Home
Mobile

ഇന്ത്യയോ ചൈനയോ? പുതിയ ഐഫോൺ എവിടെ നിർമ്മിച്ചതാണെന്ന് തിരിച്ചറിയാൻ ഒരു മാർ​ഗം, ഇക്കാര്യം പരിശോധിക്കുക

ആപ്പിൾ തങ്ങളുടെ ഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കും എന്ന് അറിയിച്ചത് വലിയ വാർത്താ പ്രാധാന്യത്തോടെയാണ് ഇന്ത്യൻ മീഡിയകൾ റിപ്പോർട്ട് ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളിൽ ഒന്ന് തങ്ങളുടെ ഉത്പന്നം നിർമ്മിക്കാനായി ഇന്ത്യ പോലൊരു രാജ്യം തിരഞ്ഞെടുത്തത് ഏറെ ആവേശത്തോടെ ആയിരുന്നു രാജ്യത്തെ ജനങ്ങൾ കണ്ടിരുന്നത്.

പുതിയ ഐഫോൺ 15ന്റെ നിർമ്മാണം ഇന്ത്യയിൽ നടക്കുന്നത് ചെന്നൈയിലാണ്. ആയതിനാൽ തന്നെ മറ്റ് പ്രമുഖ രാജ്യങ്ങളിലെ വിപണിയിലെത്തിയ അതേ ദിവസം തന്നെ ഇന്ത്യൻ വിപണിയിലും ഐഫോണുകൾ എത്തി. നേരത്തെയെല്ലാം ദുബായ്, യുഎസ്, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ വിൽപനയ്ക്ക് എത്തി ഏകദേശം ഒരു മാസം കഴിഞ്ഞായിരുന്നു ഇന്ത്യൻ വിപണിയിൽ ഫോൺ എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ആദ്യ ദിവസം തന്നെ ഫോൺ ഇന്ത്യൻ മാർക്കറ്റിൽ എത്തുന്നുണ്ട്.

ഇന്ത്യയോ ചൈനയോ? പുതിയ ഐഫോൺ എവിടെ നിർമ്മിച്ചതാണെന്ന് എങ്ങനെ അറിയാം

ഇന്ത്യയിൽ പ്രധാനമായും വിറ്റഴിക്കുന്നത് ഇന്ത്യയിൽ നിർമ്മിച്ച ഫോണും ചൈനയിൽ നിൽമ്മിച്ച ഫോണും ആണ്. നിങ്ങൾ വാങ്ങുന്ന ഐഫോൺ ഏത് രാജ്യത്ത് നിർമ്മിച്ചതാണ് എന്ന് എങ്ങനെ തിരിച്ചറിയും? ഇതിന് വഴിയുണ്ട്. പുതിയ ഐഫോൺ എല്ലാം എത്തുന്നത് സി-ടൈപ്പ് യുഎസ്ബി ചാർജിങ് പോർട്ടോടുകൂടിയാണ്. ഈ പോർട്ടിന് ഉള്ളിലേക്ക് സൂക്ഷിച്ച് നോക്കിയാൽ ഏത് രാജ്യത്താണ് ഫോൺ നിർമ്മിച്ചത് എന്ന കാര്യം കണ്ടുപിടിയ്ക്കാൻ സാധിക്കുന്നതാണ്.

കാരണം ഈ പോർട്ടിനുള്ളിൽ എഴുതിയിട്ടുണ്ടാകും ഇത് നിർമ്മിച്ച രാജ്യം ഏതാണെന്ന്. വളരെ ചെറിയ അക്ഷരത്തിലാണ് ഇത് എഴുതിയിരിക്കുന്നത് ആയതിനാൽ തന്നെ നന്നായി സൂക്ഷിച്ചു നോക്കിയാൽ മാത്രമാണ് ഇത് കാണാൻ സാധിക്കു എന്ന കാര്യം ഓർക്കണം. ഇന്ത്യയിലാണ് ഫോൺ നിർമ്മിച്ചിരിക്കുന്നത് എങ്കിൽ പോർട്ടിനുള്ളിൽ ഇന്ത്യ എന്ന് എഴുതിയിരിക്കുന്നത് കാണാൻ സാധിക്കും. നേരെ മറിച്ച് ചൈനയിലാണ് നിർമ്മിച്ചതെങ്കിൽ ഇവിടെ ചൈന എന്നായിരിക്കും കാണുക.

ഇന്ത്യയോ ചൈനയോ? പുതിയ ഐഫോൺ എവിടെ നിർമ്മിച്ചതാണെന്ന് എങ്ങനെ അറിയാം

പുതിയ ഐഫോണിന്റെ സ്റ്റാന്റേർഡ് മോഡൽ, പ്ലസ് മോഡൽ എന്നിവയിൽ മാത്രമാണ് ഇന്ത്യയുടെ പേര് കാണാൻ സാധിക്കു എന്നും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഈ രണ്ട് മോഡൽ മാത്രമാണ് ഇന്ത്യയിൽ അസംബിൾ ചെയ്യുന്നത്. ഐഫോൺ 15 പ്രോ, 15 പ്രോ മാക്സ് എന്നി മോഡലുകളുടെ ചാർജിങ് പോർട്ടിൽ ഇന്ത്യയുടെ പേര് കാണാൻ സാധിക്കുന്നതല്ല. ഇവ അസംബിൾ ചെയ്തിരിക്കുന്നത് ചൈനയിലാണ് എന്നതാണ് ഇതിന് കാരണം.

ഇന്ത്യയിൽ വിൽക്കുന്ന 15 പ്രോ മോഡലുകളുടെ ചാർജിങ് പോർട്ടിൽ ചൈന എന്നായിരിക്കും കാണാൻ സാധിക്കുക. ചെന്നൈയ്ക്ക് സമീപമുള്ള ഫോക്‌സ്‌കോണിന്റെ നിർമ്മാണ പ്ലാന്റിൽ ആണ് പുതിയ ഫോണുകളുടെ നിർമ്മാണം നടന്നുകൊണ്ട് ഇരിക്കുന്നത്. ഫോണുകൾ വിൽപനയ്ക്ക് എത്തിയെങ്കിലും ഉയർന്ന ഡിമാന്റ് മൂലം ഇപ്പോഴും നിർമ്മാണം പുരോ​ഗമിച്ചുകൊണ്ട് ഇരിക്കുകയാണ്. സെപ്റ്റംബർ 22 മുതലാണ് ഫോണുകൾ വിൽപനയ്ക്കെത്തി തുടങ്ങിയത്. മികച്ച അഭിപ്രായമാണ് ഇതുവരെ ഫോണിന് ലഭിക്കുന്നത്.

ഐഫോൺ 14 സീരീസ് ഫോണിനെക്കാളും നിരവധി അപ്ഡേറ്റുകളാണ് പുതിയ ഫോണിന് ലഭിച്ചിരിക്കുന്നു. നേരത്തെ സൂചിപ്പിച്ച സി ടൈപ്പ് യുഎസ്ബി പോർട്ട് തന്നെയാണ് ഫോണിന്റെ ഏറ്റവും വലിയ മാറ്റങ്ങളിൽ ഒന്ന്. ഇത് ആദ്യമായാണ് ആപ്പിൾ തങ്ങളുടെ ഫോണിൽ സി ടൈപ്പ് യുഎസ്ബി പോർട്ട് നലൽകിയിരിക്കുന്നത്. അതേ സമയം പുതിയ ഫോണിന് ചില പ്രശ്നങ്ഹൾ ഉള്ളതായും ചില ഉപഭോക്താക്കൾക്ക് ആശങ്ക അറിയിച്ചിട്ടുണ്ട്. ഫോണിന്റെ നിറം മാറുന്നു ചൂടാകുന്നു എന്നതാണ് പ്രധാന പ്രശ്നങ്ങൾ.

ഫോണിന്റെ ചാർജിങ് സമയം, HDR ഉള്ളടക്കം എന്നിവ പ്രവർത്തിക്കുമ്പോഴാണ് ഫോൺ കൂടുതലായി ചൂടാകുന്നത് എന്നാണ് ഉപഭോക്താക്കൾ പറയുന്നത്. നേരത്തെ ഐഫോൺ 15 പ്രോ മാക്സിന്റെ നിറം മാറുന്നതായും പരാതികൾ ഉയർന്നിരുന്നു. ടൈറ്റാനിയം ഫ്രെയിമിൽ എണ്ണമയം ഉള്ള കൈകൾ കൊണ്ട് സ്പർശിക്കുന്നതിനാലാണ് ഈ പ്രശ്നം വരുന്നത് എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പ്രശ്നം താൽക്കാലികം ആണെന്നും ഇവർ പറഞ്ഞിരുന്നു. ഇതിനുള്ള പരിഹാര മാർ​ഗങ്ങളും കമ്പനി നിർദേശിച്ചിരുന്നു.

More from GizBot

Best Mobiles in India

English summary
In India, the main selling point is the phone made in India and the phone made in China. How do you know which country the iPhone you're buying is made in? There is a way for this. All the new iPhones come with a Type-C USB charging port. If you look inside this port, you can find out which country the phone was made in.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X