Home
Mobile

ഐഫോൺ 15 പോക്കറ്റ് കാലിയാക്കും; വില വർധനവിന്റെ പ്രധാന കാരണങ്ങൾ

ആപ്പിൾ ആരാധകർ ഏറെ കാത്തിരിക്കുന്ന ആപ്പിളിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ഫോൺ ആണ് ഐഫോൺ 15 സീരീസ്. റിപ്പോർട്ടുകൾ പ്രകാരം ഈ വർഷം സെപ്തംബറിൽ ഫോൺ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോൺ 14ൽ നിന്ന് ധാരാളം അപ്​ഗ്രേഡുകൾ പുതിയ പതിപ്പിൽ ഉണ്ടാകും എന്നാൽ വില വർധനവ് ആണ് ആരാധകരെ ആശങ്കയിലാക്കുന്നത്.

ഐഫോൺ 14നെ അപേക്ഷിച്ച് വലിയ വില കൊടുക്കേണ്ടിവരും ഐഫോൺ 15 സ്വന്തമാക്കാൻ. പുറത്തുവരുന്ന പല റിപ്പോർട്ടുകളും ഐഫോൺ 15ന്റെ വില വർധനവിനെ അനുകൂലിക്കുന്നവയാണ്. ഐഫോൺ 15 പ്രോ, പ്രോ മാക്‌സ് മോഡലുകൾക്ക് ആയിരിക്കും വലിയ തരത്തിൽ വില വർധനവ് ഉണ്ടാകുക. സ്മാർട്ട്‌ഫോൺ വിപണിയിൽ ഇടിവ് പ്രതീക്ഷിക്കുമ്പോഴും പുതിയ ഉത്പന്നത്തിന് വില ഉയർത്തി ലാഭം കണ്ടെത്താനാണ് ആപ്പിളിന്റെ ശ്രമമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

ഐഫോൺ 15 പോക്കറ്റ് കാലിയാക്കും; വില വർധനവിന്റെ പ്രധാന കാരണങ്ങൾ

ഹോങ്കോംഗ് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ഹൈറ്റോംഗ് ഇന്റർനാഷണൽ സെക്യൂരിറ്റീസിലെ ടെക് അനലിസ്റ്റായ ജെഫ് പുയും ഐഫോണിന്റെ വില വർധനവ് നേരത്തെ പ്രവചിച്ചിരുന്നു. വിലകളിൽ വലിയ വ്യത്യാസം ഉണ്ടാകും എന്നായിരുന്നു ജെഫ് പുയുടെ പ്രവചനം. 200 ഡോളർ വരെ വില വ്യത്യാസം പ്രവചിച്ചവരും ഉണ്ട്. അതേ സമയം ഐഫോൺ 15 സീരീസിന്റെ നിർമ്മാണത്തിൽ ആപ്പിൾ പ്രതിസന്ധി നേരിടുന്നു എന്നും ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നീ മോഡലുകൾ നിർമ്മിക്കാനാണ് കമ്പനി പ്രതിസന്ധി നേരിടുന്നത്. ഫോണിന്റെ ഡിസ്പ്ലേ നിർമ്മാണമാണ് ഇഴഞ്ഞുനീങ്ങുന്നത്. ഐഫോൺ 14 പ്രോയെ അപേക്ഷിച്ച് ഐഫോൺ 15 പ്രോ മോഡലുകൾ കനം കുറഞ്ഞ ബെസലുകളുള്ള വളഞ്ഞ ഡിസൈനിൽ ആയിരിക്കും എത്തുന്നത്. ബെസലിന്റെ വലിപ്പം കുറയുന്നതാണ് നിർമ്മാണ പ്രശ്‌നങ്ങളുടെ പ്രാഥമിക കാരണം.

ഐഫോൺ 15 പോക്കറ്റ് കാലിയാക്കും; വില വർധനവിന്റെ പ്രധാന കാരണങ്ങൾ

മാത്രമല്ല ഈ പ്രക്രിയ വളരെ ചിലവ് കൂടിയവയാണ്. ഐഫോൺ സീരീസിന്റെ വില വർധിക്കാൻ ഇത് ഒരു കാരണമാണ്. അതേ സമയം സെപ്തംബറിൽ ഫോൺ പുറത്തിറക്കിയാലും പരിമിതമായ സപ്ലേകൾ മാത്രമേ ഉണ്ടാകു എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ കഴിയുന്നത്രേ നിർമ്മാണം നടത്താനാണ് ആപ്പിൾ ശ്രമിച്ചുകൊണ്ട് ഇരിക്കുന്നത്. ഈ വർ‌ഷം തന്നെ ഐഫോൺ 15 ന്റെ ഏകദേശം 85 ദശലക്ഷം യൂണിറ്റുകൾ നിർമ്മിക്കാൻ ആണ് ആപ്പിൾ ശ്രമിക്കുന്നത്.

അതേ സമയം Wi-Fi 6E പിന്തുണയുള്ള ആദ്യ ഐഫോണുകളായിരിക്കും ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നിവ എന്നും സൂചനകൾ ഉണ്ട്. ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവയിലും Wi-Fi 6E സേവനം നിലനിർത്താൻ സാധ്യത ഉണ്ട്. കൂടതൽ വേ​ഗമേറിയതും വിശ്വാസതയുമുള്ള വയർലെസ് കണക്റ്റിവിറ്റിയാണ് Wi-Fi 6Eയുടെ പ്രത്യേകത. Wi-Fi 6 2.4GHz, 5GHz ബാൻഡുകളിലാണ് ഇവ പ്രവർത്തിക്കുന്നത്.

ഐഫോൺ 15 സീരീസിലെ എല്ലാ മോഡലുകൾക്കും ഡൈനാമിക് ഐലൻഡ് സവിശേഷത ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. iPhone 15 Pro, iPhone 15 Pro Max എന്നിവയ്ക്ക് ഏറ്റവും പുതിയ ബയോണിക് A17 ചിപ്‌സെറ്റ് ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഐഫോൺ 14ന്റെ ബേസ് മോഡലിന് 3,279mAh യൂണിറ്റ് ബാറ്ററിയായിരുന്നെങ്കിൽ ഐഫോൺ 15ന്റെ ബേസ്മോഡൽ ബാറ്ററിയുടെ കപ്പാസിറ്റി 3,877mAh ആണ്.

ഐഫോണുകളുടെ ഏറ്റവും മികച്ചത് എന്ന് പറയാവുന്നത് ക്യാമറകൾ തന്നെയാണ്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടുകൂടിയ കൂടുതൽ പ്രമുഖ ക്യാമറ മൊഡ്യൂൾ പുതിയ ഫോണിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. പെരിസ്കോപ്പ് ശൈലിയിലുള്ള ടെലിഫോട്ടോ ലെൻസായിരിക്കും 15 പ്രോ മാക്സിൽ ഉണ്ടാകുക. ഇതിലൂടെ 6x ഒപ്റ്റിക്കൽ സൂം കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from GizBot

Best Mobiles in India

English summary
The iPhone 15 costs more than the iPhone 14. Many reports that are coming out are in favor of a price hike for the iPhone 15. The iPhone 15 Pro and Pro Max models will see the biggest price increase. Apple is trying to raise prices even as the smartphone market is expected to decline.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X