ഇനി പഴയത് പോലെ അല്ല; ഐഫോൺ 15 പ്രോ എത്തുന്നത് 150W ചാർജിങ് കേബിളോട് കൂടി, എല്ലാം വളരെ വേഗതയിൽ
ഈ വർഷം സെപ്തംബർ മാസത്തിൽ പുറത്തിറങ്ങാനിരിക്കെ ആപ്പിൾ ഐഫോൺ 15 സീരീസുകളെക്കുറിച്ചുള്ള റൂമറുകൾ ഇപ്പോഴും ശക്തമായി തുടരുന്നു. ഇതിനോടകം തന്നെ നിരവദി കിംവദന്തികളാണ് ദിനം പ്രതി ഈ ഫോണുകളെക്കുറിച്ച് കേൾക്കുന്നത്. വളരെ പ്രതിക്ഷയോടെയാണ് ആപ്പിൾ ആരാധകർ പുതിയ ഫോണിന്റെ ലോഞ്ചിനെ കാണുന്നത്.
നേരത്തെ പുതിയ ഐഫോൺ 15 പ്രോയിൽ വേഗത്തിലുള്ള ഡാറ്റാ കൈമാറ്റത്തിനായി USB 4 Gen 2 പ്രോട്ടോക്കോൾ ഫീച്ചർ ചെയ്യുന്ന USB-C ഓപ്ഷൻ വരുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു ഇപ്പോഴിതാ മിന്നൽ വേഗത്തിൽ ചാർജ് ചെയ്യാനായി ഈ കേബിൾ 150W വരെ പവർ ഔട്ട്പുട്ട് വാഗ്ദാനം ചെയ്യും എന്നാണ് സൂചനകൾ ലഭിക്കുന്നത്. പുതിയ സീരിസിൽ ഐഫോൺ 15 പ്രോയ്ക്ക് മാത്രമേ ഈ സവിശേഷ ഉണ്ടാകു എന്നും ഇത്തരം റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

70cm നീളം, USB-4 Gen 2 പ്രോട്ടോക്കോൾ, 60Hz-ൽ 4K-നുള്ള പിന്തുണ, 150W പവർ എന്നിവയായിരിക്കും ഈ കേബിളിന്റെ പ്രധാന സവിശേഷതകൾ. മജിൻ ബൂ എന്ന പ്രമുഖ അനലിസ്റ്റാണ് തന്റെ ട്വിറ്റർ (എക്സ്) അക്കൗണ്ട് വഴി ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. ടെക് ആരാധകർക്കിടയിൽ ധാരാളം ഫോളോവേഴ്സ് ഉള്ള അനലിസ്റ്റാണ് മജിൻ ബൂ. ഇദ്ദേഹത്തിന്റെ പല പ്രവചനങ്ങളും മുമ്പ് യഥാർത്ഥമായിട്ടുണ്ട്.
മികച്ച ക്യാമറ ഫീച്ചറുകളാണ് ഐഫോണുകളെ എന്നും വ്യത്യസ്തമാക്കി നിർത്തുന്നത്. ഉയർന്ന ഫ്രെയിം റേറ്റിൽ 4K വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്ന സ്മാർട്ട് ഫോണുകൾ കൂടിയാണ് ഐഫോണുകൾ ആയിതിനാൽ തന്നെ ഉയർന്ന ഔട്ട്പുട്ട് കൂടുതൽ സംഭരണവും ഇവ ആവശ്യപ്പെടുന്നു അതിനാൽ വേഗത്തിലുള്ള ഡാറ്റ കൈമാറ്റം ആവശ്യമാണ്. ഇതുകൊണ്ടുതന്നെ USB-C ഓപ്ഷൻ കൊണ്ടുവന്നാൽ ഇത് ഉപഭോക്താക്കൾക്ക് വളരെ ഗുണം ചെയ്യുന്ന ഒരു ഫീച്ചർ ആയിരിക്കും.

ഇതിനോടം തന്നെ വരാനിരിക്കുന്ന ഐഫോൺ 15 സീരീസുകളിൽ യുഎസ്ബി-സി പോർട്ട് ഉണ്ടാകാനാണ് സാധ്യത കൂടുതൽ എന്ന് നിരവധി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. വേഗത്തിലുള്ള ചാർജിംഗിനും മെച്ചപ്പെട്ട ട്രാൻസ്ഫർ വേഗതയ്ക്കും ഇവ ഉപകരിക്കും. ഐഫോൺ 15 പ്രോ, പ്രോ മാക്സ് എന്നീ മോഡലുകളിൽ ഇതിനായി ഉപയോഗിക്കുന്ന കേബിളുകളിൽ തണ്ടർബോൾട്ട് 4 ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച ട്രാൻസ്ഫർ വേഗത സാധ്യമാക്കുന്ന കേബിളുകളാണ് ഇവ. എന്നാൽ ചാർജിംഗ് വേഗത ശരാശരിയിൽ തുടരാനാണ് സാധ്യത.
ഐഫോൺ 15 പ്രോയെ ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്ന മറ്റ് പ്രധാന റൂമറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. രണ്ട് നിറങ്ങളിലായിരിക്കും ഐഫോൺ 15 പ്രോ, പ്രോ മാക്സ് എന്നിവ പുറത്തിറങ്ങുക. പ്രോ മോഡലുകളിൽ ആപ്പിൾ ഒരു ടൈറ്റാനിയം ഫ്രെയിം ഉപയോഗിനും സാധ്യത ഉണ്ട്. പിന്നിൽ ഒരു ഗ്ലാസ് ഫിനിഷ് ഫീച്ചർ ഉണ്ടാകാനും സാധ്യത ഉണ്ട്. A17 ബയോണിക് SoC രണ്ട് ഫോണിലും ഉണ്ടായേക്കും എന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആപ്പിൾ ഐഫോൺ 14 പ്രോയിലും 14 പ്രോ മാക്സിലും 48 മെഗാപിക്സൽ പ്രൈമറി ക്യാമറ അവതരിപ്പിച്ചപ്പോൾ ഈ വർഷം ക്യാമറയിൽ അപ്ഡേഷൻ ഉണ്ടാകാനും സാധ്യത ഉണ്ട്. ആയതിനാൽ തന്നെ പ്രൈമറി ക്യാമറയിൽ 48 മെഗാപിക്സലിലും ഉയർന്ന് റെസല്യൂഷൻ പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ, ഡിസ്പ്ലേ സാങ്കേതികവിദ്യയിലും അപ്ഡേഷൻ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോൺ 15 പ്രോയ്‌ക്ക് 6.1 ഇഞ്ചും ഐഫോൺ 15 പ്രോ മാക്‌സിന് 6.7 ഇഞ്ചും ഡിസ്‌പ്ലേ വലുപ്പം ഉണ്ടാകും.
ഐഫോൺ 14 പ്രോയിലും 14 പ്രോ മാക്സിനും ഇതേ ഡിസ്പ്ലേ വലുപ്പം ആയിരുന്നു ആപ്പിൾ നൽകിയത്. എന്നാൽ പഴ മോഡലുകളെ അപേക്ഷിച്ച് നോക്കുമ്പോൾ പുതിയ സീരീസ് ഫോണുകൾക്ക് വില വലിയ രീതിയിൽ ഉയർന്നേക്കാം എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിലയില് 200 ഡോളറോളം വർധനവാണ് പ്രതീക്ഷിക്കുന്നത് സെപ്റ്റംബർ 12 ന് പുതിയ ഫോണിന്റെ ലോഞ്ച് ഉണ്ടായേക്കാം എന്നാണ് കിംവന്ദന്തികൾ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications






