Home
Mobile

ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ഐഫോൺ 15 വാങ്ങാൻ കിടിലം ഓഫർ പ്രഖ്യാപിച്ച് ആപ്പിൾ; ലക്ഷ്യം സാംസങിനെ പൂട്ടിക്കൽ

രാജ്യത്ത് ആപ്പിൾ ഐഫോൺ 15 സീരീസ് ഫോണുകളുടെ പ്രീ-ബുക്കിങ് ആരംഭിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5.30 മുതലാണ് പ്രീ-ബുക്കിങ് ആരംഭിച്ചത്. ആകർഷകമായ ഓഫറുകൾക്കൊപ്പമാണ് ഇത്തവണത്തെ ബുക്കിങ്. ആപ്പിൾ ഉപഭോക്താക്കൾക്കും ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കും ഈ ഓഫർ വിൽപനയിൽ പങ്കാളികളാകാൻ ആപ്പിൾ അവസരം ഒരുക്കിയിട്ടുണ്ട്. ഇതിന്റെ വിശദമായ വിവരങ്ങളിലേക്ക് കണ്ണോടിക്കാം.

പത്തോളം ആൻഡ്രോയിഡ് ഫോണുകൾക്ക് മികച്ച എക്സ്ചേഞ്ച് ഓഫറാണ് ആപ്പിൾ വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. പുതിയ ഓഫറിലൂടെ നിരവധി ആൻഡ്രോയിഡ് ഉപഭോക്താക്കളിലേക്ക് തങ്ങളുടെ ഉത്പന്നം എന്നിക്കാനാണ് ആപ്പിളിന്റെ ശ്രമം. ഒരു തവണ ആപ്പിൾ ഉത്പന്നങ്ങൾ ഉപയോ​ഗിച്ചാൽ പിന്നീട് ആൻഡ്രോയിഡിലേക്ക് മടങ്ങിപ്പോകാനുള്ള സാധ്യത കുറവാണ്. ആയതിനാൽ തന്നെ ഇവരെ സ്ഥിരം ഉപഭോക്താക്കൾ ആക്കി മാറ്റാനും ആപ്പിൾ ശ്രമിക്കുന്നുണ്ട്. മികച്ച ഓഫറുകൾ ലഭ്യമാകുന്ന ആൻഡ്രോയിഡ് ഫോണുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം.

ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ഐഫോൺ 15 വാങ്ങാൻ കിടിലം അവസരം

ഈ പട്ടികയിൽ ആദ്യമായി ഇടം പിടിച്ചിരിക്കുന്നത്‌ ആപ്പിളിന്റെ മുഖ്യ ശത്രുവായ സാംസങിന്റെ ​ഗാലക്സി ഇസഡ് ഫോൾഡ് 5 ആണ്. പുതിയ ഐഫോൺ 15 സീരീസ് ഫോൺ വാങ്ങാനായി ഗാലക്സി ഇസഡ് ഫോൾഡ് 5 എക്സ്ചേഞ്ച് ചെയ്താൽ 41,500 രൂപ വരെ പരമാവധി കിഴിവ് ലഭിക്കുമെന്ന് ആപ്പിൾ അറിയിക്കുന്നു. അടുത്തിടെ സാംസങ് പുറത്തിറക്കിയ ഫോൾഡബിൾ ഫോണാണ് ഗാലക്സി ഇസഡ് ഫോൾഡ് 5.

മികച്ച എക്സ്ചേഞ്ച് ഓഫർ ലഭിക്കുന്ന മറ്റൊരു ഫോണാണ് സാംസങിന്റെ തന്നെ ​ഗാലക്സി എസ് 22 അൾട്രാ. ഈ ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ 37,000 രൂപ വരെ പരമാവധി കിഴിവ് ലഭിക്കുമെന്നാണ് ആപ്പിൾ അറിയിച്ചിരിക്കുന്നത്. സാംസങിന്റെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നാണ് എസ് 22 അൾട്രാ. സ്മാർ‌ട്ട്ഫോൺ ക്യാമറകളുടെ കാര്യത്തിൽ വിപ്ലവം സൃഷ്ടിച്ച് മോ‍ഡൽ കൂടിയായിരുന്നു ഇത്. ആപ്പിൾ ഉൾപ്പെടെ നിരവധി ബ്രാൻഡുകൾക്ക് ഈ ഫോൺ ഉയർത്തിയ ഭീഷണിയും ചെറുതല്ലായിരുന്നു.

ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ഐഫോൺ 15 വാങ്ങാൻ കിടിലം അവസരം

​ഗൂ​ഗിൾ പിക്സൽ 7 പ്രോയാണ് ലിസ്റ്റിൽ ഉള്ള മറ്റൊരു ഫോൺ. പരമാവധി 26,000 രൂപ വരെ ഈ ഫോണിന് ലഭിക്കും എന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. ​ഗൂ​ഗിളിന്റെ മികച്ച ഫോണുകളിൽ ഒന്നാണ് ​ഗൂ​ഗിൾ പിക്സൽ 7 പ്രോ. അതേ സമയം വൺപ്ലസിന്റെ 11നും ആപ്പിൾ വിലയിട്ടിരിക്കുന്നുണ്ട്. പുതിയ ഓഫർ പ്രകാരം മികച്ച രീതിയിൽ പ്രവർത്തിക്കുന്ന വൺപ്ലസിന്റെ 11 മോഡലിന് 25,000 രൂപ വരെ ലഭിക്കുമെന്ന് ഇവർ പറയുന്നു.

വൺപ്ലസിന്റെ തന്നെ മറ്റൊരു മികച്ച മോഡലായാ വൺപ്ലസ് 10 പ്രോയ്ക്കും ആപ്പിൾ എക്സ്ചേഞ്ച് ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. 25,500 രൂപയാണ് ഈ ഫോണിന് ആപ്പിൾ ഇട്ടിരിക്കുന്ന പരമാവധി വില. വിവോയുടെ വി80 പ്രോ എന്ന മോഡലും ആപ്പിൾ ഐഫോൺ 15 സീരീസിന്റെ എക്സ്ചേഞ്ചിന്റെ പരുധിയിൽ വരുന്നതാണ്. 26,500 രൂപ വരെ ഈ ഫോണിന് കിഴിവ് ലഭിക്കുന്നതാണ്. ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്ന വിവോയും ഏക ഫോണാണ് ഇത്.

സാംസങിന്റെ ​ഗാലക്സി എസ് 22 പ്ലസ്, ​ഗാലക്സി എസ് 21 അൾട്ര എന്നിവയ്ക്ക് യഥാക്രമം 27,300 രൂപ 25,500 രൂപ എന്നിങ്ങനെ ലഭിക്കുമെന്നും ആപ്പിൾ അറിയിച്ചിട്ടുണ്ട്. സാംസങ്ങിൻ്റെ തന്നെ മറ്റൊരു പ്രമുഖ മോഡലായ ​ഗാലക്സി ഇസഡ് ഫോൾഡ് 3യ്ക്കും മികച്ച വിലയാണ് ആപ്പിൾ ഇട്ടിരിക്കുന്നത്. 23,000 രൂപ വരെ പരമാവധി ഈ ഫോണുകൾക്ക് ആപ്പിൾ വാ​ഗ്ദാം ചെയ്യുന്നു.

ഐക്യൂവിന്റെ 11 മോഡലിന് 22,000 രൂപയും എക്സ്ചേഞ്ചിലൂടെ കിഴിവ് ലഭിക്കുന്നതാണ്. പ്രധാനമായും സാംസങിനെ ലക്ഷ്യം വെച്ചാണ് ആപ്പിൾ പുതിയ എക്സ്ചേഞ്ച് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. മികച്ച ഓഫറുകൾ പ്രഖ്യാപിച്ച പത്ത് ഫോണുകളിൽ അഞ്ചെണ്ണവും സാംസങിന്റെതാണ് എന്നതാണ് പ്രത്യേകത. നിലവിലെ മാർക്കറ്റിൽ ഇരു കമ്പനികളും തമ്മിൽ നടക്കുന്ന വിപണി യുദ്ധം ഇതിലൂടെ ഇനിയും ചൂട് പിടിയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

Best Mobiles in India

English summary
Apple has offered a great exchange offer for around 10 Android phones. Apple is trying to introduce its product to many Android customers through the new offer. Once you use Apple products, you are less likely to go back to Android. Let's check which Android phones are available with the best offers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X