Home
Mobile

അടിച്ച് മോനെ! iPhone 15 പോക്കറ്റിലാക്കാൻ സുവർണ്ണാവസരം!

ആപ്പിൾ ആരാധകർക്ക് ഇതൊരു സ്വപ്നസാക്ഷാത്‍കാരം! ഐഫോൺ 15ന് വൻ ഡിസ്‌കൗണ്ട്. ഐഫോൺ 15 ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ഏറ്റവും താഴ്ന്ന വിലയിൽ ലഭ്യമാണ്. 128GB മോഡലിന്റെ വില 79,900 രൂപയിൽ നിന്ന് 65,000 രൂപയായി കുറഞ്ഞു. ഈ പരിമിത സമയ ഓഫർ പ്രയോജനപ്പെടുത്താൻ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം.

ഫ്ലിപ്കാർട്ട് ഡീൽ: - 128 ജിബി സ്റ്റോറേജുള്ള ഐഫോൺ 15ന്റെ വില 65,999 രൂപയിലേക്ക് താഴ്ന്നു. അതിൻ്റെ ലോഞ്ച് വിലയിൽ നിന്ന് 13,901 രൂപയാണ് ഡിസ്‌കൗണ്ട്. കൂടാതെ, പഴയ ഐഫോണിന് 50,000 രൂപ വരെ എക്സ്ചേഞ്ച് വാല്യൂവുമുണ്ട് എന്നതാണ് ഈ ഡീലിന്റെ പ്രധാന ആകർഷണം.

അടിച്ച് മോനെ! iPhone 15 പോക്കറ്റിലാക്കാൻ സുവർണ്ണാവസരം!

ഐഫോൺ 15 ഇപ്പോൾ വിപണിയിലെ തരംഗമായി മാറുകയാണ്. എന്നാൽ വൻ തുക മുടക്കേണ്ടിവരും എന്നത് പലരുടെയും ഐഫോൺ സ്വപ്നത്തെ പിന്നോട്ട് വലിക്കുന്ന ഒന്നാണ്. അങ്ങനെയുള്ള സാഹചര്യത്തിലാണ് ഫ്ലിപ്കാർട് ഇത്രയും ആകർഷകരമായ ഓഫർ കൊണ്ടുവന്നത്. ഐഫോൺ 15 ഉടൻ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക്, നിലവിൽ ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച ഡീൽ ആണ് ഇത്.

ഇനി ഐഫോൺ 15ൻ്റെ മികച്ച ഡിസ്പ്ലേ ഫീച്ചറുകളിലേക്ക് കടക്കാം. 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേ, ProMotion ടെക്‌നോളജി എന്നത് കൂടാതെ 120Hz റിഫ്രഷ് റേറ്റിൽ മികച്ചതും സുഗമവുമായ ദൃശ്യാനുഭവം നൽകാൻ ഐഫോൺ 15ന് സാധിക്കും. ഫീച്ചർ വെച്ച് നോക്കുമ്പോൾ, ഐഫോൺ 15 ഡിസ്പ്ലേ ക്വാളിറ്റി കിടിലം എന്നേ പറയാൻ സാധിക്കു.

അടിച്ച് മോനെ! iPhone 15 പോക്കറ്റിലാക്കാൻ സുവർണ്ണാവസരം!

ഉയർന്ന നിലവാരമുള്ള ക്യാമറ ഫോൺ ആഗ്രഹിക്കുന്നവർക്ക് ഇതൊരു ബേസ്ഡ് ഓപ്‌ഷനാണ്. മറ്റ് ഐഫോൺ സീരീസുകൾ വെച്ച് നോക്കുമ്പോൾ ഐഫോൺ 15 കാര്യമായ നവീകരണം നൽകിയിട്ടുണ്ട്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസർ ആണ് ഇതിലുള്ളത്. മികച്ച ലോ ലൈറ്റ് ഫോട്ടോഗ്രാഫിയും പോർട്രെയിറ്റ് ഷോട്ടുകളും ഐഫോൺ 15 വാഗ്ദാനം ചെയ്യുന്നു.

ക്യാമറയ്ക്കും ഡിസ്പ്ലേയ്ക്കും അപ്പുറം, ഐഫോൺ 15 ലോങ്ങ് ലൈഫ് ബാറ്ററി വാഗ്ദാനം ചെയ്യുന്നു എന്നത് പ്രധാന സവിശേഷതയാണ്. ഒരു ദിവസം മുഴുവൻ ചാർജ് നിൽകുമെന്നാണ് ആപ്പിൾ വാക്ക് നൽകുന്നത്. സുരക്ഷ മാനദണ്ഡം കണക്കിലെടുത്ത് ഒരു അണ്ടർ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസറും കണക്റ്റിവിറ്റിക്കായി ഒരു USB-C പോർട്ടും ഇത് അവതരിപ്പിക്കുന്നു. ടൈറ്റാനിയം അലോയ് ഫ്രെയിമും ഐഫോൺ 15 സീരീസിന്റെ പ്രത്യേകതയാണ്.

ഐഫോൺ 15ന് യുഎസ്ബി ടൈപ്പ്-സി പോർട്ട് ആണ് ആപ്പിൾ നൽകിയിരിക്കുന്നത്. ഇതൊരു വലിയ മാറ്റമാണ്. നൂതന A16 ബയോണിക് ചിപ്പും ഡൈനാമിക് ഐലൻഡ് ഫീച്ചറുമാണ് ഐഫോൺ 15ൻറെ മറ്റൊരു പ്രധാന സവിശേഷത. മുമ്പ് ഐഫോൺ 14 പ്രോ മോഡലുകളിൽ മാത്രമായിരുന്നു ഈ ഫീച്ചറുണ്ടായിരുന്നത്.

അടിച്ച് മോനെ! iPhone 15 പോക്കറ്റിലാക്കാൻ സുവർണ്ണാവസരം!

സ്റ്റാൻഡേർഡ് ഐഫോൺ 15 മോഡൽ മഞ്ഞ, ചുവപ്പ്, നീല, വെള്ള, കറുപ്പ് എന്നീ 5 നിറങ്ങളിൽ ആണ് ലോഞ്ച് ആയിട്ടുള്ളത്. ടോഗിൾ ബട്ടണും സിം കാർഡ് ട്രേയും പോലുള്ളവ നിലനിർത്തിക്കൊണ്ട്, ബ്രഷ്ഡ് ഫിനിഷുള്ള ഒരു അലുമിനിയം ചേസിസാണ് ഈ ഐഫോണിൽ കമ്പനി നൽകുന്നത്. മ്യൂട്ട് സ്വിച്ചിന് പകരം കസ്റ്റമൈസ് ചെയ്യാാൻ സാധിക്കുന്ന ആക്ഷൻ ബട്ടനാണ് പുതിയ ഐഫോൺ മോഡലുകളിലുള്ളത്. ഇതിൽ ഏത് ഓപ്ഷൻ വേണമെങ്കിലും സെറ്റ് ചെയ്യാൻ സാധിക്കും.

ചുരുക്കത്തിൽ, മറ്റ് ഐഫോൺ സീരീസുകളിൽ നിന്ന് ഒരു പടി മുന്നിലേക്ക് കുതിക്കാൻ ഐഫോൺ 15 ശ്രമിച്ചിട്ടുണ്ടെന്ന് പറയാം. ഇത് ടെക്ക് ഉപയോക്താക്കളെയും കാഷ്വൽ ഉപഭോക്താക്കളെയും ആകർഷിക്കുന്നു. അത്യാധുനിക ഡിസ്‌പ്ലേ, പവർഫുള്ളായ ചിപ്പ്, മെച്ചപ്പെട്ട ക്യാമറ സംവിധാനം, മറ്റ് കിടിലൻ ഫീച്ചറുകൾ എന്നിവയാൽ ഐഫോൺ 15 വിപണിയിൽ വേറിട്ട് നിൽക്കുന്ന സ്മാർട്ഫോണുകളിൽ ഒന്നാണ്.

Best Mobiles in India

English summary
On Flipkart, the iPhone 15 with 128GB storage is listed at Rs 65,999, but there's a discount of Rs 13,901 from its launch price. On top of that, Flipkart offers an exchange value of up to Rs 50,000 for your old iPhone, making the deal even sweeter.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X