മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
സ്മാർട്ട്ഫോൺ പ്രേമികളുടെ ആവേശമായ ഐഫോണിന്റെ ഏറ്റവും പുതിയ സീരീസിലെ ജാഡ ഐറ്റമായ ഐഫോൺ 15 പ്രോ ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ സ്വന്തമാക്കാൻ അവസരം. പ്രമുഖ ഇ- കൊമേഴ്സ് സ്റ്റോറുകളിലൊന്നായ വിജയ് സെയിൽ ആണ് ഐഫോൺ 15 പ്രോയ്ക്ക് ഉയർന്ന ഡിസ്കൗണ്ട് വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.
ഐഫോണുകൾ എന്ന് പറഞ്ഞാലേ അത് ഒരു ഗമയാണ്. ഏറ്റവും മികച്ച ഫീച്ചറുകളും ക്വാളിറ്റിയും സൽപ്പേരും ഐഫോണുകളുടെ പരമ്പര സ്വത്തായി മാറിയിരിക്കുന്നു. അതിനാൽത്തന്നെ ആളുകൾക്ക് ഐഫോണുകളോട് ഒരു പ്രത്യേക താൽപ്പര്യവുമുണ്ട്. ഉയർന്ന വിലയും ഐഫോണിന്റെ ഗമ കൂട്ടുന്ന ഘടകങ്ങളിലൊന്നാണ്. സ്വന്തമായി ഒരു ഐഫോൺ വാങ്ങണമെന്ന് മോഹിക്കുന്നവർ ധാരാളം.

എന്നാൽ ഉയർന്ന വില സ്വന്തമായി ഒരു ഐഫോൺ വാങ്ങുക എന്ന ആഗ്രഹത്തിൽ നിന്ന് പലരെയും പിന്തിരിപ്പിക്കുന്നു. ഉയർന്ന വിലയിൽ മികച്ച ഫീച്ചറുകളുമായ മറ്റ് പല ഫോണുകളും എത്തുന്നുണ്ട് എങ്കിലും ഐഫോൺ എന്ന ബ്രാൻഡ് പേരിന് കിട്ടുന്ന ഒരു ഗമ മറ്റ് ബ്രാൻഡുകളുടെ പ്രീമിയം ഫോണുകൾക്ക് കിട്ടുന്നില്ല എന്നതാണ് സത്യം.
വിലയുടെ കാര്യത്തിൽ ആപ്പിൾ ഐഫോൺ സീരീസിലെ പ്രോ മോഡലുകൾ ഒട്ടും പിന്നിലല്ല. ഏറ്റവും പുതിയ ഐഫോൺ 15 പ്രോയുടെ കാര്യവും അങ്ങനെ തന്നെ. അതിനാൽത്തന്നെ പുതിയ ഐഫോൺ വാങ്ങണമെന്ന് വിചാരിച്ചാൽ തന്നെ പലരും ആദ്യം പരിഗണിക്കുക ഐഫോൺ 15 മോഡലിനെയാകും. അതാകുമ്പോൾ പ്രാരംഭ മോഡൽ 79900 രൂപയിൽ താഴെ വിലയിൽ ലഭിച്ചേക്കും.

ഐഫോണിന് എല്ലാ പ്രമുഖ ഓൺലൈൻ സ്റ്റോറുകളും ധാരാളം ഡിസ്കൗണ്ടുകൾ നൽകുന്നുണ്ട്. അതിനാൽ ഐഫോൺ 15 മോഡൽ 60000 രൂപയിൽ താഴെ വിലയിൽ വേണമെങ്കിലും കിട്ടും. എന്നാൽ ഐഫോൺ 15 പ്രോ മോഡലുകൾക്ക് അത്രയധികം ഡിസ്കൗണ്ടുകൾ വരാറില്ല. എന്നാലിപ്പോൾ വിജയ് സെയിൽ ഐഫോൺ 15 പ്രോ മോഡലിന് ലഭ്യമായ ഏറ്ററവും മികച്ച ഡിസ്കൗണ്ട് ആണ് ഒരുക്കിയിരിക്കുന്നത്.
അതായത് ഐഫോൺ 15 പ്രോ നിലവിൽ വിജയ് സെയിൽസ് ലിസ്റ്റുചെയ്തിരിക്കുന്നത് 1,28,200 രൂപ പ്രാരംഭ വിലയിലാണ്. ഇതിന്റെ യഥാർത്ഥ റീട്ടെയിൽ വില 1,34,900 രൂപയാണെന്നും തങ്ങൾ 6,700 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ട് നൽകിയിരിക്കുന്നു എന്നും ഇവർ അവകാശപ്പെടുന്നു. ഇത് കൂടാതെ ആകർഷകമായ ബാങ്ക് ഓഫർ കൂടി ഒരുക്കിയിട്ടുണ്ട്.
ഐസിഐസിഐ ബാങ്ക്, എസ്ബിഐ ബാങ്ക് കാർഡുകൾ ഉപയോഗപ്പെടുത്തി ഐഫോൺ 15 പ്രോ വാങ്ങുമ്പോൾ 10,000 രൂപയുടെ അധിക ഡിസ്കൗണ്ട് വിജയ് സെയിൽ നൽകുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ ഡിസ്കൗണ്ട് പരിമിതമായ സമയത്തേക്ക് മാത്രമാകും ലഭ്യമാകുക എന്നകാര്യം ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ഇത് കൂടാതെ പഴയ ഐഫോൺ എക്സ്ചേഞ്ച് ചെയ്തും പുതിയ ഐഫോൺ 15 പ്രോയുടെ വിലയിൽ ഡിസ്കൗണ്ട് നേടാം. എന്നാൽ പരമാവധി എത്ര രൂപ വരെ എക്സ്ചേഞ്ച് മൂല്യം നൽകും എന്ന് വെളിപ്പെടുത്തിയിട്ടില്ല. ഉപയോക്താക്കൾക്ക് തങ്ങളുടെ പിൻകോഡ് വെബ്സൈറ്റിൽ നൽകി ഇക്കാര്യം പരിശോധിക്കാവുന്നതാണ്.
ഐഫോണിന് എല്ലാ പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനങ്ങളും ഇടയ്ക്കിടയ്ക്ക് ഡിസ്കൗണ്ടുകൾ നൽകാറുണ്ട്. അതിനാൽ, വിജയ് സെയിലിലെ ഓഫർ കണ്ട് അവിടെനിന്ന് വാങ്ങുന്നതിന് മുൻപ് ഫ്ലിപ്പ്കാർട്ട്, ആമസോൺ എന്നിവയിൽ ലഭ്യമായ ഓഫറുകളെക്കുറിച്ചും അന്വേഷിക്കണം. അതിന് ശേഷം ലാഭമാണ് എന്ന് തോന്നിയാൽ മാത്രം വിജയ്സെയിൽ ഓഫർ സ്വീകരിക്കുക. എപ്പോൾ വേണമെങ്കിലും ഈ ഡിസ്കൗണ്ടുകൾ പിൻവലിക്കപ്പെടാമെന്നതും ഓർക്കുക.


Click it and Unblock the Notifications