Home
Mobile

കാത്തിരിപ്പിന് വിരാമം, ഐഫോൺ 15 ഇന്ന് അവതരിക്കും; ലോഞ്ച് തൽസമയം കാണാം ഫോണിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം

ആപ്പിൾ ഐഫോണുകളുടെ ഏറ്റവും പുതിയ സീരീസ് ആയ ഐഫോൺ 15 സീരീസുകൾ പുറത്തിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഇന്ന് (സെപ്റ്റംബർ 12) ഇന്ത്യൻ സമയം രാത്രി 10.30 മുതൽ ഫോണിന്റെ ലോഞ്ച് ചടങ്ങുകൾ ആരംഭിക്കും. കുപെർട്ടിനോയിലെ കമ്പനി ആസ്ഥാനത്ത് നടക്കുന്ന 'വണ്ടർലസ്റ്റ്' ഇവന്റിലായിരിക്കും ഫോണുകൾ പുറത്തിറക്കുക.

ഐഫോൺ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്സ്/ അൾട്രാ എന്നീ ഫോണുകളാണ് ഇന്ന് കമ്പനി പുറത്തിറക്കുക. ഇതിന് പുറമെ ആപ്പിൾ സ്മാർട്ട് വാച്ച് 9 സീരീസ്, വാച്ച് ആൾട്രാ 2, പുതിയ എയർപോഡ് എന്നിവയും ആപ്പിൾ പുറത്തിറക്കും. ഐഫോൺ 14 സീരീസുകളെ അപേക്ഷിച്ച് ധാരാളം അപ്ഡേറ്റുകളുമായിട്ടാണ് പുതിയ സീരീസ് ഫോണുകളെ ആപ്പിൾ അവതരിപ്പിക്കുന്നത്. ഇന്ത്യൻ ഉപഭോക്താക്കൾക്കും ചടങ്ങുകളുടെ തത്സമയ വീഡിയോ കാണാൻ സാധിക്കുന്നതാണ്.

കാത്തിരിപ്പിന് വിരാമം, ഐഫോൺ 15 ഇന്ന് അവതരിക്കും; ലോഞ്ച് തൽസമയം കാണാം

ഇതിനായുള്ള സൗകര്യം കമ്പനി ഒരുക്കിയിട്ടുണ്ട്. ആപ്പിളിന്റെ ഔദ്യോ​ഗിക യൂട്യൂബ് ചാനലിൽ ചടങ്ങിന്റെ തത്സമയ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതാണ്. ഇത് കാണാൻ താൽപര്യമുള്ള ഉപഭോക്താക്കൾക്ക് ഈ ചാനൽ സന്ദർശിക്കാവുന്നതാണ്. ഇതിന് പുറമെ ആപ്പിളിന്റെ ഔദ്യോ​ഗിക വെബ്സൈറ്റ്, ആപ്പിൾ ടിവി എന്നിവിടങ്ങളിലും ചടങ്ങിന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. എല്ലാ വർഷവും സെപ്റ്റംബർ മാസത്തിൽ തന്നെയാണ് ആപ്പിൾ പുതിയ ഫോണുകൾ അവതരിപ്പിക്കുന്നത്. ഈ വർഷവും ഇതിന് മാറ്റം വന്നിട്ടില്ല.

ചോർച്ചകൾ സത്യമാണെങ്കിൽ ഐഫോൺ 15 പ്രോ മോഡലുകളുടെ വില വലിയ മാർജിനിൽ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട് പ്രോയ്ക്ക് 100 ഡോളറോളവും പ്രോ മാക്സിന് 200 ഡോലളോളവും വില വർധിക്കാൻ സാധ്യതയുണ്ട് എന്നാണ് വിവിധ ചോർച്ചാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേ സമയം സ്റ്റാൻഡേർഡ്, പ്ലസ് പതിപ്പുകൾ പഴയ വിലയിൽ ലഭ്യമായേക്കാം. പുതിയ ഫോണിന്റെ എല്ലാ മോഡലുകളിലും യുഎസ്ബി-സി ചാർജ് ഫീച്ചർ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കാത്തിരിപ്പിന് വിരാമം, ഐഫോൺ 15 ഇന്ന് അവതരിക്കും; ലോഞ്ച് തൽസമയം കാണാം

കൂടാതെ പ്രോ മോഡലുകളിൽ പുതിയ A17 ബയോണിക് ചിപ്പുകളും സ്റ്റാന്റേർഡ് മോഡലുകളിൽ A16 ചിപ്പുകളും ഇടം പിടിക്കാനാണ് സാധ്യത. ഇതിൽ ഐഫോൺ 15, 15 പ്ലസ് മോഡലുകൾ ഒരു ഗ്ലാസ് ബാക്ക്, അലുമിനിയം വശങ്ങളുമായി നൽകിയേക്കാം. അതേ സമയം പ്രോ മോഡലുകളിൽ ഈ സ്ഥാനത്ത് ടൈറ്റാനിയം ഡിസൈനായിരിക്കും നൽകുക. മുൻ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ ഫോണുകൾക്ക് കനം കുറവായിരിക്കും എന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പ്രോ മോഡലുകളുടെ സ്‌ക്രീനിന് ചുറ്റുമുള്ള ബെസലുകൾ കനം കുറഞ്ഞ രീതിയിൽ ആയിരിക്കും നിർമ്മിക്കുക. ഇതിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ആപ്പിൾ ഏറെ പ്രതിസന്ധി നേരിട്ടിരുന്നെന്നും ചില റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഫോണുകളുടെ സ്‌ക്രീൻ വലുപ്പം മെച്ചപ്പെടുത്താനായി പ്രോ മോഡലുകളിൽ LIPO അല്ലെങ്കിൽ ലോ ഇൻജക്ഷൻ പ്രഷർ ഓവർമോൾഡിംഗ് എന്ന ഒരു നിർമ്മാണ പ്രക്രിയയും ആപ്പിൾ ഉപയോ​ഗിച്ചതായി റിപ്പോർട്ടുകൾ പറയുന്നുണ്ട്.

ഐഫോൺ എക്സ് മുതൽ ഫോണിൽ ഉണ്ടായിരുന്ന നോച്ച് ഇത്തവണ സ്റ്റാന്റേർഡ് മോഡലുകളിൽ നിന്ന് ഒഴിവാക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട് ഇതിന് പകരം ഡൈനാമിക് ഐലൻഡ് ഉപയോ​ഗിച്ചേക്കാം. ഇതേ മോഡലിന്റെ പ്രാഥമിക ക്യാമറ 12 എംപിയിൽ നിന്ന് 48 എംപിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനും സാധ്യതയുണ്ട്. ക്യാമറ വിഭാ​ഗത്തിൽ ഏറ്റവും വലി അപ്​ഗ്രേഡ് ലഭിക്കാൻ പോകുന്നത് 15 പ്രോ മാക്സിന് ആയിരിക്കും. 5x-6x ഒപ്റ്റിക്കൽ സൂം പെരിസ്കോപ്പ് ലെൻസ് ഇതിൽ ഉണ്ടായിരിക്കും.

എന്നാൽ ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം മുകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ എല്ലാം ചോർച്ചാ റിപ്പോർട്ടുകളേയും കിംവദന്തികളേയും അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയിരിക്കുന്നവയാണ്. ഇത്തരം കാര്യങ്ങളിൽ ആപ്പിൾ ഔദ്യോ​ഗികമായി ഒന്നും തന്നെ സ്ഥിരീകരിച്ചിട്ടില്ല. അൽപം കൂടി കാത്തിരുന്നാൽ ഫോണിന്റെ ലോഞ്ച് വേളയിൽ തന്നെ കമ്പനി പുറത്ത് വിടുന്നതായിരിക്കും. ഐഫോൺ 15 സീരീസുകളുടെ വിശേഷങ്ങളും മറ്റ് ടെക് വാർത്തകളും അറിയാനായി ​ഗിസ്ബോട്ട് മലയാളം പിന്തുടരുക.

Best Mobiles in India

English summary
The company will launch the iPhone 15, 15 Plus, 15 Pro, and 15 Pro Max/Ultra phones today. Apart from this, Apple will also launch the Apple Smart Watch 9 series, the Watch Ultra 2, and the new AirPods. Apple is introducing a new series of phones with many updates compared to the iPhone 14 series. Indian customers can also watch the live video of the ceremony.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X