പുതിയ ഐഫോൺ 15 വാങ്ങേണ്ടവർ ലോഞ്ച് ഡേറ്റ് മാത്രമല്ല, ഈ തീയതി കൂടി ഒന്ന് കുറിച്ചിട്ടോ
ആപ്പിൾ ആരാധകരും ടെക് ലോകവും ഏറെ കാത്തിരിക്കുന്ന ഇവന്റാണ് ഐഫോൺ 15 സീരീസുകളുടെ ലോഞ്ച്. സെപ്റ്റംബർ 12ന് ഫോൺ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്. കുപെർട്ടിനോയിലെ കമ്പനി ആസ്ഥാനത്ത് നടക്കുന്ന 'വണ്ടർലസ്റ്റ്' ഇവന്റിലായിരിക്കും ഫോൺ പുറത്തിറക്കുക. ഏറെ പ്രതീക്ഷയോടെയാണ് ആപ്പിൾ ആരാധകർ പുതിയ ഇവന്റിനെ നോക്കികാണുന്നത്.
ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ്/ അൾട്രാ എന്നീ ഫോണുകളാണ് കമ്പനി ഈ ഇവന്റിൽ പുറത്തിറക്കുക. ഇതിന് പുറമെ ആപ്പിൾ സ്മാർട്ട് വാച്ച് 9 സീരീസ്, വാച്ച് ആൾട്രാ 2, പുതിയ എയർപോഡ് എന്നിവയും പുറത്തിറക്കും. സെപ്റ്റംബർ 12 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തന്നെ ലോഞ്ച് ചടങ്ങുകൾ ആരംഭിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇന്ത്യൻ സമയം രാത്രി 10.30 ആയിരിക്കും ചടങ്ങുകൾ ആരംഭിക്കുക. ചടങ്ങിൽ ആപ്പിൾ സിഇഒ ടിം കുക്ക് മുഖ്യ പ്രഭാഷണം നടത്തും. ഇവന്റ് ആപ്പിളിന്റെ വെബ്‌സൈറ്റ്, ആപ്പിൾ ടിവി, ആപ്പിളിന്റെ യൂട്യൂബ് ചാനൽ എന്നിവയിലൂടെ തൽസമയം പ്രദർശിപ്പിക്കുന്നതാണ്. അതേ സമയം എന്ന് മുതൽ ഉപഭോക്താക്കൾക്ക് ഈ ഫോൺ സ്വന്തമാക്കാം എന്നതിനെക്കുറിച്ചും ഇപ്പോൾ വ്യക്തമായ വിവരങ്ങൾ ലഭിച്ചു തുടങ്ങി.
സെപ്റ്റംബർ 15 മുതൽ പുതിയ സീരീസിലുള്ള ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് പ്രീ-ഓർഡർ ചെയ്യാവുന്നതാണ്. സെപ്റ്റംബർ 22 മുതൽ ഫോണുകൾ വിൽപയ്ക്ക് എത്തും എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഐഫോൺ 15 പ്രോ മാക്സ് വിൽപയ്ക്ക് എത്താൽ അൽപം വൈകിയേക്കാം എന്നും ചില റിപ്പോർട്ടുകൾ പറയുന്നു. പെരിസ്‌കോപ്പ് ക്യാമറയുടെ നിർമ്മാണം പ്രതീക്ഷിച്ചതുപോലെ മുന്നോട്ട് പോകാത്തതിനാലാണ് ഈ കാലതാമസം കമ്പനി നേരിടുന്നത് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.

ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നീ മോഡലുകൾ കറുപ്പ്, സ്റ്റാർലൈറ്റ്, ഇളം പച്ച, മഞ്ഞ, നീല, കോറൽ പിങ്ക് എന്നീ കളർ ഓപ്ഷനുകളിൽ ലഭിച്ചേക്കാം എന്നാണ് ചില ചോർച്ച റിപ്പോർട്ടുകൾ പറയുന്നത്. അതേ സമയം ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നീ മോഡലുകൾ ആകട്ടെ ഡാർക്ക് ബ്ലൂ, സിൽവർ-ഗ്രേ, സ്‌പേസ് ബ്ലാക്ക്, ടൈറ്റാനിയം എന്നീ കളർ ഓപ്ഷനുകളിൽ ആയിരിക്കും ലഭ്യമാകുക.
പഴയ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ ഫോണുകൾക്ക് വില വർധിച്ചേക്കാം എന്നും സൂചനകൾ ഉണ്ട്. ഏകദേശം 100 ഡോളറോളം വർധനവ് വന്നേക്കാം എന്നാണ് ചില അനലിസ്റ്റുകൾ പറയുന്നത്. അതായത് ഇന്ത്യൻ മാർക്കറ്റിൽ 8000 രൂപയോളം വ്യത്യാസം. യുഎസിൽ ഐഫോൺ 15 സീരീസിന്റെ പ്രരംഭവില 1,099 ആയിരിക്കുമെന്നാണ് ചിലർ സൂചിപ്പിക്കുന്നത് (ഏകദേശം 81,200 രൂപ). 15 പ്രോ മാക്‌സിന് ആകട്ടെ 200 ഡോളറോളം വില ഉയർന്നേക്കാം എന്നും പറയപ്പെടുന്നു.
15 പ്രോ മാക്‌സിൻ്റെ ഏകദേശ വില 1,299 ആയി ആണ് പ്രവചിക്കുന്നത് (ഏകദേശം 95,800 രൂപ). അതേസമയം അടിസ്ഥാന മോഡലുകൾ എല്ലാ വർഷത്തേയും പോലെ സമാനമായ വില ശ്രേണിയിൽ ലഭ്യമാകാൻ സാധ്യതയുണ്ട്. ഐഫോൺ 15ന് 799 ഡോളർ ആണ് പ്രവചിക്കപ്പെടുന്നത് (ഏകദേശം 59,000 രൂപ) ഐഫോൺ 15 പ്ലസ് ആകട്ടെ 899 ഡോളറിന് ലഭിക്കുമെന്നും പ്രവചനങ്ങളുണ്ട് (ഏകദേശം 66,400 രൂപ) ഇതെല്ലാം ഫോണുകളുടെ അടിസ്ഥാന വിലയാണ്.
അതേ സമയം ഇത്തവണ പുതിയ ഐഫോണുകൾ ആദ്യമെത്തുന്ന മാർക്കറ്റുകളിൽ ഒന്ന് ഇന്ത്യയായിരിക്കും. നേരത്തെ യുഎസ്, യൂറോപ്പ്, യുകെ എന്നിവിടങ്ങിലെ വിപണികളിലെത്തി ഒരു മാസം കഴിഞ്ഞായിരുന്നു പുതിയ ഐഫോണുകൾ ഇന്ത്യയിൽ എത്തിയിരുന്നു. ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിലെ ഐഫോൺ പ്ലാന്റിൽ ഐഫോണിന്റെ നിർമ്മാണ് പുരോഗമിക്കുന്നത് രാജ്യത്തിന് ഏറെ ഗുണം ചെയ്യും. നിർമ്മാണത്തിന് പുറമെ ഇന്ത്യയിൽ നിന്ന് ഐഫോണുകളുടെ കയറ്റുമതിയും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications







