Home
Mobile

80 ശതമാനം ചാർജ് ആകുമ്പോഴെക്കും ഐഫോൺ 15ന്റെ ചാർജർ ഓഫ് ആകും; 100 ശതമാനം ആക്കാൻ എന്ത് ചെയ്യണം?

ഐഫോണുകളെക്കുറിച്ചുള്ള ഏറ്റവും വലിയ പരാതികളിൽ‌ ഒന്നാണ് ബാറ്ററിലൈഫ് കുറവാണ് എന്നത്. എന്നാൽ പുതിയ ഐഫോൺ 15 സീരീസ് ഫോണുകളിൽ ഈ പ്രശ്നം പരിഹരിക്കാൻ പുതിയ ഒരു സൗകര്യം കൊണ്ടുവന്നിരിക്കുകയാണ് ആപ്പിൾ. ഇതുമൂലം ഫോണിന്റെ ബാറ്ററിയുടെ കരുത്ത് വർധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. മുൻ​ഗാമിയേക്കാൾ കരുത്തുറ്റ ബാറ്ററിതന്നെയാണ് പുതിയ മോഡൽ ഫോണിന് നൽകിയിരിക്കുന്നത്.

പുതിയ ഫോൺ ചാർജ് ചെയ്യുമ്പോൾ ചാർജ് 80 ശതമാനം ആകുമ്പോൾ ഓട്ടോമാറ്റിക്ക് ആയി തന്നെ ചാർജ് കയറുന്ന സംവിധാനം ഓഫ് ആകുന്ന സാങ്കേതിക വിദ്യയാണ് പുതിയ ഫോണിൽ ആപ്പിൾ പരീക്ഷിച്ചിരിക്കുന്നത്. നേരത്തെ ചില ആൻഡ്രോയിഡ് ഫോണുകളിൽ ഈ സൗകര്യം ഉള്ളതാണ്. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആപ്പിളിന്റെ നീക്കം. ഐഫോൺ 15 സീരീസിലെ എല്ലാ ഫോണുകളിലും ഈ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

80 ശതമാനം ചാർജ് ആകുമ്പോഴെക്കും ഐഫോൺ 15ന്റെ ചാർജർ ഓഫ് ആകും

നിങ്ങൾക്ക് ഈ ഫീച്ചർ ഇഷ്ടമാകുന്നില്ല എന്നുണ്ടെങ്കിൽ ഇത് ഓഫ് ചെയ്യാനുള്ള ഓപ്ഷനും ആപ്പിൾ നൽകിയിട്ടുണ്ട്. ബാറ്ററി ലൈഫ് മൊത്തത്തിൽ മെച്ചപ്പെടുത്താൻ പുതിയ നീക്കം ഉപകാരപ്രദമായിരിക്കും. ഫോണുകൾ 100 ശതമാനം ചാർജ് ചെയ്യുന്നത് ഫോണിന്റെ ബാറ്ററിക്ക് അത്ര നല്ലതല്ല എന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. ബാറ്ററിയുടെ ആരോ​ഗ്യത്തിന് നല്ലത് 75-80 ശതമാനം ചാർജ് നിൽക്കുന്നതാണ്. ആയതിനാലാണ് ഇത്തരത്തിലുള്ള ഒരു സംവിധാനം ആപ്പിൾ കൊണ്ടുവന്നിരിക്കുന്നത്.

ദി വെർജ് ഹോസ്റ്റ് ചെയ്ത ഒരു ക്യു ആൻഡ് എ സെഷനിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനുപുറമെ, ഐഫോൺ 15 സീരീസിലെ സെറ്റിം​ഗ്സ് വഴി ബാറ്ററി, ബാറ്ററി ഹെൽത്ത് & ചാർജിംഗ്, ചാർജിംഗ് ഒപ്റ്റിമൈസേഷൻ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. അതേ സമയം സി-പോർട്ട് യുഎസ്ബി പോർട്ടാണ് ചാർജിങ്ങിനായി പുതിയ ഐഫോണുകളിൽ ആപ്പിൾ നൽകിയിരിക്കുന്നത്. ഇത് ആദ്യമായാണ് ഐഫോണിൽ ഇത്തരം ഒരു മാറ്റം കൊണ്ടുവന്നിരിക്കുന്നത്.

80 ശതമാനം ചാർജ് ആകുമ്പോഴെക്കും ഐഫോൺ 15ന്റെ ചാർജർ ഓഫ് ആകും

സെപ്റ്റെബർ 12ന് ആണ് ആപ്പിൾ പുതിയ ഫോണുകൾ അവതരിപ്പിച്ചത്. കുപ്പർട്ടിനോയിലെ കമ്പനി ആസ്ഥാനത്ത് നടന്ന വണ്ടർലാസ്റ്റ് എന്ന ചടങ്ങിൽ ആയിരുന്നു ഐഫോൺ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്സ് എന്നീ ഫോണുകൾ ആപ്പിൾ പുറത്തിറക്കിയത്. ഇതിന് പുറമെ രണ്ട് വാച്ചുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. നിലവിൽ പുതിയ ഉത്പന്നങ്ങളുടെ പ്രീ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. സെപ്റ്റംബർ 22 മുതൽ ഫോണുകൾ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രീ ബുക്കിങിൽ നിരവധി സെറ്റുകളിലായി നിരവധി ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ആപ്പിളിന്റെ മുൻ ഫോണുകൾക്കും തിരഞ്ഞെടുത്ത ആൻഡ്രോയിഡ് ഫോണുകൾക്കും ആപ്പിൾ തന്നെ എക്സ്ചേഞ്ച് ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ നിരവധി സൈറ്റുകൾ നൽകുന്ന ഓഫർ, ബാങ്കുകളുടെ സഹകരണത്താൽ പ്രഖ്യാപിച്ച ഓഫറുകൾ എന്നിങ്ങനെ നിരവധി ഓഫറുകളാണ് പുതിയ ഫോണിനായി പ്രഖ്യാപിച്ചിരിക്കുന്നത്. 128 ജിബി, 256 ജിബി, 512 ജിബി എന്നീ വേരിയന്റുകളിലാണ് ഐഫോൺ 15, 15 പ്ലസ് എന്നിവ പുറത്തിറങ്ങുക.

ഇതിൽ ഐഫോൺ 15 സ്റ്റാന്റേർഡ് മോഡലിന്റെ വില യഥാക്രമം 79,900 രൂപ, 89,900 രൂപ, 1,09,900 രൂപ എന്നിങ്ങനെയാണ്. ഐഫോൺ 15 പ്ലസ് മോഡൽ ആകട്ടെ 89,900 രൂപ, 99,900 രൂപ, 1,19,900 രൂപ എന്നിങ്ങനെയാണ് വില. പ്രോ മോഡലുകളുടെ വില പരിശോധിക്കുമ്പോൾ 1,34,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 15 പ്രോയുടെ 128ജിബി പതിപ്പിനാണ് ഈ വില നൽകേണ്ടി വരുന്നത്.

256 ജിബി, 512 ജിബി വേരിയന്റുകളുടെ വില യഥാക്രമം 1,44,900 രൂപ, 1,64,900 രൂപ എന്നിങ്ങനെയാണ്. 1 ടിബി വേരിയന്റിന് ആകട്ടെ 1,84,900 രൂപയാണ് ആപ്പിൾ വിലയിട്ടിരിക്കുന്നത്. 15 പ്രോ മാക്സിന്റെ വില പരിശോധിക്കുമ്പോൾ 256ജിബി, 512 ജിബി, 1 ടിബി എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് ഫോണിന് ഉള്ളത് 1,59,900രൂപ, 1,79,900 രൂപ, 1,99,900 രൂപ എന്നിങ്ങനെയാണ് ഇവയുടെ യഥാക്രമത്തിലുള്ള വില.

Best Mobiles in India

English summary
When charging the new phone, Apple has tested a technology in which the charging system automatically turns off when the charge reaches 80 percent. Some Android phones already have this feature. Apple's move is inspired by this. All phones in the iPhone 15 series will have this feature.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X