Home
Mobile

പ്രതീക്ഷിച്ചതിലും കുറവ്; ഐഫോൺ 15 സീരീസിന്റെ വില ലീക്ക് ആയി

ആപ്പിൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐഫോൺ 15ന്റെ വില ചോർന്നു. ഈ വർഷം സെപ്തംബറിൽ പുറത്തിറങ്ങാനിരിക്കെയാണ് ഫോണുകളുടെ വില ചോർന്നത്. ബാർക്ലേസ് അനലിസ്റ്റ് ടിം ലോംഗ് ആണ് വില വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഇതിനോടകം തന്നെ ടെക് ലോകത്ത് ഈ റിപ്പോർട്ട് വൻ ചർച്ചാവിഷയമായിരിക്കുകയാണ്.

ഐഫോൺ 15, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ മാക്സ് എന്നീ ഫോണുകളാണ് ഐഫോൺ 15 സീരീസിൽ ഉൾപ്പെടുന്നത്. ടിം ലോംഗിന്റെ അഭിപ്രായത്തിൽ മുൻ തലമുറ ഫോണുകളുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ ഫോണിന് വലിയ വില വിത്യാസം ഉണ്ടാകില്ല എന്നാണ് കാണിക്കുന്നത്. എന്നാൽ ഐഫോൺ 14നെ അപേക്ഷിച്ച് ധാരാളം അപ്​ഗ്രേഡുകൾ ഫോണിന് അവകാശപ്പെടാനുണ്ടാകും എന്നാണ് പ്രതീക്ഷ.

പ്രതീക്ഷിച്ചതിലും കുറവ്; ഐഫോൺ 15 സീരീസിന്റെ വില ലീക്ക് ആയി

അതേസമയം ടിം ലോംഗ് പുറത്തുവിട്ട ഫോണിന്റെ വില വിവരങ്ങൾ ട്വിറ്ററിലെ പ്രമുഖ ഐഫോൺ അനുബന്ധ പേജ് ആയ ആപ്പിൾ ഹബ് ഷെയർ ചെയ്തിട്ടുണ്ട്. ഈ വർഷം ഐഫോൺ 15 സീരീസിന്റെ 85 ദശലക്ഷം യൂണിറ്റുകൾ നിർമ്മിക്കാനാണ് ആപ്പിൾ പദ്ധതിയിട്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഐഫോൺ ആരാധകർ തങ്ങളുടെ പുതിയ ഉത്പന്നത്തെ കൈവിടില്ല എന്ന പ്രതീക്ഷയും കമ്പനിക്ക് ഉണ്ട്.

പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഐഫോൺ 15ന്റെ പ്രാരംഭവില 799 ഡോളറാണ്. അതായത് ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ ഏകദേശം 65,700 രൂപയാകും. ഐഫോൺ 15 പ്ലസിനാകട്ടെ 899 ഡോളർ ആകും ഏകദേശം 73,900 രൂപ. ഐഫോൺ 15 പ്രോയ്ക്ക് 1,099 ഡോളറാണ് പ്രവചിക്കുന്നത് അതായത് ഏകദേശം 90,100 രൂപ. ഐഫോൺ 15 പ്രോ മാക്സിന് ആകട്ടെ 1,299 ഡോളർ പ്രവചിക്കുന്നു ഏകദേശം 1,06,500 രൂപ.

പ്രതീക്ഷിച്ചതിലും കുറവ്; ഐഫോൺ 15 സീരീസിന്റെ വില ലീക്ക് ആയി

എന്നാൽ ഇന്ത്യയിലെ നികുതി കൂടി ചേരുമ്പോൾ വില ഇതിലും വർദ്ധിക്കും. അതേ സമയം പുതിയ ഐഫോൺ സീരീസിന്റെ ലോഞ്ച് വൈകിയേക്കും എന്ന തരത്തിലുള്ള റിപ്പോർട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു. നിർമ്മാണത്തിലുണ്ടായ പിഴവാണ് ലോഞ്ച് വൈകാൻ സാധ്യത എന്നായിരുന്നു റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. ഐഫോൺ 14 പ്രോയെ അപേക്ഷിച്ച് ഐഫോൺ 15 പ്രോ മോഡലുകൾ കനം കുറഞ്ഞ ബെസലുകളുള്ള വളഞ്ഞ ഡിസൈനിൽ ആയിരിക്കും എത്തുന്നത്.

ബെസലിന്റെ വലിപ്പം കുറയുന്നതാണ് നിർമ്മാണ പ്രശ്‌നങ്ങളിലേക്ക് വഴി തെളിയിച്ചു എന്നായിരുന്നു ദി ഇൻഫർമേഷൻ പുറത്തിറക്കിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. മെറ്റൽ ഷെൽ ഉപയോഗിച്ചുള്ള ഫ്യൂഷൻ പ്രക്രിയയിൽ സ്‌ക്രീനുകൾക്ക് വേണ്ടത പെർഫോമൻസ് കാഴ്ചവെക്കാൻ സാധിച്ചില്ല. ആയതിനാൽ ഇതിനുള്ള പരിഹാര മാർ​ഗങ്ങൾ തേടിക്കൊണ്ട് ഇരിക്കുകയാണ് ആപ്പിൾ. എൽജിയിൽ നിന്നായിരുന്നു കമ്പനി ഡിസ്പ്ലേ സ്വീകരിച്ചിരുന്നത്. പ്രശ്നം പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ ഡിസ്പ്ലേകൾക്കായി മറ്റു കമ്പനികളുടെ സഹായം തേടുമെന്നുമാണ് ആപ്പിളിന്റെ പ്രതികരണം.

എന്നാൽ ലോഞ്ച് വൈകില്ലെന്നും പ്രതീക്ഷിച്ച രീതിയിൽ പ്രൊഡക്ഷൻ മുന്നോട്ട് പോയില്ലെങ്കിലും സെപ്തംബറിൽ തന്നെ ഫോൺ പുറത്തിറക്കുമെന്നും ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഡിമാന്റിന് അനുസരിച്ച് സപ്ലൈ നടക്കില്ലെങ്കിലും കഴിയുന്നപ്ര പ്രൊഡക്ഷൻ നടത്തുമെന്നും ചില റിപ്പോർട്ടുകളിൽ പറയുന്നു. രണ്ട് മോഡലുകളിൽ, ഐഫോൺ 15 പ്രോ മാക്‌സിനെ ആയിരിക്കും ഈ പ്രശ്നം രൂക്ഷമായി ബാധിക്കുക.

കഴിഞ്ഞ വർഷം സെപ്റ്റംബർ 7 ന് ആയിരുന്നു ഐഫോൺ 14 ലോഞ്ച് ചെയ്തത്. സെപ്തംബർ 16 മുതൽ ഇതിന്റെ വിൽപനയും ആരംഭിച്ചിരുന്നു. ഐഫോൺ 14 ആയി ധാരാളം സാമ്യതകൾ ഉണ്ടാകുമെങ്കിലും ഐഫോൺ 15ന് നിരവധി അപ്​ഗ്രേഡുകൾ നടത്താൻ ആപ്പിൾ ശ്രമിച്ചിട്ടുണ്ട്. പുതിയ സീരീസിന്റെ എല്ലാ മോഡലുകൾക്കും ഡൈനാമിക് ഐലൻഡ് സവിശേഷത ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

3,279mAh യൂണിറ്റിൽ നിന്ന് 3,877mAh ബാറ്ററിയാക്കിയാണ് iPhone 15 ന്റെ ബേസ് മോഡൽ എത്തുന്നത്. iPhone 15 Pro, iPhone 15 Pro Max എന്നിവയ്ക്ക് ഏറ്റവും പുതിയ ബയോണിക് A17 ചിപ്‌സെറ്റ് ഉണ്ടായിരിക്കുമെന്നും വാർത്തകളുണ്ട്. പെരിസ്കോപ്പ് ശൈലിയിലുള്ള ടെലിഫോട്ടോ ലെൻസ് 15 പ്രോ മാക്സിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇങ്ങനെ സംഭവിച്ചാൽ 6x ഒപ്റ്റിക്കൽ സൂം കൈവരിക്കാൻ ഫോണിന് സാധിക്കും.

More from GizBot

Best Mobiles in India

English summary
The much-awaited iPhone 15 price has been leaked by Apple fans. The prices of the phones were leaked when they were slated to launch in September this year. The price information was released by Barclays analyst Tim Long. The report has already become a hot topic in the tech world. But when taxes are added in India, the price goes up even more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X