Home
Mobile

ഐഫോൺ 15 നിർമാണ പ്രതിസന്ധി: കാരണം അ‌റിഞ്ഞാൽ ആപ്പിൾ ആരാധകർക്ക് സഹിക്കില്ല!

ആപ്പിളിന്റെ ഐഫോൺ 15 സീരീസിന്റെ നിർമ്മാണത്തിൽ കമ്പനി പ്രതിസന്ധി നേരിടുന്നു എന്ന് റിപ്പോർട്ട്. ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നീ മോഡലുകൾ നിർമ്മിക്കാനാണ് കമ്പനി പ്രതിസന്ധി നേരിടുന്നത്. ഫോണിന്റെ ഡിസ്പ്ലേ നിർമ്മാണമാണ് ഇഴഞ്ഞുനീങ്ങുന്നത്. ഇതുമൂലം സെപ്തംബറിൽ നടക്കേണ്ട ലോഞ്ച് വൈകിയേക്കും എന്നാണ് സൂചന

ദി ഇൻഫർമേഷനാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഐഫോൺ 14 പ്രോയെ അപേക്ഷിച്ച് ഐഫോൺ 15 പ്രോ മോഡലുകൾ കനം കുറഞ്ഞ ബെസലുകളുള്ള വളഞ്ഞ ഡിസൈനിൽ ആയിരിക്കും എത്തുന്നത്. ബെസലിന്റെ വലിപ്പം കുറയുന്നതാണ് നിർമ്മാണ പ്രശ്‌നങ്ങളുടെ പ്രാഥമിക കാരണം എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. മെറ്റൽ ഷെൽ ഉപയോഗിച്ചുള്ള ഫ്യൂഷൻ പ്രക്രിയയിൽ സ്‌ക്രീനുകൾക്ക് വേണ്ടത പെർഫോമൻസ് കാഴ്ചവെക്കാൻ സാധിച്ചില്ല. ആയതിനാൽ കമ്പനി ഇത് വീണ്ടെടുക്കാൻ ശ്രമിച്ചുകൊണ്ട് ഇരിക്കുകയാണ്.

ഐഫോൺ 15 നിർമാണ പ്രതിസന്ധി

എൽജിയിൽ നിന്നായിരുന്നു കമ്പനി ഡിസ്പ്ലേ സ്വീകരിച്ചിരുന്നത്. പ്രശ്നം പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ സാംസങ്ങിൽ നിന്നുള്ള ഡിസ്‌പ്ലേകൾ പരിഗണിക്കാൻ കമ്പനി തയ്യാറാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനായുള്ള പ്രക്രിയ നീണ്ടുപോയാൽ ഐഫോൺ 15ന്റെ ലോഞ്ച് നീട്ടിവെക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നേരത്തെ ഐഫോൺ 15ന്റെ ലോഞ്ച് വൈകുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ഇതിനുള്ള കാരണം വ്യക്തമായിരുന്നില്ല.

പുറത്തിറക്കേണ്ട യൂണിറ്റുകളുടെ എണ്ണത്തിൽ കുറവ് വരുത്തിയാലും ലോഞ്ച് മാറ്റിവെക്കാൻ സാധ്യത ഇല്ലെന്ന് ആപ്പിൾ അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതുമൂലം ഡിമാന്റുകൾക്ക് അനുസരിച്ച് ഒരുപക്ഷെ ഫോൺ വിതരണം നടത്താൻ സാധിച്ചേക്കില്ലെന്ന് കമ്പനി ഭയപ്പെടുന്നു. രണ്ട് മോഡലുകളിൽ, ഐഫോൺ 15 പ്രോ മാക്‌സിനെ ആയിരിക്കും ഈ പ്രശ്നം രൂക്ഷമായി ബാധിക്കുക. ക്ഷാമം നേരിട്ടാലും സെപ്തംബറിൽ തന്നെ ഐഫോൺ 15 ലോഞ്ച് നടത്തും എന്നാണ് ആപ്പിൾ അധികൃതർ നൽകുന്ന സൂചന.

ഐഫോൺ 15 നിർമാണ പ്രതിസന്ധി

അതേ സമയം iPhone 15, 15 Plus, 15 Pro, 15 Pro Max എന്നിവയാണ് ഐഫോൺ 15 സീരിസിൽ ഉണ്ടായിരിക്കുന്ന മോഡലുകൾ. കഴിഞ്ഞ വർഷം സെപ്റ്റംബർ 7 ന് ആയിരുന്നു ഐഫോൺ 14 ലോഞ്ച് ചെയ്തത്. പിന്നാലെ സെപ്തംബർ 16 മുതൽ വിൽപനയും ആരംഭിച്ചിരുന്നു. ഇതിന്റെ പിൻകാമി എന്നോണമാണ് ഐഫോൺ 15 തയ്യാറാക്കുന്നത്. ആയതിനാൽ തന്നെ ഐഫോൺ 14 ആയി ചില സാമ്യതകളും ഐഫോൺ 15ന് ഉണ്ടായിരിക്കുന്നതാണ്.

ഐഫോൺ 15 സീരീസിലെ എല്ലാ മോഡലുകൾക്കും ഡൈനാമിക് ഐലൻഡ് സവിശേഷത ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. iPhone 15 Pro, iPhone 15 Pro Max എന്നിവയ്ക്ക് ഏറ്റവും പുതിയ ബയോണിക് A17 ചിപ്‌സെറ്റ് ഉണ്ടായിരിക്കുമെന്നും വാർത്തകളുണ്ട്. ഐഫോൺ 14 ആയി താരതമ്യം ചെയ്യുമ്പോൾ 15ലെ എല്ലാ ഫോണുകളുടെയും ബാറ്ററികൾക്ക് മാറ്റം വരുത്തിയിട്ടുണ്ട്. 3,279mAh യൂണിറ്റിൽ നിന്ന് 3,877mAh ബാറ്ററിയാക്കിയാണ് iPhone 15 ന്റെ ബേസ് മോഡൽ എത്തുന്നത്.

ക്യാമറകളാണ് ഐഫോണുകളുടെ മികച്ച ഫീച്ചറുകളിൽ ഒന്ന്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടുകൂടിയ കൂടുതൽ പ്രമുഖ ക്യാമറ മൊഡ്യൂൾ പുതിയ ഫോണിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. പെരിസ്കോപ്പ് ശൈലിയിലുള്ള ടെലിഫോട്ടോ ലെൻസായിരിക്കും 15 പ്രോ മാക്സിൽ ഉണ്ടാകുക. ഇതിലൂടെ 6x ഒപ്റ്റിക്കൽ സൂം കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 14 പ്രോ മാക്സിന്റെ സൂം ലെവൽ 3x മാത്രമായിരുന്നു

എന്നാൽ പഴയ മോഡലുകളെ അപേക്ഷിച്ച് ഐഫോൺ 15ന് വില വർധിക്കും എന്നും പ്രവചനങ്ങൾ ഉണ്ട്. പുതിയ മോഡലിന് 200 ഡോളർ വരെ വില വ്യത്യാസം ഉണ്ടായേക്കാം എന്നാണ് സൂചനകൾ ലഭിക്കുന്നത്. 14 പ്രോയിൽ ആപ്പിൾ ഉപയോ​ഗിച്ചിരുന്ന ഡൈനാമിക് ഐലൻഡ് ഷേപ്പ് ഷിഫ്റ്റിംഗ് കട്ട്ഔട്ട് 15 സീരിസിലെ എല്ലാ മോഡലുകളിലും ഉണ്ടായേക്കും.

More from GizBot

Best Mobiles in India

English summary
The company is reportedly facing a crisis in the production of Apple's iPhone 15 series. The company is facing a crisis to produce the iPhone 15 Pro and iPhone 15 Pro Max models. The phone's display construction is a drag. Due to this, it is indicated that the launch, which should be held in September, may be delayed. This report was published by The Information.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X