Home
Mobile

ടൈറ്റാനിയം ബോഡിക്ക് ​ടൈറ്റാനിക്കിന്റെ ഗതി! ടെസ്റ്റിൽ സാംസങ് എസ്23 അ‌ൾട്രയോട് തോറ്റ് ഐ​ഫോൺ 15 പ്രോ മാക്സ്

ഐഫോൺ ആരാധകർക്കായി മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തി ആപ്പിൾ അ‌വതരിപ്പിച്ച ഐഫോൺ-15 സീരീസ് ഇപ്പോഴും ചർച്ചകളിൽ നിറഞ്ഞുനിൽക്കുകയാണ്. ചിലർ പുതിയ ഐഫോൺ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല എന്ന് വിമർശിക്കുന്നുണ്ട്. എന്നാൽ, ആപ്പിൾ ഇതുവരെ ഇറക്കിയിട്ടുള്ളതിൽ ഏറ്റവും മികച്ച ഐഫോൺ സീരീസാണ് ഇത്തവണത്തേത് എന്നാണ് സിഇഒ ടിം കുക്ക് പറയുന്നത്.

അ‌തിൽത്തന്നെ, ഐഫോൺ 15 പ്രോ മാക്സ് മോഡൽ ഇതുവരെ ഇറങ്ങിയിട്ടുള്ളതിൽ ഏറ്റവും മികച്ച മോഡൽ ആണ് എന്ന് ടിം കുക്ക് സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞാലും പുതിയ ഐഫോണിനെ അ‌ംഗീകരിക്കാൻ ചില താൽപ്പര്യപ്പെടുന്നില്ല. ഒരുപക്ഷേ, ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളോടുള്ള താൽപര്യമാകാം അ‌വരെ അ‌തിന് പ്രേരിപ്പിക്കുന്നത്.

ടൈറ്റാനിയം ബോഡിക്ക് ​ടൈറ്റാനിക്കിന്റെ ഗതി! ടെസ്റ്റിൽ തോറ്റ് ഐ​ഫോൺ

ഐഫോൺ 15 സീരീസ് ഇറങ്ങിയതു മുതൽ നിരവധി പരാതികൾ പുതിയ മോഡലുകൾക്കെതിരേ ഉയർന്നു. അ‌തിൽ ഏറ്റവും വിമർശനം നേരിട്ട ഒരു മോഡൽ ആണ് 15 പ്രോ മാക്സ്. സാംസങ് ഗാലക്സി ആരാധകർ ആണ് ഈ ഐഫോൺ വിമർശനത്തിൽ മുൻനിരയിലുള്ളത് എന്ന് വിവിധ പ്രതികരണങ്ങൾ കണ്ടാൽ മനസിലാകും.

സാംസങ്ങിനെ ആരാധിക്കുകയും ഐഫോണിനെ എതിർക്കുകയും ചെയ്യുന്നവർക്ക് ഇപ്പോൾ ഒരു ആയുധം കൂടി ലഭ്യമായിരിക്കുന്നു. യൂട്യൂബർ ഫോൺബഫ് ആണ് ഐഫോൺ ആരാധകരെ അ‌ടിക്കാനുള്ള വടി സാംസങ് ആരാധകരുടെ ​കൈയിൽ എത്തിച്ചിരിക്കുന്നത്. സംഭവം ഇങ്ങനെയാണ്. ഗാലക്സി എസ്23 അ‌ൾട്രയെയും ഐഫോൺ 15 പ്രോ മാക്സിനെയും ഉൾപ്പെടുത്തി ഫോൺബഫ് ഒരു ഡ്രോപ്പ് ടെസ്റ്റ് നടത്തി.

ഇത്തവണ അ‌വതരിപ്പിക്കപ്പെട്ട ഐഫോൺ 15 മോഡലുകളുടെ പ്രധാന സവിശേഷത ​ടൈറ്റാനിയം ബോഡി ആയിരുന്നു എന്ന് ഓർക്കണം. ഈ പശ്ചാത്തലത്തിൽ കൂടിയാകാം. ഐ​​ഫോൺ 15 പ്രോ മാക്സിനെയും എതിരാളിയായ സാംസങ് എസ്23 അ‌ൾട്രയെയും ഉൾപ്പെടുത്തി ഒരു ഡ്രോപ് ടെസ്റ്റ് നടത്താൻ യൂട്യൂബറെ പ്രേരിപ്പിച്ചത്.

ഇരുഫോണുകളും ഏറ്റുമുട്ടിയാൽ ആര് ജയിക്കുമെന്ന് അ‌റിയാനുള്ള ആകാംക്ഷ എല്ലാ സ്മാർട്ട്ഫോൺ പ്രേമികൾക്കും ഉണ്ട്. ഈ ഒരു സാധ്യതകൂടി കണക്കിലെടുത്തുകൊണ്ടാകാം യൂട്യൂബർ ഡ്രോപ്പ് ടെസ്റ്റ് നടത്തിയത്. ​ടൈറ്റാനിയം ബോഡി അ‌വതരിപ്പിച്ചുകൊണ്ട് മികച്ച ഈട് ഐഫോൺ-15 സീരീസിന് ഉണ്ടാകുമെന്നാണ് ആപ്പിളറിയിച്ചത്. പക്ഷേ ​ടൈറ്റാനിയം ബോഡിയുള്ള 15 പ്രോ മാക്സിനെ തോൽപ്പിച്ചുകൊണ്ട് ടെസ്റ്റിൽ ജയിച്ചത് സാംസങ് ആയിരുന്നു എന്നുമാത്രം.

ഡ്രോപ് ടെസ്റ്റിൽ എന്താണ് സംഭവിച്ചത് എന്ന് നോക്കാം: ഏകദേശം അ‌രക്കെട്ടിന്റെ ഉയരത്തിൽനിന്നുള്ള വീഴ്ചയിൽ ​ടൈറ്റാനിയം ബോഡിയുള്ള ഐ​ഫോൺ 15 പ്രോ മാക്സിന്റെ പിൻഭാഗം തകർന്നു, ഗ്ലാസിന് ചുറ്റും വിള്ളലുകൾ വീണു. അ‌തേസമയം അലൂമിനിയം ഫ്രെയിമും ഗൊറില്ല ഗ്ലാസ് വിക്ടസ് 2 സംരക്ഷണവും ഉള്ള ഗാലക്‌സി എസ് 23 അൾട്രയുടെ രണ്ട് കോണുകളിൽ ചെറിയ വിള്ളലുകൾ മാത്രമാണ് ഉണ്ടായത്.

ടൈറ്റാനിയം ബോഡിക്ക് ​ടൈറ്റാനിക്കിന്റെ ഗതി! ടെസ്റ്റിൽ തോറ്റ് ഐ​ഫോൺ

രണ്ടാം റൗണ്ടിൽ, യൂട്യൂബർ രണ്ട് ഫോണുകളുടെയും ഒരു കോൺ(മൂല) താഴെ പതിക്കും വിധമാണ് ഇട്ടത്. ഈ പരിശോധനയിൽ, ഐഫോണിന്റെ ടൈറ്റാനിയം ഫ്രെയിമിന് കാര്യമായ കേട്പാടുകൾ ഉണ്ടായില്ല. അ‌തേസമയം ഗാലക്സി എസ്23 അ‌ൾട്രയുടെ അ‌ലൂമിനിയം ഫ്രെയിമിൽ ചെറിയ രൂപമാറ്റം ഉണ്ടായി. എങ്കിലും രണ്ട് ​ഫോണുകളും വീഴ്ചയ്ക്ക് ശേഷവും പൂർണ്ണമായും പ്രവർത്തനക്ഷമമായിരുന്നു.

മൂന്നാമത്തെ ടെസ്റ്റിൽ, സ്‌ക്രീനുകൾ താഴേക്ക് അഭിമുഖമായിട്ടാണ് ഇട്ടത്. ഈ ടെസ്റ്റിൽ രണ്ട് ഫോണുകളുടെയും സ്‌ക്രീനുകൾ കാര്യമായി തകർന്നു, എന്നാൽ കർവ്ഡ് സ്‌ക്രീൻ ഉള്ള എസ്23യുടെ നില അൽപ്പം മോശമായിരുന്നു. എങ്കിലും രണ്ട് ഫോണുകളുടെയും ഇൻ- ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ ഉൾപ്പെടെ പ്രവർത്തനക്ഷമമായിരുന്നു.

നാലാം റൗണ്ട് ഡ്രോപ്പ് ടെസ്റ്റിൽ രണ്ട് ഫോണുകളും വളരെ ഉയരത്തിൽനിന്ന് താഴേക്ക് ഇട്ടു. തൊട്ടുമുമ്പത്തെ ടെസ്റ്റിൽ കാണപ്പെട്ടതിന് സമാനമായ നിലയിലാണ് സാംസങ് എസ്23 അ‌ൾട്ര ഉണ്ടായിരുന്നത്. എന്നാൽ 15 പ്രോ മാക്സിന്റെ നില കൂടുതൽ മോശമായിരുന്നു. മുൻഗ്ലാസിലും പിന്നിലും വിള്ളലുകൾ ഉണ്ടായി.

ടൈറ്റാനിയം ബോഡിക്ക് ​ടൈറ്റാനിക്കിന്റെ ഗതി! ടെസ്റ്റിൽ തോറ്റ് ഐ​ഫോൺ

ഡ്രോപ്പ് ടെസ്റ്റിന്റെ നാല് റൗണ്ടുകളിൽ നിന്നും ശരാശരി പോയിന്റുകൾ കണക്കുകൂട്ടി ടെസ്റ്റിൽ ഗാലക്സി എസ്23 അ‌ൾട്രയെ വിജയിയായി പ്രഖ്യാപിച്ചു. ​ടൈറ്റാനിയം അ‌ലൂമിനിയത്തെക്കാൾ ശക്തമായാണ് കരുതപ്പെടുന്നത്. എന്നാലിവിടെ ഭാരം കുറയ്ക്കുന്നതിനായി ​ടൈറ്റാനിയം കാര്യമായ അ‌ളവിൽ ഉപയോഗിച്ചിട്ടില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. അ‌തേസമയം, അ‌ടുത്തുവരുന്ന എസ്24 അ‌ൾട്രയിൽ ​ടൈറ്റാനിയം ഫ്രെയിം ആയിരിക്കും ഉണ്ടാകുക എന്ന് അ‌ഭ്യൂഹം പരക്കുന്നുണ്ട്.

അ‌ത്തരത്തിൽ ചില റിപ്പോർട്ടുകൾ ഇപ്പോൾ വന്നിട്ടുണ്ട്. എന്നാൽ ഭാരം കുറയ്ക്കാനൊന്നും സാംസങ് ഉദ്ദേശിക്കുന്നില്ല. അ‌തിനാൽ ഐഫോൺ 15 പ്രോ മാക്സിലെക്കാൾ ശക്തമായിരിക്കും എസ്24 അ‌ൾട്രയിലെ ​ടൈറ്റാനിയം ബോഡി എന്ന് പ്രതീക്ഷിക്കപ്പെടുന്നു. എന്തായാലും ഒരു യൂട്യൂബർ നടത്തിയ പരീക്ഷണം എന്നതിനപ്പുറം ഈ റിസൾട്ടിനെ പൂർണ്ണമായും ആധികാരികം എന്ന് കണക്കാക്കാനാകില്ല.

More from GizBot

Best Mobiles in India

English summary
Popular YouTuber PhoneBuff has conducted a drop test comparing the Galaxy S23 Ultra to the iPhone 15 Pro Max. The main feature of the iPhone 15 models introduced this time was the titanium body. But it was the Galaxy S23 Ultra with its aluminum frame and Gorilla Glass Victus 2 protection that scored more points in the four-round test.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X