Home
Mobile

ആപ്പിൾ ആരാധകരുടെ കാത്തിരിപ്പ് വെറുതെയാകുമോ? പുതിയ പ്രതിസന്ധി നേരിട്ട് ഐഫോൺ 15 പ്രോ മാക്സ്

ടെക് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇവന്റാണ് ഐഫോൺ 15 സീരീസുകളുടെ ലോഞ്ച്. സെപ്തംബർ 12ന് ഫോണുകൾ പുറത്തിറക്കും എന്ന് ആപ്പിൾ ഔദ്യോ​ഗികമായി ഇതിനോടകം തന്നെ പ്രഖ്യാപിച്ചിരുന്നു. ഐഫോൺ 14 സീരീസുകളിൽ നിന്ന് നിരവധി അപ്ഡേറ്റുകളുമായി ആണ് പുതിയ സീരീസ് ഫോണുകൾ മാർക്കറ്റിൽ എത്തുക.

എന്നാൽ ഐഫോൺ ആരാധകരെ നിരാശപ്പെടുത്തി മറ്റൊരു റിപ്പോർട്ടും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. സെപ്തംബർ 12ന് ഐഫോൺ 15 സീരീസ് ഫോണുകൾ‌ ഔദ്യോ​ഗികമായി പുറത്തിറക്കുമെങ്കിലും ഇതിൽ ഐഫോൺ 15 പ്രോ മാക്സ് എന്ന മോഡൽ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാൻ നാല് ആഴ്ചകളോളം വൈകും എന്നാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. റെവെഗ്നസ് എന്ന ടിപ്സ്റ്റർ ആണ് ട്വിറ്റർ (എക്സ്) വഴി ഈ വിവരം പുറത്ത് വിട്ടത്.

പുതിയ പ്രതിസന്ധി നേരിട്ട് ഐഫോൺ 15 പ്രോ മാക്സ്

ഫോണിന്റെ ഇമേജ് സെൻസറുകളുടെ വിതരണക്കാരായ സോണിയ്ക്ക് ഉണ്ടായ ചില പ്രശ്നങ്ങളാണ് ഫോൺ മാർക്കറ്റിലെത്തുന്നത് വൈകാൻ കാരണമാകുന്നത് എന്നായിരുന്നു ഇദ്ദേഹത്തിന്റെ ട്വിറ്റർ പോസ്റ്റ്. ഏദദേശം നാല് ആഴ്ചയോളം വൈകിയായിരിക്കും ഐഫോൺ 15 പ്രോ മാക്സ് വിപണിയിലെത്തുക എന്നും ഇദ്ദേഹം പോസ്റ്റിൽ കൂട്ടിച്ചേർത്തു. ഇതിന്റെ ഒരു ട്രെൻഡ്‌ഫോഴ്‌സ് റിപ്പോർട്ടും ഇയാൾ പുറത്ത് വിട്ടു. അതേ സമയം പുറത്തിറങ്ങുന്ന സീരീസിലെ ഏറ്റവും ടോപ് എൻഡ് മോഡൽ ആണ് ഐഫോൺ 15 പ്രോ മാക്സ്.

ടൈറ്റാനിയം ബോഡി, ആക്ഷൻ ബട്ടൺ, പെരിസ്‌കോപ്പ് സൂം ലെൻസ് എന്നീ പ്രത്യേകതകൾ 15 പ്രോ മാക്സ് അവകാശപ്പെടുന്നുണ്ട്. എന്നാൽ ഐഫോൺ 14 പ്രോ മാക്‌സിന്റെ അതേ സെൻസർ തന്നെയാണ് ഐഫോൺ 15 പ്രോ മാക്‌സും ഉപയോ​ഗിക്കുക എന്നും ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്. അതേസമയം 15 പ്രോ മാക്‌സിന്റെ നിർമ്മാണത്തിൽ കമ്പനി നേരത്തെ വെല്ലുവിളികൾ നേരിട്ടിരുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഫോണിന്റെ ഡിസ്പ്ലേ നിർമ്മാണത്തിൽ ആയിരുന്നു കമ്പനി പ്രതിസന്ധി നേരിട്ടിരുന്നത്.

പുതിയ പ്രതിസന്ധി നേരിട്ട് ഐഫോൺ 15 പ്രോ മാക്സ്

ഐഫോൺ 14 പ്രോയെ അപേക്ഷിച്ച് ഐഫോൺ 15 പ്രോ മോഡലുകൾ കനം കുറഞ്ഞ ബെസലുകളുള്ള വളഞ്ഞ ഡിസൈനിൽ ആയിരിക്കും എത്തുന്നത്. ബെസലിന്റെ വലിപ്പം കുറയുന്നതാണ് നിർമ്മാണ പ്രശ്‌നങ്ങളുടെ പ്രധാന കാരണമായി മാറിയത്. മെറ്റൽ ഷെൽ ഉപയോഗിച്ചുള്ള ഫ്യൂഷൻ പ്രക്രിയയിൽ സ്‌ക്രീനുകൾക്ക് വേണ്ടത പെർഫോമൻസ് കാഴ്ചവെക്കാൻ സാധിച്ചില്ല. പിന്നീട് നിരന്തരമായി പരിശ്രമം മൂലമാണ് കമ്പനി ഈ പ്രശ്നം മറി കടന്നത്. നിലവിൽ വലിയ രീതിയിലുള്ള പ്രൊഡക്ഷൻ ആണ് നടക്കുന്നതെന്നും സൂചനയുണ്ട്.

എന്നാൽ ഇക്കാര്യങ്ങൾ എല്ലാം ചോർച്ച റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഔദ്യോ​ഗികമായ സ്ഥിതികരണം ഒന്നും തന്നെ ഇത്തരം റിപ്പോർട്ടുകൾക്ക് മേൽ വന്നിട്ടില്ല എന്നത് ആപ്പിൾ ആരാധകരുടെ നിരാശ കുറയ്ക്കുന്നുണ്ട്. ഇന്ത്യൻ ഉപഭോക്താക്കളെ സംബന്ധിച്ച് ഇന്ത്യയിൽ ഐഫോൺ 15 സീരീസുകളുടെ പ്രൊഡക്ഷൻ നടക്കുന്നത് ആശങ്കകൾ കുറയ്ക്കാൻ സഹായിക്കുന്നത്. ഇത്തവണ ഐഫോണുകൾ ആദ്യമെത്തുന്ന മാർക്കറ്റുകളിൽ ഒന്ന് ഇന്ത്യയായിരിക്കും. ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിലെ ഐഫോൺ പ്ലാന്റിലാണ് ഫോണിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നത്.

ഫോക്സ്കോൺ എന്ന കമ്പനിയാണ് ഫോൺ നിർമ്മിക്കുന്നത്. ഫോണുകൾ നിർമ്മിക്കുന്നതിന് പുറമെ ഇവ ഇന്ത്യയിൽ നിന്ന് കയറ്റി അയക്കപ്പെടും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഇത് രാജ്യത്തിന് തന്നെ വലിയ നേട്ടനമായി മാറിയേക്കാം. നേരത്തെ യുഎസ്, യൂറോപ്പ്, യുകെ വിപണികളിലെ ആളുകൾക്ക് ആഗോള ലോഞ്ചിനൊപ്പം ഏറ്റവും പുതിയ ഐഫോണുകളിലേക്ക് ആക്‌സസ് ലഭിക്കുമ്പോൾ ഒരു മാസത്തോളം കാത്തിരുന്നാൽ മാത്രമായിരുന്നു ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഇവ ലഭിച്ചിരുന്നത്.

ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നീ ഫോണുകളാണ് പുതിയ സീരീസിന്റെ ഭാ​ഗമായി ആപ്പിൾ പുറത്തിറക്കുന്നത്. ഇതിന് പുറമെ ഐഫോൺ 15 അ‌ൾട്ര മോഡൽ കൂടി ആപ്പിൾ പുറത്തിറക്കും എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗികമായ സ്ഥിതികരണം ഒന്നും ഉണ്ടായിട്ടില്ല. എന്തായിരുന്നാലും ഇനി ദിവസങ്ങളുടെ കാത്തിരിപ്പുകൾ മാത്രമാണ് ഐഫോൺ 15 ലോഞ്ചിന് ഉള്ളത്.

Best Mobiles in India

English summary
His Twitter post said that Sony, the supplier of the iPhone's image sensors, had some problems that caused the phone to reach the market late. He added in the post that the iPhone 15 Pro Max will arrive on the market about four weeks later. He also released a Trendforce report on this.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X