പഴയ ഫോൺ കളഞ്ഞും കളയാതെയും, പുതിയ ഫോൺ വാങ്ങാം! ഫ്ലിപ്പ്കാർട്ടിൽ ഡിസ്കൗണ്ട് വരുന്നു
നിലവിലുള്ള സ്മാർട്ട്ഫോണിൽനിന്ന് പുതിയ ഫീച്ചറുകളുള്ള ഒരു 5ജി സ്മാർട്ട്ഫോണിലേക്ക് മാറണം എന്ന് ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കായി ഫ്ലിപ്പ്കാർട്ടിൽ ബിഗ് അപ്ഗ്രേഡ് സെയിൽ (Flipkart Big Upgrade sale) ആരംഭിക്കുന്നു. മാർച്ച് 9 മുതൽ 15 വരെയാണ് ഈ പ്രത്യേക സെയിലിന്റെ ഓഫറുകൾ ലഭ്യമാകുക.
ഏഴ് ദിവസത്തേക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്ന ഫ്ലിപ്പ്കാർട്ട് ബിഗ് അപ്ഗ്രേഡ് സെയിലിൽ നിരവധി ജനപ്രിയ സ്മാർട്ട്ഫോണുകൾക്ക് വൻ ഡിസ്കൗണ്ടുകളും ബാങ്ക് ഓഫറുകളും ലഭ്യമാകുമെന്ന് ഫ്ലിപ്പ്കാർട്ടിന്റെ ടീസർ വ്യക്തമാക്കുന്നു. വ്യത്യസ്ത വില വിഭാഗങ്ങളിൽ ലോഞ്ച് ചെയ്തിട്ടുള്ള പുതിയ 5G ഫോണുകൾക്കും ഈ ഡിസ്കൗണ്ട് ലഭ്യമാകും എന്നതാണ് ശ്രദ്ധേയം.

ടീസർ പുറത്തുവിട്ടെങ്കിലും ഏതൊക്കെ സ്മാർട്ട്ഫോണുകൾക്ക് എത്രയൊക്കെ ഡിസ്കൗണ്ടുകളാണ് ലഭ്യമാകുക എന്നത് ഫ്ലിപ്പ്കാർട്ട് പുറത്തുവിട്ടിട്ടില്ല. എങ്കിലും ഫ്ലാഗ്ഷിപ്പുകൾ മുതൽ ബജറ്റ്, മിഡ് റേഞ്ച് ഫോണുകൾ വരെയുള്ള എല്ലാ വിഭാഗം ഫോണുകൾക്കും വിലക്കുറവ് ഉണ്ടാകും എന്ന് ഉറപ്പിക്കാം. വരുന്ന ഡിസ്കൗണ്ട് സെയിലിൽ ഓഫറുകൾ ലഭ്യമാകുന്ന ചില ഫോണുകളുടെ വിവരങ്ങൾ ഇതിനകം ലഭ്യമായിട്ടുണ്ട്.
ഔദ്യോഗിക സൈറ്റിൽ പ്രസിദ്ധീകരിച്ച ഫ്ലിപ്പ്കാർട്ട് ബിഗ് അപ്ഗ്രേഡ് സെയിൽ പേജ് വിവരങ്ങൾ പ്രകാരം ഐഫോണുകൾക്ക് പതിവുപോലെ ഈ ഓഫർ സെയിലിലും ഡിസ്കൗണ്ട് ലഭ്യമാകും. ഐഫോൺ 15 ബിഗ് അപ്ഗ്രേഡ് സെയിലിൽ നിലവിലുള്ളതിനെക്കാൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. നിലവിൽ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത് 72,999 രൂപ പ്രാരംഭ വിലയിൽ ആണ്.

ഐഫോൺ 15 ന്റെ പ്രാരംഭ മോഡലിന്റെ വില ഇന്ത്യയിൽ ആരംഭിക്കുന്നത് യഥാർഥത്തിൽ 79,900 രൂപ വിലയിലാണ്. അതായത് യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിലാണ് ഇപ്പോൾത്തന്നെ ഫ്ലിപ്പ്കാർട്ട് ഐഫോൺ 15 വിൽക്കുന്നത്. മാർച്ച് 9 മുതൽ 15 വരെയുള്ള കാലയളവിൽ ഇതിനെക്കാൾ കുറഞ്ഞ വിലയിൽ ഐഫോൺ 15 ഫ്ലിപ്പ്കാർട്ട് വഴി വാങ്ങാൻ സാധിക്കും.
ഐഫോൺ 15 പോലെതന്നെ ഇപ്പോൾ ഏറെ ആവശ്യക്കാരുള്ള മോഡലാണ് ഐഫോൺ 14. ഐഫോൺ 15 ലോഞ്ച് ചെയ്തതിന് ശേഷം ഐഫോൺ 14 ന്റെ പ്രാരംഭ മോഡലിന്റെ വില 69,900 രൂപയായി കുറഞ്ഞിരുന്നു. എന്നാലിപ്പോൾ ഡിസ്കൗണ്ട് സഹിതം ഇതിനെക്കാൾ കുറഞ്ഞ വിലയിൽ, കൃത്യമായി പറഞ്ഞാൽ 58,999 രൂപ വിലയിലാണ് ഐഫോൺ 14 ഇപ്പോൾ ഫ്ലിപ്പ്കാർട്ട് വിൽക്കുന്നത്.
ഐഫോൺ 14 ന്റെ കാര്യമെടുത്താൽ, ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ഒറ്റയടിക്ക് 10,901 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ടാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ബിഗ് അപ്ഗ്രേഡ് സെയിൽ എത്തുമ്പോഴേക്കും കൂടുതൽ ഓഫറുകളും ഡിസ്കൗണ്ടുകളും ലഭ്യമാകുന്നതിനാൽ വില 58,999 രൂപയിലും കുറയും. താൽപര്യമുള്ളവർക്കായി ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ഫ്ലിപ്പ്കാർട്ട് മുന്നോട്ട് വയ്ക്കും.

സാംസങ് ഗാലക്സി എസ്23 എഫ്ഇ, പുതിയതായി ലോഞ്ച് ചെയ്ത റിയൽമി 12 പ്രോ പ്ലസ്, സാംസങ് എസ്23 5ജി, വിവോ ടി2 പ്രോ, റെഡ്മി 12, പോക്കോ എം6 പ്രോ, റിയൽമി സി53, മോട്ടോ ജി34 5ജി, റെഡ്മി 13 സി, പോക്കോ സി51, മോട്ടോ ജി54 തുടങ്ങിയ സ്മാർട്ട്ഫോണുകൾക്കൊക്കെ ഓഫർ സെയിലിൽ ഇടംപിടിക്കും.
അതേസമയം ഐക്യൂ, വൺപ്ലസ് ബ്രാൻഡുകളിൽ നിന്നുള്ള ഫോണുകൾക്ക് ഡിസ്കൗണ്ട് ഉണ്ടാകുമോ എന്നതിൽ വ്യക്തതയില്ല. ജനപ്രീതി കണക്കിലെടുക്കുമ്പോൾ പുതിയ ഐക്യൂ, വൺപ്ലസ് ഫോണുകളും ഈ ഫ്ലിപ്പ്കാർട്ട് ബിഗ് അപ്ഡേറ്റ് സെയിലിന്റെ ഭാഗമാകും എന്നാണ് കരുതേണ്ടത്. സെയിൽ ആരംഭിക്കുന്നതിന് മുൻപ് ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകും.


Click it and Unblock the Notifications








