Home
Mobile

ആപ്പിൾ ആരാധകർക്ക് നിരാശ; നിങ്ങൾ‌ പ്രതീക്ഷിച്ച ഈ ഫീച്ചറുകൾ 15 പ്രോയിൽ ഉണ്ടായിരിക്കില്ല

ആപ്പിൾ ആരാധകർ ഏറെ പ്രതീക്ഷയോട കാത്തിരിക്കുന്ന പുതിയ ഫോൺ ആണ് ഐഫോൺ 15 സീരീസ് ഫോണുകൾ. ഫോൺ പുറത്തിറങ്ങും മുമ്പ് തന്നെ പല റിപ്പോർട്ടുകളിലായി ഫോണിന്റെ പല സവിശേഷതകളും പുറത്തു വന്നിരുന്നു. എന്നാൽ കമ്പനി ഇതൊന്നും തന്നെ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടും ഇല്ലാ. എന്നിരുന്നാലും ഇത്തരം കിംവദന്തികൾ ശക്തമാണ്.

ഐഫോൺ 15 സീരീസ് സെപ്തംബർ 12 ന് ലോഞ്ച് ചെയ്യുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേ സമയം ലോഞ്ച് ചെയ്യാനിരിക്കുന്ന ഐഫോൺ 15 പ്രോയിൽ ആരാധകർ പ്രതീക്ഷിച്ചിരുന്ന ഫീച്ചറുകളിൽ ചിലത് ഉണ്ടാകാൻ സാധ്യത ഇല്ലെന്നാണ് അറിയാൻ സാധിക്കുന്നത്. അടുത്ത വർഷം ഇറങ്ങാനിരിക്കുന്ന ഐഫോൺ 16 പ്രോയിൽ ആയിരിക്കും ഈ ഫീച്ചറുകൾ കമ്പനി ചേർക്കുക. പ്രമുഖ അനലിസ്റ്റ് ജെഫ് പുവ് ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

നിങ്ങൾ‌ പ്രതീക്ഷിച്ച ഈ ഫീച്ചറുകൾ 15 പ്രോയിൽ ഉണ്ടായിരിക്കില്ല

ഐഫോൺ 15 പ്രോയിൽ 48 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ ഉൾപ്പെടുത്തും എന്നാണ് ഇത്രയും നാൾ ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ ഇത് ഉണ്ടാകില്ല എന്നാണ് ജെഫ് പറയുന്നത്. ഇത് ഐഫോൺ 16 പ്രോയിൽ ഉൾപ്പെടുത്താൻ ആണ് സാധ്യത. ബ്ലൂടൂത്ത്, അൾട്രാ വൈഡ്ബാൻഡ് എന്നിവയ്ക്കെല്ലാം കാലനുസൃതമായ മാറ്റം ഉണ്ടായിരിക്കും എന്നും ഇദ്ദേഹം പറയുന്നു. മാത്രമല്ല എ 18 ബയോണിക് ചിപ്പ് കൂടി 16 പ്രോയിൽ ഉൾപ്പെടുത്താൻ ആപ്പിൾ ശ്രമിച്ചേക്കാം.

എന്നാൽ ഐഫോൺ 16ന്റെ സ്റ്റേന്റേർഡ് മോഡലിന് എ 17 ബയോണിക് ചിപ്പായിരിക്കും ഉപയോ​ഗിക്കുക. 16 പ്രോ, 16 പ്രോ മാക്സ് എന്നിയുടെ ഡിസ്പ്ലേയ്ക്ക് വലുപ്പം കൂട്ടാനും ആപ്പിൾ ശ്രമിച്ചേക്കാം. യഥാക്രമം ഇവയുടെ വലുപ്പം 6.4 ഇഞ്ച്, 6.9 ഇഞ്ച് എന്നിങ്ങനെ ആയിരിക്കും. ഐഫോൺ 15 പ്രോയ്ക്ക് നിലവിലെ 14 പ്രോയുടെ ഡിസ്പ്ലേ വലുപ്പം മാത്രമാണ് ഉണ്ടാകുക എന്നും ഇദ്ദേഹം പറയുന്നു.

നിങ്ങൾ‌ പ്രതീക്ഷിച്ച ഈ ഫീച്ചറുകൾ 15 പ്രോയിൽ ഉണ്ടായിരിക്കില്ല

എന്നാൽ ചില റിപ്പോർട്ടുകൾ പറയുന്നത് 15 പ്രോയ്ക്കും 16 പ്രോയ്ക്കും 6.1 ഇഞ്ച് OLED ഡിസ്‌പ്ലേ ഉണ്ടായിരിക്കും എന്നാണ്. പ്ലസ്, പ്രോ മാക്‌സ് മോഡലുകൾ 6.7 ഇഞ്ച് OLED സ്‌ക്രീൻ ഉണ്ടായിരിക്കുമെന്നും ഇവർ അവകാശപ്പെടുന്നു. നേരത്തെ ഐഫോൺ 15 പ്രോ മാക്‌സിന് സമാനമായ പെരിസ്‌കോപ്പ് ലെൻസ് ഐഫോൺ 16 പ്രോയിൽ ചേർക്കുമെന്ന് മറ്റൊരു പ്രമുഖ അനലിസ്റ്റായ മിംഗ്-ചി കുവോ വെളിപ്പെടുത്തിയിരുന്നു.

ഐഫോൺ 16 പ്രോ മോഡലുകൾക്കായി അണ്ടർ-ഡിസ്‌പ്ലേ ഫേസ് ഐഡി ഉണ്ടായിരിക്കുമെന്നും വിവിധ അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നു. എന്നാൽ ഇക്കാര്യങ്ങൾ ഒന്നും തന്നെ ആപ്പിൾ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. കമ്പനിയുടെ ഭാ​ഗത്ത് നിന്ന് അറിയിപ്പുകൾ ലഭിക്കാത്തപക്ഷം ഇവ പൂർണ്ണമായും വിശ്വസിക്കുന്നതിൽ അർത്ഥം ഇല്ല. നിലവിൽ പ്രമുഖ റിപ്പോർട്ടുകൾ പ്രകാരം ഐഫോൺ 15 പ്രോയിൽ ഉണ്ടായിരിക്കാൻ സാധ്യതയുള്ള പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

ടൈറ്റാനിയം ഡിസൈനിൽ ആയിരിക്കും ഫോൺ ഒരുങ്ങുന്നത്. ഫോൺ ചാർജ് ചെയ്യുന്നതിനായി USB-C പോർട്ട് സ്വീകരിച്ചേക്കും. ക്യാമറയിൽ പെരിസ്കോപ് ലെൻസ് സജ്ജീകരിക്കാനും ആപ്പിളിന് പദ്ധതി ഉണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഫോണിന് 6 ജിബി റാം ആയിരിക്കും ഉണ്ടായിരിക്കുക എന്ന് ചില റിപ്പോർട്ടുകൾ അവകാശപ്പെടുമ്പോൾ ചിലപ്പോൾ ഇത് 8 ജിബിയാക്കി ഉയർത്തിയേക്കാം എന്ന് മറ്റ് ചില റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. ഫോണിൽ എ17 ബയോണിക് ചിപ്‌സെറ്റുകൾ ഉണ്ടായിരിക്കുമെന്നും ഇവർ പറയുന്നു.

അതേ സമയം ഫോണിന്റെ ലോഞ്ച് സെപ്തംബർ 12 ഉണ്ടായിരിക്കുമെന്ന് ഒന്നിലധികം റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ ഫോണിന്റെ നിർമ്മാണത്തിൽ ചില അപാകതകൾ ഉണ്ടായിരുന്നതിനാൽ കൃത്യസമയത്ത് ലോഞ്ച് ഉണ്ടാകുമോ അല്ലെങ്കിൽ ഡിമാന്റിന് അനുസരിച്ച് സപ്ലേ ചെയ്യാൻ സാധിക്കുമോ എന്ന തരത്തിലുള്ള സംശയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആപ്പിളിന്റെ നിർമ്മാണ യൂണിറ്റുകളെല്ലാം സെപ്റ്റെബർ മാസത്തെ ലോഞ്ച് മുൻകൂട്ടി കണ്ട് പ്രവർത്തിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇന്ത്യയിലും ആപ്പിൾ 15 സീരീസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്. ആപ്പിളിന്റെ കരാർ കമ്പനികളിലൊന്നായ ഫോക്സ്കോൺ ടെക്നോളജിയാണ് തമിഴ്‌നാട്ടിലെ ചെന്നൈ ശ്രീപെരുമ്പത്തൂരിലെ ഫാക്ടറിയിൽ ഐഫോൺ 15 നിർമിക്കുന്നത്. ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ നിർമ്മാണത്തിന് ആവിശ്യമായ വസ്തുക്കൾ ചൈനയിലെ ഫാക്ടറികളിൽ നിന്ന് ഷിപ്പിംഗ് ആരംഭിച്ചു.

More from GizBot

Best Mobiles in India

English summary
Some reports suggest that the iPhone 15 series will be launched on September 12. At the same time, it is known that the iPhone 15 Pro, which is to be launched, may not have some of the features expected by fans. The company will add these features to the upcoming iPhone 16 Pro next year. This report was released by prominent analyst Jeff Pu.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X