Home
Mobile

2 ലക്ഷത്തിന്റെ ഐഫോൺ 15 പ്രോമാക്സിന് കൂട്ടയിടി; ഇന്ത്യൻ വിൽപ്പന തീയതി മാറി; 15 പ്ലസ് നിർമാണം ഇന്ത്യയിലേക്ക്

ആപ്പിൾ പുറത്തിറക്കിയ ഏറ്റവും പുതിയ ഐഫോൺ 15 സീരീസിലെ ഫോണുകൾ സ്വന്തമാക്കാനുള്ള തിരക്കിലാണ് ലോകം. ഇന്ത്യയിലും പ്രീ ബുക്കിങ് ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു. സെപ്റ്റംബർ 22 മുതലാണ് ഐഫോൺ 15 സീരീസിന്റെ ഇന്ത്യയിലെ വിൽപ്പന ആരംഭിക്കുക. എന്നാൽ എല്ലാ മോഡലുകളും ഈ തീയതിയിൽ ലഭ്യമായേക്കില്ല.

ഐഫോൺ 15, ഐഫോൺ 15 പ്ലസ് മോഡലുകൾ സെപ്റ്റംബർ 22 മുതൽ തന്നെ വിവിധ രാജ്യങ്ങളിൽ വിൽപ്പന ആരംഭിക്കും എന്നാൽ മറ്റ് രണ്ട് മോഡലുകളായ ഐഫോൺ 15 പ്രോ, 15 പ്രോ മാക്സ് എന്നിവയുടെ ലഭ്യതയിൽ കാലതാമസം ഉണ്ടാകുമെന്ന് ബ്ലൂംബർഗിന്റെ മാർക്ക് ഗുർമൻ റിപ്പോർട്ട് ചെയ്യുന്നു.

2 ലക്ഷത്തിന്റെ ഐഫോൺ 15 പ്രോമാക്സിന് കൂട്ടയിടി

ആപ്പിൾ 15 സീരീസിലെ ഏറ്റവും കൂടിയ മോഡൽ ഐഫോൺ 15 പ്രോ മാക്സ് ആണ്. ലഭ്യമാകാൻ ഏറ്റവും കാലതാമസം നേരിടുന്നതും ഈ മോഡൽ തന്നെയാണ്. നിശ്ചയിച്ചതിലും എട്ട് ആഴ്ചയോളം ​വൈകിയേ ഈ മോഡൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തൂ എന്നാണ് മാർക്ക് ഗുർമാൻ പറയുന്നത്.

ഇന്ത്യയിൽ മാത്രല്ല, മറ്റ് ആഗോള വിപണികളിലും 15 പ്രോ മാക്സ് മോഡൽ ലഭ്യമാകാൻ കാലതാമസം നേരിടും. ​ചൈനയിൽ 6-7 ആഴ്ചയും, യുകെയിൽ 7- 8 ആഴ്ചയും കാനഡയിൽ 6-7 ആഴ്ചയും ​വൈകുമെന്നാണ് മാർക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൻ ഡിമാൻഡാണ് ഈ ​വൈകലിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അ‌തേസമയം ഇവ ആദ്യം തന്നെ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് ആപ്പിളിന്റെ ഇന്ത്യയിലെ റീട്ടെയിൽ സ്റ്റോറുകൾ മാത്രമാണ് ഏക ആശ്രയമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാരണം വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് ഏതാനും മോഡലുകൾ മാത്രം എല്ലാ റീട്ടെയിൽ സ്റ്റോറുകളിലും എത്തും. അ‌ത്തരത്തിൽ മും​ബൈ ബികെസിയിലെയും ഡൽഹി സാകേതിലെയും ആപ്പിൾ റീട്ടെയിൽ സ്റ്റോറുകളിൽ ഇവ എത്തും.

വില ഒരു വിഷയമല്ലാത്ത കടുത്ത ആപ്പിൾ ആരാധകർ ആണ് ഐഫോൺ 15 പ്രോ മാക്സ് സ്വന്തമാക്കാൻ മത്സരിക്കുന്നത്. നിരവധി പേർ രംഗത്തുള്ളതിനാൽ റീട്ടെയിൽ സ്റ്റോറുകളിൽനിന്ന് ഇവ വാങ്ങിയെടുക്കുക അ‌ത്ര എളുപ്പമാകില്ല. ഏതാനും മോഡലുകൾ മാത്രമേ എത്തൂ എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. അ‌തേസമയം ഐഫോൺ 15 പ്രോ ഉൾപ്പെടെയുള്ള മോഡലുകൾ അ‌ടുത്ത ആഴ്ചയോടെ ലഭ്യമാകും.

നാച്ചുറൽ ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം നിറങ്ങളിലുള്ള ഐഫോൺ 15 പ്രോ മാക്സിനഐ എല്ലാ സ്റ്റോറേജ് വേരിയന്റുകളിലും നവംബർ 2 മുതൽ 8 വരെയുള്ള ഡെലിവറി വീക്ക് കാണിക്കുന്നുണ്ട്. ടൈറ്റാനിയം ബ്ലൂ, ടൈറ്റാനിയം ബ്ലാക്ക് കളർ ഓപ്ഷനുകൾ ഒക്ടോബർ പകുതിയോടെ ഡെലിവറി കാണിക്കുന്നു. ഐഫോൺ 15 ന്റെ വില ആരംഭിക്കുന്നത് 79,900 രൂപ മുതലാണ്.

ഐഫോൺ 15 പ്ലസ് മോഡലിന്റെ പ്രാരംഭ വേരിയന്റിന്റെ വില 89,900 രൂപയിൽ ആരംഭിക്കുന്നു. ഐഫോൺ 15 പ്രോ 1,34,900 രൂപ പ്രാരംഭ വിലയിലും ഐഫോൺ 15 പ്രോ മാക്‌സ് 1,59,900 രൂപ പ്രാരംഭ വിലയിലും എത്തുന്നു. ഇതിൽത്തന്നെ ഐഫോൺ 15 പ്രോ മാക്‌സിന്റെ ഏറ്റവും ഉയർന്ന 1 ടിബി വേരിയന്റിന് 1,99,900 രൂപയാണ് വില.

ഐഫോൺ 15 സീരീസ് ഫോണുകൾക്ക് ലോകമെമ്പാടും വൻ ഡിമാൻഡ് നിലനിൽക്കേ, ഐഫോൺ 15 മോഡലിന് പുറമെ 15 പ്ലസ് മോഡലിന്റെ നിർമാണവും ഇന്ത്യയിലേക്ക് എത്തുന്നു എന്ന വാർത്തയും എത്തിയിട്ടുണ്ട്. ആപ്പിളിന്റെ കരാർ കമ്പനിയായ ഫോക്സ്കോൺ നിലവിൽ ചെ​ന്നൈയിലെ തങ്ങളുടെ പ്ലാന്റിൽ ഐഫോൺ 15 നിർമിക്കുന്നുണ്ട്.

ഇതാദ്യമായിട്ടായിരുന്നു ലോഞ്ചിന് മുൻപ് ഒരു ഐഫോൺ ഇന്ത്യയിൽ നിർമിക്കപ്പെടുന്നത്. ഇപ്പോൾ ഐഫോൺ 15ന്റെ വിജയകരമായ ഉൽപ്പാദനത്തെ തുടർന്ന് തൊട്ടടുത്ത മോഡലായ ഐഫോൺ 15 പ്ലസിന്റെ നിർമാണവും ഇന്ത്യയിലേക്ക് എത്തുന്നത് അ‌ഭിമാനകരമാണ്. അടുത്ത പാദത്തിൽ ഫോക്‌സ്‌കോണിന്റെ പ്ലാന്റിൽ ഐഫോൺ 15 പ്ലസ് അസംബിൾ ചെയ്യാനാണ് ആപ്പിളിന്റെ പദ്ധതിയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

2 ലക്ഷത്തിന്റെ ഐഫോൺ 15 പ്രോമാക്സിന് കൂട്ടയിടി

മുൻ വർഷങ്ങളെ അ‌പേക്ഷിച്ച് ഐഫോൺ നിർമാണത്തിൽ വൻ മുന്നേറ്റമാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. ഐഫോൺ 15 പ്ലസ് മോഡലിന്റെ നിർമാണം കൂടി ആരംഭിക്കുന്നതോടുകൂടി ഐഫോൺ നിർമാണത്തിൽ ഇന്ത്യ റെക്കോഡ് മുന്നേറ്റം കാഴ്ചവയ്ക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഇതോടൊപ്പം കിടിലൻ ഓഫറുകളുമായി ഇന്ത്യയിലെ വിൽപ്പനയും വർധിപ്പിക്കാൻ ആപ്പിൾ പദ്ധിതിയിടുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്.

അ‌തേസമയം, ഇന്ത്യയിൽ ഐഫോൺ നിർമിക്കുന്നുണ്ടെങ്കിലും ആപ്പിളിന്റെ പ്രധാന കേന്ദ്രം ഇപ്പോ​ഴും ​ചൈനയാണ്. ഇന്ത്യയിൽ വളരെ കുറഞ്ഞ അ‌ളവിൽ മാത്രമേ ഐഫോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നുള്ളൂ. ​ചൈനയിലെ നിർമാണം കുറച്ച്, ഭാവിയിൽ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഐഫോൺ നിർമാണം വർധിപ്പിക്കാനാണ് ആപ്പിൾ ആഗ്രഹിക്കുന്നത്. ​ചൈനയുടെ നിലപാടുകളും അ‌മേരിക്കയുമായുള്ള തർക്കങ്ങളുമാണ് ഈ നീക്കത്തിന് കാരണം.

Best Mobiles in India

English summary
Bloomberg's Mark Gurman reports that the iPhone 15 Pro Max model will go on sale in India eight weeks late. Due to high demand, the availability of the iPhone 15 Pro Max in other parts of the world will be delayed. At the same time, reports have also surfaced that the production of the iPhone 15 Plus model will begin in India from the next quarter.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X