ഫോണിന്റെ നിറം മങ്ങുന്നു; ഐഫോൺ 15ന് എതിരെ വ്യാപക പരാതിയുമായി ഉപയോക്താക്കൾ
കഴിഞ്ഞ ദിവസമാണ് ആപ്പിളിന്റെ പുതിയ ഫോണുകളായ ഐഫോൺ 15 സീരീസ് ഫോണുകൾ വിപണിയിൽ എത്തിതുടങ്ങിയത്. ഇന്നലെ മുതൽ രാജ്യത്തെ ആപ്പിൾ സ്റ്റോറുകളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പ്രീ ഓർഡർ ആയി ഫോൺ ഓർഡർ ചെയ്തവർക്കും ഫോൺ ലഭിച്ചു തുടങ്ങി. ഐഫോൺ 14 ഫോണുകളിൽ നിന്ന് ധാരാളം അപ്ഗ്രേഡുമായിട്ടാണ് പുതിയ ഫോൺ മാർക്കറ്റിലെത്തിയിരിക്കുന്നത്.
പ്രോ മോഡലുകളിലാണ് കൂടുതലായി അപ്ഡേഷനുകൾ വന്നിട്ടുള്ളത്. പുതിയ ആക്ഷൻ ബട്ടൺ, USB-C കണക്റ്റർ, A17 പ്രോ ചിപ്‌സെറ്റ്, ടൈറ്റാനിയം ഫ്രെയിം തുടങ്ങിയവയാണ് അപ്ഗ്രേഡുകളിൽ എടുത്തു പറയേണ്ട ചിലത്. എന്നാൽ ചില ഉപഭോക്താക്കൾ പുതിയ പ്രോ മോഡലുകളിൽ വ്യാപകമായി ചില കുറ്റങ്ങളും കണ്ടെത്തിയിരുന്നു. പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ഇല്ലാതെ ഫോണിൽ നിറവ്യത്യാസമോ നിറം മങ്ങലോ ഉള്ളതായാണ് ഇവർ പരാതി പറയുന്നത്. നിരവധി പേരാണ് ഇത് ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

ഇതേ തുടർന്ന് നിരവധി ഉപഭോക്താക്കൾ ആശങ്ക ഉന്നയിച്ച് ട്വിറ്റർ (എക്സ്) പോലുള്ള സമൂഹമാധ്യമങ്ങളിൽ രംഗത്ത് വന്നിട്ടുണ്ട്. ഫോണിൽ നിറ വിത്യാസം വരുന്നു മങ്ങൾ വരുന്നു എന്നാണ് ഇതിൽ ഭൂരിഭാഗം പേരും പരാതിപ്പെട്ടിരിക്കുന്നത്. അതേ സമയം ഐഫോൺ 15 പ്രോ മോഡലുകളിൽ എണ്ണമയമുള്ളതോ വൃത്തിഹീനവുമോ ആയ കൈകൾ കൊണ്ട് പ്രവർത്തിച്ചതിനാലാണ് ഈ പ്രശ്നം ഉണ്ടായിരിക്കുന്നത് എന്നാണ് 9 ടു 5 എന്ന മാധ്യമത്തിൽ വന്നിരിക്കുന്ന റിപ്പോർട്ട്.
സംഭവത്തിൽ പ്രതികരണവുമായി ആപ്പിളും രംഗത്ത് എത്തിയിട്ടുണ്ട്. ടൈറ്റാനിയം ഫ്രെയിമിൽ ആണ് ആപ്പിൾ ഈ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഫ്രെയിമിന് പ്രത്യേകിച്ച് നിറങ്ങൾ ഒന്നും തന്നെ ചേർത്തിട്ടില്ല. അവയുടെ കളർ ഫിനിഷിനായി പിവിഡി (ഫിസിക്കൽ നീരാവി നിക്ഷേപം) കോട്ടിംഗ് ഉപയോഗ് ആണ് ഉപയോഗിച്ചിരിക്കുന്നത്. അതാതയ് ഒരു ഖര പദാർത്ഥം വാക്വമിൽ ബാഷ്പീകരിക്കപ്പെടുകയും ആവശ്യമുള്ള നിറം നൽകുന്നതിന് ഒരു ഭാഗത്തിന്റെ ഉപരിതലത്തിൽ നിക്ഷേപിക്കുകയും ചെയ്യുന്ന പ്രക്രിയ.

ആയതിനാൽ തന്നെ എണ്ണമയമുള്ള കൈകൾ കൊണ്ട് ഇതിൽ സ്പർശിച്ചാൽ ചില വിത്യാസങ്ങൾ ഉണ്ടായേക്കാം എന്നാണ് കമ്പനി പറയുന്നത്. ടൈറ്റാനിയം ബോഡിയും ഉള്ള ആപ്പിൾ വാച്ച് അൾട്രയിലും സമാനമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ പ്രശ്നം താൽക്കാലികം ആണെന്നും ഇതിന് പരിഹാരം ഉണ്ടെന്നും ചിലർ വ്യക്തമാക്കി. നിങ്ങളുടെ ഫോണിൽ എണ്ണമയമോ മറ്റ് അഴുക്കുകളോ ശ്രദ്ധയിൽ പെട്ടാൽ മൃദുവായതും നനഞ്ഞതും ലിന്റ് രഹിതവുമായ തുണി ഉപയോഗിച്ച് വൃത്തിയാക്കുക എന്നാണ് അറിയിച്ചിരിക്കുന്നത്.
അല്ലെങ്കിൽ ഫോണിന് ഒരു കേയ്സ് നൽകണമെന്നും ഇവർ നിർദേശിക്കുന്നു. ഇത്തരത്തിൽ ചെയ്താൽ ഫോണിന്റെ പഴയ രൂപം വീണ്ടെടുക്കാൻ സാധിക്കുന്നതാണ്. ക്ലീനിംഗ് യുവർ ഐഫോൺ എന്ന പിന്തുണ പേജിലൂടെയാണ് ആപ്പിൾ പരിഹാര മാർഗം പുറത്ത് വിട്ടത്. നിലവിൽ ഐഫോൺ 15 പ്രോയ്ക്കും 15 പ്രോ മാക്സിനും ആണ് ഈ പ്രശ്നം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആപ്പിൾ അവതരിപ്പിച്ച ടൈറ്റാനിയം ഫ്രെയിമിനെ കുറിച്ച് വളരെ അഭിമാനത്തോടെ ആയിരുന്നു ലോഞ്ചിങ് വേളയിൽ സംസാരിച്ചത്.
എന്നാൽ ഇത്തരത്തിൽ ഒരു പ്രശ്നം ഉണ്ടാകുമെന്ന് കമ്പനി പ്രതീക്ഷിച്ചിരുന്നില്ല. പുതിയ പരാതി ഉയർന്നതോടെ കമ്പനിയുടെ തലവേദനയും ഉയർന്നിരിക്കുകയാണ്. അതേ സമയം കഴിഞ്ഞ ദിവസം മുതലാണ് ഫോൺ ആളുകൾക്ക് ലഭിച്ചു തുടങ്ങിയത്. മുംബൈയിലും ഡൽഹിയിലും ഉള്ള ആപ്പിൾ സ്റ്റോറുകളിൽ വലിയ ജനത്തിരക്ക് ആയിരുന്നു കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. രാവിലെ 8 മണി മുതലാണ് ഇവിടെ വിൽപന ആരംഭിച്ചത്. എന്നാലും രാവിലെ 4 മണി മുതൽ ആളുകൾ ഇവിടെ എത്തി
ഇത് ആദ്യമായാണ് യുഎസ്, യുറോപ്പ് മാർക്കറ്റുകളിൽ വിൽപനയ്ക്ക് എത്തുന്ന അതേ ദിവസം ഇന്ത്യയിലും ഐഫോൺ വിൽപനയ്ക്ക് എത്തുന്നത്. നേരത്തെ ഇവിടങ്ങളിൽ ഫോൺ എത്തി ഒരു മാസത്തോളം കാത്തിരുന്നതിന് ശേഷമായിരുന്നു ഇന്ത്യൻ മാർക്കറ്റുകളിൽ ഫോൺ എത്തിയിരുന്നത്. എന്നാൽ ഇത്തവണ ഇന്ത്യയിൽ ഫോൺ നിർമ്മിച്ചത് രാജ്യത്തിന് മുതൽക്കൂട്ടായി. നിലവിൽ ചെന്നൈയിലാണ് ഐഫോൺ നിർമ്മിക്കുന്ന പ്ലാന്റ് പ്രവർത്തിക്കുന്നത്.


Click it and Unblock the Notifications







