Home
Mobile

നാട്ടിലെ ആദ്യ ഐഫോൺ 15 ഉടമയാകാം! പ്രീ ബുക്കിങ് ഇന്ന് മുതൽ, ആദ്യം ബുക്ക് ചെയ്യാൻ അ‌റിയേണ്ടതെല്ലാം ഇതാ

ആപ്പിൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐഫോൺ 15 സീരീസ് ഫോണുകൾ സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്നവർക്കുള്ള അവസരം തുറന്ന് നൽകി ആപ്പിൾ. ഇന്ത്യയിൽ ഇന്ന് മുതൽ പുതിയ ഐഫോൺ 15 സീരീസ് ഫോണുകളുടെ പ്രീ-ബുക്കിങ് ആരംഭിക്കും എന്ന് കമ്പനി അറിയിച്ചു. ഫോണുകൾക്ക് പുറമെ പുതിയ വാച്ചുകൾക്കും ആപ്പിൾ പ്രീ-ഓർഡർ സ്വീകരിക്കുന്നുണ്ട്.

സെപ്റ്റംബർ 15 വൈകീട്ട് 5.30 മുതലാണ് ബുക്കിങ് ആരംഭിക്കുക. ഐഫോൺ ആദ്യം വിൽപനയ്ക്കെത്തുന്ന രാജ്യങ്ങളിൽ ഒന്നായിരിക്കും ഇന്ത്യ എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. 2023 സെപ്റ്റംബർ 22 മുതൽ പുതിയ ഫോണുകൾ ഉപഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങും എന്നാണ് ആപ്പിൾ അറിയിച്ചിരിക്കുന്നത്. പുതിയ ഫോൺ ആദ്യം സ്വന്തമാക്കുന്ന ആളുകളിൽ ഒരാൾ ആകണമെങ്കിൽ ഈ പ്രീ-ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തേണ്ടതുണ്ട്.

നാട്ടിലെ ആദ്യ ഐഫോൺ 15 ഉടമയാകാം! പ്രീ ബുക്കിങ് ഇന്ന് മുതൽ

ആപ്പിളിന്റെ ഔദ്യോ​ഗിക സ്റ്റോറുകളിൽ ഓഫ്ലൈൻ ആയും ഔദ്യോ​ഗിക വെബ്സൈറ്റ്, ഫ്ലിപ്കാർട്ട്, റിലയൻസ് ഡിജിറ്റൽ തുടങ്ങിയ ഇ കൊമേഴ്സ് വെബ്സൈറ്റുകളിൽ നിന്ന് ഓൺലൈൻ ആയും പുതിയ ഫോണുകൾ പ്രീ-ബുക്ക് ചെയ്യാവുന്നതാണ്. രാജ്യത്ത് മുംബൈ, ഡൽഹി എന്നിവിടങ്ങളിലാണ് ആപ്പിളിന് ഔദ്യോ​ഗികമായി സ്റ്റോർ ഉള്ളത്. ഇവിടുള്ളവർക്ക് ഇവിടെ നിന്ന് ഓർഡർ ചെയ്യാവുന്നതാണ്. അല്ലാത്തവർക്ക് ഓൺലൈൻ ഓർഡർ ആയിരിക്കും കൂടുതൽ സൗകര്യപ്രദം.

സെപ്റ്റംബർ 12ന് ആണ് ആപ്പിൾ പുതിയ ഫോണുകൾ അവതരിപ്പിച്ചത്. ഐഫോൺ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്സ് എന്നിവയാണ് പുതിയ സീരീസിൽ ഉൾപ്പെടുന്ന ഫോണുകൾ. ഐഫോൺ 14 സീരീസ് ഫോണുകളിൽ നിന്ന് നിരവധി അപ്ഡേറ്റുകളുമായിട്ടാണ് ഐഫോൺ 15 സീരീസ് ഫോണുകൾ എത്തിയിരിക്കുന്നത്. ഇന്ത്യയിൽ പുതിയ ഫോണുകൾ സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്നവർക്കായി ഫോണിന് രാജ്യത്ത് ലഭ്യമാകുന്ന വിലകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

നാട്ടിലെ ആദ്യ ഐഫോൺ 15 ഉടമയാകാം! പ്രീ ബുക്കിങ് ഇന്ന് മുതൽ

ഇന്ത്യൻ മാർക്കറ്റിൽ 79,900 രൂപ മുതലാണ് ഐഫോൺ 15ന്റെ വില ആരംഭിക്കുന്നത്. ഫോണിന്റെ അടിസ്ഥാന മോഡലിന്റെ 128 ജിബി പതിപ്പ് സ്വന്തമാക്കാനാണ് നിങ്ങൾ 79,900 രൂപ മുടക്കേണ്ടി വരുന്നത്. 256 ജിബി പതിപ്പിന് 89,900 രൂപയും 512 ജിബി പതിപ്പിന് 1,09,900 രൂപയുമാണ് കമ്പനി നൽകിയിരിക്കുന്ന വില. ഫോണിന്റെ പ്ലസ് പതിപ്പിനാകട്ടെ 128 ജിബി പതിപ്പ് സ്വന്തമാക്കാൻ നിങ്ങൾ 89,900 രൂപ മുടക്കേണ്ടി വരുന്നതാണ്.

256 ജിബി വേരിയന്റിന്റെ വില ഒരു ലക്ഷത്തിനടുത്ത് ആണ്. 99,900 രൂപയാണ് ഇതിന്റെ വില. 512 ജിബി വേരിയന്റിനാകട്ടെ 1,19,900 രൂപയും നൽകേണ്ടി വരും. അതേ സമയം നേരത്തെ വിവിധ റിപ്പോർട്ടുകൾ സൂചിപ്പിച്ചതുപോലെ പുതിയ ഫോണുകളുടെ പ്രോ മോഡലുകൾക്ക് വില വലിയ രീതിയിൽ തന്നെ ഉയർന്നിട്ടുണ്ട്. ഐഫോണ്‍ 15 പ്രോയുടെ വില ആരംഭിക്കുന്നത് തന്നെ 1,34,900 രൂപ മുതലാണ്. ഫോണിന്റെ 128ജിബി പതിപ്പിനാണ് ഈ വില.

256 ജിബി, 512 ജിബി വേരിയന്റുകളുടെ വില യഥാക്രമം 1,44,900 രൂപ, 1,64,900 രൂപ എന്നിങ്ങനെ ആയിരിക്കും. ഫോണിന്റെ 1 ടിബി വേരിയന്റ് പതിന് നൽകേണ്ടി വരുന്നത് 1,84,900 രൂപയായിരിക്കും. പുതിയ സീരീസിലെ ഏറ്റവും ടോപ് മോഡലായ ഐഫോൺ 15 പ്രോ മാക്സിന്റെ വിലയിലാണ് ഏറ്റവും വലിയ കുതിച്ചു ചാട്ടം ഉണ്ടായിരിക്കുന്നത്. 256ജിബി, 512 ജിബി, 1 ടിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ പുറത്തിറങ്ങുന്നത്.

ഇതിന്റെ വിലയാകട്ടെ യഥാക്രമം 1,59,900രൂപ, 1,79,900 രൂപ, 1,99,900 രൂപ എന്നിങ്ങനെയാണ്. എന്നാൽ നിലവിൽ ആപ്പിൾ ഫോണുകൾ ഉപയോ​ഗിക്കുന്നവർക്ക് മികച്ച എക്ചേഞ്ച് കിഴിവും ആപ്പിൾ നൽകുന്നുണ്ട്. ഐഫോൺ 14 പ്രോ മാക്സ് ഉപയോ​ഗിക്കുന്നവർക്ക് 67,800 രൂപ വരെ ഇത്തരത്തിൽ പരമാവധി കിഴിവ് ലഭിക്കും. 14 പ്രോയ്ക്ക് 64,500 രൂപ 14 പ്ലസിന് 42,500 രൂപ 14 സ്റ്റാന്റേർഡ് മോഡലിന് 40,000 രൂപ എന്നിങ്ങനെ ഓഫർ ലഭിക്കുന്നതാണ്.

ഐഫോണിന്റെ മറ്റ് മോഡലുകൾക്കും ഇത്തരത്തിൽ ഓഫർ ലഭിക്കുന്നതാണ്. ഐഫോൺ 7 വരെയുള്ള ഫോണുകൾക്കാണ് ആപ്പിൾ എക്സ്ചേഞ്ച് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ചില ആൻഡ്രോയിഡ് ഫോണുകൾക്കും ആപ്പിൾ ഈ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. വൺപ്ലസ് 8 പ്രോ ഉപയോ​ഗിക്കുന്നവർക്ക് 16,500രൂപ 8 ടിയിക്ക് 12,700രൂപ എന്നിങ്ങനെയാണ് ഓഫർ. സാംസങ്ങിന്റെ ​ഗാലക്സി എസ് 22വിന് 23,000രൂപ ലഭിക്കുന്നതാണ്. ​ഗാലക്സി എസ് 21 എഫ്ഇയ്ക്ക് 15,700 നോട്ട് 20യ്ക്ക് 13,300രൂപയും ലഭിക്കും

More from GizBot

Best Mobiles in India

English summary
iPhone 15 booking will start at 5.30 p.m. on September 15. India will be one of the first countries where the iPhone goes on sale. Apple has announced that customers will start receiving the new phones on September 22, 2023. If you want to be one of the first people to own the new phone, you need to avail yourself of this pre-booking facility.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X