സാംസങ്ങിന്റെ എസ്23 അൾട്രയ്ക്ക് മുന്നിൽ ഐഫോൺ 15 പ്രോമാക്സ് ശിശുവാണോ? എന്തുകൊണ്ട്?
നിലവിലെ സ്മാർട്ട് ഫോൺ മാർക്കറ്റിലെ പ്രധാന തർക്കം ആണ് സാംസങ് ആണോ ആപ്പിൾ ആണോ മികച്ചത് എന്നത്. കുറച്ചു കാലം മുമ്പ് വരെ ആപ്പിളിന് വളരെ വ്യക്തമായ ഒരു ആധിപത്യം വിപണിയിൽ ഉണ്ടായിരുന്നു. എന്നാൽ എസ് 22,23 അൾട്രാ മോഡലുകൾ സാംസങ് ആവതരിപ്പിച്ചത് മുതൽ ശക്തമായ പോരാട്ടാം കാഴ്ചവെക്കാൻ സാംസങിന് സാധിച്ചിട്ടുണ്ട്.
നിലവിൽ വിപണിയിലെ പ്രധാന യുദ്ധവും ആപ്പിളും സാംസങ്ങും തമ്മിലാണ്. ഈ സാഹചര്യത്തിലാണ് തങ്ങളുടെ പുതിയ ഫോണായ ഐഫോൺ 15 സീരീസ് ഫോണുകൾ ആപ്പിൾ മാർക്കറ്റിലേക്ക് എത്തിക്കുന്നത്. സാംസങിന്റെ ഗാലക്സി എസ് 23 അൾട്ര തന്നെയാണ് പുതിയ ഐഫോൺ 15 പ്രോ മാക്സിന്റെ പ്രധാന എതിരാളി. രണ്ട് ഫോണുകളും വിപണിയിൽ യുദ്ധം നടത്തുമ്പോൾ ഇവ തമ്മിലുള്ള പ്രധാന വിത്യാസങ്ങൾ എന്തെല്ലാമാണെന്ന് ഈ ലേഖനത്തിലൂടെ വിശദമായി പരിശോധിക്കാം.

ഈ വർഷം ഫെബ്രുവരിയിലാണ് സാംസങ് ഗാലക്സി എസ് 23 അൾട്ര അവതരിപ്പിച്ചത്. 6.8 ഇഞ്ച് എഡ്ജ് QHD+ ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേയാണ് ഫോണിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്. ആപ്പിളിന്റെ ഐഫോൺ പ്രോ മാക്സിന് ആകട്ടെ സെറാമിക് ഷീൽഡ് മെറ്റീരിയലോടുകൂടിയ 6.7 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിരിക്കുന്നത്. രണ്ട് ഫോണുകളും 1TB വരെ സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നുണ്ട്.
15 പ്രോ മാക്സിന്റെ വില പരിശോധിച്ചാൽ 256 ജിബി സ്റ്റോറേജ് മോഡലിന് 1,59,900 രൂപയും 512 ജിബി സ്റ്റോറേജ് ഓപ്ഷന്റെ വില 1,79,900 രൂപയും 1TB സ്റ്റോറേജ് വേരിയന്റിന് 1,99,900 രൂപയും ആണ് വിലയിട്ടിരിക്കുന്നത്. ബ്ലാക്ക് ടൈറ്റാനിയം, ബ്ലൂ ടൈറ്റാനിയം, നാച്ചുറൽ ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം എന്നീ കളർ വേരിയന്റുകളിൽ ഫോൺ ലഭ്യമാകുന്നതാണ്. എസ് 23 അൾട്രയുടെ വില പരിശോധിച്ചാൽ 256 ജിബി സ്റ്റോറേജ് വേരിയന്റിന് 1,24,999 രൂപയാണ്.

512 ജിബി സ്റ്റോറേജിന് ആകട്ടെ 1,34,999 രൂപയും 1TB സ്റ്റോറേജിന് 1,54,999 രുപയും മുടക്കേണ്ടി വരും. ഫാന്റം ബ്ലാക്ക്, ക്രീം, ഗ്രീൻ, ലാവെൻഡർ റെഡ്, ഗ്രാഫൈറ്റ്, ലൈം, സ്കൈ ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക. 3nm ചിപ്‌സെറ്റ് A17 Pro SoC ആയിട്ടാണ് പ്രോ മാക്സ് എത്തുന്നത് എങ്കിൽ Qualcomm-ന്റെ Snapdragon 8 Gen 2 SoC ആണ് എസ് 23 അൾട്രയുടെ കരുത്ത്.
ക്യാമറ തന്നെയാണ് രണ്ട് ഫോണുകളുടേയും ഏറ്റവും വലിയ സവിശേഷത. ഗാലക്‌സി എസ് 23 അൾട്രാ ക്വാഡ് റിയർ ക്യാമറ സജ്ജീകരണമാണ് സാംസങ് നൽകിയിരിക്കുന്നത്. 12 മെഗാപിക്‌സൽ അൾട്രാ വൈഡ് ലെൻസുള്ള 200 മെഗാപിക്‌സൽ പ്രൈമറി വൈഡ് ക്യാമറ, 10 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ,10 മെഗാപിക്സൽ ടെലിഫോട്ടോ ഷൂട്ടർ, 12 മെഗാപിക്സൽ സെൽഫി ക്യാമറ എന്നിവയാണ് സാംസങ് ഇതിന് നൽകിയിരിക്കുന്നത്.
അതേ സമയം ഐഫോൺ 15 പ്രോ മാക്സിൽ ആകട്ടെ 48 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 12 മെഗാപിക്സൽ 3x ടെലിഫോട്ടോ ക്യാമറ, 12 മെഗാപിക്സൽ പെരിസ്കോപ്പ് ക്യാമറ എന്നിവയാണ് ആപ്പിൾ നൽകിയിരിക്കുന്നത് ഇതിന് പുറമെ 12 മെഗാപിക്സലിന്റെ ട്രൂഡെപ്ത് ഫ്രണ്ട് ക്യാമറയും ഫോണിൽ ഇടം പിടിച്ചിട്ടുണ്ട്. ഇത്രയുമാണ് ക്യാമറ വിശേഷങ്ങൾ
അടുത്തതായി രണ്ട് ഫോണുകളുടേയും ബാറ്ററി പരിശോധിക്കാം. ഐഫോൺ 15 പ്രോ മാക്‌സിന് 24 മണിക്കൂറിലധികം ബാറ്ററി ലൈഫ് ലഭിക്കും എന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. ആദ്യമായി ആപ്പിൾ സി-ടൈപ് യുഎസ്ബി കേബിൾ പോർട്ട് അവതരിപ്പിച്ചു എന്നതും എടുത്തു പറയേണ്ട സവിശേഷതയാണ്. എന്നാൽ എസ് 23 അൾട്രയിൽ ആകട്ടെ 45W വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് ഇടം പിടിച്ചിരിക്കുന്നത്.


Click it and Unblock the Notifications








