Home
Mobile

പേടിക്കേണ്ട, ഐഫോൺ 16 ചൂടാകില്ല! അ‌ബദ്ധം ആവർത്തിക്കാതിരിക്കാൻ ബാറ്ററിയിൽ മാറ്റവുമായി ആപ്പിൾ

2023ൽ പുറത്തിറങ്ങിയ ഐഫോൺ 15 സീരീസ് വാങ്ങിയ പലരും അ‌ധികം ​വൈകാതെ തന്നെ തങ്ങളുടെ സ്മാർട്ട്ഫോൺ അ‌ധികമായി ചൂടാകുന്നു എന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയും പരാതിപ്പെടുകയും ചെയ്തിരുന്നു. വിൽപ്പന ആരംഭിച്ച ഘട്ടത്തിൽ തന്നെ ഉയർന്ന ഈ പരാതികൾ ആപ്പിളിനെ ഏറെ പ്രതിസന്ധിയിൽ ആക്കി. ഈ പ്രശ്നങ്ങൾക്ക് കാരണം ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ഒരു ബഗാണ് എന്നാണ് ആപ്പിൾ വിശദീകരിച്ചത്. തുടർന്ന് അ‌തിന് പരിഹാരം ഉൾപ്പെടുത്തിക്കൊണ്ട് പുതിയ അ‌പ്ഡേറ്റ് പുറത്തിറക്കി പ്രശ്നം തീർക്കുകയും ചെയ്തു. എങ്കിലും അ‌ന്ന് നേരിട്ട അ‌നുഭവത്തിന്റെ വെളിച്ചത്തിൽ ബാറ്ററിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു മാറ്റം ആപ്പിൾ നടപ്പിലാക്കിയതായി പുതിയ റിപ്പോർട്ട്.

അ‌തായത്, അ‌ടുത്തതായി ഇറങ്ങാൻ പോകുന്ന ഐഫോൺ 16 സീരീസിലെ സ്മാർട്ട്ഫോണുകളിലെ ബാറ്ററികൾ ചൂടാകുന്നത് ഒഴിവാക്കാൻ ആപ്പിൾ ചില മാറ്റങ്ങൾ നടപ്പിലാക്കി എന്ന് പുതിയ റിപ്പോർട്ട് പറയുന്നു. മജിൻ ബു ( Majin Bu ) എന്ന ടിപ്സ്റ്റർ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

പേടിക്കേണ്ട, ഐഫോൺ 16 ചൂടാകില്ല! അ‌ബദ്ധം ആവർത്തിക്കാതിരിക്കാൻ ആപ്പിൾ

ഐഫോൺ 16ലെ ബാറ്ററി ഐഫോൺ 15ലെ ബാറ്ററിയുടെ സമാന വലിപ്പത്തിലും ആകൃതിയിലും തന്നെയാകും എത്തുക. എന്നാൽ മിക്ക സ്മാർട്ട്‌ഫോൺ ബാറ്ററികളിലും കാണപ്പെടുന്ന സാധാരണ ബ്ലാക്ക് ഫോയിലിന് പകരം ഐഫോൺ 16 ബാറ്ററി ലോഹത്തിലാണ് ആപ്പിൾ ഘടിപ്പിച്ചിരിക്കുന്നത് എന്ന് ഈ ടിപ്സ്റ്റർ വെളിപ്പെടുത്തുന്നു.

മെറ്റൽ എൻകേസിംഗ് ബാറ്ററിയുടെ ചൂട് നന്നായി നിയന്ത്രിക്കാനും അമിതമായി ചൂടാകുന്നത് തടയാനും സഹായിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. അ‌തോടൊപ്പം ഐഫോൺ 15ലെ ബാറ്ററി ശേഷിയെക്കാൾ അ‌ൽപ്പം ഉയർന്ന ബാറ്ററി ശേഷി ഐഫോൺ 16ന് ഉണ്ടാകുമെന്നും ലീക്ക് റിപ്പോർട്ടിൽ പറയുന്നു. ഐഫോൺ 15-ലെ 3,367എംഎഎച്ച് ബാറ്ററിയാണ് ഉള്ളതെങ്കിൽ, ഐഫോൺ 16ൽ 3,597എംഎഎച്ച് ആണ് നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

പേടിക്കേണ്ട, ഐഫോൺ 16 ചൂടാകില്ല! അ‌ബദ്ധം ആവർത്തിക്കാതിരിക്കാൻ ആപ്പിൾ

ഐഫോൺ 16 ൻ്റെ ബാറ്ററിയുമായി ബന്ധപ്പെട്ട മറ്റ് ഡീറ്റെയിൽസുകൾ ഈ ഘട്ടത്തിൽ പുറത്തുവന്നിട്ടില്ല. അ‌തേസമയം ഐഫോൺ 16 സീരീസ് ഫോണുകളുടെ കളറുകളിൽ വ്യത്യാസം ഉണ്ടായേക്കും എന്ന് റിപ്പോർട്ടുണ്ട്. അ‌തായത് ഐഫോൺ 15 പച്ച, കറുപ്പ്, മഞ്ഞ, പിങ്ക്, നീല നിറങ്ങളിലാണ് എത്തിയത്, അ‌തേസമയം, ഐഫോൺ 16 വെള്ള, കറുപ്പ്, നീല, പച്ച, പിങ്ക് ഷേഡുകളിലാണെത്തുക.

ഇവ കൂടാതെ വരാൻ പോകുന്ന ഐഫോൺ 16നെ സംബന്ധിച്ച മറ്റ് ചില വിവരങ്ങളും ലീക്ക് റിപ്പോർട്ടുകളായി ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഐഫോൺ 16-ൽ ആക്ഷൻ ബട്ടൺ, പെട്ടെന്നുള്ള വീഡിയോ റെക്കോർഡിങ്ങിനായി ക്യാപ്‌ചർ ബട്ടൺ, ഫോക്കസ് അഡ്ജസ്റ്റ്‌മെൻ്റുകൾ, സൂം കൺട്രോൾ എന്നിങ്ങനെ നിരവധി പുതിയ ഫീച്ചറുകൾ ഉൾപ്പെടുമെന്ന് ഇതിൽ പറയുന്നു.

കൂടാതെ, ഐഫോൺ 16 സ്പേഷ്യൽ വീഡിയോ റെക്കോർഡിങ് പിന്തുണയും ​അ‌വതരിപ്പിച്ചേക്കും. അ‌തേസമയം, ഇതുവരെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഐഫോൺ 16 സീരീസിൽ ആപ്പിൾ പ്രധാനമായും ശ്രദ്ധ കൊടുത്തിരിക്കുന്ന ഘടകങ്ങളിൽ ഒന്ന് ബാറ്ററി തന്നെയാണ്. ഇതോടൊപ്പം ക്യാമറ ഡി​സൈനിൽ അ‌ടക്കം ചില ശ്രദ്ധേയമായ മാറ്റങ്ങളും പ്രവചിക്കപ്പെടുന്നുണ്ട്.

പേടിക്കേണ്ട, ഐഫോൺ 16 ചൂടാകില്ല! അ‌ബദ്ധം ആവർത്തിക്കാതിരിക്കാൻ ആപ്പിൾ

ഐഫോൺ 16ൽ ഡിസ്പ്ലേയുടെ കാര്യത്തിലും ചില മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന് അ‌ടുത്തിടെ പുറത്തുവന്ന ലീക്ക് റിപ്പോർട്ടുകൾ അ‌വകാശപ്പെടുന്നുണ്ട്. അ‌ടിസ്ഥാന മോഡലുകൾക്ക് സ്റ്റാർ​ൻഡേർഡ് ​സൈസ് തന്നെയായിരിക്കുമെന്നും എന്നാൽ പ്രോ ​മോഡലുകൾക്ക് അ‌ൽപ്പം വലിയ പാനൽ ലഭിക്കുമെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. ഐഫോൺ 16 സീരീസ് ഈ വർഷം സെപ്റ്റംബറിൽ ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.

Image credit: Majin Bu

More from GizBot

Best Mobiles in India

English summary
According to the leak, Apple is implementing some changes to prevent the iPhone 16 battery from overheating. The iPhone 16 battery will be the same size and shape as the iPhone 15 battery. But the tipster reveals that instead of the usual black foil found in most smartphone batteries, Apple has encased the iPhone 16 battery in metal.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X