾ എച്ച്ഡിഎഫ്‌സി ബാങ്ക് കാർഡ് ഉപയോഗിച്ചാൽ 4000 രൂപ ഡിസ്കൗണ്ട് കിട്ടും. അതിനാൽ വില 51,999 രൂപയായി കുറയും. കൂടാതെ എക്സ്ചേഞ്ച് ഓഫറും ഉണ്ട്. അതിനാൽ ഐഫോൺ സ്വപ്നം കണ്ട് നടക്കുന്ന സ്മാർട്ട്ഫോൺ പ്രേമികൾക്ക് വലിയ ഡിസ്പ്ലേയോടു കൂടിയ ഐഫോൺ മോഡലുകൾ സ്വന്തമാക്കാൻ ഇപ്പോൾ മികച്ച അവസരമാണ് മുന്നിലുള്ളത്.


Click it and Unblock the Notifications








